യു.എ.ഇ ലെ പ്രമുഖ ബാങ്കില്‍ ജോലി കിട്ടിയതിന്റെ അഹങ്കാരം ആദ്യ ദിനങ്ങളിലെ ട്രെയിനിംഗ് കഴിഞ്ഞതോടെ തന്നെ ആവിയായിരുന്നു.. തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി വീണ ഈ മാര്‍ക്കറ്റില്‍ വ്യവസായ ലോണ്‍ വിപണനം നടത്തുകയാണ് പണി എന്നതിനെ മനസ്സിനിയും ഉള്‍ക്കൊണ്ടിട്ടില്ല. മാര്‍ക്കറ്റില്‍ ഇറങ്ങി ലോണ്‍ കച്ചവടം നടത്തുക എങ്ങനെയാണെന്ന് ട്രെയിനിംഗ് കൊണ്ടും പിടുത്തം കിട്ടിയില്ല . എടുത്താല്‍ പൊങ്ങാത്ത ബാഗില്‍ യാതോരുപകാരവും ഇല്ലാത്ത സാധനങ്ങള്‍ കുത്തി നിറച്ചു വച്ച് വരാറുള്ളവരെ കണ്ടിട്ടുള്ളത് മാത്രമാണ് ആകെയുള്ള മാര്‍ക്കറ്റിംഗ് പരിചയം..
ഫിസിക്സ് ആണ് പഠിച്ചത്, അതിനുള്ള പണി തരൂ എന്ന് പറയാന്‍ പറ്റില്ലല്ലോ.. ഇത് ഗള്‍ഫ് അല്ലെ?? ഇവിടെ പഠിച്ചത് ചെയ്യുന്ന ഒരാളെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു...
ആദ്യ ദിനങ്ങളിലെ എന്റെ അലസഗമനം കണ്ടില്ലെന്നു നടിച്ച മാനേജര്‍ പെട്ടെന്നൊരു ദിവസം ഉത്തരവിട്ടു..
"നാളെ മുതല്‍ മാര്‍ക്കറ്റില്‍ ഇറങ്ങണം . പുതിയ പത്തു ലീഡ് ( കൊള്ള പലിശക്ക് കടമെടുക്കാന്‍ തയ്യാറാകുന്ന ഏതെന്കിലും ഹത ഭാഗ്യന്റെ ജാതകം ബാങ്കിനെ ഏല്‍പ്പിക്കല്‍ എന്ന കര്‍മത്തിന്റെ ടെക്നിക്കല്‍ പേര്) എങ്കിലും ഓരോ ദിനവും കൊണ്ട് വരണം.. നാളെ കാലത്ത് തന്നെ ഇന്‍ഡസ് ട്രിയല്‍ ഏരിയയില്‍ പോയാല്‍ മതി .. ലീഡ് യഥേഷ്ടം കിട്ടിക്കോളും."
കാലത്ത് തന്നെ കഴുത്തില്‍ കുരുക്കിമിട്ടു ഒരുങ്ങിയിറങ്ങി. യഥേഷ്ടം ലഭ്യമായ വിസിറ്റിംഗ് കാര്‍ഡുകളും പോക്കറ്റില്‍ തിരുകി..
ടാക്സിക്ക് കൈ കാണിച്ചപ്പോള്‍ കിട്ടിയത് പതിവ് പോലെ പച്ചയെ (പാകിസ്താനി) തന്നെ..
അത്തര്‍ മുക്കിയ ടവല്‍ കയ്യിലുണ്ടായത് ഭാഗ്യം.. എന്നാലും പുറകില്‍ കയറി..
" ഹാ ഭായി . കഹാം?"
"ഇന്‍ഡസ് ട്രിയല്‍ ഏരിയ"
" ഇന്‍ഡസ് ട്രിയല്‍ ഏരിയ മേം കഹാം?"
അത് പ്രതീക്ഷിച്ചില്ല.. മോഹന്‍ലാല്‍ ഏതോ സിനിമയില്‍ അമേരിക്കന്‍ ജംഗ്ഷന്‍ എന്ന് പറഞ്ഞ പോലെ പറയേണ്ടി വരുമോ?
ഇന്‍ഡസ് ട്രിയല്‍ ഏരിയ എന്നാ ഒരു സ്ഥലമുണ്ടെന്ന് തന്നെ ഇന്നലെ സിംഗ് മാനേജര്‍ പറയുമ്പോഴാ അറിയുന്നത്.
ലോണ്‍ വില്‍ക്കാന്‍ വേണ്ടി അലയാന്‍ ഇറങ്ങിയതാ .. എവിടെയെങ്കിലും ഇറക്കി വിട്ടാല്‍ മതി,അലഞ്ഞോളാം എന്ന് പറയാനുള്ള ഉറുദുവും അറിയില്ല
ഞാനിങ്ങനെ ഉത്തരം തപ്പുന്നത് കണ്ടിട്ടാകണം പുള്ളി തന്നെ കുറെ സ്ഥല നാമങ്ങള്‍ പറയാന്‍ തുടങ്ങി
" J&P റൗണ്ട് എബൌട്ട് , നാഷണല്‍ പെയിന്റ്സ് , ബിന്‍ലാദന്‍ .. "
ആദ്യം പറഞ്ഞ സ്ഥലത്ത് തന്നെ കച്ചവടം ഉറപ്പിച്ചു.. നമുക്കെന്തു നോക്കാനാ..
" മലബാറി??"
അത് കൃത്യമായി മനസ്സിലാക്കാന്‍ മാത്രമുള്ള ബുദ്ധിയൊക്കെ ഇവര്‍ക്കുമുണ്ട്.. എന്റെ 'ഹാ..' എന്നൊരു മറുപടി കേട്ടാല്‍ പിന്നെ ബാക്കി എന്തൊക്കെയാണ് ഇയാള്‍ പറയാന്‍ പോകുന്നത് എന്നോരൂഹമുണ്ട് ( മൂന്നു മാസത്തെ വിസിറ്റിംഗ് അനുഭവം)...അത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല
വഴി നീളെ കാറിനെ ഓവര്‍ടേക്ക് ചെയ്തു പോകുന്നവരുടെയൊക്കെ തന്തമാരുടെ 'കുശലന്യോഷണം' നടത്തുന്നുണ്ട് കക്ഷി..
അധികം കേള്‍ക്കാനുള്ള സമയം കിട്ടുന്നതിനു മുന്‍പേ സ്ഥലമെത്തി. ശുക്രാനും പറഞ്ഞു ബാക്കി ചില്ലറ തരാതെ ആളു പോയി..
ഒന്നും ചുറ്റും നോക്കി..
പണ്ട് കോയമ്പത്തൂര്‍ ഗാന്ധിപുരത്തിനടുത്ത് വണ്ടി മാര്‍കെറ്റില്‍ പോയതോര്‍മ്മ വന്നു..
ചൂട് കൂടുതലുണ്ട് ( വളരെ കൂടുതല്‍ ), പിന്നെ ആരെയും പുറത്തൊന്നും കാണാനില്ല.. ഇത്രയേ വ്യത്യാസമായി തോന്നിയുള്ളൂ..
നിര നിരയായി ഷെഡുകള്‍ .. ഗള്‍ഫില്‍ എവിടെയും കാണുന്ന വൃത്തിയും ഭംഗിയും ഒന്നും ഇവിടെ ബാധകമല്ല..
മനസ്സില്‍ ആദ്യം തോന്നിയ മടിയും ചമ്മലും എല്ലാം കുടഞ്ഞെറിഞ്ഞു നടന്നു ..
'കടം' വില്‍ക്കാന്‍ വന്നവനെ പക്ഷെ 'അപകട'മായി ആണ് എല്ലാവരും കാണുന്നത്. ഹിന്ദി, അറബി, ഇംഗ്ലീഷ് തുടങ്ങി പല ഭാഷകളിലുള്ള ആട്ടിയിറക്കലുകള്‍ കേട്ടെങ്കിലും മലയാളത്തിലുള്ളവ തന്നെയായിരുന്നു കര്‍ണ്ണാനന്ദകരം.. അപമാനിക്കപ്പെട്ടവനായാണ് ഓരോ കമ്പനിയില്‍ നിന്നും പടിയിറക്കം
ചൂടും പൊടിക്കാറ്റും ഏല്‍ക്കുമ്പോള്‍ ട്രൈനിങ്ങിന്റെ ഒരു ദിവസം മുഴുവന്‍ ഫേഷ്യലും മാനിക്യുയറും ചെയ്തു കസ്റ്റമേര്‍സിനെ കാണാന്‍ പോകുന്നത് പഠിപ്പിക്കുമ്പോള്‍ പുളകിതനായി ഇരുന്നതോര്‍ത്തു...
