ചേതോഹരമായ ഒരു പാട് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഒളിമ്പിക്സ് വിട പറഞ്ഞത്.. അമേരിക്കയുടെയും ഫെല്‍പ്സിന്റെയും ഉസൈന്‍ ബോള്‍ട്ടിന്‍റെയും ഒക്കെ കുതിപ്പുകള്‍ക്കിടയില്‍ ലോകം ശ്രദ്ധിച്ച മറ്റൊരു സുവര്‍ണ്ണ നേട്ടമുണ്ടായിരുന്നു .
ദീര്‍ഘ ദൂര ഓട്ടങ്ങള്‍ പൊതുവേ ഒളിമ്പിക്സിലെ ഒരു ആകര്‍ഷക ഇനമല്ല.. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഏതാണ്ട് കുത്തകയാക്കി വച്ചിരിക്കുന്ന ഇനങ്ങളാണവ.. അയ്യായിരം മീറ്റര്‍ ഓട്ടത്തില്‍ വനിതകളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണമണിഞ്ഞ മെസ്സെര്‍ട്ട് ഡെഫാര്‍ (Meseret Defar) പക്ഷെ ആ ഇനത്തിന് സാധാരണ ലഭിക്കുന്നതിലും അധികം മാധ്യമ ശ്രദ്ധ നേടി.. സ്വര്‍ണ്ണ നേട്ടത്തിനു ശേഷം ജേര്‍സിക്കുള്ളില്‍ നിന്ന് കന്യാമറിയത്തിന്റെ ഒരു ചിത്രമെടുത്തു ഉയര്‍ത്തിക്കാണിച്ചു പോട്ടിക്കരഞ്ഞാണ് അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നത് . ആ ചിത്രം പിന്നെ ഈ ഒളിമ്പിക്സിന്റെ ഓര്‍മ്മചിത്രങ്ങളില്‍ ഒന്നായി മാറി..
എങ്കിലും പിന്നീടവര്‍ പറഞ്ഞ വാചകങ്ങള്‍ക്ക്
അധികം മാധ്യമങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തു കണ്ടില്ല .
"എനിക്ക് കുട്ടികളെ സഹായിക്കണം.. ഒരു പാട് ആഗ്രഹങ്ങളുള്ള കുട്ടികളുണ്ട് എന്റെ നാട്ടില്‍ .. പക്ഷെ അവരുടെ സ്വപ്നങ്ങള്‍ നിറവേറാറില്ല. ഏതെന്കിലും വിധത്തില്‍ അവരെ സഹായിക്കാനായാല്‍ ഞാന്‍ സംതൃപ്തയായി "
ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ എത്യോപിയയില്‍ നിന്നാണ് അവര്‍ വരുന്നത് എന്നത് കൂടെ ഈ വരികളോട് ചേര്‍ത്ത് വായിക്കണം.. ഒരു പാട് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അവര്‍ .ലോക റിക്കാര്‍ഡിനു ലഭിച്ച പണം പോലും മുന്‍പ് അവര്‍ പാവപ്പെട്ട കുട്ടികള്‍ക്കായി സംഭാവന ചെയ്തിരുന്നു . യു.എന്‍ന്റെ പോപുലേഷന്‍ ഫണ്ടിന്റെ ഗുഡ് വില്‍ അംബാസ്സിഡര്‍ കൂടെയാണ് അവര്‍ . അവരുടെ കണ്ണില്‍ നിന്നും പൊഴിഞ്ഞ കണ്ണ്നീര്‍ കണങ്ങള്‍ക്ക് അനുഭവങ്ങളുടെ തീക്ഷ്ണതയുണ്ടായിരുന്നു
പക്ഷെ എന്റെ ചിന്ത പോയത് അവരെ കൊണ്ട് ഈ വരികള്‍ പറയിപ്പിച്ച ആ രാജ്യത്തെ കുറിച്ചാണ്.. ചെറുപ്പ കാലം മുതലേ അല്‍പ്പം പരിഹാസത്തോടെ നമ്മള്‍ ഉപയോഗിക്കാറുള്ള വാക്കുകളാണ് "എത്യോപിയയിലെയും സോമാലിയയിലെയും ഒക്കെ പട്ടിണി കോലങ്ങളെ പോലെ ആയല്ലോടാ" എന്ന് . ഒരു പക്ഷെ നമ്മുടെ ഒക്കെ ഓര്‍മ്മകളിലേക്ക് ഈ രാജ്യത്തിന്‍റെ നാമം ആദ്യം കൊണ്ട് വരുന്നതും വാരിയെല്ലുകള്‍ എണ്ണിയെടുക്കാവുന്ന ദയനീയ ബാല്യ ചിത്രങ്ങളെ തന്നെയാണ്..
നമുക്ക് മാത്രമല്ല പരിഷ്കൃത ലോകത്തിനും ഒളിമ്പിക്സിലെ ഈ ദീര്‍ഘ ദൂര ഓട്ടങ്ങളിലെ നേട്ടങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ പറയാനുള്ളത് അവിടുത്തെ പട്ടിണിയെ കുറിച്ചാണ് .
(വെറുതെ ഗൂഗിള്‍ ഇമേജ് എടുത്തു എത്യോപിയ ഒന്ന് സേര്‍ച്ച് ചെയ്തു നോക്കു.. താഴെയുള്ള പോലത്തെ ആയിരം ചിത്രങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു വരും
ഈ രാജ്യത്തിന്റെ സ്ഥിതി വിവരക്കണക്കുകളിലൂടെ ഒന്ന് കണ്ണോടിക്കാം..
ജനസംഖ്യയില്‍ ആഫ്രിക്കയില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യം
63% ക്രിസ്ത്യന്‍ മത വിശ്വാസികളും 34% മുസ്ലിംകളും..
90% ജനങ്ങളും ദരിദ്രരായ രാജ്യം.. ദാരിദ്രത്തില്‍ ലോകത്തു തന്നെ രണ്ടാം സ്ഥാനത്തുള്ള രാജ്യം
( ഇതിന് പല അനൌദ്യോദിക കണക്കുകളാണ് നമുക്ക് മുന്നിലുള്ളത്.. നൈജര്‍ എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യമാണ് ഒന്നാം സ്ഥാനത്ത്))) )))))
50% കുട്ടികളും Underweight ആണ്. നഗരത്തില്‍ ഭൂരിഭാഗവും ചേരികളില്‍ അധിവസിക്കുന്നു. ഗ്രാമങ്ങളില്‍ മണ്‍ കുടിലുകള്‍ മാത്രം..(വെറും 10%വീടുകളില്‍ മാത്രമാണത്രേ തറയില്‍ സിമെന്‍റ്റോ ടൈല്‍സോ ഉള്ളത് )
ബജറ്റിന്റെ മൂന്നിലൊന്നും സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സഹായം !!
ഇതിനൊക്കെ പുറമേ ഈ ഒരു കണക്കാണ് ഏറെ അമ്പരപ്പിക്കുന്നത്
1971ല്‍ 31 മില്യണ്‍ ജനങ്ങളുണ്ടായിരുന്ന ഈ രാജ്യത്ത് 2011ലെ കണക്ക് പ്രകാരം ജനസംഖ്യ 84 മില്യണ്‍ !!!!
ഇതിനു മുകളില്‍ ചേര്‍ത്ത് വെക്കേണ്ട ചില വൈരുധ്യങ്ങളുണ്ട്
ഒരിക്കലും അധിനിവേശ ശക്തികള്‍ ഭരിച്ചിട്ടില്ല ഇവിടെ. ആഫ്രിക്കയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്വതന്ത്ര രാജ്യമാണിത് .
മറ്റു പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജലസമ്പത്തുള്ള രാജ്യം.
ഒപ്പം കൃഷി യോഗ്യമായ ഭൂമിയും.
എന്നിട്ടും ഒന്നും ഉപയോഗിക്കാനാവാതെ ഉഴറുന്ന ജനങ്ങള്‍
ഒരു പാട് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും ഒന്നും ഫലപ്രദമാവാത്ത രാജ്യം ..
