ഇതെന്റെ ആകുലതകളാണ്..
കൂടുതല്‍ കൂടുതല്‍ മതവല്‍ക്കരിക്കപ്പെടുന്ന ഒരു 'മതേതര ജനാധിപത്യ' രാഷ്ട്രത്തിലെ നിസ്സഹായനായ ഒരു പുല്‍ക്കൊടിയുടെ ആകുലതകള്‍
സ്ഥാനവും പദവിയും സ്ഥാപനങ്ങളും തുടങ്ങി പ്രണയവും സൗഹൃദവും ചിന്തകളും വരെ മതത്തിന്റെ പേരില്‍ പങ്കു വെക്കപ്പെടുന്ന ആസുര വര്‍ത്തമാനത്തിന്റെ നേരറിവുകളില്‍ ശ്വാസം മുട്ടുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചില ചോദ്യങ്ങള്‍ ..
എന്തിലും ഏതിലും 'സാമുദായിക സന്തുലിതത്വം' തിരയുന്ന നവ മാധ്യമങ്ങളുടെ പിടിയില്‍ വിചാരങ്ങളെ പണയപ്പെടുത്താതിരിക്കാനൊരു കരുതല്‍ ..
ഭാവി കൂടുതല്‍ ഇരുണ്ടതാകുമോ???
അപരിചിതത്വവും പരസ്പരം അറിയായ്കയുമാണ് വ്യക്തികള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത് എന്ന് വായിച്ചതോര്‍ക്കുന്നു . പുതുതായി ജോലി ചെയ്യാന്‍ പോകുന്ന ഓഫീസിലെ സഹപ്രവര്‍ത്തകരോട് ആദ്യ ദിനങ്ങളിലുണ്ടാകുന്ന അകല്‍ച്ച ഈ പ്രസ്താവന ശരി വെക്കുന്നു..
പരസ്പരം അറിയാതെ അവരവരുടെ മതങ്ങളുടെ , ആശയങ്ങളുടെ തുരുത്തുകളില്‍ ഒതുങ്ങി കഴിയുമ്പോള്‍ ഇനിയും അകലില്ലേ നമ്മള്‍ ..
വളര്‍ച്ചയുടെ നിര്‍ണ്ണായക കാലയളവില്‍ നമുക്കൊരു
' പൊതു ഇടം' ഉണ്ടായിരുന്നു.. പൊട്ടിയ സ്ലൈറ്റും കടം വാങ്ങിയ കളര്‍ പെന്‍സിലുമായി മഴ നനഞ്ഞു നമ്മള്‍ ഓടിയണഞ്ഞിരുന്ന പള്ളിക്കൂടം.
ഫിറോസും സുനിയും സീമയും സുഹ്റയും സാബുവും ഒക്കെയായുള്ള സൗഹൃദത്തിന്റെ ആദ്യ നാമ്പുകള്‍ മൊട്ടിട്ട പ്രിയപ്പെട്ട സ്കൂള്‍ കാലം .
അരവണയും നേര്‍ച്ച ചീരണിയും കള്ളപ്പവും ഒക്കെ പങ്കു വച്ചിരുന്ന ചോര്‍ന്നൊലിക്കുന്ന ക്ലാസ് റൂമുകളില്‍ നമ്മള്‍ കൈമാറിയിരുന്നത് വ്യത്യസ്ത സംസ്കാരങ്ങള്‍ കൂടെയായിരുന്നു..
അറിയാതെ അറിഞ്ഞിരുന്ന അറിവുകള്‍ ..!!
കറുപ്പ് തുണിയുടുത്ത 'സുനി സ്വാമിക്ക്' കൂട്ടിരിക്കാന്‍ ഉച്ചഭക്ഷണ പൊതിയില്‍ നിന്നും മീനിനെയും മുട്ടയെയും ഒഴിവാക്കിയതും റംസാന്‍ മാസം കൂട്ടുകാര്‍ എല്ലാവരും ഉച്ചപ്പട്ടിണിക്കാരായതും ആരും മതേതരത്വത്തിന്റെ പാഠങ്ങള്‍ ഉറക്കെയുറക്കെ പഠിപ്പിച്ചു തന്നിട്ടല്ലായിരുന്നു ..
ആ പൊതു ഇടം നല്‍കിയ അനുഭവങ്ങളല്ലേ നമ്മളില്‍ പലരുടെയും ചിന്തകളെ വിശാലമാക്കിയത് . ഇന്നും നമ്മള്‍ മഹാ ഭൂരിപക്ഷത്തെയും വര്‍ഗീയ വാദികളല്ലാതാക്കിയത്
ഇന്ന് ഗ്രഹാതുരതത്വത്തിന്റെ ഓര്‍മ്മക്കൂട്ടില്‍ നിന്നും നമ്മള്‍ പൊടി തട്ടിയെടുക്കുന്ന തെളിമയാര്‍ന്ന സ്കൂള്‍ ദിനങ്ങളെ അത് ലഭിക്കാത്ത പുതിയ തലമുറയിലെ കുട്ടികളുമായി താരതമ്യം ചെയ്തു സഹതപിക്കാറുണ്ട്.
എന്നാല്‍ സ്കൂള്‍ ഇറയത്ത് ഇത്തിരിയിടത്തു നമ്മള്‍ കളിച്ചിരുന്ന കുട്ടിയും കോലും കളിയിലെ ആരവം ക്രിക്കറ്റ് മൈതാനത്ത് അവര്‍ കണ്ടെത്തുന്നുണ്ടാകാം. സ്നേഹത്തോടെ നുണഞ്ഞിറക്കിയ തേന്‍മിട്ടായിയുടെ മധുരം കാഡബറിയിലും ലേയ്സിലും അവരറിയുന്നുണ്ടാകാം . ഗോട്ടി കളിയിലെ ഉന്നം വീഡിയോ ഗൈമുകളില്‍ പരീക്ഷിക്കുന്നുണ്ടാകാം.. അവരുടെ ബാല്യം അവരും ആസ്വദിക്കുന്നുണ്ടാകും.. അവരുടേതായ രീതിയില്‍ ..
പക്ഷെ ആ 'പൊതു ഇടം'.. അവിടെയല്ലല്ലോ ഇപ്പോള്‍ അവര്‍ ..
നിലവാരത്തകര്‍ച്ചയുടെയും അടിസ്ഥാന സൗകര്യമില്ലായ്മയുടെയും പേര് പറഞ്ഞു നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ കുറിച്ച് മാത്രമേ നാമോര്‍ത്തുള്ളു. പകരം മതത്തിന്റെയും ജാതിയുടെയും ഉപജാതിയുടെയും അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്കൂളുകളും സ്വകാര്യ സ്കൂളുകളും പകുത്തു നല്‍കുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാകുന്ന ഈ പൊതു ഇടത്തെ പറ്റി ആരും ചിന്തിച്ചില്ല.
മത വിദ്യാഭ്യാസം കൂടെ നല്‍കപ്പെടും എന്ന കാരണത്താല്‍ ഒരു മതത്തിലെ കുട്ടികള്‍ മാത്രം നിറഞ്ഞിരിക്കുന്ന ക്ലാസ്സ് മുറികളാണ് ഈ സ്കൂളുകളില്‍ ഭൂരിപക്ഷത്തിലും..
അറിയാതെ പഠിച്ചിരുന്ന ആ മതേതരത്വത്തിന്റെ പാഠങ്ങള്‍ ഈ കുട്ടികള്‍ക്കന്യമാകുന്നില്ലേ ??
അന്യ സംസ്കാരത്തെ തൊട്ടറിയാന്‍ ഒരു പൊതു ഇടം അവര്‍ക്കില്ലല്ലോ..
ആ അപരിചിതത്വം അവരില്‍ കൂടുതല്‍ അരക്ഷിതാവസ്ഥയും അസഹിഷ്ണുതയും നിറക്കുന്നില്ലേ??
അഞ്ചു വര്‍ഷത്തോളം അത്തരം സ്കൂളുകളില്‍ അധ്യാപകനായിരുന്ന എന്റെ അനുഭവപാഠം അതെ എന്ന ഉത്തരമാണ് എനിക്ക് നല്‍കുന്നത്. PT സാര്‍ ഹിന്ദുവായത് കൊണ്ടാണ് ഞങ്ങളെ കൂടുതല്‍ തല്ലുന്നത് എന്ന് പരാതി പറഞ്ഞ എന്റെ ബന്ധുവായ നാലാം ക്ലാസ്സുകാരന്‍ മുതല്‍ ഈസ്റെറിനു ഉണ്ടാക്കിയ വിഭവം എനിക്ക് ഇഷ്ടമാകുമോ എന്ന് മടിച്ചു തരാതിരുന്ന ഞാന്‍ താല്‍ക്കാലികമായി ക്ലാസ്സ് എടുക്കാന്‍ പോയ ക്രിസ്ത്യന്‍ മാനേജ്‌മന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി വരെയുള്ള അസംഖ്യം കുട്ടികളില്‍ ഞാന്‍ കണ്ടത് ഈ അപരിചിതത്വത്തിന്റെ അകല്‍ച്ചയാണ് .
ജീവിതത്തില്‍ സ്വഭാവ രൂപീകരണത്തിന്റെ നിര്‍ണായക കാലയളവാണ് ഈ സ്കൂള്‍ കാലം എന്നും ചിന്തിക്കേണ്ടതാണ്..
ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് ഇതേ സ്കൂളുകളിലെ കുട്ടികള്‍ടെ മേല്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സ്വാര്‍ത്ഥ ചിന്താഗതിയാണ്..