മണലില്‍ പുതഞ്ഞു കിടക്കുന്ന ഇന്‍ഡസ് ട്രിയല്‍ ഏരിയയുടെ ഉള്‍വഴികളിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഇടയ്ക്കു ചില കണ്‍ഡകൗപീനധാരികള്‍ വഴികളില്‍ പ്രത്യക്ഷ്പ്പെടാതിരുന്നില്ല. വിസിറ്റിംഗ് വിസയുമായി ജോലി തേടി വന്ന ആദ്യ ദിനങ്ങളില്‍ ഇവരെയൊക്കെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. ആധുനിക ആട് ജീവിതം വിധിക്കപ്പെട്ടു ഗള്‍ഫില്‍ അലയാന്‍ വന്നവരാണ് അവര്‍ എന്ന് അന്നറിയില്ലല്ലോ.
പിന്നീട് ഈ ജോലിയില്‍ കയറിയതിനു ശേഷം ഓഫീസിനു താഴെയുള്ള കഫെറെരിയയിലെ ബംഗാളി പയ്യനെ നോക്കി മനസ്സില്‍ പറഞ്ഞിട്ടുണ്ട്.
" സഹോദരാ.. നീ എത്ര ഭാഗ്യവാന്‍ .. പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്തു രാത്രി നിനക്ക് കിടന്നുറങ്ങാമല്ലോ. അല്ലാതെ പകല്‍ മുഴുവന്‍ അലഞ്ഞു, രാത്രിയില്‍ കിട്ടാത്ത ലീഡുകളും, അതിനാല്‍ തന്നെ കിട്ടാത്ത സാലറിയെയും ഓര്‍ത്തു ഉറങ്ങാതെ നെടുവീര്‍പ്പിട്ടു കിടക്കെണ്ടല്ലോ "
ചിന്തിച്ചു നടക്കുന്നതിനിടയില്‍ ഒരു റേഞ്ച് റോവര്‍ കാര്‍ പൊടി പറത്തി പോയത് എനിക്ക് കുറച്ചു മുന്നിലായി നിന്നു. സുമുഖനായ ഒരു അറബ് വസ്ത്രധാരിയാണ് അതില്‍ നിന്നിറങ്ങിയത്. അറബികളെ കാണുമ്പോഴുള്ള പേടി പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ലായിരുന്നു..
കൈ അറിയാതെ പോക്കറ്റില്‍ തപ്പി. പ്രവാസത്തിലേക്കു കൈ പിടിച്ചു നടത്തിയ പ്രിയ സുഹൃത്ത് ജിഷാദ് പറഞ്ഞു തന്ന ഉപദേശം ഓര്‍ത്തു. എവിടെ ഇറങ്ങുംപോളും പത്താക്ക കയ്യില്‍ വേണം.. വേറെ എന്തുണ്ടായിട്ടും കാര്യമില്ല. പിടിച്ചകത്തിടും..
പോക്കെറ്റില്‍ പരാതിയ കൈ ശൂന്യമായി പുറത്തു വന്നു.
"പടച്ചോനെ.. എടുത്തിട്ടില്ല..!!
വിയര്‍ക്കുന്നതിനു മേലെ വിയര്‍ക്കുന്ന എനിക്ക് നേരെ നടന്നു വന്ന അറബി സലാം പറഞ്ഞു..
ഇവര്‍ തല്ലുന്നതിനു മുന്‍പും സലാം പറയും എന്ന് കേട്ടിട്ടുണ്ട്..
എന്റെ കഴുത്തില്‍ തൂകിയ ടാഗിനു നേരെയാണ് നോട്ടം. ബാങ്കിന്റെ പേരും ജോലിയുമെല്ലാം ചോദിച്ചു. ഇംഗ്ലീഷില്‍ ആയത് കൊണ്ട് മറുപടി പറയാന്‍ പറ്റി..
എന്തായാലും CIDയോന്നുമല്ല. പേടിച്ചത് മാത്രമ മിച്ചം..
കാറില്‍ കയറാനുള്ള ക്ഷണം സ്നേഹത്തിലാണ്. ദൈവമേ ഒരു ലീഡ് വന്നു കാലില്‍ ചുറ്റിയല്ലോ..
ഒരുല്സാഹം ഒക്കെ തോന്നി.
ഏതൊക്കെയോ വഴികള്‍ ചുറ്റി വലുതെങ്കിലും വൃത്തിഹീനമായ ഒരു ഷെഡിന്റെ മുന്നിലെത്തി. ഇതിനിടയില്‍ സ്വയം ഒരു പരിചയപ്പെടുത്തല്‍ നടത്തിയിരുന്നു അറബി. ബഹറിനിയാണ് . ഇവിടെ ഒരു സ്റീല്‍ കമ്പനി നടത്തുന്നു. ലോണ്‍ കിട്ടിയാല്‍ തരക്കേടില്ല. തന്നു സഹായിക്കണം.. ഇതായിരുന്നു രത്നച്ചുരുക്കം. ട്രെയിനിങ്ങില്‍ പറഞ്ഞതോര്‍ത്തു .. ലൈസെന്സുകള്‍ മുതല്‍ ബാങ്ക് അക്കൌണ്ടുകള്‍ വരെ നോക്കണം.. എല്ലാം തരാമെന്നേറ്റിട്ടുണ്ട് ..
ഇതിനിടയില്‍ ആളുടെ സൌന്ദര്യം ആസ്വദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. മനോഹരമായ പുഞ്ചിരിയാണ് ഏറെ ആകര്‍ഷണീയം
കമ്പനിയുടെ വാതില്‍ക്കല്‍ തന്നെ മൂന്നു നാല് പേര്‍ നില്‍പ്പുണ്ട്,, പണിയൊന്നും നടക്കുന്ന ലക്ഷണമില്ല.. കൂട്ടത്തില്‍ ഒരാള്‍ മലയാളിയാണ്.. നമ്മുടെ ഗഫൂര്‍ക്ക ദോസ്തിന്റെ മുഖഭാവം..
ഒരു ചിരി പാസ്സാക്കി നോക്കി.. ഏറ്റില്ല..
ഓഫീസ് റൂമില്‍ കയറിയപ്പോള്‍ ഒരു റെഡ് ബുള്‍ എനര്‍ജി ഡ്രിങ്ക് എടുത്തു നീട്ടി. ഷെല്‍ഫുകളില്‍ നിന്നും ഫയല്‍ എല്ലാം എടുത്തു തന്നു. ട്രെയിനിങ്ങില്‍ പഠിപ്പിച്ചു തന്ന മാതിരി ഞാന്‍ ആദ്യം തന്നെ വിസിറ്റിംഗ് കാര്‍ഡും വീശി..
പിന്നെ അക്കൌണ്ട് പരിശോധന.. ഒന്ന് രണ്ടു പ്രാവശ്യം ഞെട്ടി എന്ന് പറയാം . ഇത്രയധികം പൂജ്യങ്ങള്‍ (പൂജ്യങ്ങള്‍ തന്നെ, മുന്നില്‍ ഒന്നുമില്ല) ഒന്നിച്ചൊരു അക്കൌണ്ടില്‍ ആദ്യമായാണ് കാണുന്നത്.
പാപ്പരാണ് അപ്പോള്‍ .. ഈ പത്രാസും കാറും ഒക്കെയേ ഉള്ളു.. ( ചില വിദേശ ബാങ്കുകളുടെയും, നമ്മുടെ കേരള ഗവര്‍മെന്റ്‌ന്റെയും ഒക്കെ അവസ്ഥ തന്നെ )
അഞ്ചു പൈസ കടം കൊടുക്കാന്‍ പറ്റില്ല എന്നുറപ്പാണ്. ആള്‍ എങ്ങോട്ടോ തിരിഞ്ഞ തക്കത്തിന് പതിയെ വിസിറ്റിംഗ് കാര്‍ഡ് തിരിച്ചെടുത്തു പോക്കെറ്റില്‍ തന്നെ വച്ചു.. എന്തിനാ നാളെ മുതല്‍ ഒരു സ്വൈര്യക്കേട് കാള്‍ ?