കാരണങ്ങള്‍ പലതാണ്..
ലഭ്യമായ ജല സമ്പത്തിന്റെ ഒരു ശതമാനം പോലും ഉപയോഗ പ്രദമാക്കാന്‍ കനാലുകളോ അണക്കെട്ടുകളോ നിര്‍മ്മിക്കാത്ത ഭരണാധികാരികള്‍ . മറ്റേതൊരു അവികസിത രാജ്യവും പോലെ ദീര്‍ഘ വീക്ഷണം തൊട്ടു തീണ്ടിയിട്ടില്ല അവര്‍ക്ക് . മാറി മാറി വരുന്ന വരള്‍ച്ചയും വെള്ളപ്പൊക്കവും .വരണ്ടുണങ്ങിയ കൃഷി ഭൂമി നോക്കി നെടുവീര്‍പ്പിടുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ അറിയാത്ത ജനങ്ങള്‍ . ലഭ്യമായ പരിമിത ഭൂവിഭവങ്ങള്‍ പോലും ഉപയോഗിക്കാനുള്ള സാങ്കേതിക പരിജ്ഞാനമില്ലായ്മ . വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര കലാപം.. അയല്‍ നാടുകളുമായി തുടര്‍ച്ചയായുള്ള സംഘര്‍ഷങ്ങള്‍
( ഏറിത്രിയയും സോമാലിയയുമാണ് പ്രധാന ശത്രുക്കള്‍ . മറ്റു രണ്ടു പട്ടിണി രാജ്യങ്ങള്‍ !! പക്ഷെ തമ്മില്‍ തല്ലിന് കുറവൊന്നുമില്ല )
കാരണങ്ങള്‍ ഇനിയും ചികയാം.. പക്ഷെ ഒന്നും ഇപ്പോളത്തെ ആ രാജ്യത്തിന്റെ അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായകമാകുന്നില്ല ..
ഒരു പ്രമുഖ പത്ര ലേഖകന് അങ്ങോട്ടുള്ള യാത്രയെ കുറിച്ചുള്ള ലേഖനത്തില്‍ എഴുതിയ കുറെ പ്രസക്തമായ കാര്യങ്ങളുണ്ട്
"വായിച്ചറിഞ്ഞതിലും ചിത്രങ്ങളിലൂടെ കണ്ടതിലും ഒരു പാട് ദയനീയമാണ് അവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ . ഗ്രാമങ്ങളില്‍ വിശന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ . ഞങ്ങളെ പോലുള്ള വിദേശികള്‍ എന്നാല്‍ അവര്‍ക്ക് ഭക്ഷണവുമായി വരുന്ന രക്ഷാദൂതരാണ്. ക്യാമറ മാത്രമായി ഗ്രാമത്തിലേക്ക് പോകാനിറങ്ങിയ ഞങ്ങളുടെ കൈകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കുറെ ഭക്ഷണ പൊതികള്‍ വച്ച് തന്നത് എന്തിനെന്ന് അവിടെയെത്തിയപ്പോഴാണ് ബോധ്യമായത്... ഭക്ഷണ പൊതികള്‍ നല്‍കുമ്പോള്‍ ഞങ്ങള്‍ ആ കണ്ണുകളില്‍ കണ്ടത് ആര്‍ത്തിയായിരുന്നില്ല.. ജീവന്‍ രക്ഷിക്കാനുള്ള ഒരു പിടച്ചിലായിരുന്നു.. ഇത്തിരി പൊട്ടുകളാക്കി മാറ്റിയാണ് അവരാ റൊട്ടികള്‍ കഴിച്ചത്.. എല്ലാവരും പങ്കു വച്ചപ്പോള്‍ കിട്ടിയ ചെറിയ കഷ്ണങ്ങളില്‍ തന്നെ സംതൃപ്തരായിരുന്നു അവര്‍ "
കുറഞ്ഞ കലോറി ഭക്ഷണത്തില്‍ ജീവിക്കാന്‍ ശീലിച്ചതിന്റെ പ്രതിഫലനമാണ് നല്ല സ്റ്റാമിന ആവശ്യമുള്ള ദീര്‍ഘ ദൂര ഓട്ടങ്ങളിലെ അവരുടെ മികവിന് ഒരു കാരണം ആയി പറയുന്നത്
എന്നിട്ടും രണ്ടു കാര്യങ്ങളാണ് അവിടെ മരണ നിരക്കുയര്‍ത്തുന്നത് .. ഒന്ന് മാല്‍ന്യൂട്രീഷന്‍( വ്യക്തമായി പറഞ്ഞാല്‍ പട്ടിണി). മറ്റൊന്ന് എയ്‌ഡ്‌സും.. അതും ഭൂരിപക്ഷം കുട്ടികള്‍ക്കാണ് !!
ഇപ്പോഴാണ് നമുക്ക് പൊട്ടിക്കരഞ്ഞു മെസ്സെര്‍ട്ട് ഡെഫാര്‍ പറഞ്ഞ വാക്കുകളുടെ പൊരുള്‍ മനസ്സിലാകുന്നത്.. സ്വപ്നം കാണാന്‍ പോലും അവകാശമില്ലാത്ത കുട്ടികള്‍ .. അവര്‍ക്കും ഉണ്ട് കുഞ്ഞു സ്വപ്‌നങ്ങള്‍ . വളരെ ചെറിയ , എന്നാല്‍ നടന്നു കാണാത്ത സ്വപ്‌നങ്ങള്‍ . നമ്മുടെ ഒക്കെ കുട്ടികള്‍ക്ക് ക്ഷിപ്ര പ്രാപ്യമായ കാര്യങ്ങള്‍ , മറ്റൊരു രാജ്യത്തെ കുട്ടികള്‍ക്ക് വെറും സ്വപ്നമാകുന്നു
ഒരു തുണ്ട് റൊട്ടിയുടെ വില നമുക്കറിയാത്തത് ഇതേ അനുഭവമില്ലായ്മ കൊണ്ട് തന്നെയാകാം.. ഇവിടെ ഭക്ഷണം വലിച്ചെറിയുമ്പോള്‍ നമ്മള്‍ ഓര്‍ക്കണം അങ്ങ് ദൂരെ ഒരു കുരുന്ന്‍ ജീവന്‍ ഒരല്പം ഭക്ഷണത്തിനായി കാത്തിരിക്കുന്നുണ്ടെന്ന്..
പട്ടിണി നമുക്കൊക്കെ ഒരു അറിവ് മാത്രമാണ് . വല്ലപ്പോഴും നമ്മുടെ ഇടുങ്ങിയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഒരു അറിവ് . പക്ഷെ ചിലര്‍ക്കതൊരു അനുഭവമാണ്.. അവരുടെ ജീവിതമാണ്
"വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ ..."
( പൂര്‍ണ്ണമല്ല.. പട്ടിണിയെന്ന ശാപത്തിലേക്ക് ഈ സമൂഹത്തെ തള്ളി വിട്ട ഭരണാധികാരികള്‍ മാത്രമല്ല, വിശക്കുന്ന കൈകളിലേക്ക് ഒരു റൊട്ടി പോലും നല്‍കാനാകാതെ ഈ വരികള്‍ കുറിക്കുന്ന ഞാനും ഇതില്‍ കൂട്ട് പ്രതിയാണെന്ന ചിന്ത മനസ്സിനെ അലട്ടുമ്പോള്‍ ഈ ലേഖനം പൂര്‍ണ്ണമാണെന്ന് എനിക്ക് എങ്ങിനെ പറയാന്‍ കഴിയും? )
ആരൊക്കെ പ്രതിസ്ഥാനത്ത് എന്നത് ഒരു വല്ലാത്ത ചോദ്യം തന്നെയാണ്. എന്നാല്‍ നമുക്കെന്ത് കഴിയും എന്ന് ചിന്തിക്കുമ്പോഴാണ് നിസ്സഹായത ബോധ്യം വരുന്നത്.