ഉച്ച ഭക്ഷണത്തിന് മകന്‍ ഭക്ഷണം മറ്റുള്ളവരുമായി പങ്കു വെക്കുന്നതിനു പരാതി പറയാന്‍ വന്ന അമ്മയെ എനിക്കറിയാം. അവര്‍ ഒരു പാട് നല്ല ഭക്ഷണം മകന് വേണ്ടി മാത്രം കൊടുത്തയക്കുന്നതാണത്രേ. സ്കൂള്‍ ബസില്‍ മകന്‍ സ്ഥിരമായി ഇരിക്കുന്ന സീറ്റില്‍ ബസിന്റെ റൂട്ട് ഒന്ന് മാറ്റിയപ്പോള്‍ വേറെ കുട്ടി ഇരുന്നു തുടങ്ങിയതിനും പരാതി പറയാനെത്തിയിട്ടുണ്ട് രക്ഷിതാവ്. ഒരുപാടുണ്ട്, പങ്കുവെക്കലിനെ അസഹ്യതയോടെ കാണുന്ന മോഡേണ്‍ രക്ഷിതാക്കളുടെ കഥകള്‍
പരസ്പരം അറിയാതെയിരിക്കുന്ന, സ്വാര്‍ഥത അവകാശമായി മാറ്റിയ ഈ തലമുറ നമുക്ക് കാത്തു വെക്കുന്നത് കൂടുതല്‍ ഭീതിജനകമായ ദിനങ്ങളല്ലേ ??
അറിയാന്‍ , പങ്കു വെക്കാന്‍ , സ്നേഹിക്കാന്‍ , മനസ്സിലാക്കാന്‍ ഒരു പൊതു ഇടം നിര്‍മ്മിച്ച് നല്‍കേണ്ടി വരുമോ നമ്മളിവര്‍ക്ക്..
അതോ ഇതെന്റെ മാത്രം വെറും ആകുലതകളാണോ ??????
കൂടുതല്‍ കൂടുതല്‍ മതവല്‍ക്കരിക്കപ്പെടുന്ന ഒരു 'മതേതര ജനാധിപത്യ' രാഷ്ട്രത്തിലെ നിസ്സഹായനായ ഒരു പുല്‍ക്കൊടിയുടെ ആകുലതകള്‍
സ്ഥാനവും പദവിയും സ്ഥാപനങ്ങളും തുടങ്ങി പ്രണയവും സൗഹൃദവും ചിന്തകളും വരെ മതത്തിന്റെ പേരില്‍ പങ്കു വെക്കപ്പെടുന്ന ആസുര വര്‍ത്തമാനത്തിന്റെ നേരറിവുകളില്‍ ശ്വാസം മുട്ടുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചില ചോദ്യങ്ങള്‍ ..
എന്തിലും ഏതിലും 'സാമുദായിക സന്തുലിതത്വം' തിരയുന്ന നവ മാധ്യമങ്ങളുടെ പിടിയില്‍ വിചാരങ്ങളെ പണയപ്പെടുത്താതിരിക്കാനൊരു കരുതല്‍ ..
ഭാവി കൂടുതല്‍ ഇരുണ്ടതാകുമോ???
അപരിചിതത്വവും പരസ്പരം അറിയായ്കയുമാണ് വ്യക്തികള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത് എന്ന് വായിച്ചതോര്‍ക്കുന്നു . പുതുതായി ജോലി ചെയ്യാന്‍ പോകുന്ന ഓഫീസിലെ സഹപ്രവര്‍ത്തകരോട് ആദ്യ ദിനങ്ങളിലുണ്ടാകുന്ന അകല്‍ച്ച ഈ പ്രസ്താവന ശരി വെക്കുന്നു..
പരസ്പരം അറിയാതെ അവരവരുടെ മതങ്ങളുടെ , ആശയങ്ങളുടെ തുരുത്തുകളില്‍ ഒതുങ്ങി കഴിയുമ്പോള്‍ ഇനിയും അകലില്ലേ നമ്മള്‍ ..
വളര്‍ച്ചയുടെ നിര്‍ണ്ണായക കാലയളവില്‍ നമുക്കൊരു
' പൊതു ഇടം' ഉണ്ടായിരുന്നു.. പൊട്ടിയ സ്ലൈറ്റും കടം വാങ്ങിയ കളര്‍ പെന്‍സിലുമായി മഴ നനഞ്ഞു നമ്മള്‍ ഓടിയണഞ്ഞിരുന്ന പള്ളിക്കൂടം.
ഫിറോസും സുനിയും സീമയും സുഹ്റയും സാബുവും ഒക്കെയായുള്ള സൗഹൃദത്തിന്റെ ആദ്യ നാമ്പുകള്‍ മൊട്ടിട്ട പ്രിയപ്പെട്ട സ്കൂള്‍ കാലം .
അരവണയും നേര്‍ച്ച ചീരണിയും കള്ളപ്പവും ഒക്കെ പങ്കു വച്ചിരുന്ന ചോര്‍ന്നൊലിക്കുന്ന ക്ലാസ് റൂമുകളില്‍ നമ്മള്‍ കൈമാറിയിരുന്നത് വ്യത്യസ്ത സംസ്കാരങ്ങള്‍ കൂടെയായിരുന്നു..
അറിയാതെ അറിഞ്ഞിരുന്ന അറിവുകള്‍ ..!!
കറുപ്പ് തുണിയുടുത്ത 'സുനി സ്വാമിക്ക്' കൂട്ടിരിക്കാന്‍ ഉച്ചഭക്ഷണ പൊതിയില്‍ നിന്നും മീനിനെയും മുട്ടയെയും ഒഴിവാക്കിയതും റംസാന്‍ മാസം കൂട്ടുകാര്‍ എല്ലാവരും ഉച്ചപ്പട്ടിണിക്കാരായതും ആരും മതേതരത്വത്തിന്റെ പാഠങ്ങള്‍ ഉറക്കെയുറക്കെ പഠിപ്പിച്ചു തന്നിട്ടല്ലായിരുന്നു ..
ആ പൊതു ഇടം നല്‍കിയ അനുഭവങ്ങളല്ലേ നമ്മളില്‍ പലരുടെയും ചിന്തകളെ വിശാലമാക്കിയത് . ഇന്നും നമ്മള്‍ മഹാ ഭൂരിപക്ഷത്തെയും വര്‍ഗീയ വാദികളല്ലാതാക്കിയത്
ഇന്ന് ഗ്രഹാതുരതത്വത്തിന്റെ ഓര്‍മ്മക്കൂട്ടില്‍ നിന്നും നമ്മള്‍ പൊടി തട്ടിയെടുക്കുന്ന തെളിമയാര്‍ന്ന സ്കൂള്‍ ദിനങ്ങളെ അത് ലഭിക്കാത്ത പുതിയ തലമുറയിലെ കുട്ടികളുമായി താരതമ്യം ചെയ്തു സഹതപിക്കാറുണ്ട്.
എന്നാല്‍ സ്കൂള്‍ ഇറയത്ത് ഇത്തിരിയിടത്തു നമ്മള്‍ കളിച്ചിരുന്ന കുട്ടിയും കോലും കളിയിലെ ആരവം ക്രിക്കറ്റ് മൈതാനത്ത് അവര്‍ കണ്ടെത്തുന്നുണ്ടാകാം. സ്നേഹത്തോടെ നുണഞ്ഞിറക്കിയ തേന്‍മിട്ടായിയുടെ മധുരം കാഡബറിയിലും ലേയ്സിലും അവരറിയുന്നുണ്ടാകാം . ഗോട്ടി കളിയിലെ ഉന്നം വീഡിയോ ഗൈമുകളില്‍ പരീക്ഷിക്കുന്നുണ്ടാകാം.. അവരുടെ ബാല്യം അവരും ആസ്വദിക്കുന്നുണ്ടാകും.. അവരുടേതായ രീതിയില്‍ ..
പക്ഷെ ആ 'പൊതു ഇടം'.. അവിടെയല്ലല്ലോ ഇപ്പോള്‍ അവര്‍ ..
നിലവാരത്തകര്‍ച്ചയുടെയും അടിസ്ഥാന സൗകര്യമില്ലായ്മയുടെയും പേര് പറഞ്ഞു നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ കുറിച്ച് മാത്രമേ നാമോര്‍ത്തുള്ളു. പകരം മതത്തിന്റെയും ജാതിയുടെയും ഉപജാതിയുടെയും അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്കൂളുകളും സ്വകാര്യ സ്കൂളുകളും പകുത്തു നല്‍കുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാകുന്ന ഈ പൊതു ഇടത്തെ പറ്റി ആരും ചിന്തിച്ചില്ല.
മത വിദ്യാഭ്യാസം കൂടെ നല്‍കപ്പെടും എന്ന കാരണത്താല്‍ ഒരു മതത്തിലെ കുട്ടികള്‍ മാത്രം നിറഞ്ഞിരിക്കുന്ന ക്ലാസ്സ് മുറികളാണ് ഈ സ്കൂളുകളില്‍ ഭൂരിപക്ഷത്തിലും..
അറിയാതെ പഠിച്ചിരുന്ന ആ മതേതരത്വത്തിന്റെ പാഠങ്ങള്‍ ഈ കുട്ടികള്‍ക്കന്യമാകുന്നില്ലേ ??
അന്യ സംസ്കാരത്തെ തൊട്ടറിയാന്‍ ഒരു പൊതു ഇടം അവര്‍ക്കില്ലല്ലോ..
ആ അപരിചിതത്വം അവരില്‍ കൂടുതല്‍ അരക്ഷിതാവസ്ഥയും അസഹിഷ്ണുതയും നിറക്കുന്നില്ലേ??
അഞ്ചു വര്‍ഷത്തോളം അത്തരം സ്കൂളുകളില്‍ അധ്യാപകനായിരുന്ന എന്റെ അനുഭവപാഠം അതെ എന്ന ഉത്തരമാണ് എനിക്ക് നല്‍കുന്നത്. PT സാര്‍ ഹിന്ദുവായത് കൊണ്ടാണ് ഞങ്ങളെ കൂടുതല്‍ തല്ലുന്നത് എന്ന് പരാതി പറഞ്ഞ എന്റെ ബന്ധുവായ നാലാം ക്ലാസ്സുകാരന്‍ മുതല്‍ ഈസ്റെറിനു ഉണ്ടാക്കിയ വിഭവം എനിക്ക് ഇഷ്ടമാകുമോ എന്ന് മടിച്ചു തരാതിരുന്ന ഞാന്‍ താല്‍ക്കാലികമായി ക്ലാസ്സ് എടുക്കാന്‍ പോയ ക്രിസ്ത്യന്‍ മാനേജ്‌മന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി വരെയുള്ള അസംഖ്യം കുട്ടികളില്‍ ഞാന്‍ കണ്ടത് ഈ അപരിചിതത്വത്തിന്റെ അകല്‍ച്ചയാണ് .