" എത്രയും പെട്ടെന്ന് ലോണ്‍ ശരിയാക്കിയാല്‍ ഉപകാരം "
ആള്‍ നല്ല പ്രതീക്ഷയിലാണ്.
കമ്പനി ഒന്ന് നോക്കി. കുറെ സ്ടീല്‍ ഫ്രൈമുകള്‍ കൂടിയിട്ടിട്ടുണ്ട് എന്നല്ലാതെ വര്‍ക്ക് ഒന്നും നടക്കുന്ന ലക്ഷണമില്ല
"വര്‍ക്ക് ഒന്നും നടക്കുന്നില്ലേ ?"
" ഇല്ല. പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ പോലുമില്ല. ലോണ്‍ കിട്ടിയിട്ട് വേണം പുതിയ പ്രൊജക്റ്റ് ഏറ്റെടുക്കാന്‍ " ആള്‍ സത്യസന്ധനാണ്!!
ഒന്നും ചെയ്യാന്‍ പറ്റില്ല. നമുക്കൊരു ഗുണവുമില്ല എന്നറിഞ്ഞിട്ടും എന്തോ സംസാരിചിരിക്കാന്‍ തോന്നി. അക്കൗണ്ട് മുഴുവന്‍ പരിശോധിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായിരുന്നു. ഒരു പ്രമുഖ സ്റീല്‍ കമ്പനിയുടെ പേരില്‍ ഒരു മില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചതിനു ശേഷമാണു അക്കൗണ്ട് പൂജ്യങ്ങള്‍ കൊണ്ട് നിറയാന്‍ തുടങ്ങിയത്. അന്യോഷിച്ചപ്പോള്‍ നിരാശയോടെ പറഞ്ഞു. മെട്രോ പ്രോജെക്ടിന്റെ സബ് കോണ്ട്രാക്റ്റ് എടുത്തപ്പോള്‍ കെട്ടി വച്ചതാണ്. വര്‍ക്ക് തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചു കിട്ടിയില്ല. അതോടെയാണ് നഷ്ടം ആരംഭിച്ചത്.
" ഒരു മലബാറിയായിരുന്നു എന്റെ മാനേജറും എന്‍ജിനീയറും എല്ലാം. അയാള്‍ അതോടെ വിട്ടു പോയി. പിന്നെ എനിക്കൊന്നും തനിയെ അറിയില്ലായിരുന്നു "
നിസ്സഹായതയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്.
ഓ.. അപ്പൊ നമ്മള് മലയാളികളുടെ തനി സ്വഭാവം കാണിച്ച ഒരു മാനേജര്‍ ഉണ്ടാരുന്നു. വെറുതെ അല്ല കുത്തുപാള എടുത്തത്.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ പ്രതീക്ഷയുണ്ട്
കാറില്‍ കൊണ്ടാക്കാം എന്ന ക്ഷണം സ്നേഹപൂര്‍വം നിരസിച്ചു നടക്കുമ്പോള്‍ ഒരു പിന്‍വിളി. തിരിഞ്ഞു നോക്കി. നമ്മുടെ ഗഫൂര്‍ക്ക ദോസ്ത് ആണ്.
" എന്തിനാ ഇങ്ങനെ പ്രതീക്ഷ കൊടുത്തു ആ പാവത്തിനെ പറ്റിക്കുന്നത്. ഒരുത്തന്‍ തന്നെ പറ്റിച്ചാ ഇങ്ങനെ ആയത്"
അബ്ദുക്ക എന്നാ ആ കണ്ണൂര്‍ക്കാരന്‍ പിന്നെ പറഞ്ഞതെല്ലാം കെട്ടുകഥ പോലെ തോന്നി. കൊല്ലം സ്വദേശിയായിരുന്നു മാനേജര്‍ . മുപ്പതോളം പേരുണ്ടായിരുന്നു അന്ന് കമ്പനിയില്‍. ഒരു വലിയ പ്രൊജക്റ്റ് കിട്ടിയപ്പോള്‍ നാട്ടില്‍ എല്ലാം പോയി ആ അറബി കൊണ്ട് വന്നതാണ് ഒരു മില്യണ്‍ ദിര്‍ഹം. പക്ഷെ കമ്പനി പറഞ്ഞ സ്പെസിഫിക്കേഷനിലും സമയത്തും പണി തീര്‍ക്കത്തിനാല്‍ ബില്‍ മാറി കിട്ടിയില്ല. ഡിപ്പോസിറ്റും തിരിച്ചു കിട്ടിയില്ല. അന്ന് കമ്പനി വിട്ട മാനേജരുടെ പേരും പിന്നെ അയാള്‍ തുടങ്ങിയ കമ്പനിയുടെ പേരും പറഞ്ഞു ബാക്കി സ്വയമന്വേഷിക്കാന്‍ പറഞ്ഞു അബ്ദുക്ക പോയി
" കുട്ട്യെ.. ഈ പാവം മനുഷേന്മാരെ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പറ്റിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് മാത്രേ പറ്റൂ." പോകുമ്പോള്‍ അബ്ദുക്ക പറഞ്ഞു
ഒരു ലീഡും മൂഡും ഇല്ലാതെ തിരിച്ചു ബാങ്കിലെത്തുംപോളും അബ്ദുക്കാടെ വാക്കുകളും നിഷ്കളങ്കമായ ആ അറബിയുടെ പുഞ്ചിരിയുമായിരുന്നു മനസ്സില്‍
പിന്നെ ബാങ്ക് അക്കൗണ്ട്‌സ്‌ലൂടെ നടത്തിയ അന്വേഷണമായിരുന്നു എന്നെകൊണ്ട് തലവാചകം പറയിപ്പിച്ചത്
എന്നാലും ന്റെ മലയാളിയേ..!!!
അനുബന്ധം - I ( എന്റെ അന്വേഷണ റിപ്പോര്‍ട്ട് )
1. കൊല്ലം മലയാളി തുടങ്ങിയ ABC സ്റീല്‍ കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി നാലു മില്യണ്‍ ദിര്‍ഹം
2. മെട്രോ മെയിന്‍ കോണ്ട്രാക്റ്റ് കമ്പനിയില്‍ (അറബിയ്ടെ കമ്പനി ഒരു മില്യണ്‍ ദിര്‍ഹം നിക്ഷേപിച്ച) നിന്നും മാസം തോറും വലിയ തുകകള്‍ ഈ കമ്പനിയിലേക്ക് ഇപ്പോള്‍ വരുന്നുണ്ട്
3. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 5000 ദിര്‍ഹംസ് ക്രെഡിറ്റ് കാര്‍ഡ് പരിധിയുണ്ടായിരുന്ന ഈ മലയാളിയുടെ ഇപ്പോളത്തെ പരിധി രണ്ടു ലക്ഷം ദിര്‍ഹംസ്.
4. അറബി ഒരു മില്യണ്‍ നിക്ഷേപിച്ചു മൂന്നു മാസങ്ങള്‍ക്ക് ശേഷം ഇയാളുടെ കമ്പനിയിലേക്ക് ആ കമ്പനിയില്‍ നിന്നും വന്ന തുക (ആദ്യത്തെ തുക) അഞ്ചു ലക്ഷം ദിര്‍ഹംസ്.
എന്നാലും ന്റെ മലയാളിയേ..!!!
അനുബന്ധം - II(വീണ്ടും ഇന്‍ഡസ് ട്രിയല്‍ ഏരിയയില്‍ )
രണ്ടു മാസങ്ങള്‍ക്ക് ശേഷം ടാര്‍ഗെറ്റ് എത്താത്തതിനാല്‍ ജോലി നഷ്ടത്തിന്റെ ഭീഷണിയില്‍ വീണ്ടും ഇന്‍ഡസ് ട്രിയല്‍ ഏരിയയില്‍ കറങ്ങുംപോഴാണ് അപ്രതീക്ഷിതമായി ഈ കമ്പനിക്ക് മുന്നില്‍ എത്തിപ്പെട്ടത്. അടച്ചു പൂട്ടപ്പെട്ട നിലയിലായിരുന്നു അപ്പോള്‍ . പൊടിയില്‍ മുങ്ങി ഉപേക്ഷിക്കപ്പെട്ട ഒരു റേഞ്ച് റോവര്‍ കാറുണ്ട് മുന്നില്‍ . അബ്ദുക്ക ഏതൊരു പ്രവാസിയും പോലെ അതിജീവനത്തിന്റെ പുതിയ പാതകള്‍ കണ്ടെത്തിയിരിക്കാം. അല്ലെങ്കില്‍ നാട്ടിലേക്ക് വെറും കയ്യോടെ എത്തുന്ന പ്രവാസികളില്‍ ഒരാളായി മാറിയിരിക്കാം. നമ്മുടെ അറബി ബഹറിനിലേക്ക് മടങ്ങിപ്പോയി മുല്ലപ്പൂ വിപ്ളവത്തില്‍ പങ്കെടുത്തിരിക്കാം. ഭാഷയും മറ്റെല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും മലയാളിയാല്‍ പറ്റിക്കപ്പെട്ട ഒരു നിര്‍ഭാഗ്യവാന്‍ .