ReplyDeleteഎഴുത്തുകാരന്‍ എഴുതുകയെങ്കിലും ചെയ്യുന്നു. പത്രപ്രവര്‍ത്തകന്‍ അത് ലോകത്തെ അറിയിക്കുകയെങ്കിലും ചെയ്യുന്നു. ഓട്ടക്കാരി തന്‍റെ കോപവും സങ്കടവും ഓടിത്തീര്‍ക്കുകയെങ്കിലും ചെയ്യുന്നു. ഒന്നും ചെയ്യാതിരിക്കുന്നത് ഭരണാധികാരികള്‍ മാത്രമായിരിക്കും. അല്ലെങ്കിലും ഒന്നും ചെയ്യാനറിയാത്ത 'പോഴന്‍.' മാരെയണല്ലോ നമ്മള്‍ ഭരണാധികാരി എന്ന് വിളിക്കുന്നത്....
ഈയൊരു വായന എനിക്ക് തന്നത് കുറ്റബോധമാണ്.
'നിസാര'നെന്നല്ല ഒരാള്‍ക്കും ഈ ലേഖനം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.
"വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ ..."
ReplyDeleteഏതോപ്യയുടെ എകദേശ ചരിത്രം മനസ്സിലാക്കാന്‍
ഈ ലേഖനം ഉപകാരപ്രദമാകുന്നണ്ട്.
ആശംസകള്‍
maya peyyunnathine kurich kavitha eyuthi aakaasham karayukayaanenn paranju pottikkarayunna bloger maarilninnum vithyasthamaayi jeevan nilanirthaan kashtapedunna pacha manushyarude vedhana panku vecha nisarin abinandhanangal, meseret defarinte chitram manoharamaayi ennu parayunnilla hrthayathil thodunnathaayirunnu
ReplyDeleteദൈവത്തിന്റെ ഭൂമിയില്‍ ദൈവം തന്നെ എല്ലാവര്ക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. പക്ഷെ എന്നിട്ടും പട്ടിണി നമ്മെ അലോസരപെടുത്തുന്നുണ്ടെങ്കില്‍ അതിനുത്തരവാദി നാം തന്നെയാണ്.
ReplyDeleteഅറിഞ്ഞതിലും കൂടുതല്‍ അറിയാത്ത അറിവുകള്‍ ..
ReplyDeleteഒരു(നിസാര)ഓര്‍മപ്പെടുത്തലിന് നന്ദി !
ആശംസകളോടെ
അസ്രുസ്
അവർ ആ ചിത്രം ഉയർത്തികാണിച്ചപ്പോൾ, മറ്റു ഓട്ടക്കാരികളും കന്യാമറിയത്തിന്റെ ചിത്രം ജേഴ്സിക്കുള്ളിൽ സൂക്ഷിച്ചിരുന്നെങ്കിൽ മറിയത്തിനാകെ കൺഫ്യൂഷനായേനെ എന്നു സുഹൃത്തുക്കളോട് തമാശ പറഞ്ഞവനാണ് ഞാൻ ..
ReplyDeleteആ തമാശ ഇപ്പോൾ എന്നിലെ മനുഷ്യനെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു..
നന്ദി, കണ്ണു തുറപ്പിച്ചതിന്..
നിസാര്‍, അറിയാത്ത അറിവുകള്‍!
ReplyDeleteനമുക്കെന്തെങ്കിലും ചെയ്യാനാകുമോ എന്ന്‍ ആലോചിക്കണം. കുറെ പേരെങ്കിലും സഹകരിക്കാതിരിക്കില്ല.
വേദനിപ്പിക്കുന്ന പോസ്റ്റ്!
സമ്പന്ന രാജ്യങ്ങള്‍ മത ചാരിറ്റി കള്‍ക്കും ,തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന പണം ഒരു നേരത്തെ ഭക്ഷണത്തിന് ഈ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍
ReplyDeleteഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ReplyDeleteചാരിറ്റി സംഘടനകള്‍ അവിടെ എത്തിക്കുന്നത് ഒരിക്കലും താഴെവരെ എത്തുകയില്ല
അത് കൊണ്ട് ഇനിയും കഥ തുടരും
നമ്മുടെ രാജ്യത്തും ഇതുപോലെ പട്ടിണി അനുഭവിക്കുന്ന പല സ്ഥലങ്ങളും ഉണ്ട്.
ReplyDeleteവേദനിപ്പിക്കുന്ന സത്യങ്ങള്‍ ആണ് പങ്കുവെച്ചത്...
പട്ടിണി മാറാതെ വേറെ എന്ത് നേട്ടം നേടാന്‍ കഴിഞ്ഞിട്ടും കാര്യമില്ല....
പണം ഉപയോഗിക്കേണ്ട സ്ഥലത്ത് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിക്കാതെ മറ്റു രീതിയില്‍ ഉപയോഗിച്ചാല്‍ ഇതുപോലെ ഉള്ള കാഴ്ചകള്‍ ഇനിയും കാണേണ്ടി വരും..
അനാരോഗ്യവും, പട്ടിണിയും അലട്ടുന്ന ഒരു ഒരു രാജ്യത്തെ അതില്‍ നിന്ന് കരകയറ്റുന്നതില്‍ തന്നെ ആയിരിക്കണം ഭരണകര്‍ത്താക്കളുടെ പ്രഥമ ശ്രദ്ധ.
ഈ വിഷയവുമായി ബന്ധപ്പെടുത്താവുന്ന ഒരു പോസ്റ്റ്...
ചൊവ്വയിലേക്ക് വാണം വിടുമ്പോള്‍...
ഹൃദയം പിടയുന്നു!!
ReplyDeleteനിസാര്‍ , "വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ ..." . ഈ ഒരു വരി മതി ആരെയും ഇരുത്തി ചിന്തിപിക്കാന്‍ . 'പട്ടിണി' ,ചിലര്‍ക്കതൊരു അനുഭവമാണ്, അവരുടെ ജീവിതമാണ് .
ReplyDeleteവേദനിപ്പിക്കുന്ന അറിവുകൾ നിസാർ..
ReplyDeleteനല്ല ലേഖനം നിസാര്‍.
ReplyDeleteപരിഹാസത്തിനായി നമ്മല്പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകള്‍. പക്ഷെ അതിന്റെ യാഥാര്‍ത്യത്തിലേക്ക് നോക്കാറില്ല. പലപ്പോഴുംനംമല്‍ നിഷ്ക്രിയര്‍ ആയിപ്പോകുന്നു എന്നതാണ് സത്യം. വളരെ നന്നായി അവതരിപ്പിച്ചു.
നിസാര്‍, എത്യോപ്യയും എറിട്രിയയും "No War No Peace" എന്ന അവസ്ഥയില്‍ കഴിയുന്ന അയല്‍ രാജ്യങ്ങളാണ്. പതിമൂന്നു വര്‍ഷം എറിത്രിയന്‍ എംബസി സ്കൂളില്‍ ജോലി ചെയ്ത എനിക്ക്, ശമ്പളം കിട്ടുന്ന ഒരു ജോലി എന്നതിനപ്പുറം അതൊരു സേവനമായിരുന്നു... രോഗം, മരണം, ദാരിദ്യം എല്ലാം ഞാന്‍ അറിഞ്ഞത് അവരുടെ ഇടയില്‍ നിന്നാണ്.
ReplyDeleteമെസ്സെര്‍ട്ട് ഡെഫാര്‍ വേദനയുടെയും ദുരിതത്തിന്റെയും പ്രതീകമാവുകയായിരുന്നു.
എത്യോപ്യയും എറിത്രിയയും തമ്മില്‍ 1998-2000 കാലയളവില്‍ നടന്ന യുദ്ധത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക് (Source:BBC News.) ഇപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ല ആണ് എന്നറിയുന്നതില്‍ സന്തോഷം. എന്തായാലും ആ അനുഭവങ്ങള്‍ തീര്‍ച്ചയായും പങ്കു വെക്കണം എന്ന് അറിയിക്കട്ടെ
Deleteയെസ്, എറിത്രിയ എത്തോപ്യയിൽ നിന്നും ആഭ്യന്തര കലാപം മൂലം വിഭജിച്ച് പോയ രാജ്യമാണ്.