ജീവിതത്തില്‍ സ്വഭാവ രൂപീകരണത്തിന്റെ നിര്‍ണായക കാലയളവാണ് ഈ സ്കൂള്‍ കാലം എന്നും ചിന്തിക്കേണ്ടതാണ്..
ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് ഇതേ സ്കൂളുകളിലെ കുട്ടികള്‍ടെ മേല്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സ്വാര്‍ത്ഥ ചിന്താഗതിയാണ്..
ഉച്ച ഭക്ഷണത്തിന് മകന്‍ ഭക്ഷണം മറ്റുള്ളവരുമായി പങ്കു വെക്കുന്നതിനു പരാതി പറയാന്‍ വന്ന അമ്മയെ എനിക്കറിയാം. അവര്‍ ഒരു പാട് നല്ല ഭക്ഷണം മകന് വേണ്ടി മാത്രം കൊടുത്തയക്കുന്നതാണത്രേ. സ്കൂള്‍ ബസില്‍ മകന്‍ സ്ഥിരമായി ഇരിക്കുന്ന സീറ്റില്‍ ബസിന്റെ റൂട്ട് ഒന്ന് മാറ്റിയപ്പോള്‍ വേറെ കുട്ടി ഇരുന്നു തുടങ്ങിയതിനും പരാതി പറയാനെത്തിയിട്ടുണ്ട് രക്ഷിതാവ്. ഒരുപാടുണ്ട്, പങ്കുവെക്കലിനെ അസഹ്യതയോടെ കാണുന്ന മോഡേണ്‍ രക്ഷിതാക്കളുടെ കഥകള്‍
പരസ്പരം അറിയാതെയിരിക്കുന്ന, സ്വാര്‍ഥത അവകാശമായി മാറ്റിയ ഈ തലമുറ നമുക്ക് കാത്തു വെക്കുന്നത് കൂടുതല്‍ ഭീതിജനകമായ ദിനങ്ങളല്ലേ ??
അറിയാന്‍ , പങ്കു വെക്കാന്‍ , സ്നേഹിക്കാന്‍ , മനസ്സിലാക്കാന്‍ ഒരു പൊതു ഇടം നിര്‍മ്മിച്ച് നല്‍കേണ്ടി വരുമോ നമ്മളിവര്‍ക്ക്..
അതോ ഇതെന്റെ മാത്രം വെറും ആകുലതകളാണോ ??????
വിശ്വാസം ഉപേക്ഷിച്ച് മനുഷ്യനെ സ്നേഹിക്കാന്‍ പറയുന്ന മതേതരക്കാരും വിശ്വാസം ശോഷിച്ചത് കൊണ്ട് മറ്റുള്ളവനെ സ്നേഹിക്കാന്‍ കഴിയാത്ത വിശ്വാസികളും വിശ്വാസം മൂര്‍ച്ഛിച്ചത് കൊണ്ട് ചില്ലുമേടയില്‍ നിന്നിറങ്ങാത്ത പുരോഹിതന്‍മാരും കളങ്കത്തിന്‍റെ ലക്ഷ്മണരേഖ വരച്ചത് നമ്മള്‍ സുഹൃത്തുക്കള്‍ക്കിടയിലാണ്.
ReplyDeleteവിശ്വാസമാണ് നമ്മെ സ്നേഹം എന്തെന്ന് പഠിപ്പിച്ചതെന്ന് മറന്ന് വിശ്വാസം സ്നേഹത്തിന് തടസ്സമാവുന്ന കാലത്തിന്‍റെ ആകുലതകള്‍ ഭംഗിയായി വരച്ചുവെച്ചിരിക്കുന്നു.
നന്ദി.
എത്ര പുരോഗമനം അവകാശപ്പെട്ടാലും വേദനിപ്പിയ്ക്കുന്ന സത്യങ്ങള്‍ എന്നും കണ്മുന്നില്‍ തന്നെ..
ReplyDeleteയാഥാര്‍ത്ഥ്യങ്ങള്‍ ഏറുമ്പോള്‍ ആകുലതപ്പെടുന്ന മനസ്സുകളുടെ എണ്ണം കുറയുന്നു...
നന്ദി ...
അവര്‍ക്കായ് ഒരു ഇടം....ഞാനും ആശിച്ചു പോവുകയാണ്‍...!
നിസാര്‍.. ഇത് താങ്കളുടെ മാത്രം ആകുലത ആകാന്‍ വഴി ഇല്ല...എല്ലാ ചുറ്റുപാടിലും മാനുഷിക മൂല്യങ്ങളും, സഹോദര്യവും ഉയര്‍ത്തി പിടിക്കുന്ന ഏതൊരു മനുഷ്യനും ഈ ആകുലതകള്‍ ഉണ്ടാകും. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം നമ്മെ കൂടുതല്‍ മതങ്ങളുടെ പേരില്‍ വെട്ടി മുറിച്ചുമാറ്റി. വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും മതേതര മൂല്യം കാത്തുസൂക്ഷിക്കുന്നോ എന്ന് നോക്കേണ്ട ഉത്തരവാദിത്വം ഗവണ്മെന്റില്‍ നിക്ഷിപ്തം ആണ് എന്നാല്‍ ആ ഗവണ്മെന്റ് തന്നെ വോട്ടിനായി മതങ്ങളെ മുറിക്കുമ്പോള്‍ എല്ലാം വെറുതെ ആവുന്നു.... നമ്മുടെ തലമുറ ആണ് ഈ പ്രശ്നം അഭിമുഖീകരിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് നാം മനസ്സിലാക്കി കൊടുക്കണം പങ്കുവെക്കലിന്റെയും സഹോദര്യതിന്റെം പ്രസക്തി.... നല്ല ചിന്തകള്‍..... ആശംസകള്‍
ReplyDeleteഇത് നാമോരോരുത്തരുടേയും ആകുലതയാണ്
ReplyDeleteനന്നായെഴുതി.
ആശംസകള്‍ കൂട്ടുകാരാ..!
സസ്നേഹം ..പുലരി
മുസ്‌ലിം കുട്ടിക്ക് പഠിക്കാന്‍ മുസ്‌ലിം സ്കൂളുകളും, ഹിന്ദു കുട്ടിക്ക് പഠിക്കാന്‍ ഹിന്ദു സ്കൂളുകളും, ക്രിസ്ത്യന്‍ കുട്ടിക്ക് പഠിക്കാന്‍ കൃസ്ത്യന്‍ സ്കൂളുകളും നമ്മുടെ നാട്ടില്‍ പരക്കെ ആയിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ചിരുന്നു പഠിക്കാനുള്ള ഇടം നഷ്ടപ്പെട്ടു, ഫലമോ? അയല്‍ക്കാര്‍ പോലും തമ്മില്‍ തിരിച്ചറിയാതായി. ഇത് മാത്രമല്ല, പണ്ട് നാട്ടിലെ വലിയ മുതലാളിയുടെ മകനും കൂലിപ്പണിക്കാരന്‍റെ മകനും എല്ലാം ഒരേ ബെഞ്ചില്‍ അടുതിരുന്നായിരുന്നു പഠിച്ചിരുന്നത്. അവര്‍ തമ്മില്‍ സൌഹൃദവുമായിരുന്നു. ഇന്ന് അതിനുള്ള അവസരം നഷ്ടപ്പെട്ടു. എന്നാല്‍ കഷ്ടപ്പെട്ട് നേടുന്ന പൈസ കൊടുത്തു സമ്പാദിക്കുന പണം കൊടുത്ത് കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകളുടെ നിലവാരമേന്താണ്? കുട്ടികള്‍ മണിമണി പോലെ ഇംഗ്ലീഷ് പറയുന്നത് കേട്ട് അഭിമാനിക്കാനാണ് അവരെ അത്തരം സ്കൂളുകളിലേക്ക് പറഞ്ഞയക്കുന്നത്. അവരെ പഠിപ്പിക്കുന്ന എത്ര അധ്യാപകര്‍ ഇംഗ്ലീഷ് സംസാരിക്കും എന്നൊന്ന് അന്വേഷിച്ചാല്‍ രക്ഷിതാക്കള്‍ അകപ്പെട്ട ചതിക്കുഴിയുടെ ആഴം മനസ്സിലാകും. നേരെ ചിന്തിക്കുന്ന മലയാളിയും പങ്കുവയ്ക്കുന്ന ആകുലതകള്‍ പകര്‍ത്തിയ ഒരു പോസ്റ്റ്. അഭിനനദനങ്ങള്‍
ReplyDeleteശരിയാണ് ആരിഫ്ക്ക.. സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളും പഴയ ആ സ്കൂളിലെ ബെഞ്ചുകളില്‍ പ്രതിഫലിചിരുന്നില്ല.. കുചേലനും കുബേരനും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്ന കാലം പങ്കു വെക്കലിന്റെ ഉന്നത മൂല്യങ്ങള്‍ കൂടെ പകര്‍ന്നു നല്‍കിയിരുന്നു.. വളരുമ്പോള്‍ പണത്തിനും പദവിക്കും അതീതമായി പ്രവര്‍ത്തിക്കാന്‍ അതൊരു ഊര്‍ജം നല്‍കിയിരുന്നു.. നന്ദി
Deleteപൊതു ഇടം നഷ്ടപെട്ടു ഇന്ന്. എല്ലാവരും അവനവനിലേക്ക് ചുരുങ്ങുന്നു. തന്റെ വിശ്വാസത്തിനപ്പുറം ആരും ചിന്തിക്കുന്നില്ല. അല്ലെങ്കില്‍ ചിന്തിക്കാന്‍ ഇഷ്ടപെടുന്നില്ല.
ReplyDeleteആശംസകള്‍ നിസാര്‍ ഇങ്ങിനെയൊരു വിഷയം പങ്കുവെച്ചതിനു....