(ഇതു ഗള്‍ഫാണ്.. ഇവിടെ പ്രവാസ ജീവിതത്തിന്റെ കയ്പ് നീര്‍ കുടിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെ ചിലരുമുണ്ടാകം. അല്ലെങ്കില്‍ ഇതൊക്കെ സര്‍വ സാധാരണമാകം. കേവലം ഒരു വര്‍ഷത്തില്‍ താഴെ ഗള്‍ഫ് പരിചയം മാത്രമുള്ള എനിക്ക് മനസില്‍ തട്ടിയ ഒരനുഭവം.. അത്ര മാത്രം )
.

നേരിന്റെ വിചിത്രകാഴ്ച്ചകളുമായി ഒരു വിവരണം...എല്ലാം ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ തന്നെ. (പിന്നെ ബഹറിനില്‍ മുല്ലപ്പൂവൊന്നുമില്ല കേട്ടോ)
ReplyDeleteനന്ദി അജിത്തെട്ടാ.. എന്നും ആദ്യം വന്നു പ്രോത്സാഹിപ്പിക്കുന്നതിന്. ബഹറിനില്‍ വിപ്ലവം ഉണ്ടായിരുന്നു എന്നാണ് എന്റെ അറിവ് ഇല്ല ലെ ?
Deleteമുല്ലപ്പു ഈജിപ്തില്‍ ആയിരുന്നു
Deleteമലയാളി അറബിയെ ചതിക്കുന്നു, അറബി മലയാളിയെ ചതിക്കുന്നു. ഈ രണ്ടു വിഭാഗത്തിലും പെടാത്തവർ ന്യൂനപക്ഷമാകില്ലേ?
ReplyDeleteഎന്നാലും നിങ്ങളേപോലെയുള്ളവരുടെ എഴുത്ത് സഹതാപമുണ്ടാക്കുന്നു.
അങ്ങനെയാണോ. ചതിക്കാത്തവരല്ലേ ഭൂരിപക്ഷം. നന്ദി.. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും
Deleteശരിയാണ്... മനസ്സില്‍ തട്ടുന്ന അനുഭവം തന്നെ.
ReplyDeleteതൊട്ടുമുകളിലെ കമന്റില്‍ പറഞ്ഞത് ശരി വയ്ക്കുന്നു.
നന്ദി ശ്രീ
Deleteപാവം ബഹറൈനി
ReplyDeleteപാവം മലയാളി
പാവം പാവം ചതിയന്മാര്‍ !!
(എഴുത്തില്‍ സഹതാപവും അമര്‍ഷവും നിരാശയും എല്ലാം കൂടിച്ചേര്ന്നപ്പോള്‍ വായിക്കുന്നോനും അത് അനുഭവപ്പെടുന്നു. ഒരു നല്ല ചിന്ത ഷെയര്‍ ചെയ്തതിനു ഒരുപാടു നന്ദി)
നല്ല വാക്കുകള്‍ക്കു നന്ദി കണ്ണൂ..
Deleteവേദനയോടെ വായിച്ച കുറിപ്പ്..
ReplyDeleteനന്ദി,,
Deleteസത്യമാണോ? ഭാവനയോ ?....
ReplyDeleteഎന്ത് തോന്നുന്നു. ചിലപ്പോള്‍ സത്യങ്ങള്‍ ഭാവനകളെക്കാളും അവിശ്വസിനീയമാകാറുണ്ട്.
Deleteസത്യമാണോ? ഭാവനയോ ?....
ReplyDeleteപോസ്റ്റ് നന്നായിട്ടുണ്ട്.. ചിലപ്പോ ബഹരിനി നാട്ടിലേക്ക് തിരിച്ചത് കുറച്ചു കൂടി പണം എങ്ങനെ എങ്കിലും എത്തിക്കാനാവും..വേറെ ഏതെങ്കിലും മലയാളിയെ കണ്ടു മുട്ടിക്കാനും വീണ്ടും !
ReplyDeleteഹ ഹ.. നന്ദി ഇവിടെ വന്നതിനും നല്ല വാക്കുകള്‍ക്കും
Deleteനല്ല പോസ്റ്റ്. നൊമ്പരം ഉള്ളില്‍ ബാക്കി.
ReplyDeleteനന്ദി മിനിചേച്ചി..
Deleteഗള്‍ഫു ജീവിതത്തില്‍ പലപ്പോഴും കാണാതെ പോകുന്നത് ....നര്‍മ്മത്തില്‍ തുടങ്ങി ഒരു വിങ്ങല്‍ ഉള്ളില്‍ ബാക്കിയാക്കിയ നല്ല അവതരണ ശൈലി ....ഇനിയും എഴുതുക...
ReplyDeleteനന്ദി നജീബ്ക്കാ. പലചരക്ക് കടയില്‍ കച്ചോടം ഉഷാറല്ലേ?
Deleteനിസാര്‍ ജി, ഇപ്പോഴാണ് കണ്ടത്, പെരുത്ത് നന്നായിരിക്കുന്നു :)
ReplyDeleteസന്തോഷം ഫൈസല്‍. നിന്നെ ഇവിടെ കണ്ടതില്‍ .
Deleteവായിച്ചുകൂട്ടുന്ന ചവറുകള്‍ക്കിടയില്‍ നിന്നും അതൊന്നുമല്ലാത്ത ഒരു പോസ്റ്റ്. മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതാന്‍ താങ്കള്‍ക്കുള്ള കഴിവിനെ അഭിനന്ദിക്കുന്നു.
ReplyDeleteനിസ്സാര്‍ ,,
ReplyDeleteആദ്യമായാണ് ഇവിടെ ,,നൂറില്‍ നൂറു മാര്‍ക്ക് ഞാന്‍ ഈ പോസ്റ്റിനു തരുന്നു ,,പൊതുവേ ഗള്‍ഫില്‍ ജോലി ചെയ്യുകയും എന്നിട്ട് അന്നം തരുന്ന അറബികളെ പച്ചക്ക് കുറ്റം പറയുകയും ചെയ്യുന്ന വരാണ് ചിലരെങ്കിലും എന്ന് പറയാതെ വയ്യ ,,ഈ അടുത്തു ബൂലോകത്തെ ഒരു പോസ്റ്റ് വായിച്ചു വല്ലാത്ത നിരാശ തോന്നി വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ ആള്‍ക്ക് അതിഷ്ടമായില്ല ,,എല്ലാ ആനുകൂല്യങ്ങളും വേണം എന്നാലോ കുറ്റം തീരുകയുമില്ല ,,ഇത് പോലെ നന്മകള്‍ ഉള്ള വരോട് കൊല്ലത്തെ മാനേജര്‍ കാണിച്ചതുപോലെ എത്രയോ പറ്റിപ്പുകള്‍ ഗള്‍ഫില്‍ നടക്കുന്നു ,,അത് പലരും കാണാതെ പോകുന്നു ,,,..ഒരു നല്ല വായനക്ക് അപ്പുറം എനിക്ക് ഏറെ ഇഷ്ടവും സന്തോഷവും നല്‍കി ഈ പോസ്റ്റ് ,,ഒരു പാട് നന്ദി
ഒരുപാടൊരുപാട് സന്തോഷം ഫൈസല്‍ . ഫൈസലിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. അന്നം തരുന്നവരെ കുറ്റപ്പെടുത്താനും കളിയാക്കാനും നമുക്ക് ഉത്സാഹം ഇത്തിരി കൂടുതലാണ്
Deleteനിസാര്‍ക്കാ ..
ReplyDeleteആദ്യമായാണ് ഇവിടെ എത്തുന്നത് .