Deleteനിസ്സാര്‍, പലപ്പോഴും വിഭവങ്ങളുടെ കമ്മിയല്ല പ്രശ്നം വിഭവങ്ങള്‍ വിതരണം ചെയ്യുന്നിടത്താണ്. , പട്ടിണി വിധിയല്ല മനുഷ്യന്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതാണ്. ഗോത്രത്തലവന്മാരില്‍ നിന്ന് ഒട്ടും ഉയരാത്ത മനസ്ഥിതിയുള്ള ഭരണാധികാരികള്‍ ഭൂമിയിലെ വിഭവം ചൂഷണം ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. അങ്ങനെ അവര്‍ ക്രൂരരും മര്‍ദ്ദകരുമായ കരം പിരിവുകാര്‍ മാത്രമായിത്തീരുന്നു. അരുന്ധതി റോയി അവരുടെ For Greater Common Good എന്ന പ്രബന്ധത്തില്‍ പറയുന്ന വലിയ ഒരു സത്യമുണ്ട്. 1995 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അരി ഉല്‍പാദിപ്പിച്ചത് ഒഡീഷയിലെ കാളിഹണ്ടി ജില്ലയാണ്. അക്കൊല്ലം രാജ്യത്ത് ഏറ്റവും പട്ടിണി മരണങ്ങള്‍ നടന്നത് അതേ ജില്ലയില്‍ തന്നെ. എല്ലാം സര്‍ക്കാര്‍ കയറ്റി അയച്ച് വിദേശനാണ്യം നേടി. ഇവിടെ ഭരണാധികാരികളുടെ അവഗണനയും പാവങ്ങളോടുള്ള പുച്ഛവുമാണ് പ്രകടമാകുന്നത്. ഗാന്ധിജി പറഞ്ഞത് പോലെ വിഭവങ്ങള്‍ ഇവിടെയുണ്ട് പക്ഷെ നിങ്ങളുടെ ആര്‍ത്തി കെടുത്താന്‍ മാത്രമില്ല.
ReplyDeleteഅറിയില്ല ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഉണ്ടായ വികാരം എന്താണ് എന്ന് ,ഒരു പാട് ചിന്ത നല്‍കി നിസാരമല്ലാത്ത chintha ,,
ReplyDeleteവീണ്ടും ഇതുപോലുള്ള പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു .
മൂന്ന് നാലു ദിവസം ആയി ഇന്റര്‍നെറ്റ് ശരി അല്ലായിരുന്നു... ഇന്ന് ആണ് ശരി അയത്. ഇതിനെ പറ്റി അഭിപ്രായം പറയാന്‍ എനിക്കില്ല.... എന്‍റെ മനസും പിടയുന്നു... ഞാന്‍ പണ്ടെടുത്ത പ്രതിജ്ഞ ഉണ്ട്. അത് ഞാന്‍ നിറവേറ്റും
ReplyDeleteപ്രതിജ്ഞ എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ട് വിഗ്നേഷ്
Deleteസോമാലിയായിലും എത്യോപിയയിലും മാത്രം അല്ല നമ്മുടെ രാജ്യത്തും ഉണ്ട് ഒരുപാട് ആളുകള്‍; പട്ടിണി കോലങ്ങള്‍..; ഒരിക്കല്‍ ഒരു റെയില്‍വേ സ്റ്റേഷന്‍റെ പ്ലട്ഫോര്‍മില്‍ ഒരു കുട്ടിയെ ഞാന്‍ കണ്ടു; ആഹാരത്തിനായി ചവറ്റുകുട്ട പരതുന്ന ആ പട്ടിണി കോലം എന്‍റെ മനസ്സില്‍ ഇന്നും ഒരു നീറ്റല്‍ ആയി അവശേഷിക്കുന്ന. അന്ന് അവന് ഒരുപിടി ചോര്‍ വാങ്ങി നല്‍കാന്‍ എനിക്കായി. പക്ഷെ അത് അവന്‍ കഴിച്ചോ എന്ന് ഇന്നും എനിക്കറിയില്ല. ആ സംഭവം കണ്ട് നെഞ്ച് തകര്‍ന്ന് ഞാന്‍ അമ്മയെ വിളിച്ചു. എന്‍റെ അമ്മ അന്ന് എന്നോട് പറഞ്ഞത് "വിഷമികണ്ട നീ അവന് ആഹാരം വാങ്ങി കൊടുത്തല്ലോ" എന്ന്. ആ നിമിഷം ഞാന്‍ മനസ്സില്‍ എടുത്തു ഒരു പ്രതിജ്ഞ എന്‍റെ സമ്പാദ്യം തുടങ്ങുന്നത് ആര്‍ഭാട ജീവിതം നയിക്കാന്‍ ആവരുത്. ഈ അഗതികള്‍ക്ക് ഒരു നേരെമെങ്കിലും വിശപ്പടക്കാന്‍ സഹായിക്കുന്ന ഒരു സ്ഥാപനം തുടങ്ങാന്‍ ഉള്ള ഉദേശതോടെ ആകണം എന്ന്... ആ പ്രതിജ്ഞ ഞാന്‍ നിറവേറ്റും. എനിക്ക് ഒപ്പം നിക്കാന്‍ റെഡി ആയി 3 കൂട്ടുകരേം കിട്ടി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തുടങ്ങാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു.... ഇപ്പോള്‍ മനസ്സില്‍ അതിനു പേരുണ്ട് 'തണല്‍"'. അത് വേഗം സാധ്യം ആകട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുക എല്ലാരും....
Deleteആ കഥ ഇവിടെ വായിക്കാം.. http://vigworldofmystery.blogspot.co.uk/2012/06/blog-post.html
"വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ ...
ReplyDeleteThese words say all about.......
"സ്വപ്നം കാണാന്‍ പോലും അവകാശമില്ലാത്ത കുട്ടികള്‍ .. അവര്‍ക്കും ഉണ്ട് കുഞ്ഞു സ്വപ്‌നങ്ങള്‍ . വളരെ ചെറിയ , എന്നാല്‍ നടന്നു കാണാത്ത സ്വപ്‌നങ്ങള്‍ ".
ReplyDeleteപട്ടിണി നമുക്കൊക്കെ ഒരു അറിവ് മാത്രമാണ് . വല്ലപ്പോഴും നമ്മുടെ ഇടുങ്ങിയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഒരു അറിവ് . പക്ഷെ ചിലര്‍ക്കതൊരു അനുഭവമാണ്.. അവരുടെ ജീവിതമാണ്
ReplyDelete"വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ ..."
വേദനിപ്പിക്കുന്ന വരികള്‍ .
ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.
നിറയുന്ന കണ്ണുകളോടെയാണ് ഞാനിതു വായിച്ചു തീര്‍ത്തത് .ആദ്യമേ തന്നെ സകല സൌഭാഗ്യങ്ങലോടെയും സൃഷ്‌ടിച്ച അല്ലാഹുവിനു നന്ദി പറയട്ടെ...ഒരിക്കല്‍ പോലും പട്ടിണിയുടെ വേദന അറിഞ്ഞിട്ടില്ലാത്ത എന്നെ പോലുള്ളവര്‍ക്ക് ഒരു വായനയ്ക്കും കമന്റിനും അപ്പുറത്തുള്ള യാതൊരു പ്രതിബദ്ധതയും ആ സമൂഹതോടുണ്ടാകില്ല .കാരണം അവര്‍ക്ക് വേണ്ടി ബുദ്ധിമുട്ടാന്‍ നാം തയ്യാറല്ല എന്നതുതന്നെ...നമ്മളെ പോലുള്ള ഒരുപാടുപേര്‍ പരിശ്രമിചിരുനെന്കില്‍ ഒരു നേര മെങ്കിലും വയര് നിറയ്ക്കാന്‍ അവര്‍ക്കാകുമായിരുന്നു.ചോവ്വയിലെക്കും ചന്ദ്രനിലെക്കുമൊക്കെ വാണം പരത്തി കളിയ്ക്കുന്ന രാഷ്ട്രങ്ങള്‍ അതിലൊരു വിഹിതം നീക്കി വെച്ചാല്‍ മാത്രം മതി ആ മനുഷ്യരുടെ വയര്‍ നിറയ്ക്കാന്‍....സ്വന്തം ചുറ്റുപാടുകളില്‍ കണ്‍ തുറന്നു ആവിശ്യമുള്ളവരെ സാഹായിക്കാനെ എനിക്കാകൂ...എത്രയോ അകലയുള്ള എനിക്കറിയാത്ത ആളുകള്‍ വേണ്ടി വേദനയോടെ ..നിസ്സഹായാതയോടെ ..ഒരല്പം ലജ്ജയോടെ ... ഒരിറ്റു കണ്ണീര്‍ മാത്രം ...