വളരെ പ്രസക്തമായ ചിന്തകള്‍ ആണ് പങ്കുവെച്ചത്....
ReplyDeleteഇന്നത്തെ സമൂഹം അണുകുടുംബങ്ങളിലെക്കും, സ്വ സമുധായാത്തിലെക്കും, സ്വന്തം കാര്യങ്ങളിലേക്കും ഒതുങ്ങി പോകുന്നു.
നല്ലൊരു വിഷയം തിരഞ്ഞെടുത്ത് മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍...
പ്രിയപ്പെട്ട നിസാര്‍,
ReplyDeleteബോധവത്കരണം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യം !മൂല്യാധിഷ്ട്ടിത വിദ്യാഭാസം ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.
ആകുലതകള്‍ അകറ്റു.ശോഭനമായ ഒരു ജീവിതം എല്ലാവര്‍ക്കും ആശംസിക്കുന്നു.
സസ്നേഹം,
അനു
വളരെ ശരിയായ സന്ദേഹങ്ങളാണ് ഇവിടെ പങ്കിട്ടത്. അനു പറഞ്ഞതുപോലെ ബോധവല്‍ക്കരണവും മൂല്യാധിഷ്ഠിതവിദ്യാഭ്യാസവും ഉണ്ടെങ്കില്‍ ശോഭനമായൊരു ഭാവി പ്രതീക്ഷിക്കാം.
ReplyDelete"ഞങ്ങള്‍" എന്നതിന് പകരം "ഞാന്‍, എനിക്ക്" എന്ന് അധികമായി കേള്‍ക്കുന്നു. ഇതിനപ്പുറം ആരും ഇന്ന് ചിന്തിക്കുന്നില്ല...ഈ ആകുലതകള്‍ വളരെ പ്രസക്തമാണ് നിസാര്‍..
ReplyDeleteവെറുതേ നാം തോറ്റുപിന്‍മാറരുത്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ആശയങ്ങള്‍ക്കെതിരേയും നമ്മുടെ എതിര്‍പ്പ് രേഖപ്പെടുത്തണം. വളരെ അടിസ്ഥാനമായ പ്രശ്നമാണിത്. ഇതുകൊണ്ട് ലാഭം ഉണ്ടാക്കുന്ന ഒരു കൂട്ടരുണ്ട്. അതാണ് സാമ്പത്തിക ശക്തികള്‍. അത് നാം തിരിച്ചറിയുന്നു എന്ന് അവരറിയണം.
ReplyDeleteആകുലതകള്‍ അവസാനിക്കുന്നില്ല നിസൂ ...
ReplyDeletenannayitund
ReplyDeleteനമ്മില്‍ പലരും ഇനിയും മനസിലാക്കിയിട്ടില്ല, നമ്മള്‍ ഇനിയും മനുഷ്യരായിട്ടില്ല എന്ന്..
ReplyDeleteകാലിക പ്രസക്തിയുള്ള ചിന്തകള്‍..
http://kannurpassenger.blogspot.in/2012/07/blog-post_19.html
"അപരിചിതത്വവും പരസ്പരം അറിയായ്കയുമാണ് വ്യക്തികള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത് എന്ന് വായിച്ചതോര്‍ക്കുന്നു ."
ReplyDeleteഅപരിചിതത്വത്തെക്കാല്‍ അസഹിഷ്ണുതയും ആരോഗ്യകരമായ സംവാദക്ഷമതയില്ലയ്മയും ആണ് സ്പര്‍ധയും ശത്രുതയും വളര്‍ത്തുന്നത്.
U said it right
നമുക്കാ പൊതു ഇടം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ...
പക്ഷെ
അതങ്ങനെ വിട്ടു കൊടുത്തുകൂടാ ....
thanks for ur ചിന്തകള്‍
keep going..
സ്വകാര്യതകളി ലേക്ക് ചുരുങ്ങി തന്റേത്... തനിക്ക് എന്ന് ചിന്തിക്കുന്നിടതാണ് ഇന്ന് നാമുള്ളത്. മനസ്സ് വിശാലമാല്ലെങ്കില്‍ കൊട്ടാരവും കുടിലു തന്നെ!
ReplyDeleteസമൂഹത്തിന്റെ മൊത്തം പ്രശ്നം തന്നെയാണ്
ReplyDeleteനല്ല എഴുത്ത് നിസാർ, സ്വാർത്ഥതയും അതിലുപരി വികല ചിന്താഗതികളുമാണ് ഇതിനെല്ലാം കാരണം. കാരണക്കാർ രക്ഷിതാക്കൾ തന്നെ എന്ന് പറയാനാണ് ഞാനാഗ്രഹിക്കുക. ചില കാര്യങ്ങളിലെങ്കിലും വിശാലമായി ചിന്തിക്കാൻ കുട്ടികൾക്ക് സ്വാതന്ത്രം കൊടുക്കണം. അങ്ങനെ പരിശീലിപ്പിക്കണം.
ReplyDeleteകുഞ്ഞുങ്ങള്‍ എല്ലാം പഠിക്കുന്നത് രക്ഷാകര്‍ത്താക്കളില്‍ നിന്നാണ് .എല്ലാവരും സ്വാശ്രയത്വം നേടി വരുമ്പോള്‍ സ്വാഭാവികമായും വേലിക്കെട്ടുകള്‍ ,വിലക്കുകള്‍ എല്ലാം പ്രത്യക്ഷപ്പെടും .പോരാഞ്ഞ് പുതിയ സാഹചര്യങ്ങളില്‍ കൂട്ടായ്മകള്‍ ഇല്ലാതാകുകയാണ് .അവിടെ നിന്ന് കൊണ്ട് നേട്ടം കൊയ്യാന്‍ പലരും ഉണ്ട് .കച്ചവടക്കണ്ണോടെ തന്നെ .അത് കൊണ്ടാണ് ജാതി തിരിച്ചും മതം തിരിച്ചും സ്കൂളുകള്‍ നാടെങ്ങും മുളക്കുന്നതും കുഞ്ഞുങ്ങള്‍ മനുഷ്യര്‍ എന്നതിലുപരി മതത്തിന്‍റെ കാവലാള്കള്‍എന്ന രീതിയില്‍ വളര്ത്തപ്പെടുന്നതും .എത്രയോ കാലമായി മനസ്സിനെ വല്ലാതെ മഥിച്ചിരുന്ന വിഷയമാണ് നിസ്സാര്‍ ഇവിടെ അവതരിപ്പിച്ചത് .നിസ്സാര്‍ അദ്ധ്യാപകന്‍ ആണെന്ന് പോസ്റ്റില്‍ നിന്ന് മനസ്സിലായത് കൊണ്ട് പറയട്ടെ ,താങ്കളെ പോലെ നേരായി ചിന്തിക്കുന്ന അധ്യാപകര്‍ക്കെ ഈ കുടിലതകല്‍കെതിരെ പോരാടാന്‍ കഴിയൂ .മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളുമല്ല മനുഷ്യന്‍ തന്നെയാണ് ഏറ്റവും വലിയ മതം എന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക .അവര്‍ക്ക് മാതൃകയാകുക .നല്ല സമൂഹ സൃഷ്ടിയില്‍ ഏറ്റവും പങ്കു വഹിക്കാന്‍ കഴിയുന്ന അധ്യാപനം എന്ന തൊഴിലിലൂടെ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആശിക്കുന്നു .
ReplyDeleteതീര്‍ച്ചയായും ആകുലതകള്‍ അല്ല യാദര്ത്യങ്ങള്‍ തന്നെയാണ്.................. ബ്ലോഗില്‍ പുതിയ പോസ്റ്റ്...... കൊല്ലാം............ പക്ഷെ തോല്‍പ്പിക്കാനാവില്ല ............... വായിക്കണേ.............
ReplyDeleteഇത് താങ്കളുടെ മാത്രം ആകുലതയല്ല. നമ്മുടെ സമൂഹത്തിന്റെ മൂല്യ തകര്‍ച്ചയാണ്. ഇതിനു കാരണക്കാരോ ഒരു പരിധി വരെ മാതാപിതാക്കളും. അവര്‍ ഈ മല്‍സര ബുദ്ധി ഉപേക്ഷിക്കാതെ ഒന്നിനും മാറ്റം വരാന്‍ പോകുനില്ല.
ReplyDeleteഇതെന്‍റെ കൂടെ ആകുലതകളാണ് നിസ്സാര്‍
ReplyDeleteവിശാലമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്ന പുതിയ വിദ്യാലയങ്ങള്‍ വരട്ടെ, അവരെ നയിക്കാന്‍ താങ്ങളെ പോലെയുള്ള അദ്ധ്യാപകരും ഉണ്ടാവട്ടെ. ഇത്തരം പൊതുവിടങ്ങളില്‍ നിന്ന് പഠിക്കാതെ പഠിക്കുന്ന പാഠങ്ങളാണ് കൂടുതല്‍ പ്രാധാന്യം.
വളരുന്ന സാഹചര്യങ്ങള്‍ ആണ്...ചിന്തകളെ ഭരിക്കുക...ലേഖനത്തില്‍ പറഞ്ഞത് ഒരു പരിധി വരെ സത്യമാണ്...പക്ഷെ ഒറ്റപെട്ട തുരുത്തുകളില്‍ ജീവിക്കുന്ന കുഞ്ഞുങ്ങള്‍ എങ്ങിനെ ആയിലെന്കിലെ അത്ഭുതമുള്ളൂ...
ReplyDeleteഇങ്ങിനെയൊരു വിഷയം പങ്കുവെച്ചതിനു ആശംസകള്‍ ..വളരുന്ന സാഹചര്യം തന്നെയാണ് ഓരോരുത്തരുടെയും സ്വഭാവം വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്.
ReplyDeleteഈ ആകുലതയും നമ്മുടെ, നാം കൊട്ടിഘോഷിക്കുന്ന, പുരോഗതിയുടെ ഭാഗമല്ലേ..............?
ReplyDeleteഇത് നിസാറിന്റെ മാത്രം ആകുലതയല്ല... എല്ലാര്‍ക്കും ഈ ആകുലതകള്‍ ഉണ്ടാകും...