വളരെ മനോഹരമായ ശൈലിയില്‍ പറഞ്ഞു തീര്‍ത്ത ഈ വേദനിപ്പിക്കുന്ന കുറിപ്പില്‍ ഒരു നല്ല മനസ് കാണാന്‍ കഴിയുന്നുണ്ട് . വായിച്ചു തീര്‍ന്നപ്പോള്‍ പറ്റിക്കപ്പെട്ട ആ അറബിയെ ഓര്‍ത്തു ഒരുപാട് നൊമ്പരം തോന്നി, എഴുതിയ ആളോട് ഒരുപാട് ബഹുമാനവും..
(ഇതിനു കമന്റ് പതിനാലോന്നും പോരല്ലോ ഇഷ്ടാ.. കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിക്കൂ .. )
മിന്നുക്കുട്ടീ.. നന്ദി.. കൂടുതല്‍ പേരിലേക്ക് എത്തിക്കണം. ശ്രമിക്കാം ട്ടോ.
Deleteസമ്പന്ന ഗൾഫിന്റെ മറ്റൊരു മുഖം.
ReplyDeleteന്നാലും ന്റെ മലയാള്യെ...
ReplyDeleteഗള്‍ഫുജീവിതത്തിലെ വ്യത്യസ്തമായൊരു ചിത്രം
ReplyDeleteമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.വായനാസുഖം
നല്‍കുന്ന ലളിതമായ ശൈലിയാണ് താങ്കളുടേത്.
നന്നായിയിരിക്കുന്നു രചന.
ആശംസകള്‍
cvt നന്ദി. അങ്ങയുടെ പ്രോത്സാഹനങ്ങള്‍ എപോളും കൂടെയുണ്ടാകണം
Deleteപഠനകാലത്ത് ബാക്ക്ഡ്രോപ്പ് ആയവർ വീണ്ടും തുടർന്നു പഠിച്ചപ്പോൾ ഉന്നതങ്ങളായ പല മേഘലയിലും എത്തിയിട്ടുണ്ട്. ഗൾഫിൽ വളരെ പെട്ടെന്ന് സമ്പന്നരായവരുടെ കയ്യിൽ വഞ്ചനയുടെ നിറം ഉണ്ടെന്നു ജനസംസാരം. നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteഎല്ലാവരുടെയും ഇല്ലെങ്കിലും ചിലരുടെ കാര്യത്തില്‍ അത് ശരിയായിരിക്കും ലെ. നന്ദി ജെഫു ഇവിടെ വന്നതിനും പ്രോത്സാഹനത്തിനും
DeleteThis comment has been removed by the author.
ReplyDeleteനല്ല വായനാസുഖമേകുന്ന രചന....
ReplyDeleteആശംസകള്‍....
നന്ദി മിനു..
Deleteനല്ല രചന ...ന്നാലും എന്റെ...
ReplyDeleteന്നാലും ന്റെ ആചാര്യാ..
Deleteനന്നായിട്ടുണ്ട് എനിക്കൊത്തിരി ഇഷ്ടായി....ആശംസകള്‍
ReplyDeleteനല്ല വാക്കുകള്‍ക്കു നന്ദി സകീര്‍
Deleteആളുകളെ പറ്റിക്കുന്നതില്‍ മലയാളി കഴിഞ്ഞേ വേറെ ആരുമുള്ളൂ.... സൌദികളെ എല്ലാ ഹറാമ്പറപ്പും പഠിപ്പിക്കുന്നതിലും അഴിമതിയില്‍ മുങ്ങിക്കുളിപ്പിച്ചതിനും പിന്നില്‍ മലയാളി കരങ്ങളുണ്‌ട്.... എന്താണോ മലയാളീ നീ നന്നാകാത്തത്?
ReplyDeleteഇനി സ്ഥിരമായി വരാം :)
നന്ദി മോഹി. നന്നാകും.. സ്ഥിരമായി വരണേ..
Deleteപ്രീയ മിത്രമേ .. നല്ല മനസ്സുകളേ ചതിയില്‍
ReplyDeleteപെടുത്തുവാന്‍ മലയാളിക്ക് എന്നും ഉല്‍സാഹമാണ്..
അതു മലയാളിക്ക് മാത്രമാണോന്നും അറിയില്ല .
പിന്നീട് അവര്‍ അതേ കണ്ണോടെ മാത്രമേ
മറ്റുള്ളവരെയും കാണുകയുള്ളു എന്നതാണ് സത്യം ..
അതില്‍ പെട്ടുപൊകുന്നവര്‍ നല്ലവരുമാകും ..
ഈ മരുഭൂവില്‍ വിസിറ്റിംഗ് വിസയില്‍ വന്നിട്ടുള്ള
ആദ്യ കഷ്ടപാടുകളും , പാതകളും ചെറു നര്‍മ്മോടെ
വിവരിച്ചു കേട്ടൊ .. ആകുലതകള്‍ ഉറക്കം കെടുത്തുമ്പൊള്‍
പ്രവാസം അതിരാവിലെ എഴുന്നേറ്റ് പൊയുള്ള
പൈസയുള്ള മരം കുലുക്കലാണെന്ന ചിന്തകളേ
മാറ്റി നിര്‍ത്തുവാന്‍ ചങ്കെടുത്ത് കാണിച്ചാലും
മനസ്സിലാക്കാന്‍ കഴിയാതെ വീണ്ടും
ഈയാം പാറ്റകളേ പൊലെ വരവു നിലക്കുന്നില്ല ..
അനുഭവിച്ചറിയേണ്ടത് അങ്ങനെ അല്ലേ അറിയുവാന്‍ കഴിയു .. അല്ലേ !
ജീവിതത്തിന്റെ ഒരറ്റം കൂട്ടി യോജിപ്പിക്കുവാന്‍ ഏതു വഴിയേയും
നടക്കുവാന്‍ മനസ്സ് പ്രാപ്തമാകുമ്പൊള്‍ പിന്നെ എന്താണല്ലേ ..
നന്നായി എഴുതി സഖേ , ആര്‍ഭാടങ്ങളൊ , ഘോഷങ്ങളൊ ഇല്ലാതെ
മനസ്സില്‍ പതിയുന്നുണ്ടീ എഴുത്ത് .. സ്നേഹപൂര്‍വം റിനീ ..
റിനി.. നന്ദി.. വിശദമായ വായനക്കും അഭിപ്രായത്തിനും. മലയാളികളെ അടചാക്ഷേപിക്കാനല്ല ഈ കുറിപ്പ്. ചില കള്ള നാണയങ്ങള്‍ എല്ലയിടതുമുണ്ടല്ലോ..
Deleteനല്ല കുറിപ്പ്..ആശംസകള്‍
ReplyDeleteനന്ദി..
Deleteവഞ്ചിച്ചെടുത്തതുമായൊന്നും ഒരുത്തനും എവിടെയും എത്തിപ്പെടാന്‍ പോകുന്നില്ല. ചിരിയില്‍ തുടങ്ങി വിങ്ങലില്‍ അവസാനിപ്പിച്ച പോസ്റ്റ്. Good writing..keep it up!
ReplyDeleteസത്യം.. നന്ദി ഷംസി. ഇവിടെ വന്നതിനും ഈ വാക്കുകള്‍ കുറിച്ചതിനും..
Deleteവരാന്‍ വൈകിയതില്‍ ക്ഷമ ചോതിക്കട്ടെ ആദ്യം ....:)
ReplyDeleteനല്ല ഒരു രചന ... ആയിരം നന്മകള്‍ക്കിടയിലെ ഒരു കുറ്റത്തെ പെരുപ്പിച്ച കാണിക്കാനാണ് പലര്‍ക്കും ഇഷ്ട്ടം ..... നിസാറിക്കയുടെ ഈ പോസ്റ്റ് നല്ല ഓര്‍മ്മപ്പെടുത്തലാണ് .... ഇനിയും എഴുതുക .. എല്ലാ ആശംസകളും ...:)
ഷലീര്‍ .. വൈകിയെങ്കിലും എത്തിയല്ലോ.. അറബികളുടെ പീഡനം ബ്ലോഗിലെ ഒരു സ്ഥിരം വായനാനുഭവമാണ്. തിരിച്ചും സംഭവിക്കാം എന്നാ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്, നന്ദി ഇവിടെ വന്നതിനും അഭിപ്രായം കുറിച്ചതിനും..
