പ്രിയരേ..ആകാശം നഷ്ടപ്പെട്ട പറവകള്‍ എന്ന കഥയുടെ നിരൂപണം ബൂലോകത്തിലും ഇരിപ്പിടത്തിലും വായിക്കാം .

ഖെമര്‍ റൂഷ്- അനുബന്ധം

( 'അറിയുമോ നിങ്ങള്‍ ആ ആദ്യ വനിതയെ' എന്ന ലേഖനത്തിന്റെ അനുബന്ധം )

ഖെമര്‍ റൂഷ് (Khmer Rouge)


ചുവന്ന ഖെമറുകള്‍ എന്ന് വാക്കര്‍ഥം. (ഖെമര്‍ എന്നാല്‍ കംബോഡിയന്‍ വംശത്തിന്റെ പേരാണ്. ദ്രാവിഡര്‍ എന്നൊക്കെ പറയുന്നത് പോലെ. ഒപ്പം അവിടുത്തെ ഭാഷയുടെ പേരും ഖെമ
ര്‍ എന്നാണ് ) വിയറ്റ്നാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു 1960കളുടെ ആദ്യത്തില്‍ രൂപം കൊണ്ട കമ്മ്യുണിസ്റ്റ്‌ പാര്‍ടിയില്‍ പിന്നെ തീവ്ര ഇടതു പക്ഷ വിഭാഗം  പിടി മുറുക്കുകയായിരുന്നു. പോള്‍ പ്ലോട്ടിന്റെ നേതൃത്വത്തില്‍ ഭരണം അട്ടിമറിച്ചു 1975ല്‍ കമ്പോഡിയയുടെ ഭരണം കരസ്ഥമാക്കി.  കമ്പൂച്ചിയ (Democratic  Kampuchea) എന്ന് പുനര്‍നാമകരണം ചെയ്തു. ഒമ്പത് പേരായിരുന്നു ഈ ഭരണത്തിലെ പ്രമുഖര്‍

 1. Pol Pot -  Brother number 1 എന്നറിയപ്പെടുന്നു.ഈ സംഘത്തിന്റെ തലവന്‍ 1998ല്‍ മരിച്ചു 
 2. Nuon Chea -Brother number 2  പ്രധാന മന്ത്രിയായിരുന്നു. 2007ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു , പോള്‍ പ്ലോട്ടിന്റെ വലം കൈ എന്നറിയപ്പെടുന്നു 
 3. Ieng Sary -Brother number 3 ഡിപ്പ്യുട്ടി പ്രധാന മന്ത്രിയായിരുന്നു. 2007ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു
 4. Khieu Samphan-Brother number 4 കംപൂച്ചിയുടെ പ്രസിഡന്റ് ആയിരുന്നു. 2007ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു
 5. Ta Mok (Chhit Chhoeun) -Brother number 5 2006ല്‍ അന്തരിച്ചു 
 6. Son Sen - 1997 ല്‍ അന്തരിച്ചു  
 7. Yun Yat - 1997 ല്‍ അന്തരിച്ചു  
 8. Ke Pauk - 2002 ല്‍ അന്തരിച്ചു 
 9. Ieng Thirith- The First Lady എന്നറിയപ്പെടുന്നു . 2007ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോള്‍ പ്രായാധിക്യവും ഓര്‍മ്മക്കുറവും കൊണ്ട് വിചാരണയില്‍ നിന്നൊഴിവാക്കി 
ഭരണത്തിലേറി ഇവര്‍ നടത്തിയ പ്രധാന പരിഷ്കാരങ്ങള്‍ !!?? 
 • വിദേശ രാജ്യങ്ങളുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു 
 • ആശുപത്രികള്‍ സ്കൂളുകള്‍ ഫാക്ടറികള്‍ എല്ലാം നിര്‍ത്തലാക്കി 
 • ബാങ്കുകള്‍ പൂട്ടി. കറന്‍സി ഉപേക്ഷിച്ചു 
 • കൃഷി മാത്രമേ ജീവിതവൃത്തിയാക്കാവൂ എന്ന് നിയമം കൊണ്ട് വന്നു 
 • എല്ലാ മതങ്ങളും നിരോധിച്ചു 
 • ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടി പുതിയ ജനങ്ങളെ കൊന്നൊടുക്കി !! 
സംശയിക്കുന്നവരെ കൊല്ലാനും പീഡിപ്പിക്കാനും മാത്രമായി ക്യാമ്പുകള്‍ തുറന്നു. പ്രമുഖരെയെല്ലാം അറസ്റ്റ് ചെയ്തു കൊന്നൊടുക്കി. അല്ലാത്തവരെ പല വിധ കാരണങ്ങള്‍ പറഞ്ഞു ക്യാമ്പില്‍ എത്തിച്ചു കഠിനമായി പണിയെടുപ്പിച്ചും അല്ലാതെയും പീഡിപ്പിച്ചു. പല കാരണങ്ങളില്‍ ഒന്നാണ് നേരത്തെ പറഞ്ഞ അമേരിക്കന്‍ ആക്രമണം. വിയറ്റ്നാമിന്റെ അയല്‍ രാജ്യമായതിനാല്‍ ജനങ്ങള്‍ അത് വിശ്വസിച്ചു
പലപ്പോഴും പുറം ലോകം ഒന്നും അറിഞ്ഞിരുന്നില്ല. നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അമേരിക്ക പോലുള്ള  ലോക പോലിസ്‌ പോലും അറിഞ്ഞില്ല എന്നതാണ് വസ്തുത