ReplyDeleteനല്ലൊരു വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ !!
നിസൂ..സത്യം പറഞ്ഞാല്‍ ഇത് വായിച്ചപ്പോള്‍ സങ്കടമാണ് വന്നത്. ഇനിയൊരിക്കലും നമുക്കോ, അടുത്ത തലമുറയിലെ കുട്ടികള്‍ക്കോ കിട്ടാത്ത ഒരു ബാല്യവും, പൊതു ഇടങ്ങളും. നീ പറഞ്ഞ പോലെ, ഒരു ക്ലാസ്സ് റൂമില്‍ അങ്ങിനെ കുറെ പേരോട് കൂടി കളിച്ചു വളരാന്‍ എനിക്ക് ഭാഗ്യം ഉണ്ടായിരുന്നു. ഒരു പെന്‍സില്‍ കഷണമോ മഷിത്തണ്ടോ വച്ച് നീട്ടിയാല്‍ തീരുന്ന പിണക്കങ്ങള്‍ മാത്രമേ അന്ന് നമുക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ..ഇന്ന് അങ്ങനെയുള്ള ക്ലാസ് റൂമുകള്‍ ഇല്ല, പെന്‍സില്‍ കഷ്ണം ഇല്ല, മഷിത്തണ്ടും ഇല്ല. ഉള്ളത് കുറെ യൂനിഫോര്മുകളും സ്കൂള്‍ ബസുകളും മാത്രം. വീട് തൊട്ടു സ്കൂള്‍ വരെ നടന്നു പോകുമ്പോള്‍ പരസ്പ്പരം ഇണങ്ങാനും പിണങ്ങാനും പിന്നെ എല്ലാം മറന്നു സ്നേഹിക്കാനും നമ്മുക്ക് സമയം കിട്ടിയിരുന്നു. ഇന്ന് അതൊന്നുമില്ല. മുറ്റത്ത് ബസ് വരും, ഒരു വലിയ സഞ്ചിയും തൂക്കി പിടിച്ചു പോകും, വൈകീട്ട് വരും. ഇതിനിടയില്‍ സത്യത്തില്‍ നമ്മള്‍ എന്താണ് പഠിക്കുന്നത്..വെറും സ്വാര്‍ത്ഥത മാത്രം..അല്ലേ..?
ReplyDeleteഇങ്ങനെ ഒരു നല്ല പോസ്റ്റ് വായനക്ക് തന്നതിന് അഭിനന്ദനങ്ങള്‍..,.ആശംസകള്‍..
നന്നായെഴുതി.. നമ്മുടെ കുട്ടികൾ കൂടുതൽ isolated ആവുകയാണു
ReplyDeleteആ കാലമെല്ലാം ആകുലതകള്‍ക്കപ്പുറത്തുള്ള വഴികളിലെവിടെയോ നഷ്ട്ടപ്പെട്ടു കഴിഞ്ഞു ..
ReplyDeleteഇനി ആകുലതയുടെ ആതുര യുഗങ്ങളാണ്.....
ആത്മീയതയും വിദ്യാഭ്യാസവും
ഇന്നേറ്റവും വിലയുള്ള വിളകള്‍ ..
അത് രണ്ടും കൂടെ കൂട്ടി കൃഷി ചെയ്‌താല്‍....
ഇരട്ടി ലാഭം.........
എല്ലാവരുടെയും ആശങ്കകള്‍ തന്നെയാണ്. നാട്ടിന്‍പുറങ്ങള്‍ ഭേദമാണെന്നു തോന്നുന്നു,വേര്‍തിരിവില്ലാതെ കുട്ടികളെ കാണുന്ന അധ്യാപകരും അവരെ തിരിച്ചറിയുന്ന കുട്ടികളും ഉണ്ടാവും.മുന്നിലിരിക്കുന്ന കുട്ടിയുടെ ജാതിയും മതവും വച്ച് അവരെ അളക്കുന്ന അധ്യാപകര്‍ അവരെ എന്ത് പഠിപ്പിച്ചിട്ടെന്താ കാര്യം?
ReplyDeleteദിനേന പൊതു ഇടങ്ങള്‍ നഷ്ടമാകുമ്പോഴുണ്ടാകുന്ന വേദന ഏറിവരികയാണ്!
ReplyDeleteഇടുങ്ങിയ ഇടങ്ങളിലേക്ക് കൊച്ചുകൊച്ചു തുരുത്തുകളായി സ്വാര്‍ത്ഥതയും,
പകയുമായി തമ്പുകള്‍ തീര്‍ക്കുമ്പോള്‍ ദുഃഖം തോന്നുകയാണ്......
നന്നായെഴുതി മാഷെ.
ആശംസകള്‍
എപ്പൊഴും എഴുതുവാന്‍ കൊതിക്കുന്ന ചിന്തകള്‍ സഖേ ..
ReplyDeleteഈ " പൊതു ഇടം " വെറുതേ വായിച്ച് പൊകരുത് നാം ..
മനസ്സിലേറ്റുവാന്‍ കഴിയണം നമ്മുക്ക് ,
നമ്മുടെ മക്കള്‍ക്കെങ്കിലും പകര്‍ന്ന് കൊടുക്കുവാനാകണം ..
അല്ലെങ്കില്‍ മനസ്സില്‍ രൂപപെട്ടു വരുന്ന അസഹിഷ്ണുത
നാളേ വലിയ അഗ്നി ഗോളമായീ മാറും ..
സ്വന്തം കാര്യങ്ങള്‍ , സ്വന്തം വിശ്വാസ്സങ്ങള്‍
മാത്രം കുത്തി വച്ച് നാം അവരെ ഒന്നില്‍ മാത്രം തളച്ചിടുന്നു ..
നമ്മുക്ക് കിട്ടി പൊന്ന നന്മയുടെ ഒരംശം പൊലും ഇന്നത്തേ
കുട്ടികള്‍ക്ക് നമ്മളില്‍ നിന്നൊ സമൂഹത്തില്‍ നിന്നോ പ്രകൃതിയില്‍ നിന്നൊ
കിട്ടുന്നുവോ എന്ന് സംശയമാണ് .. എന്തിനിങ്ങനെ നാം
അവരെ വളര്‍ത്തി കൂട്ടുന്നു , എത്ര നന്നായി പറഞ്ഞു സുഹൃത്ത് ..
വായിച്ചു പൊകുമ്പൊള്‍ അതിന്റെ മണം അറിയുന്നുണ്ട് ..
ആരൊട് പറയാന്‍ ആണ് .. ആരെങ്കിലും ഒന്നു കേട്ടാല്‍ മതിയായിരുന്നു ..
സമാന ചിന്താഗതിക്കാരായ ഒട്ടേറെപ്പേരുടെ ആകുലതകലാണ് നിസ്സാര്‍ ചൂണ്ടിക്കാണിച്ചത്.
ReplyDeleteഒരു സമൂഹത്തെ മൊത്തം ഒരുദിവസംകൊണ്ട് നന്നാക്കാന്‍ നമുക്കായില്ലെന്കിലും മക്കളെയെങ്കിലും നല്ലൊരു സമൂഹ ജീവിയാക്കാന്‍ മാനവികതയുടെ പാഠങ്ങള്‍ സ്വന്തം കുടുംബത്തില്‍നിന്ന്പഠിപ്പിക്കാം.
വളരെ പ്രസക്തമാണ് ഈ ചിന്തകള്‍ ..സത്യത്തില്‍ രക്ഷിതാക്കള്‍ ഇതൊന്നും ചിന്തിച്ചില്ല കുട്ടികളെ ഇത്തരം സ്കൂളിലേക്ക് അയക്കുന്നത് ..
ReplyDeleteഎന്റെ നാട്ടിലെ പല മുസ്ലിം രക്ഷിതാക്കളോടും ഞാന്‍ ചോദിച്ചിട്ടുണ്ട്, നമ്മള്‍ പഠിച്ച നമ്മളെ പഠിപ്പിച്ച എല്ലാ സൌകര്യങ്ങളും ഉള്ള സ്കൂള്‍ വിട്ടു തൊട്ടടുത്ത പീടിക മുറികളില്‍ ബോര്‍ഡ് വെച്ച ഇന്ഗ്ലീഷ് സ്കൂളിലേക്ക് നിങ്ങള്‍ കുട്ടികളെ അയക്കാന്‍ കാരണം എന്താണ് എന്ന് , പലരുടെയും ഉത്തരം മത പഠനവും സ്കൂള്‍ പഠനവും ഒരുമിച്ചു നടക്കും എന്നതാണ്. സത്യത്തില്‍ അത്തരം സ്കൂളുകളില്‍ നിന്ന് ലഭിക്കുന്ന മത പഠനം പോലും പരിമിതമാണ് . പക്ഷെ അമ്മമാര്‍ക്ക് രാവിലെ കുട്ടിയെ മുറ്റത്ത് എത്തുന്ന സ്കൂള്‍ ബസ്സില്‍ കയറ്റി വിടുന്നതോട് കൂടി ഒരു വലിയ ജോലി ഭാരം കുറയുന്നു എന്നതായിരിക്കാം ഇതിന്റെ ഒരു പ്രധാന കാരണം,
സത്യത്തില്‍ താങ്കള്‍ സൂചിപ്പിച്ചത് പോലെ അയല്‍പക്കത്തെ കുട്ടികളും ഒത്തു ഒരുമിച്ചു കൂട്ടത്തോടെ നാടിലെ സ്കൂളില്‍ പോയി പഠിക്കുമ്പോള്‍ പുസ്തകത്തില്‍ നിന്ന് പഠിക്കുന്നതില്‍ അപ്പുറം ചില മാനവിക മൂല്യങ്ങള്‍ കുട്ടികളില്‍ രൂപപ്പെടാറുണ്ട്.
എന്നാല്‍ ചെറു പ്രായത്തില്‍ തന്നെ ഇത്തരം വേലി കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി കുട്ടികളുടെ സംസ്കാരത്തിലുല്‍ം ചിന്തയിലും മാറ്റം വരുന്നത് കാണാതിരുന്നു കൂടാ. ..