Deleteചോക്കുപൊടി കൊണ്ട് ആ മനസ്സില്‍ തട്ടിയ അനുഭവത്തെ വായനക്കാരുടെ മനസ്സിലേക്കും അതേ രീതിയില്‍ പകര്‍ത്താന്‍ കഴിഞ്ഞൂട്ടൊ...സ്വന്തം ജോലിയിലെ പ്രയാസവും പറ്റിക്കപ്പെട്ട അറബിയും ഒക്കെ മനസ്സിലൊരു വിങ്ങലായി വായനക്കാരനും നിന്നു പോവുന്നൂ....
ReplyDeleteനന്ദി.. ഈ വഴി വന്നതിനും പ്രോത്സാഹനത്തിനും..
Deleteവായിക്കാന്‍ പ്രേരിപ്പിക്കുന്ന വരികളില്‍ അനുഭവത്തിന്റെ വിവരണം. പരിചയമുള്ള സ്ഥലങ്ങളും സാഹചര്യങ്ങളും ആയതിനാലാകാം താല്പര്യത്തോടെ വായിച്ചു.
ReplyDeleteനന്ദി ഇസ്മയില്‍ ..
Deletevalare nannayi ezhuthi....... bhavukangal..... blogil puthiya post...... PRIYAPPETTA ANJALI MENONU....... vaayikkane..............
ReplyDelete" കുട്ട്യെ.. ഈ പാവം മനുഷേന്മാരെ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പറ്റിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് മാത്രേ പറ്റൂ."
ReplyDeleteഇതൊരു മില്ല്യൺ ഡോളർ വാചകമാ അല്ലേ നാസറിക്കാ ? അതെ അതാണ് സത്യവും.! ഇത്രയധികം മനുഷ്യരെ സംശയിക്കുന്ന,പറ്റിക്കുന്ന ഒരു വംശത്തിലാണല്ലോ നാമൊക്കെ ജീവിക്കുന്നത്.! ഏത് അറിയാത്ത നാട്ടിൽ ചെന്ന് പെട്ടാലും മനുഷ്യരെ പറ്റിക്കാനും,എന്തെങ്കിലും അതുവഴി നേടാനുമുള്ള ഒരവസരവും മലയാളി പാഴാക്കില്ല. നന്നായെഴുതി. ആശംസകൾ.
നന്ദി മനീഷ്.. ഇവിടെ വന്നതിനു
ReplyDeleteജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഉരുകുന്ന മലയാളിക്ക് ഇത്തരക്കാരെക്കൊണ്ട് പാപി ചെന്നിടം പാതാളം.
ReplyDeleteനല്ല രചന.
ആടു ജീവിതം റിവേഴ്സ് ഗിയറില്‍ ആയിപ്പോയി അല്ലേ. നമുക്ക് എല്ലാവരെയും പറ്റിക്കാം എന്നാനവസ്ഥ. അറബിയെ പറ്റിച്ചാല്‍ അത് തെറ്റല്ല എന്ന് കരുതുന്നവര്‍ നമ്മുടെ നാട്ടില്‍ എമ്പാടുമുണ്ട്. അവര്‍ അറബിയെ വെട്ടിച്ചു ചാടിയതാണ്, അതല്ലാതെ വേറെ മാര്‍ഗം അവന്‍റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല എന്നൊക്കെ കൂളായി പറയുന്ന ആളുകള്‍ അവനവനെ ആ സ്ഥാനത്ത് നിര്‍ത്തുന്നില്ല. ജോലിയുടെ ഭാഗമായി ഒരു പാട് അറബികളുമായി ഇടപഴകേണ്ടി വന്നിട്ടുണ്ട്. അവരാരും ക്രൂരന്മാരോ വഞ്ചകരോ അല്ല, തന്നെയുമല്ല വളരെ മാന്യന്മാര്‍ ആണ് താനും. മറ്റുള്ളവരൊക്കെ വിവരമില്ലത്തവരും സംസ്കാര ശൂന്യരുമാണ് എന്ന് നാം കരുതുന്നു.
ReplyDeleteആദിമധ്യാന്തം നര്‍മ്മം നിറഞ്ഞു നില്‍ക്കെ തന്നെ വളരെ വലിയൊരു കാര്യം പറഞ്ഞ മനോഹരമായ ഒരു പോസ്റ്റ്. അഭിനന്ദനങ്ങള്‍., നിസാര്‍.
ഹൊ... വല്ലാത്ത ഒരു വായനാനുഭവം തന്നെ. അടുത്തകാലത്ത് ഇത് പോലെ കുഴക്കിയ ഒരു രചന ഞാന്‍ കണ്ടിട്ടില്ല. സാധാരണ വായിച്ച് വരുമ്പോള്‍ തന്നെ കഥയുടെ പോക്ക് എങ്ങോട്ടെന്ന് പറയാന്‍ പറ്റും. എന്നാല്‍ ഇത് അങ്ങനെ എനിക്ക് ഊഹിക്കാന്‍ സാധിച്ചില്ല. ഇടയ്ക്കു പല ഊഹങ്ങളും ഞാന്‍ നടത്തി പക്ഷെ ദയനീയം ആയി പരാജയപ്പെട്ടു. ആദ്യം വിചാരിച്ചത് ഇത് ഒരു ഫുള്‍ ടൈം തമാശ ആണെന്ന്. പിനീട് തോന്നിയത് മിക്കവാറും ചെയും പോലെ പ്രവാസിയുടെ വിഷമം പറയാന്‍ പോകുന്നു എന്ന്. അപ്പോള്‍ വരുന്നു അറബി. അപ്പോള്‍ ഞാന്‍ വിചരിച്ചു കിട്ടാന്‍ പോകുന്ന പണി ആരിക്കും ക്ലൈമാക്സ് എന്ന്. അത് കഴിഞ്ഞപ്പോള്‍ തോന്നി അതുമല്ല അപ്രതീക്ഷിത ഭാഗ്യം താങ്കളെ തേടി എത്തി എന്ന്. അപ്പോള്‍ വീണ്ടും ട്വിസ്റ്റ്. ഞാന്‍ കരുതി താങ്കളെ അയാള്‍ പറ്റിച്ച് കാണും എന്ന്. പിന്നീട് ആണ് ചിത്രം വ്യക്തം ആയത്. എല്ലാരും അറബിനാട്ടിലെ പ്രവാസിയുടെ കഷ്ടം പറയും എന്നാല്‍ പ്രവാസി ഉണ്ടാക്കിയ നഷ്ടം, അറബിയുടെ വേദന ആരും പറഞ്ഞ് ഞാന്‍ കണ്ടിട്ടില്ല... നിങ്ങള്‍ ശരിക്കും വിസ്മയിപപിച്ചു.
ReplyDeleteചിരിപ്പിച്ചു, ചിന്തിപ്പിച്ചു, വിഷമിപ്പിച്ചു. എല്ലാം ഒറ്റ പോസ്റ്റില്‍...., അഭിനന്ദിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല സുഹൃത്തെ..... മനോഹരം... ആശംസകള്‍....
ശരിയാ..
ReplyDeleteഒരു തിരിഞ്ഞ ആടുജീവിതം ..വളരെ നന്നായിരിക്കുന്നു..
ശൈലിയും വളരെ ഇഷ്ടപ്പെട്ടു.... ഈ പോസ്റ്റ് പരിചയപ്പെടുത്തി തന്ന
വിഗ്നേഷ് ജി നായര്‍ക്കും താങ്ക്‌സ്..
ചതിക്കുന്നവര്‍ മലയാളികള്‍ മാത്രമല്ലലോ . എന്തായാലും പോസ്റ്റ് മനോഹരമായിരുന്നു . അഭിനന്ദനം . ഇനിയും എഴുതുക
ReplyDeleteചതിക്കാന്‍ മനസ്സുള്ളവര്‍ ഏതു നാട്ടുകാരന്‍ ആയാലും ചെയ്തിരിക്കും...എന്നാലും എന്റെ മലയാളിയെ.....:) നന്നായി എഴുതി ...ആശംസകള്‍...
ReplyDeleteThis comment has been removed by the author.
ReplyDeleteചതിക്കാൻ മലയാളി എന്നൊന്നുമില്ല എങ്കിലും സ്വാർഥതയും അസൂയയും മലയാളിക്ക് അല്പം കൂടുതലുണ്ടോ എന്ന സംശയം ഇല്ലാതില്ല....
ReplyDeleteനന്നായി എഴുതി ഭാവുകങ്ങള്
ഞാനിതന്നേ വായിച്ച് കമന്റിട്ടതാണല്ലോ. എവിടേപ്പോയ്..