നാല് വര്‍ഷം (1975-1979) ആണ് ഈ ഭരണം തുടര്‍ന്നത് . വിയറ്റ്നാമില്‍ നിന്നുള്ള ആക്രമണത്തെ ഭയന്നു പിന്നെ പോള്‍ പ്ലോട്ട് ഒളിവില്‍ പോയി. എങ്കിലും 90കള്‍ വരെ പല രൂപത്തില്‍ ഖെമര്‍ റൂഷ് ഭരണം തന്നെ നിലവില്‍ നിന്നു

1996ല്‍ വിചാരണാ നടപടികള്‍ കമ്പോഡിയയില്‍ തുടങ്ങി എങ്കിലും പിന്നെയും ഏറെ കാലം കഴിഞ്ഞു 2007ല്‍ ആണ് UN ഈ വിഷയത്തില്‍ ഇട പെടുന്നത് . ഒരു അന്താരാഷ്ട്ര കോടതി സ്ഥാപിച്ചു കൂട്ടക്കൊലകള്‍ വിചാരണ ചെയ്യാന്‍ ആരംഭിച്ചു . ECCC (Extraordinary Champers in the courts of Cambodia) എന്നാണ് അത് അറിയപ്പെട്ടത് . അതിനു മുന്‍പ് തന്നെ പക്ഷെ പോള്‍ പ്ലോട്ട് അടക്കമുള്ള പ്രമുഖര്‍ മരണപ്പെട്ടിരുന്നു. മറ്റുള്ളവര്‍ പ്രായാധിക്യത്താല്‍ ഒരു വിചാരണ നേരിടുന്നതിന് പര്യാപ്തരായിരുന്നില്ല. ചെയ്ത തെറ്റുകള്‍ക്കൊന്നും അര്‍ഹമായ ശിക്ഷ അവര്‍ക്ക് ലഭിക്കില്ലെന്നുറപ്പായിരുന്നു .
ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നായിരുന്നിട്ടും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയ സംഭവമായിരുന്നു ഇത്. ഒരു പക്ഷെ ഒരു പ്രത്യേക മത വിഭാഗത്തെയോ വര്‍ഗ്ഗത്തെയോ ലക്‌ഷ്യം വെച്ചില്ല എന്നത് കൊണ്ടാകാം !