ReplyDeleteപട്ടിണി നമുക്കൊക്കെ ഒരു അറിവ് മാത്രമാണ് .
ReplyDeleteഅനുഭവത്തിലൂടെയുള്ള അറിവാണ് സത്യം.
"വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ ..." :( :( :(
ReplyDeletehttp://kannurpassenger.blogspot.in/2012/07/blog-post_19.html
വിശപ്പ് ശമിപ്പിക്കാനുള്ള മാര്‍ഗം എന്നല്ലാതെ ഭക്ഷണം രുചിക്കും ആസ്വാദനത്തിനും കൂടെയുള്ളതാണെന്ന് ഒരിക്കലും അറിയാന്‍ കഴിയാത്ത കുരുന്നുകള്‍...
ReplyDeleteവായിച്ചപ്പോള്‍ ഒരു പിടച്ചില്‍ നെഞ്ചില്‍......വിഭവ സമൃദ്ധമായി കഴിക്കുന്നവന്‍ ഒരിക്കലും വിശപ്പിന്റെ മുഖം എന്തെന്ന് അറിയാന്‍ മിനക്കെടാറില്ല...........
നല്ല ലേഖനം........
മനു..
നമുക്ക് ചുറ്റും കാണുന്ന ഈ വേദനകളെ കണ്ടുവെന്നു നടിയ്ക്കാനും അതിനെ കുറിച്ച് എഴുതി മറ്റുള്ളവരിലും ഇക്കാര്യം എത്തിയ്ക്കാനും കാണിച്ച ഈ മഹാമനസ്കത, അതാണ് മാനവീയത ഇനിയും നമ്മില്‍ ഉണ്ടെന്നതിന് ഏറ്റവും വലിയ തെളിവ്... ഇത്തരം നല്ല മനസ്സുകള്‍ ഉള്ളപ്പോള്‍ ഇന്നലെങ്കില്‍ നാളെ ഈ കുരുന്നുകളുടെയും ലോകം കൂടുതല്‍ ആശാവഹം ആകുമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. ഈ ലേഖനം ചിലരുടെയെങ്കിലും മനസ്സിനെ സ്പര്‍ശിയ്ക്കുമെന്നും ഭക്ഷണത്തെ കൂടുതല്‍ കരുതലോടെയും കൃതജ്ഞതയോടെയും നാം നോക്കിക്കാനുമെന്നും ആശിയ്ക്കുന്നു !!!
ReplyDeleteഹൃദയസ്പൃക്കായ ഈ ലേഖനത്തിന് നന്ദി!
നല്ല ലേഖനം നിസാര്‍.,
ReplyDeleteഎത്ര ദയനീയമായ കാഴ്ചകള്‍.,........
ഈ ചിത്രങ്ങളിലൂടെ കണ്ണോടിച്ചശേഷം വിഭവസമൃദ്ധമായ ഊണ് മേശക്ക് മുന്‍പില്‍ ഇരിക്കുംമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ?
എന്തെങ്കിലും ചെയ്യണം!
നിസ്സാരന്റെ ഒട്ടും നിസ്സാരമല്ലാത്ത ഈ പോസ്റ്റ് മനസ്സിലെ നന്മ നശിച്ചിട്ടില്ലാത്തവരെ പിടിച്ചുലക്കുമെന്നതില്‍ സംശയമില്ല.
ReplyDeleteപോസ്റ്റില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ സ്വര്‍ണ്ണ വിജയത്തിനു ശേഷം മെസ്സാര്‍ട്ട് എന്തിനു കരഞ്ഞു എന്നതിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്.
മുഖപുസ്തകത്തില്‍ ദിനം പ്രതിയെന്നോണം കണ്ടുവരുന്ന എത്യോപ്പിയയുടെ, ബോസ്നിയയുടെ ഒക്കെ അടയാളങ്ങള്‍ ആയ തോലാല്‍ ആവരണം ചെയ്ത അസ്ഥികൂടങ്ങള്‍ കാണുമ്പോള്‍ ... സാമ്രാജ്യത്വ ശക്തികള്‍ അടിച്ചമര്‍ത്തല്‍ യുദ്ധങ്ങള്‍ക്കായി വാരിയെറിയുന്ന ദശലക്ഷം ഡോളറുകളില്‍ ഒരു വിഹിതമെന്കിലും ഇവര്‍ക്കായി നീക്കി വെച്ചെങ്കില്‍ എന്ന് ഒരു വേള ഞാന്‍ ആശിച്ചു പോകാറുണ്ട്.
"വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ ..."
അതെ ഇതാണ് പരമമായ സത്യം ...
അതെ പട്ടിണിക്കു മുന്നില്‍ ഒരു മതവും ഒരു ദൈവവുമില്ല. ഒരു നേരത്തെ ആഹാരമെന്നതുപോലും സ്വപ്നങ്ങളായി അവശേഷിക്കുന്ന ഈ പട്ടിണിപ്പാവങ്ങളുടെ ദയനീയതയ്ക്ക് മുന്നില്‍ മറ്റെന്തു പകരം നല്‍കും.
ReplyDeleteപലപ്പോഴും ഇത്തരം ചിത്രങ്ങള്‍ കാണാന്‍ കെല്‍പ്പില്ലാതെ കണ്ണുപറിക്കുകയാണു പതിവ്. രണ്ടുനാള്‍ ഉണ്ണാവൃതം എടുക്കുന്നവനോ,അക്ഷരംകൊണ്ട് നിരാഹാരം വരക്കുന്നവനോ അറിയാവതല്ലല്ല്ല്ലോ പട്ടിണിയുടെ യഥാര്‍ത്ഥ മുഖം.!സമൃദ്ധിയുടെ പടവേറി ചൊവ്വയിലേക്കും ബുധനിലേക്കുവരെ എത്തിനില്‍ക്കുന്ന സമ്പന്നതയുടെ ദൃഷ്ട്ടിവലയം ഇനിയും ഏറെ ദ്ദൂരെയെന്നത് തികച്ചും വേദനാജനകം തന്നെ.എഴുതിയ താങ്കളും വായിച്ച ഞാനും നിസ്സഹായതയുടെ നാഴികകള്‍ക്കിപ്പുറം നിര്‍വികാരതയുടെ നിശ്വാസമുതിര്‍ക്കുമ്പോഴും,അത്രയൊന്നുമിരുട്ടുപടരാത്ത മനസ്സിന്റെ മറുകോണില്‍ അനുകമ്പയുടെ,കാരുണ്യത്തിന്റെ തെളിനീരിറ്റുന്നുണ്ട്.!കയ്യെത്തിച്ചൊരു കണികയിറ്റാനാകും വരെ,നിത്യപ്രാര്‍ദ്ധനയിലൊരുവേള,ദൈന്യതയുടെ പരമോന്നതമെത്തിയ ആ കുഞ്ഞുമുഖങ്ങള്‍കൂടി ചേര്‍ക്കാന്‍ കഴിയട്ടെ..!
ReplyDeleteഒട്ടും‘നിസാര’മല്ലാത്ത ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി കൂട്ടുകാരാ.