ReplyDeleteഎന്തായാലും കുറിപ്പ് ഇഷ്ടപ്പെട്ടിരുന്നു
Daaaaaaaaaaa.......nisaaaaaaaaaar......really touching!!!!!!!!!!!!
ReplyDeleteടച്ചിംഗ്.......... ഇതിപ്പം മലയാളികളെ അറബികൾ ബംഗാളികൾളെപോലെ കാണുന്നത് വിദൂരമല്ല...
ReplyDeleteഒരു ജോറന്‍ പോസ്റ്റ്.. നല്ലൊരു വായനാനുഭവം നല്‍കിയതിനു പെരുത്ത് നന്ദി.. :)
ReplyDeletehttp://kannurpassenger.blogspot.in/2012/07/blog-post_19.html
ഒഴുക്കുള്ള എഴുത്ത്...
ReplyDeleteവായനാ സുഖം ഉണ്ട്...
പോസ്റ്റ് നന്നായി...
ഇടയില്‍ ഒന്ന് രണ്ടു അക്ഷരതെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലെ തോന്നി...
ആശംസകള്‍...
ഇത് വരെ വായിച്ചതില്‍ നിന്നും ഒരു വ്യത്യസ്തത ഉണ്ട് നിസാര്‍......... ....പലപ്പോഴും നമ്മള്‍ നമ്മളെ മാത്രമേ കാണാനും അറിയാനും ശ്രമിക്കാറുള്ളൂ.അത് മലയാളികള്‍ കൂടുതല്‍ കാണിക്കുന്നു....പക്ഷെ ഈ രചനയില്‍ അന്യന്‍റെ വിഷമത്തെ കാണാന്‍ നിസാര്‍ നു കഴിഞ്ഞു... എന്‍റെ വായന....
ReplyDeleteനല്ല പോസ്റ്റ്,
ReplyDeleteനല്ലൊരു അനുഭവം..
നിഷ്കളങ്കരായ അറബികളെ പറ്റിക്കുന്ന ഒരുപാട് പേര്‍ ഇപ്പോഴും അറബ് നാടുകളിലുണ്ട്.
ഇങ്ങനെയൊരു പോസ്റ്റ് എഴുതാന്‍ കഴിഞ്ഞതില്‍ പ്രത്യേകം അഭിനന്ദനങ്ങള്‍..
വ്യത്യസ്തമായൊരു അറബി പോസ്റ്റ്!
ReplyDeleteഅഭിനന്ദനങ്ങൾ!
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും ...!
ReplyDeleteഅനുഭവവിവരണം നന്നായിട്ടുണ്ട് നിസാര്‍ ...!!
മലയാളി ആരാ മോന്‍ ................................!
ReplyDeleteആദ്യമാണ് ഇവിടെ.ഗള്‍ഫ് അനുഭവ വിവരണം മലയാളിയുടെ 'തനിനിറം'അനാവരണം ചെയ്യുന്നുണ്ട്.ആശംസകള്‍ !
ReplyDeleteനന്നായി എഴുതി ഭാവുകങ്ങള്...
ReplyDeleteഇതാണ് ഗള്‍ഫ്...നന്നായിട്ടുണ്ട്
ReplyDeleteഇത് എല്ലാവരുടെയും മനസ്സിൽ തട്ടുന്ന അനുഭവം. ഭംഗിയായി അവതിരിപ്പിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.
ReplyDeleteഇനി കഥ വേണമെങ്കില്‍ ഇനിയും അനുഭവിക്കണം എന്നുകരുതിയാണോ കാത്തിരിക്കുന്നത്?
ReplyDeleteആദ്യമായി ചന്ദ്രനില്‍ എത്തിയ നീല്‍ ആംസ്ട്രോങ്ങിന്റെ അണ്ടര്‍ വെയര്‍ അടിച്ചുമാറ്റാന്‍ അവിടെ ഒരു മലയാളി കാത്തുനിന്നതായി കേട്ടിട്ടുണ്ട്. അതങ്ങനാ.
ReplyDeleteഒരു ജീവിത പാഠം കൂടി നല്‍കുന്ന എഴുത്ത്. നന്നായി.
ആശംസകള്‍ :-)
ഗള്‍ഫുകാരന്‍ നല്‍കുന്ന ജീവിതപാഠങ്ങള്‍ , ഇവിടെ വരാന്‍ വൈകിയതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു. അതോടൊപ്പം തുടരെഴുത്തു കാണാത്തതില്‍ നഷ്ടബോധവും
ReplyDeleteകൊളളാം... പറ്റിച്ചത് മലയാളി ആണല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു....
ReplyDeleteമനസ്സില്‍ തട്ടുന്ന അനുഭവം. നല്ല അവതരണം…
ReplyDeleteഎനിക്ക് തോന്നുന്നു ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഓരോ ഗുള്‍ഫുകാരനും ഉണ്ടാകും എന്ന്. നാട്ടില്‍ പലരും കൂറ്റന്‍ മണിമാളികകളും മറ്റും ചുരുങ്ങിയ കാലം കൊണ്ട് കെട്ടിപ്പടുക്കുന്നതിനു പിന്നില്‍ ഇത്തരത്തില്‍ അറബിയെ പറ്റിച്ച കാശ് കൊണ്ടല്ലേ? രസകരമായ വസ്തുത പല ആളുകള്‍ക്കും വിചാരം ഉണ്ട് അറബിയുടെ കയ്യില്‍ നിന്ന് കുറച്ചു കാശ് പറ്റിച്ചത് കൊണ്ട് കുഴപ്പമോന്നുമില്ല എന്ന്.അങ്ങനെയുള്ള ഒരുപാടാളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. നല്ല അവതരണം. ഭാവുകങ്ങള്‍.
ReplyDeleteഈ മലയാളീ ഒരു ചെറു കുലയാളീ എന്നൊരു ചൊല്ലുണ്ടല്ലോ
ReplyDeleteഇവിടെ ഒരു കുല നടന്നില്ലെങ്കിലും പാവം അറബിയെ കൊല്ലാ ക്കൊല
ചെയ്തു എന്ന് പറയുന്നതല്ലേ ശരി. കഥ തന്തുവും അവതരണവും നന്നായി
എന്റെ ബ്ലോഗില്‍ വന്നതിനും തന്നതിനും നന്ദി, വീണ്ടും വരാം
എഴുതുക. അറിയിക്കുക.
സസ്നേഹം
ഫിലിപ്പ്
മലയാളികളെ പറയിപ്പിക്കാന്‍ ഇങ്ങനെ കുറെ ആളുകള്‍ ഉണ്ട് അതാണ് നമ്മുടെ ശാപം
ReplyDeleteഗള്‍ഫ് നാടുകളിലെ വേദനയുടെ ഒരുവശം മാത്രം പറയാനാണ് നമുക്കെന്നും ഇഷ്ടം. എങ്കിലും കണ്ണ് കൊണ്ട് കണ്ടത് പറയാതിരിക്കനാവില്ലല്ലോ,
ReplyDeleteഎഴുത്ത്, വിഷയം, അവതരണം, ഒക്കെ മികച്ചതായിരുന്നു.
ആശംസകള്‍ നിസ്സാര്‍.,
ഇതു പോലുള്ളവരെ കുറിച്ച് ഞാനും കുറെ കേട്ടിരിക്കുന്നു... എന്തായാലും പോസ്റ്റ് നന്നായി.
ReplyDeleteനല്ല എഴുത്ത്
ReplyDeleteകണ്ണു നിറഞ്ഞുപോയി.....
ReplyDeleteവളരെ നന്നായിരിക്കുന്നു.. എഴുത്ത്.... ഇനിയും ഒത്തിരി ഇതുപോലുള്ള എഴുത്തുകൾ പ്രതീക്ഷിക്കുന്നു...
എനിക്ക് നിസാറിന്‍റെമനസ്സാണ് കൂടുതല്‍ ഇഷ്ടപെട്ടത്........ ആശംസകള്‍
ReplyDeleteചതിക്കുക എന്നത് മനുഷ്യന്റെ 'ശീല'ങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ചതിക്കപ്പെട്ടവരെ കുറിച്ച് ആരോര്‍ക്കാന്‍. . നല്ല എഴുത്ത്.
ReplyDeleteനന്നായി പറഞ്ഞു...ഇതുപോലെ ഒരുപാട് ജീവിതങ്ങള്‍ ഈ മരുഭൂമിയില്‍ കാണാന്‍ പറ്റും....കെട്ടുകഥകള്‍ പോലെ തോന്നുന്ന ജീവിതങ്ങള്‍ ...ആശംസകള്‍ സ്നേഹിതാ.