മരണപ്പാടങ്ങള്‍ (Killing Fields)ഖെമര്‍ റൂഷ് ഭരണകാലത്തെ മരണങ്ങളെ കുറിച്ച് പുറം ലോകം അറിയുന്നത് മരണപ്പാടങ്ങളിലെ വലിയ ശവക്കല്ലറകള്‍ കണ്ടെത്തുന്നതോടെയാണ്. നൂറു കണക്കിന് അസ്ഥികൂടങ്ങള്‍ ആണ് ഓരോയിടത്തു നിന്നുമായി കണ്ടെടുത്തത്. ഇങ്ങനെ ഏതാണ്ട് 20000ത്തോളം വലുതും ചെറുതുമായ ശവക്കല്ലറകള്‍ ആണ്   കണ്ടെടുത്തത്.  ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. UNന്റെ കണക്ക് പ്രകാരം 2-3മില്ല്യണ്‍ ജനങ്ങളാണ് കൊല്ലപ്പെട്ടതെങ്കില്‍ UNICEFന്റെ കണക്കില്‍ അത് 3 മില്ല്യണ് മുകളിലാണ് . ഖെമര്‍ റൂഷ് ഭരണാധികാരികള്‍ തന്നെ രണ്ടു മില്ല്യണ് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടത് സമ്മതിക്കുന്നു . ഏറ്റവും വലിയ മരണപ്പാടം  Cheong Ek എന്ന ഗ്രാമത്തിലാണ് കണ്ടെത്തിയിട്ടുള്ളത്. അവിടം ഇപ്പോള്‍ സുരക്ഷിത സ്മാരകം ആണ്

ചങ്കിരി മരങ്ങള്‍ ( Chankiri Trees)

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഒരു മരം. വളരെ ഉറപ്പുള്ള തടിയാണ് ഇതിന്റേത്. മരണപ്പാടങ്ങളില്‍ കുട്ടികളുടെ തല ഈ മരത്തില്‍ അടിച്ചാണ് അവരെ വധിച്ചിരുന്നത്. പിന്നെ അത് ഈ കൂട്ടക്കൊലയുടെയും സമാധാനത്തിന്റെയും പ്രതീകമായി മാറി 

Tuol Sleng മ്യുസിയം 

Tuol Sleng മ്യുസിയവും   Cheong Ek  മരണപ്പാടവും ആണ് ഇന്ന് കമ്പോഡിയയില്‍ നില നില്‍ക്കുന്ന പ്രധാന മ്യുസിയങ്ങള്‍ . പഴയ ഒരു സ്കൂള്‍ ജയിലാക്കി മാറ്റിയതാണ് Tuol Sleng.  തടവുകാരെ പീഡിപ്പിക്കാന്‍ വിവിധ സംവിധാനങ്ങള്‍ അവിടെ ഒരുക്കിയിരുന്നു. ഇപ്പോള്‍ അതെല്ലാം ഒരു മ്യുസിയം പോലെ സംരക്ഷിച്ചു വരികയാണ്. ഭയവും ദുഖവും കലര്‍ന്ന ഒരു സമ്മിശ്ര  ഭാവത്തോടെ മാത്രമേ അവിടം സന്ദര്‍ശിക്കാന്‍ കഴിയൂ എന്നാണ് അനുഭവസ്ഥരുടെ മൊത്തം അഭിപ്രായം 

ഇയങ്ങ് തിരിത്ത് (Ieng Thirith)


ഖെമര്‍ റൂഷ് ഭരണത്തിലെ പ്രമുഖ വനിതയായിരുന്ന ഇവര്‍ ആദ്യ വനിത എന്നാണ് അറിയപ്പെട്ടിരുന്നത്. ആ ഭരണകൂടത്തിലെ സാമൂഹിക വകുപ്പ് മന്ത്രി കൂടെ ആയിരുന്ന അവര്‍ ഈ കൊലപാതകങ്ങളുടെ എല്ലാം പ്രധാന സൂത്രധാരകരില്‍ ഒരാള്‍ ആയി ആണ് അറിയപ്പെടുന്നത്. ഇപ്പോള്‍ എണ്പതു വയസ്സായ അവരെ ഓര്‍മ്മക്കുറവും പ്രായാധിക്യവും കാരണം വിചാരണയില്‍ നിന്നൊഴിവാക്കിയുള്ള പ്രഖ്യാപനം കമ്പോഡിയയില്‍ എങ്ങും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 


*മരണപ്പാടങ്ങള്‍ എന്നത് എന്റെ വിവര്‍ത്തനമാണ്


(
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബാക്ക്‌ അടിച്ചോ അല്ലെങ്കില്‍ ഇവിടെ ക്ലിക്ക്‌ ചെയ്തോ പ്രധാന പേജില്‍ തിരികെ പോയി പങ്കു വെക്കുമല്ലോ)

No comments:

Related Posts Plugin for WordPress, Blogger...