തീര്‍ച്ചയായും പൊതു വിദ്യാഭ്യാസം ജാതി മത സംഘടനകളില്‍ നിന്ന് വിമുക്തമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
ഉച്ച ഭക്ഷണത്തിന് മകന്‍ ഭക്ഷണം മറ്റുള്ളവരുമായി പങ്കു വെക്കുന്നതിനു പരാതി പറയാന്‍ വന്ന അമ്മയെ എനിക്കറിയാം. അവര്‍ ഒരു പാട് നല്ല ഭക്ഷണം മകന് വേണ്ടി മാത്രം കൊടുത്തയക്കുന്നതാണത്രേ. സ്കൂള്‍ ബസില്‍ മകന്‍ സ്ഥിരമായി ഇരിക്കുന്ന സീറ്റില്‍ ബസിന്റെ റൂട്ട് ഒന്ന് മാറ്റിയപ്പോള്‍ വേറെ കുട്ടി ഇരുന്നു തുടങ്ങിയതിനും പരാതി പറയാനെത്തിയിട്ടുണ്ട് രക്ഷിതാവ്. ഒരുപാടുണ്ട്, പങ്കുവെക്കലിനെ അസഹ്യതയോടെ കാണുന്ന മോഡേണ്‍ രക്ഷിതാക്കളുടെ കഥകൾ.
ReplyDeleteനമുക്കൊരിടം നഷ്ടമാകുന്ന ചിന്തകൾ,അതിന്റെയാകുലതകൾ വളരെ നന്നായി പങ്കു വച്ചു നിസാരൻ.! നന്നായിട്ടുണ്ട് ട്ടോ. അതിലെ പല കാര്യങ്ങളും എനിക്കനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളതും, മനസ്സിലൂടെ കടന്ന് പോയിട്ടുള്ളതുമാണ്. വളരെ നല്ല നിലവാരം പുലർത്തിയിട്ടുണ്ട് ഈ എഴുത്ത്. ആശംസകൾ.
മതവല്‍ക്കരിക്കപ്പെടുന്ന ഒരു 'മതേതര ജനാധിപത്യ' രാഷ്ട്രത്തിലെ നിസ്സഹായനായ ഒരു പുല്‍ക്കൊടിയുടെ ആകുലതകള്‍
ReplyDeleteഎന്തിന്‍റെയൊക്കെ ,കാണാകുരുക്കുകളാണ്,നമ്മെ,ഇന്നും വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്നത് ..........ആശങ്കപെടാന്‍ ,ഒരാള്‍ കൂടിയുണ്ടല്ലോ !നന്ദി സുഹൃത്തെ ,,,,,,,,,,,,,നല്ല രചന .ആശംസകള്‍
ReplyDeleteഎന്‍റെ നിസാര .നല്ല രചന .ഞാന്‍ ഈ പോസ്റ്റ് ബോലൂകത്തില്‍ വായിച്ചിട്ടുണ്ട് ......
ReplyDeleteതീർച്ചയായും പൊതു ഇടങ്ങൾ തിരിച്ചു കൊണ്ടുവരിക തന്നെ വേണം..
ReplyDeleteപക്ഷെ സ്വന്തം കാര്യം വരുമ്പോൾ മിക്കവരും കവാത്ത് മറക്കുന്നു..ഇതൊക്കെ ബോധ്യമുള്ളവർ പോലും..
ഇവിടെ കമന്റിട്ടുള്ളവരിൽ പോലും അത്തരക്കാരുണ്ടാകും..
വളരെ പ്രസക്തമായ വിഷയം.
ReplyDeleteവികലമായ ചില താല്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയുടെ മുഖ്യ അജണ്ട. അതിനാല്‍ ഹനിക്കപെടുന്ന ചില വലിയ സത്യങ്ങള്‍ ആണ് നിസാര്‍ ഈ പോസ്റ്റിലൂടെ പങ്കിട്ടത്. സര്‍ക്കാര്‍ സ്കൂളുകളില്‍ മത ജാതി വര്‍ണ്ണ വെര്‍ത്തിരിവുകള്‍ ഇല്ലാതെ ഏകോദര സോദരര്‍ പോലെ നാം പഠിച്ചു പിന്നിട്ട ഇടങ്ങള്‍. അത് നഷ്ട്ടമാകുന്ന ഇന്നത്തെ തലമുറയുടെ ദുരവസ്ഥ തീര്‍ത്തും ദുഖകരം. ഇന്നിന്റെ ചിന്തകളാണ് ഈ പോസ്റ്റ് പങ്കു വെച്ചത്. ജോലി തിരക്കുകളാല്‍ വായിക്കാന്‍ എത്താന്‍ വൈകിയതില്‍ ഖേദിക്കുന്നു.
ചിന്തനീയമായ ഒരു യാഥാര്‍ത്ഥ്യം. മനസ്സുകള്‍ തമ്മില്‍ അതിവേഗം അകന്നുകൊണ്ടിരിക്കുകയാണ്. കൊച്ചുകുഞ്ഞുങ്ങള്‍ പോലും ഇന്ന്‍ ചേരിതിരിവിന്റെ വടംവലിയില്‍ ഞെരുങ്ങുന്നു. ആരു മനസ്സിലാക്കാനാണിതെല്ലാം.
ReplyDeleteയാഥാര്‍ത്ഥ്യംതന്നെയാണ്..
ReplyDeleteപക്ഷെയെന്തുചെയ്യും?
എന്‍റെ ഒക്കെ ചെറുപ്പത്തില്‍ , സ്കൂളിലായാലും കോളേജിലായാലും ഭക്ഷണങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്തേ കഴിക്കൂ.
ReplyDeleteപലപ്പോഴും , ഭക്ഷണം കൊണ്ടുപോകാന്‍ എനിക്ക് മടിയായിരുന്നു. എന്നാലും കൂട്ടുകാര്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കും.
ആണും പെണ്ണുമെന്ന വ്യത്യാസമില്ലാതെ. പക്ഷേ..ഇപ്പോള്‍ അങ്ങിനെയൊന്ന് ആലോചിക്കാന്‍ പോലും കഴിയുന്നില്ല.
എവിടെയും സ്വാര്‍ത്ഥത മാത്രമാണ്. കൂട്ടുകുടുംബങ്ങള്‍ മരിച്ച്, അണുകുടുംബമാറുന്നതാണ് വലിയൊരു കാരണം.
ബന്ധങ്ങളുടെ തീവ്രത അറിയാതെ പഠിച്ചുപോകുന്നത് അത്തരം കുടുബങ്ങളില്‍ നിന്നാണ്. എന്‍റേത് ഇപ്പോഴും ഒരു കൂട്ടുകുടുംബമാണ്. ഇനി നാളെ എങ്ങിനെ എന്നറിയില്ല...ആശങ്കയുണ്ട്........!!!
നല്ല ഒരു പോസ്റ്റ് നിസാര്‍ . അഭിനന്ദനങ്ങള്‍ .........!!
തീര്‍ച്ചയായും ഇത്തരം ചിന്തകള്‍ നമ്മള്‍ രക്ഷിതാക്കള്‍ മനസ്സിരുത്തി വായിക്കേണ്ടത് തന്നെ ആണ്..
ReplyDeleteനല്ല ചിന്തകൾ.. പക്ഷെ ഇത് വായിച്ച് പരിതപിക്കുന്ന നമ്മിൽ എത്ര പേർ നമ്മടെ മക്കളെ അത്തരം സർക്കാർ സ്കൂളുകളിൽ പറഞ്ഞയക്കാൻ തയ്യാറാകും എന്നിടത്താണിതിന്റെ പ്രസക്തി
ReplyDeleteആനുകാലിക പ്രാധാന്യമുള്ള പോസ്റ്റ് !നിസാരന് ആശംസകള്‍ !
ReplyDeleteഅഭിപ്രായങ്ങള്‍ പങ്കു വച്ച എല്ലാവര്‍ക്കും നന്ദി. ഈ ആകുലതകള്‍ പങ്കു വെക്കുന്നവരാണ് കൂടുതല്‍ എന്നറിയുന്നതില്‍ ആശ്വാസം
ReplyDeleteഈതിലെ പല കാര്യങ്ങളും എനിക്കനുഭവിക്കാ കഴിഞ്ഞിട്ടുള്ളതും, മനസ്സിലൂടെ കടന്ന് പോയിട്ടുള്ളതുമാണ്. വളരെ നല്ല നിലവാരം പുലർത്തിയിട്ടുണ്ട് ഈ എഴുത്ത്. ആശംസകൾ.
ReplyDeleteനല്ല ഒരു പോസ്റ്റ് നിസാര്‍ . അഭിനന്ദനങ്ങള്‍ .........!!
നിസാരന്‍റെ സാരമായ ആകുലതകള്‍ വായിച്ചു.ഇഷ്ടപ്പെട്ടു.
ReplyDeleteവളര്‍ന്നു വരുന്ന പുതുതലമുറയെ കുറിച്ചുള്ള ആകുലതകള്‍
ഈ പോസ്റ്റിനെ എന്തുകൊണ്ടും സാമൂഹിക-കാലിക
പ്രസക്തിയുള്ളതാക്കിയിരിക്കുന്നു.
അതുകൊണ്ട് തന്നെ അനുവാചകന്‍ സ്വന്തം മനസ്സിനോട്
കുറച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും, അതിനെ കുറിച്ച്
ഉത്കണ്ഠാകുലാനാവുകയും ചെയ്യണമെന്നും തീര്‍ച്ചയായും
ഒരു എഴുത്തുകാരനെന്ന നിലക്ക് നിസാരന്‍ ആഗ്രഹിക്കുന്നുണ്ട്.
ഒരാള്‍ മാത്രം ചിന്തിച്ചതുകൊണ്ട്/ ആശങ്കപ്പെട്ടതുകൊണ്ട്
എല്ലാം നേരെയാവില്ല.