ആശംസകളോടെ..പുലരി
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteഈ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഞാന്‍ കഴിക്കാതെ പാഴാക്കിക്കളഞ്ഞ ഭക്ഷണത്തെ കുറിച്ചോര്‍ത്തു വേദനിച്ചു .തീര്‍ച്ചയായും ഉത്തരവാദി ഞാനും കൂടിയാണ് .പക്ഷെ നിസ്സഹായനും .വളരെ കാര്യമാത്ര പ്രസക്തമായ ലേഖനം .
ReplyDeleteഅറിഞ്ഞതിലും അപ്പുറം പുതിയ അറിവുകള്‍ പങ്കുവെച്ചതിന് നന്ദി. ചില അറിവുകള്‍ ഒരു നൊമ്പരമായി മനസ്സില്‍ കിടക്കും.......സസ്നേഹം
ReplyDelete
ReplyDeleteനല്ല ലേഖനം : പട്ടിണി അനുഭവിച്ചു തന്നെ അറിയണം
എത്യോപ്യയില്‍ മാത്രമല്ല , നമ്മുടെ നാട്ടിലും നമ്മുക്കിടയിലും ഉണ്ട് പട്ടിണി അനുഭവിക്കുന്നവര്‍ ,
എത്യോപയുടെത് മറ്റൊരു മുഖം , നമുക്ക് പരിഹസിക്കാന്‍ നമുക്ക് ഭയപ്പെടുത്താന്‍ നമുക്ക് ചിത്രങ്ങളാക്കാന്‍ ചില ജീവിതങ്ങള്‍ .
താങ്കള്‍ പറഞ്ഞത് തന്നെയാണ് ശരി .
"പട്ടിണി നമുക്കൊക്കെ ഒരു അറിവ് മാത്രമാണ് . വല്ലപ്പോഴും നമ്മുടെ ഇടുങ്ങിയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഒരു അറിവ് . പക്ഷെ ചിലര്‍ക്കതൊരു അനുഭവമാണ്.. അവരുടെ ജീവിതമാണ്
"വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ .."
'മനുഷ്യന് ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്,ആർഭാടത്തിനായുള്ളതില്ല.' എന്ന വാക്കുകളെ മുൻ നിർത്തി ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. നല്ല ലേഖനം നിസാർ. ആശംസകൾ.
ReplyDeleteഒരുപാട് പേർ വായിക്കേണ്ട ലേഖനമാണിത്.
ReplyDeleteഉം.. വയിച്ചു..
ReplyDeleteഇവിടെ പണ്ട് ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുമ്പോള്‍ എത്യോപ്യന്‍ എയര്‍ലൈന്‍സുമായി കരാറുണ്ടായിരുന്നു ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിക്ക്.. അബുധാബിയിലേക്കും, അല്‍ ഐനിലേക്കും വരുന്നവര്‍ക്കു വേണ്ടിയുള്ള ട്രാന്‍സ്പോര്‍ട്ട് അറേഞ്മെന്‍റ്സ്.. പട്ടിണി കൊണ്ട് മാത്രം എവിടേക്കാണോ എന്തിനാണോ എന്ന് പോലും അറിയാതെ ഇറങ്ങി പുറപ്പെടുന്ന പെണ്‍കുട്ടികള്‍..
മിക്കവരും വരുന്നത് ട്രാന്‍സ്പോര്‍ട്ട് റിക്വസ്റ്റ് ഒന്നും ഇല്ലാതായിരിക്കാം..അവരൊക്കെ എയര്‍പോര്‍ട്ടില്‍ ഇരുത്തം തന്നെ ചിലപ്പോള്‍ ഒരു ദിവസമൊക്കെ..അല്ലെങ്കില്‍ സ്പോണ്‍സര്‍ വിസ സബ്മിറ്റ് ചെയ്യാത്ത കാരണങ്ങള് കൊണ്ടും മറ്റും മൂന്ന് ദിവസമൊക്കെ എയര്‍പോര്‍ട്ടില്‍ ഇരുന്നവര്‍..അത്രയും ദിവസങ്ങളില്‍ ഒന്നും കഴിക്കാതെ..!!
പാവം തോന്നി ഒരു ചായയോ മറ്റോ വാങ്ങിക്കൊടുത്താല്‍ ആ കണ്ണുകളിലെ തിളക്കം കാണണം..
എങ്ങിനെ ഇത്രേം ദിവസ്മ് ഒന്നും കഴിക്കാതെ എന്നൊക്കെ ചോദിച്ചാല്‍ അവര്‍ക്കറിയുന്ന മുറി ഇങ്ലീഷില് പറയും ഇതൊന്നും ഞങ്ങള്‍ക്ക് വിഷയേ അല്ലെന്ന്....ഞങ്ങല്‍ വരുന്നത് എത്യോപ്പ്യയില്‍ നിന്നാനെന്ന്..
നല്ല കുറിപ്പ് നിസാരന്‍..
ഇത് നിസ്സാരമല്ല...
ഒരു നേരത്തെ ആഹാരം കഴിക്കാന്‍ പറ്റാതായാല്‍ എന്തോ അപകടം സംഭവിച്ചത് പോലെയാണ്. പട്ടിണി ജീവിതത്തില്‍ അറിയേണ്ടി വരിക എന്നത് തന്നെ ഭീകരം. പട്ടിണിയില്‍ ജീവിക്കേണ്ടി വരിക എന്തൊരു ദുരവസ്ഥ.
ReplyDeletevalare nannaayi avatharippichchu . vishappinte vila athu kidakkunnavane ariyoo PRAVAAHINY
ReplyDeleteആഫ്രിക്കന്‍ മണ്ണിലെ സങ്കടക്കടല്‍. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍.
ReplyDeleteലോകത്ത് ഇങ്ങിനെ കഷ്ടപ്പെടുന്നവരുണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോഴേ വിഷമം തോന്നുന്നു.
ReplyDeleteചുറ്റുമുള്ളവരെ മറന്ന്, പ്രകൃതിയെ മറന്ന്, ധൂർത്തരായി ജീവിക്കുന്നു, നമ്മൾ. കാണേണ്ടതിനു നേരെ കണ്ണടയ്ക്കുന്നു. കാണേണ്ടാത്തതു കാണുന്നു. ജീവ്ക്കാനരുതാത്തതു ജീവിക്കുന്നു.പട്ടിണി കിടക്കുന്നവന്റെ മുന്നിൽ ദൈവം ഭക്ഷണത്തിന്റെ രൂപത്തിലാണവതരിക്കുന്നതെന്ന് ഗാന്ധിജി. നമുക്കു പല ദൈവങ്ങളാണ്. പണമാണ് ഏറ്റവും വലിയ ദൈവം. അതു പിടിച്ചടക്കാൻ നമ്മൾ ചെലവാക്കുന്ന ഊർജ്ജത്തിന്റെ ഒരംശമെങ്കിലും സഹജീവിയുടെ നന്മയ്ക്കായി...
ReplyDeleteഎങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കരുതെന്നും, ഏറ്റവും വലിയ മൂല്യമെന്തെന്നും ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു ഈ കരളലിയിക്കുന്ന കുറിപ്പ്... അതിനു നന്ദി.
ഒരു വാക്കും എഴുതാനറിയില്ല....എഴുതാനുള്ള കഴിവില്ല......
ReplyDeleteപട്ടിണിയും പരിഭ്രഷ്ടരുമായി
ReplyDeleteനാടിന്‍ കോലമലമ്പാക്കാന്‍
വാഴുന്നോരിവര്‍;ഞെട്ടരുതാരും!
പാഴ്പ്പുല്ലുകള്‍, കൃമികീടങ്ങള്‍...
എവിടെപ്പോയെന്‍ തിമിരക്കണ്ണട,
തിരയും കുരുടന്നീശ്വരനോ?
ഞാനും വായിച്ചു നിസാര്‍ , എന്ത് പറയാന്‍ ..
