അറിയുമോ നിങ്ങളവരെ ..? ആദ്യ വനിത എന്ന പേരില്‍ (കു)പ്രശസ്തയായ ഇയങ്ങ് തിരിത് (Ieng Thirith) എന്ന കംബോഡിയക്കാരിയെ ..
അടുത്തിടെ അന്താരാഷ്ട്ര കോടതി ഒരു കേസില്‍ അവരെ വെറുതെ വിട്ടിരുന്നു.. പ്രായാധിക്യം കാരണം .. എന്നാല്‍ കുറ്റം ചാര്‍ത്തപ്പെട്ട ഒന്നില്‍ നിന്നും വിടുതല്‍ നല്‍കാതെ വെറും വെറുതെ സ്വതന്ത്രയാക്കി ..
അവര്‍ സ്വതന്ത്രയാകുമ്പോള്‍ ഒരിക്കല്‍ കൂടെ ലോകത്ത് നില നില്ക്കുന്ന നീതി വ്യവസ്ഥയുടെ അപര്യാപ്തത ചോദ്യം ചെയ്യപ്പെടുകയാണ് .
ഒന്നും രണ്ടു പേരല്ല .. ഏതാണ്ട് ഇരുപതു ലക്ഷം ആത്മാവുകളാണ് നീതി നിഷേധത്തിനിരകളാകുന്നത് . തങ്ങള്‍ എന്തിനു കൊല്ലപ്പെട്ടു എന്നത് പോലും അറിയാതെ പോയ, ദാരുണമായി ലോകത്തു നിന്ന് തുടച്ചു നീക്കപ്പെട്ട, ഒരു രാഷ്ട്രത്തിന്റെ നാലിലൊന്നോളം വരുന്ന ജനങ്ങള്‍ .
വംശഹത്യ എന്നോ വര്‍ഗ്ഗീയഹത്യ എന്നോ ഒന്നും പേരിട്ടു വിളിക്കാനാകാത്ത വിചിത്രമായ കാരണങ്ങള്‍ക്ക് ഭൂമിയില്‍ നിന്നും പറിച്ചെറിയപ്പെട്ടവര്‍ ..
ഒരു രാത്രിയിലാണ് അവര്‍ പലരും സ്വന്തം വീടുകളില്‍ നിന്നും പുറത്തേക്കു വിളിക്കപ്പെട്ടത്... ആകാശത്ത് കഴുകനെ പോലെ അമേരിക്കന്‍ വിമാനങ്ങള്‍