“PT സാര്‍ ഹിന്ദുവായത് കൊണ്ടാണ് ഞങ്ങളെ കൂടുതല്‍ തല്ലുന്നത് എന്ന് പരാതി പറഞ്ഞ എന്റെ ബന്ധുവായ നാലാം ക്ലാസ്സുകാരന്‍ മുതല്‍ ഈസ്റെറിനു ഉണ്ടാക്കിയ വിഭവം എനിക്ക് ഇഷ്ടമാകുമോ എന്ന് മടിച്ചു തരാതിരുന്ന ഞാന്‍ താല്‍ക്കാലികമായി ക്ലാസ്സ് എടുക്കാന്‍ പോയ ക്രിസ്ത്യന്‍ മാനേജ്‌മന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി വരെയുള്ള അസംഖ്യം കുട്ടികളില്‍ ഞാന്‍ കണ്ടത് ഈ അപരിചിതത്വത്തിന്റെ അകല്‍ച്ചയാണ് .“
ഇത്തരം നീളമുള്ള വരികള്‍ പരമാവധി ഒഴിവാക്കുക. അത് വായനയെ ബാധിക്കും. മിനിമം മൂന്ന് വരികളെങ്കിലുമാക്കി വിഭജിച്ചാല്‍ നന്നായിരിക്കുമെന്ന അഭിപ്രയമുണ്ട്. സ്വന്തം വരികളല്ലാതെ, മറ്റാരെങ്കിലുമെഴുതിയിട്ടുള്ള ഇത്തരം നീളമുള്ള വരികള്‍ വായിക്കുമ്പോള്‍ , സ്വയം മനസ്സിലാക്കാന്‍ കഴിയും.
ഒരു അനുവാചകന്‍റെ മനസ്സ് :)
ആശംസകള്‍ :)
പുതിയ തലമുറയിലെ കുട്ടികൾ പഴയ തലമുറയെക്കാളും ധീഷണാശാലികളും, ലോകത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കുന്നവരുമാണ്. ഇന്റെലിജന്റ് ക്വോഷന്റ് പഴയ തലമുറയെക്കാൾ കൂടിയവരുമാണ്.... പക്ഷേ.,
ReplyDeleteഅവർക്ക് നാം നൽകുന്ന ലോകം സ്വാർത്ഥതയുടേതും സങ്കുചിതത്വത്തിന്റേതുമായിപ്പോവുന്നു.
എന്റെ തലമുറക്ക് പൊട്ടിയ സ്ലൈറ്റും കടം വാങ്ങിയ കളര്‍ പെന്‍സിലുമായി മഴ നനഞ്ഞു ഓടിയണഞ്ഞിരുന്ന പള്ളിക്കൂടം മാത്രമായിരുന്നു ഏക ഉപാധി.ഫിറോസും സുനിയും സീമയും സുഹ്റയും സാബുവും ഒക്കെയായുള്ള സൗഹൃദത്തിലൂടെയാണ് എന്റെ ലോകം വികസിച്ചത്.
ഇന്നത്തെ തലമുറ വാർത്തെടുക്കപ്പെടുന്നത് ഇത്തരമൊരു വികാസത്തിന്റെ സാധ്യതകൾ കൊട്ടിയടക്കപ്പെട്ടുകൊണ്ടാണ്. കുട്ടിക്കാലത്തു തന്നെ സ്വാർത്ഥമോഹങ്ങലുടെ വിത്തുകൾ നമ്മൾ പുതുതലമുറയിൽ കുത്തിവെക്കുന്നു. അപരനെ വെറുക്കാൻ പഠിപ്പിക്കുന്നു. എല്ലാവരുമുള്ള പള്ളിക്കൂടത്തിനു പകരം സ്വന്തം ആളുകൾ മാത്രമുള്ള പള്ളിക്കൂടത്തിലയച്ച് അവന്റെ ലോകം സങ്കുചിതമാക്കുന്നു. ജന്മസിദ്ധമായി വളർന്നു പന്തലിക്കാനുള്ള കഴിവുള്ള മരങ്ങളുടെ വളർച്ച മുരടിപ്പിച്ച് ബോൺസായ് മരങ്ങളാക്കുന്നതുപോലെ പുതുതലമുറയിൽ അന്തർലീനമായ കഴിവുകളെ മുരടിപ്പിച്ച് അവനിലെ സാമൂഹ്യമനുഷ്യനെ നിഷ്കാസനം ചെയ്യുന്നു......
നല്ലൊരു ചിന്തയാണ് പങ്കു വെച്ചത്....
കാലം മാറ്റങ്ങൾ കൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയുണ്ട് എനിക്ക്....
ReplyDeleteസ്വാര്ത്ഥ്ത മുഖമുദ്രയാക്കിയ സമൂഹത്തില്‍ ഇത്തരം ആകുലതകള്‍ ഇനിയും കൂടും. വളര്ന്നു വരുന്ന പുതിയ തലമുറയ്ക്ക് നല്ലൊരു ബോധവല്ക്കകരണം ആവശ്യമാണ്.മക്കളെ വളര്ത്തു ന്നതില്‍ മാതാപിതാക്കളുടെ ദിശാബോധം നഷ്ടപെടുന്നതാണ് ഇത്തരം ആകുലതകള്‍ വളര്ന്നു വരാന്‍ കാരണം.ഇനിയെങ്കിലും തിരിച്ചറിവുകള്‍ നമ്മെ നേര്‍വഴിക്ക് നയിച്ചിരുന്നെങ്കില്‍...!!!!
Good One...!
ReplyDeleteകറുപ്പ് തുണിയുടുത്ത 'സുനി സ്വാമിക്ക്' കൂട്ടിരിക്കാന്‍ ഉച്ചഭക്ഷണ പൊതിയില്‍ നിന്നും മീനിനെയും മുട്ടയെയും ഒഴിവാക്കിയതും റംസാന്‍ മാസം കൂട്ടുകാര്‍ എല്ലാവരും ഉച്ചപ്പട്ടിണിക്കാരായതും ആരും മതേതരത്വത്തിന്റെ പാഠങ്ങള്‍ ഉറക്കെയുറക്കെ പഠിപ്പിച്ചു തന്നിട്ടല്ലായിരുന്നു .
കുട്ടിക്കാലത്തു തന്നെ സ്വാർത്ഥമോഹങ്ങലുടെ വിത്തുകൾ നമ്മൾ പുതുതലമുറയിൽ കുത്തിവെക്കുന്നു. അപരനെ വെറുക്കാൻ പഠിപ്പിക്കുന്നു. എല്ലാവരുമുള്ള പള്ളിക്കൂടത്തിനു പകരം സ്വന്തം ആളുകൾ മാത്രമുള്ള പള്ളിക്കൂടത്തിലയച്ച് അവന്റെ ലോകം സങ്കുചിതമാക്കുന്നു.
നല്ലൊരു ചിന്ത
ഈ ആകുലതകള്‍ സമൂഹത്തിന്റെതാണ് ....പക്ഷേ ഓരോ വ്യക്തിയിലും ഇത് ആകുലതകള്‍ മാത്രം ആയി ചുരുങ്ങി പോകുന്നു എന്നതാണ് വസ്തുത.
ReplyDeleteനല്ല രചന ,ലളിതമായ ആവിഷ്കരണം.സമൂഹത്തെ ഓര്‍ത്തുള്ള ആകുലതകള്‍ അനസ്യൂതം തുടരട്ടെ.എല്ലാ ആശംസകളും നേരുന്നു..
നിസാര്‍ ഈ ആകുലതകള്‍ ഞാനും പങ്കു വെയ്ക്കുന്നു. വളരെ കാലികമായ വിഷയം ഹൃദ്യമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍
ReplyDeleteഇക്ക പറയാന്‍ ആണെങ്കില്‍ കുറെ പറയാന്‍ ഉണ്ട്... അതുകൊണ്ട് ഒരു പോസ്റ്റ് തന്നെ ആവാം എന്ന് വച്ചു... കാരണം ആരും ചിന്തികേണ്ട വിഷയം തന്നെ ആണ്.. പിന്നെ ഇത് ഇക്കയുടെ മാത്രം ആകുലതകള്‍ അല്ല.. അങ്ങനെ ചിലര്‍ ഉള്ളതുകൊണ്ടാണ് ഇന്ന് ഈ ലോകം നിലനില്‍ക്കുന്നത് തന്നെ..
ReplyDeleteപഴയക്കാലത്തെ പൊതുയിടമെന്നു പറയുന്നത് 90കള്‍ക്ക് മുമ്പാണോ...... എന്റെ ഒരു ക്ൃസ്ത്യന്‍ ടീച്ചര്‍ കുറി തൊട്ട് സ്‌റ്റേജില്‍ കയറിയപ്പോള്‍ മായ്ച്ചിട്ട് കേറിയാമതി എന്ന് പറഞ്ഞത് ഇന്നും എന്നെ ഭീഷണിപ്പെടുത്തികോണ്ടേയിരിക്കുന്നു.......
ReplyDeleteഅധ്യാപകന്‍ നല്കിയ ആ മതബോധത്തില്‍നിന്നും രക്ഷപ്പെടുക പ്രയാസം തന്നെയായിരുന്നു....
നിസാര്‍,
ReplyDeleteനല്ല ചിന്തകള്‍ പങ്കുവെച്ചുകണ്ടതില്‍ സന്തോഷം.
സര്‍ക്കാര്‍ സ്കൂളുകളെ സംരക്ഷിക്കാനുള്ള സമയം അതിക്രമിച്ച് പോയിട്ടോന്നുമില്ല. മുകളില്‍ കമന്റിട്ട എത്ര പേര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്കൂളിലേക്ക് അയക്കും...?
ReplyDeleteപൊതു ഇടമേ വേണ്ട, പൊതുവായതൊന്നും വേണ്ട, പൊതുവായതെല്ലാം മോശം....പിന്നെ എന്ത് ആര്‍ ആരോട് പങ്കുവെയ്ക്കാന്‍...........