ReplyDeleteപട്ടിണി, അതെ പറ്റി കേട്ടറിവേ നമുക്കുള്ളൂ .. ,,
ഏറിവന്നാല്‍, കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഭക്ഷണം കിട്ടുമെന്ന് ഉറപ്പുള്ള പട്ടിണിയെ കുറിച്ചറിയാമായിരിക്കും.
..
എന്തായാലും നമുക്ക് ചെയ്യാന്‍ പറ്റുന്ന ചെറിയ ഒരു കാര്യം പറയാം ..
ഗള്‍ഫ് രാജ്യങ്ങളിലെ റെഡ് ക്രെസെന്റ്റ് (Red Crescent) വഴി നമ്മുടെ ചെറിയ വിഹിതങ്ങള്‍ നമുക്കവിടെ എത്തിക്കാം ..(നമ്മുടെ സുനാമി ഫണ്ട് പോലെ ആവില്ല, എന്ന ധൈര്യത്തോടെ ) . shopping center കളില്‍ Exit pointല്‍ ഒരു ചെറിയ ഡെസ്കില്‍ നമുക്ക് റെഡ് ക്രെസന്റ് collection Agentമാരെ കാണാം.
അണ്ണാന്‍ കുഞ്ഞിനും തന്നാലായത് .
ഇന്നലെ ഞാന്‍ എന്‍റെ സുഹൃത്ത് ആയ എത്യോപ്യക്കാരനും ആയി സംസാരിച്ചു. അദേഹം പറഞ്ഞു, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി എത്യോപ്യ ഭരിക്കുന്ന പ്രധാനമന്ത്രി നല്ല ആള്‍ ആണ് എന്ന്. പക്ഷെ ഞങ്ങള്‍ യാത്ര കഴിഞ്ഞു പിരിജു കുറെ കഴിഞ്ഞപ്പോള്‍ റേഡിയോ വാര്‍ത്തയില്‍ ആ പ്രധാനമന്ത്രി മരിച്ചു എന്ന് വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി.
ReplyDeleteഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എത്യോപ്യയില്‍ നിന്ന് പിരിഞ്ഞ മറ്റൊരു രാജ്യം ആണ് എറിത്രിയ. ഞങ്ങളുടെ കമ്പനി അവിടെ ഇന്‍വെസ്റ്റ് ചെയുവാന്‍ തീരുമാനിച്ചിരിക്കയാണ്. അവിടന്ന് ഒരു ടെലിഗെഷന്‍ ഇപ്പോള്‍ ഞങ്ങളുടെ കമ്പനിയില്‍ എത്തിയിട്ടുണ്ട്. നാളെ അവരും ആയി എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്. ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും എനിക്ക് എടുത്തിരിക്കയാണ്. ഞങ്ങളുടെ കമ്പനിയിലെ കുറെ പേര്‍ കഴിഞ്ഞ മാസം അവിടെ പോയിരുന്നു. അവര്‍ പറഞ്ഞതൊക്കെ കേട്ടപ്പോള്‍ ശരിക്കും വിഷമം ആയി പോയി. വെള്ളമുള്ള നല്ല സ്ഥലം. പക്ഷെ കൃഷി പോലും ചെയ്യാന്‍ അറിയാത്തവര്‍. അറിവിന്റെ കുറവാണ് അവിടെ പട്ടിണി ഉണ്ടാവാന്‍ കാരണം പോലും. എന്തായാലും ഞാന്‍ പോയിട്ട് വരുമ്പോള്‍ ഇതേ കുറിച്ച് എഴുതാം.
ഒരായിരം അമ്പുകളുടെ മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍..
ReplyDeleteനാം എന്നും കേള്‍ക്കുന്ന എന്നാല്‍ ഒരിക്കലും കേള്‍ക്കാത്ത ചോദ്യങ്ങള്‍..
നാം നന്നായി അറിയുന്ന എന്നാല്‍ ഒരിക്കലും മനസ്സിലാക്കാത്ത അനുഭവങ്ങള്‍..
വിശപ്പിന്‍റെ വിളിയുള്ള, കരള്‍ നോവുന്ന ഈ ലേഖനം വായിച്ചപ്പോള്‍
മനസ്സിന്റെ മിടിപ്പുകള്‍ പറഞ്ഞത് ഇതൊക്കെയാണ്..
നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാ ചോദ്യതിലുപരി നാം എന്ത് ച്യ്തുവെന്ന ചോദ്യം ഓരോര്ത്തരും സ്വയം ചോദിച്ചാല്‍, മനസ്സിലുയരുന്ന ആ കുറ്റബോധം കൊണ്ടെങ്കിലും നമുക്ക് പാശ്ചാതപിക്കാം നമ്മുടെ ഈ സഹോദരങ്ങളോട്..
ആശംസകള്‍.. ഈ കണ്ണ് നനയിച്ച കുറിപ്പിന്..
ഞാന്‍ കണ്ട എത്യോപ്യാക്കാര്‍ എല്ലാവരും കുടിയേറിയവരായിരുന്നു...അവര്‍ക്കും കാര്യങ്ങള്‍ അറിയാമേങ്കിലും ഇത്ര തീക്ഷ്ണമല്ല വിവരണങ്ങള്‍...,,,ഈ പോസ്റ്റ് വളരെ വേദനയുണ്ടാക്കിയെങ്കിലും അതിലുള്ള മെസ്സേജ് ഉള്ളില്‍ തട്ടി..ഞാനും അറിയാതെ കളയുന്ന ഭക്ഷണം എത്ര പേരുടെ ശാപമായിരിക്കും ഏറ്റ് വാങ്ങുന്നുണ്ടാവുക...ഇന്ത്യയിലും ഇത്തരം കാഴ്ചകള്‍ കാണാം..ചില നഗരങ്ങളിലാണധിവും കണ്ടിട്ടുള്ളതു..ചിലപ്പോള്‍ കേരളത്തിലെ ചില ആദിവാസി കോളനികളും കണ്ടിട്ടുണ്ട്..അപൂര്‍വ്വമായി...
ReplyDeleteഞാൻ ഇപ്പോൾ ജീവിക്കുന്നത് ഇത്തരം ഒരു രാജ്യത്താണ്. ഇവിടെയെല്ലാം കാണുന്ന ഒരു വിരോധാഭാസം എന്തെന്നാൽ ദരിദ്രരാഷ്ട്രം എന്നു പറയുന്നുവെങ്കിലും എല്ലാവരും ദരിദ്രർ അല്ല. എന്നാൽ മധ്യവർഗ്ഗം എന്നൊന്നു നമുക്കിവിടെ കാണാനും സാധിക്കില്ല. പണക്കാരൻ..പാവപ്പെട്ടവൻ..അത്രമാത്രം. പണം കൃത്യമായ രീതിയിൽ ജനങ്ങൾക്കിടയിൽ ചംക്രമണം നടത്തിയാൽ മാത്രമേ ഇത്തരം സ്ഥിതികളിൽ വ്യത്യാസമുണ്ടാവൂ. അതിനു വ്യവസ്ഥിതിയിൽ മാറ്റം വരണം. ശമ്പളം കൂടണം..കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവണം. നല്ല ആരോഗ്യകേന്ദ്രങ്ങൾ തുറക്കണം..
ReplyDeleteഞാൻ ഇപ്പോൾ ജീവിക്കുന്നത് ഇത്തരം ഒരു രാജ്യത്താണ്. ഇവിടെയെല്ലാം കാണുന്ന ഒരു വിരോധാഭാസം എന്തെന്നാൽ ദരിദ്രരാഷ്ട്രം എന്നു പറയുന്നുവെങ്കിലും എല്ലാവരും ദരിദ്രർ അല്ല. എന്നാൽ മധ്യവർഗ്ഗം എന്നൊന്നു നമുക്കിവിടെ കാണാനും സാധിക്കില്ല. പണക്കാരൻ..പാവപ്പെട്ടവൻ..അത്രമാത്രം. പണം കൃത്യമായ രീതിയിൽ ജനങ്ങൾക്കിടയിൽ ചംക്രമണം നടത്തിയാൽ മാത്രമേ ഇത്തരം സ്ഥിതികളിൽ വ്യത്യാസമുണ്ടാവൂ. അതിനു വ്യവസ്ഥിതിയിൽ മാറ്റം വരണം. ശമ്പളം കൂടണം..കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവണം. നല്ല ആരോഗ്യകേന്ദ്രങ്ങൾ തുറക്കണം..