ReplyDeleteഎല്ലാവര്‍ക്കും നന്ദി.. ഇവിടെ വന്നതിനും എന്നെ വായിച്ചതിനും ഈ നല്ല അഭിപ്രായങ്ങള്‍ക്കും
ReplyDeleteNannayittu avatharippichirikkunnu...randu varsham ayi ivide vannittu...ithram kure kathakalkettittundu....enthu cheyyam athu malayalikal thanne....
ReplyDeletenarmmamulla ezhutthu.
ReplyDeleteഇനിയുമെത്ര ജീവിതങ്ങള്‍ ,,,,നല്ല രചന നിസാര്‍ ,,,,,,,,,,എഴുത്തിനു നീളം കൂട്ടി എന്നെ പറ്റിച്ചു അല്ലെ ,,,,ആശംസകള്‍
ReplyDeleteപിന്നീട് ഈ ജോലിയില്‍ കയറിയതിനു ശേഷം ഓഫീസിനു താഴെയുള്ള കഫെറെരിയയിലെ ബംഗാളി പയ്യനെ നോക്കി മനസ്സില്‍ പറഞ്ഞിട്ടുണ്ട്.
ReplyDelete" സഹോദരാ.. നീ എത്ര ഭാഗ്യവാന്‍ .. പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്തു രാത്രി നിനക്ക് കിടന്നുറങ്ങാമല്ലോ. അല്ലാതെ പകല്‍ മുഴുവന്‍ അലഞ്ഞു, രാത്രിയില്‍ കിട്ടാത്ത ലീഡുകളും, അതിനാല്‍ തന്നെ കിട്ടാത്ത സാലറിയെയും ഓര്‍ത്തു ഉറങ്ങാതെ നെടുവീര്‍പ്പിട്ടു കിടക്കെണ്ടല്ലോ "
""സത്യം""
ഇന്നാണ് 'ഭൂലോകത്തില്‍' ഇത് കണ്ടതും, വായിക്കാന്‍ കഴിഞ്ഞതും..അനുഭവങ്ങള്‍ എന്നും കെട്ടുകഥകളേക്കാള്‍ ജീവനുള്ളതായിരിക്കും എന്ന് ഒന്നു കൂടി തെളിയിച്ചിരിക്കുന്നു! മറ്റുള്ളവരെ പറ്റിക്കാന്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് എന്ന അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. എങ്കിലും ഒരു കാര്യം പറയാതെ വയ്യ, പറ്റിക്കപ്പെടുന്ന ആള്‍ ഏത് നാട്ടുകാരന്‍ തന്നെ ആയാലും, ഇത്തരം സംഭവങ്ങള്‍ അറിയുംബോള്‍ അതുമായി ഒരു ബന്ധവുമില്ലാത്ത നമ്മുടെ കണ്ണുകളും നനയുന്നു എന്ന സത്യം..! അത് ഒരു മലയാളിയുടെ നല്ല വശമായി ഞാന്‍ ഇവിടെ കുറിക്കുന്നു..!
ReplyDeleteനിസാര്‍ക്കാ.. നല്ല വിവരണം! അഭിനന്ദനങ്ങള്‍ !
അപ്പൊ ജ്ജ് ലോണ്‍ കൊടുക്കുന്ന ആളാ അല്ലെ? "അന്റെടുത്തു ഒരു പത്തിരുപത് ലോണ്‍ എടുക്കാനുണ്ടാവോ?"
ReplyDeleteഅനുഭവങ്ങള്‍ എഴുതുമ്പോള്‍ അതിനു മാറ്റ് കൂടും. കാരണം ഹൃദയത്തില്‍ സ്പര്‍ശിച്ചു കൊണ്ടായിരിക്കും എഴുതുക. നല്ല അവതരണം. തുടരട്ടെ.
ഇപ്പോഴാണ് ഈ ലേഖനം ഇപ്പോഴാണ് ശ്രദ്ധിച്ചത്....
ReplyDeleteമനസ്സിൽ ഉദ്ദേശിച്ചതെല്ലാം പലരും പറഞ്ഞു കഴിഞ്ഞു. ആവർത്തിക്കുന്നില്ല.....
അറബികളെ പറ്റിക്കുന്ന മലയാളികളെപ്പറ്റി ചില സുഹൃത്തുക്കളിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഈ ലേഖനം അതിന് അടിവരയിടുന്നു......
അനുഭവങ്ങൾ ഇനിയും പങ്കുവെക്കുക.....
കള്ളന്‍ ,അവിടെ വര്‍ത്താനം പറയുന്നതിനിടെ ഇവിടെ വന്നു നോക്കിയല്ലേ ?അല്ലെങ്കിലും പാവം തെക്കന്മാരെ രണ്ടു കുറ്റം പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വടക്കുള്ള ബെടക്കുകള്‍ക്ക് ഒരു സുഖം കിട്ടില്ല ,,അതാ ,...
Deleteഇപ്പോഴാണ് ഇവിടെ എത്താന്‍ കഴിഞ്ഞത്.. അതും ലിങ്ക് തന്നിട്ട്..
ReplyDeleteഇതൊരു നല്ല അനുഭവം എന്ന് പറയാന്‍ ആവില്ല.. ആര്‍ക്കും ആ അറബിയുടെ ഗതി വരല്ലേ എന്നാ..
അവതരണം നന്നായി ഭോധിച്ചു... മനസ്സില്‍ തട്ടുന്ന രീതി..
really nice..
ReplyDeleteഎന്നാലും ന്റെ മലയാളിയെ നീ ഒരു പ്രസ്ഥാനം തന്നെ
ReplyDeleteനന്നായി എഴുതി
ആശംസകള്‍
എഴുത്ത് ഇഷ്ടായി , ഇനിയും വരാം
ReplyDeleteകള്ളനാണയങ്ങള്‍ എല്ലായിടത്തും ഉണ്ടാവും, മലയാളിയും തമിഴനും അമേരിക്കക്കാരനും ഒന്നും ഭേദമില്ല.
ReplyDeleteവളരെ നല്ല ഒരു പോസ്റ്റ് നിസാര്‍...,..ഗള്‍ഫില്‍ ഇങ്ങിനെ ഒട്ടേറെ ചതിയുടെ കഥകള്‍ പറയാനുണ്ടാവും. മറ്റൊരു ചതിയുടെ കഥ ഇവിടെ വായിക്കാം
ReplyDeleteമലയാളികള്‍ക്ക് വിദ്യഭ്യാസം കൂടുന്നതിനനുസരിച്ച്
ReplyDeleteഇമ്മാതിരി വിക്രതികളും കൂടുന്നതായി കാണുന്നു ...
എന്നാലും ന്റെ മലയാളിയെ ...
മനസ്സില്‍ തട്ടുന്ന രചന... അഭിനന്ദനങ്ങള്‍
ReplyDeleteഒരു നന്ദി പറയാൻ വേണ്ടി മാത്രമാണ് ഈ കമന്റ് .മൂന്ന് വർഷങ്ങൾക്ക് ശേഷം എന്നെ ഈ user ID യിലേക്ക് തിരിച്ച് വരുത്തിയതിന്.എന്നോ ഒരു തമാശക്ക് വേണ്ടി create ചെയ്ത ഈ ബ്ലോഗിൽ വീണ്ടും വരാൻ കാരണം താങ്കളുടെ "എന്നാലും എന്റെ മലയാളിയെ" വായിച്ചതാണ് .പിന്നീട് എല്ലാം വായിച്ചു .താങ്കളുടെ ശൈലി ഇഷ്ടപ്പെട്ടു .അബു ദാബിയിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.ഞാനും ഇവിടെ തന്നെയാണ് .keep in touch
ReplyDeleteചതിയുടെ ലോകത്തെ കഥകളിൽ മലയാളികൾക്ക് പ്രധാനവേഷങ്ങൾ എന്നത് അതീവ ദുഖകരം. നിസാറിന്റെ പുതിയ പോസ്റ്റ് തേടിയുള്ള വരവായിരുന്നു എന്റേത്. ഈ നേര്ക്കാഴ്ചയും അലങ്കാരവും ആർഭാടവും ഇല്ലാതെ മനോഹരം. ആശംസകൾ. സുഹൃത്തേ
ReplyDeleteThanks and I have a keen offer you: What Home Renovation Expenses Are Tax Deductible house renovation exterior
ReplyDelete