ReplyDeleteമനോഹരമായി എഴുതി
നിസാര്‍ക്ക , വളരെ നല്ല ചിന്തകള്‍. ,. പൊതു ഇടം സ്കൂളുകളില്‍ കുറഞ്ഞു വരുന്നു എന്നത് ശരി തന്നെയാണ്. വ്യക്തിത്വം രൂപപ്പെടുന്ന പ്രായത്തില്‍ രൂപപ്പെടുന്ന പാണ്ടുകള്‍ മായാതെ അവിടെ തന്നെ അവശേഷിക്കുകയും ചെയ്യും. ഈ ബദല്‍ ചിന്തയില്‍ ഒരു ആത്യന്തിക മനോഭാവം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആശംസകള്‍.
ReplyDeleteനന്മയുള്ള ഒരു ജനതെയെ തന്നെയാണ് നമുക്ക് വേണ്ടത്,കാലം മാറികൊണ്ടിരിക്കുന്നതോടെ പലതും നാം മറന്നുപോകുന്നു സ്വയം വിജയം മാത്രം തേടുന്ന ഒരു കൂട്ടം മൃഗതുല്ല്യരെ കാണുമ്പോൾ വേട്ടയാടപെടുന്ന മൃഗതിന്റെ ഇറച്ചിക്ക് കാവലിരിക്കുന്ന അതേ മുഖം
ReplyDeleteനാം നാമായിരിക്കേണ്ടിയിരിക്കുന്നു
അയല്‍പക്ക ബന്ധങ്ങളെ മതിലുകള്‍ കെട്ടി വേര്‍ തിരിച്ച നമ്മുടെ നൂതന സംസ്കാരം ആണ് ഇതിന്‍റെ പ്രചാരകര്‍ ഇത് വിരല്‍ ചൂണ്ടുന്നത് നമ്മിലേക്ക് തന്നെ സ്വന്തം സ്ഥലത്തിനു മതില്‍ മാടി വേലി കെട്ടുമ്പോള്‍ അടുത്ത വീട്ടിലേക്ക് കടക്കാന്‍ ഒരു ആള്‍ വണ്ണത്തില്‍ സ്ഥലം ഒഴിചിട്ടിരുന്ന കാലം കഴിഞ്ഞു തുറന്നു കിടന്നിരുന്ന പടിപ്പുര വാതിലുകളും ഇന്ന് അടഞ്ഞു കിടക്കുന്നു പുതിയ ഗൈറ്റുകളുടെ കോലത്തില്‍ നാം നമ്മിലേക്ക് മാത്രം ചുരുങ്ങാന്‍ ശീലിക്കുമ്പോള്‍ നമുക്കെ പിറകേ വരുന്നവര്‍ അതിലേക്കാള്‍ അധികമായി ചുരുങ്ങുന്നു ഇതിനു ഒരു മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷ യില്ല
ReplyDeleteനമ്മുടെ നാടിന്റെ ഉൽകർഷവും ഭാവിതലമുറയുടെ സ്വൈരവും കുടികൊള്ളുന്ന മർമ്മപ്രധാനമായ ഒരു ബിന്ദുവിലാണ് നിസാറിന്റെ കുറിപ്പ് ഊന്നുന്നത്. മനുഷ്യത്വത്തിന്റെ സത്വികഭാവത്തിന്റെ കണികാസ്പർശമെങ്കിലും ഉള്ളിലുള്ള ആർക്കും ആകുലരാകാതെയിരിക്കാൻ സാധിക്കാത്ത വിധം ആപത്കരമാണ് “പൊതുഇടം” നിഷ്ക്രമിച്ച സാമൂഹികാന്തരീക്ഷം. ഈ കുറിപ്പിന് ഏറെ നന്ദിയോതുന്നു.
ReplyDeleteഇതെന്‍റെ കൂടെ ആകുലതകളാണ് നിസ്സാര്‍
ReplyDeleteഇതെന്‍റെ കൂടെ ആകുലതകളാണ് നിസ്സാര്‍
ReplyDeleteപലപ്പോഴായി മനസ്സില് കിടന്നു ഉലഞ്ഞ ഒരു ചിന്ത .. എന്റെ കൂട്ടുകാരായി രതീഷും ജോണും മജീദും നാദിയയും വന്ദനയും പരസ്പരം തല്ലു കൂടിയും ഭക്ഷണം പങ്കു വെച് നടന്നിരുന്ന ഒരു കാലം ഇന്നത്തെ കുട്ടികള്ക്ക് നഷ്ട്ടമാക്കിയത് നമ്മളൊക്കെ തന്നെയല്ലെ.. ?
ReplyDeleteസീരിയസ് ആയൊരു വിഷയം നന്നായി പറഞ്ഞു ..!
:)
ReplyDeleteമുസ്‌ലിം കുട്ടിക്ക് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം മുസ്‌ലിം സ്കൂളുകളും, ഹിന്ദു കുട്ടിക്ക് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം ഹിന്ദു സ്കൂളുകളും, ക്രിസ്ത്യന്‍ കുട്ടിക്ക് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം കൃസ്ത്യന്‍ സ്കൂളുകളും നാട്ടില്‍ ആയിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ചിരുന്നു പഠിക്കാനുള്ള ഇടം നഷ്ടപ്പെട്ടു, ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നല്ക്കുന്ന എത്ര അധ്യാപകര്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കും എന്നൊന്ന് അന്വേഷിച്ചാല്‍ , രക്ഷിതാക്കള്‍ അകപ്പെട്ട ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എന്ന ചതിക്കുഴിയുടെ ആഴം മനസ്സിലാകും. കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടതുണ്ട് .സര്ക്കാര് വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും അടങ്ങുന്ന പൊതു വിദ്യാലയങ്ങള് കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങളുടെ 93 % വരും. അതുകൊണ്ടുതന്നെ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി പൊതു വിദ്യാലയങ്ങളിലൂടെ മാത്രമേ സാധ്യമാവു എന്നതില് യാതൊരു സംശയവുമില്ല.ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നത് ഒരു കച്ചവടമാണ് .കച്ചവടം നടത്തുമ്പോള്‍ ലാഭം ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ കുട്ടികളുടെ ഭാവി ഇത്തരം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധികാരികള്‍ നോക്കാറില്ല എന്നതാണ് വസ്തുത . സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലാകുന്ന കേരളത്തിന് എന്തുകോണ്ട് പ്രതീക്ഷിച്ച വിദ്യാഭ്യാസ നിലവാരം ആര്‍ജിക്കാന്‍ കഴിയുന്നില്ല?ഇതിന് ഒരുകാരണം മാതൃഭാഷയില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നില്ല എന്നതാണ്.സര്ക്കാര് ചിന്തിക്കേണ്ടത് വിദ്യാഭ്യാസം എന്നത് വിദേശത്തേക്ക് ആളുകളെ കയറ്റി അയയ്ക്കുക എന്നതാണോ അതോ സ്വദേശത്ത് തന്നെ ഭാവിയില്‍ തൊഴില്‍സൃഷ്ടിക്കുക എന്നതാണോ പ്രധാനം.സ്വദേശത്ത് തൊഴില്‍സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രധാനം.ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ്. നന്നായി ഇംഗ്ലീഷു കൂടി പഠിപ്പിക്കുന്ന മാതൃഭാഷ മാധ്യമമായി ഉള്ള പൊതു വിദ്യാലയങ്ങളാണ് കേരളത്തില്‍ വ്യാപകവും ശക്തവുമാകേണ്ടത്.പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷമാധ്യമത്തില്‍ ആക്കുക ഇംഗ്ലീഷ് മീഡിയം നിരോധിക്കുക.എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
ReplyDeletemalayalatthinim.blogspot.in
എല്ലാ മതങ്ങളിലും ഉള്ള ആളുകൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വളരുന്നതിന് പകരം സ്വന്തം ആളുകള്‍ മാത്രമുള്ള പള്ളിക്കൂടത്തിലയച്ച് കുട്ടികളുടെ ലോകം സങ്കുചിതമാക്കുന്ന ഒരു കാലഘട്ടം അത് പതുക്കെ എത്തികൊണ്ടിരിക്കുകയാണ് . സര്ക്കാര് വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും അടങ്ങുന്ന പൊതു വിദ്യാലയങ്ങള് കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങളുടെ 93 % വരും. അതുകൊണ്ടുതന്നെ പൊതു വിദ്യാലയങ്ങള്‍ അവയിലെ പോരായ്മകൾ ,അത് ഭാഷ പഠനത്തിലയാലും കൂടുതൽ അടിസ്ഥാന സൌകര്യങ്ങൾ നല്കിയും, പരിഹരിച്ചു മുന്നോട്ടു പോകുന്നതാണ് ഉചിതം . പ്രതേകിച്ചു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നത് മത സമുദായിക ന്യൂനപക്ഷങ്ങളുടെ ......... സര്‍ക്കാര്‍ നിയന്ത്രണത്തിനുമപ്പുറത്ത് ആകുമ്പോൾ .
ReplyDeleteപൊതു ഇടം നഷ്ടമായത് തന്നെയാണ് കേരളത്തിന്റെ എലാ നന്മകളെയും ഇല്ലാതാക്കുന്നത്............ഇതിനു സര്കാരുകളില്‍ പഴി ചാരിയിട്ടു കാര്യമില്ല തന്നെ...........അല്പം സാമ്പത്തിക ഭദ്രത ആയാല്‍ എല്ലാവരും ഓടുന്നത് ഈ പഞ്ഞവയിലേക്ക് തന്നെയാണ്.....സ്വന്തം മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍കാന്‍ എത്ര പേര്‍ തയ്യാറുണ്ട്??????
ReplyDeleteനമ്മൾ അങ്ങനെ അല്ലാതായതു നമ്മുടെ മുൻതലമുറയുടെ ഗുണം...പുതുതലമുറ ഇങ്ങനെയായത് നമ്മുടെ പോരായ്മ...
ReplyDeleteനമസ്ക്കാരം
ReplyDeleteഎന്റെ പേര് ഹരീഷ്, ഞാൻ ഒരു പ്രാദേശിക ചാനലിൽ ജോലി ചെയ്യുന്നു.
താങ്കളുടെ ഈ കുറിപ്പ്
ഒരു വാർത്തക്കായി എടുത്തോടെ..