ReplyDeleteഞാന്‍ ഇപ്പോള്‍ വന്നിരിക്കുനത് ഗാബോണ്‍ എന്ന രാജ്യത്താണ്. മറ്റുള്ള ആഫ്രിക്കാന്‍ രാജ്യങ്ങളെ അപേഷിച്ച് സമ്പന്നം ആണ് ഈ നാട്. പക്ഷെ എതിയോപിയിലും, നൈജീരിയയിലും ഒക്കെ കാര്യങ്ങള്‍ വളരെ പരിതാപകരം ആണ്. രാഷ്രീയകാര്‍ തന്നെ കാരണം. ഈ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ പ്രക്രതി സമ്പത്ത് ഉള്ളത്. ചൂഷണം ചെയ്യനെത്തുന്നവന് ഒത്താശ ചെയ്യുന്ന ഭരണകൂടം ഉള്ളടുതോളം കാലം ഇതൊക്കെ മാറ്റുവാന്‍ സാദിക്കുമോ എന്ന് തന്നെ സംശയമാണ്. പണക്കാരന്‍ കൂടുതല്‍ പണക്കാരനും പാവപ്പെട്ടവന്‍ കൂടുതല്‍ പവപെട്ടവനും ആയികൊണ്ടിരിക്കുന്നു.
ReplyDeleteസത്യത്തിന്റെ നേരെ കണുപായിക്കുന്ന ഇത്തരം ലേഖനങ്ങള് കണ്ണീരോടെയല്ലാതെ വായിച്ചു തീര്ക്കാൻ പറ്റാറില്ല. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ ആ ചിത്രങ്ങള്! നമുക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ? രണ്ടോ മൂന്നോ കുട്ടികൾക്കെകെങ്കിലും ദിനേന ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കാൻ കെൽപ്പുള്ളവരായി എത്രയധികമാൾക്കാര് നമ്മുടെ ഇടയിലുണ്ട്! ഇത്തരം പട്ടിണി രാജ്യങ്ങളിലേക്കെത്തുന സഹായധനം പോലും കട്ടുമുടിക്കുന്ന, മനസ്സ് വളരാത്ത, അല്ലെങ്കിൽ വളരാനുള്ള ഒരു മനസ്സ് പോലുമില്ലാത്ത ഭരണവര്ഗ്ഗം വിഭവവിതരണത്തില് കാണിക്കുന്ന തികഞ്ഞ അലസതയാണ് പട്ടിണിയുടെ ആധാരം. വിഭവസ്മൃദ്ധമായ ആഫ്രിക്കയെ കൊള്ളയടിക്കാനുള്ള ശ്രമങ്ങളാണിന്ന് സന്മന്ന രാജ്യങ്ങളൂടെ അന്തപ്പുര ചര്ച്ചകളില് നടക്കുന്നത്. അതിന്റെ ഉപോൽപ്പന്നമായെങ്കിലും പട്ടിണി നീങ്ങിക്കിട്ടുമെൻ നമുക്കാശിക്കാം.
ReplyDeleteഈ വേദന പങ്കുവെച്ചത് നന്നായി. നല്ല എഴുത്ത്
എല്ലാം ഭദ്രമാണെന്ന് വൃഥാ വിശ്വസിച്ചു ഉണ്ടുറങ്ങി കഴിയുന്നവര്‍ ഇതൊന്നു വായിചെന്കില്‍ ....
ReplyDeleteവിശപ്പെന്ന അറിവും അനുഭവവും എത്രമാത്രം വ്യത്യസ്തമാണെന്ന് പട്ടിണി കിടക്കുന്നവന് മാത്രമേ അറിയൂ. വളരെ നല്ല് കുറിപ്പ്. ഒരു പാട് ചോദ്യം ഉള്ളില്‍ ഉയര്‍ത്തുന്ന കുറിപ്പ്.
ReplyDeleteനിസാർ വായന കുറഞ്ഞ മൂന്ന് ആഴ്ചയാണ് എന്നെ സംബന്ധിച്ചിടത്തോളം കടന്ന് പോയത്. നോമ്പ് അവസാനമായപ്പോൾ നിറുത്തിവെച്ചതായിരുന്നു.
ReplyDeleteഈ ആധികാരികമായ ലേഖനം മനോഹരമായി വിവരിക്കുന്നതിൽ നിസാർ വിജയിച്ചിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ പൊതുവെ അരക്ഷിതാവസ്ഥയും, അരാജകത്വവും മൂലം എപ്പോഴും പിന്നോട്ടടിക്കുന്ന മേഖലകളാണ്. ആഭ്യന്തര യുദ്ധം മൂലം ഇപ്പോഴും പക്ഷുബ്ധമായ രാജ്യങ്ങളാണ് പലതു. വിഭവങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാതിരിക്കുന്നതും രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം യുദ്ധച്ചെലവുകൾക്ക് വിനിയോഗിക്കുകയും ചേയ്യേണ്ടി വരുന്നു. അടിസ്ഥാന വികസന സൌകര്യങ്ങൾ മെച്ചപ്പെടുത്താതെ ഒരു രാജ്യത്തിനും നില നില്പുണ്ടാവില്ല. അവിടെയുള്ള ഭരണാധികാരികൾക്കും
നിസ്സാരന്റെ ഒട്ടും നിസ്സാരം അല്ലാത്ത ഒരു ലേഖനം .
ReplyDeleteനന്നായി.
പട്ടിണി കേട്ടുകേഴ്വി ആയ പലര്‍ക്കും മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ട് ആയിരിക്കും ഈ കാര്യങ്ങള്‍
എങ്കിലും ഇത് സത്യത്തിന്റെ മുഖം.
യുദ്ധക്കൊതി പൂണ്ട അധികാരിവര്‍ഗ്ഗം തന്നെയാണ് ഉത്തരവാദികള്‍ . സംശയം ഇല്ല
വിശപ്പിനു രാഷ്ട്രീയമില്ല. പക്ഷെ വിശക്കുന്നവനു രാഷ്ട്രീയമുണ്ടാവേണ്ടിയിരിക്കുന്നു. നല്ല പോസ്റ്റ്.
ReplyDeleteഭൂമിയില്‍ മനുഷ്യര്‍ക്ക് വേണ്ട വിഭവങ്ങള്‍ ഇല്ലാത്തതു കൊണ്ടല്ല. അവയുടെ അസന്തുലിത വിതരണവും ദുരുപയോഗവും പലരുടെയും ദുരയും
ReplyDeleteബാക്കിയുള്ളവരെ പ്രയാസപ്പെടുത്തുന്നു. രക്ഷകരാകേണ്ടവര്‍ ഉത്തരവാദിത്വം മറക്കുന്ന സുഖിയന്‍മാരാകുമ്പോള്‍ ഇതൊക്കെ സംഭവിക്കുന്നു. സന്നദ്ധ
സംഘങ്ങളുടെ സഹായങ്ങള്‍ പോലും ഇടയ്ക്കു വെച്ചു ആരൊക്കെയോ 'അമുക്കുന്നു' എന്നതല്ലേ സത്യം!
മൂല്യമുള്ള ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍
എന്ത് പറയണം ഞാന്‍...
ReplyDeleteമുട്ടില്ലാതെ ഒഴുക്കുന്ന വാക്കുകള്‍ പകരമാവില്ലല്ലോ ഈ വിശപ്പിന് .. :((!!
ആഫ്രിക്ക പൊതുവെ മറ്റുള്ളവരുടെയൊക്കെ വളരെ പിന്നിലാണ് അതു ജനിതക വൈകല്യമാണ്, എന്നൊക്കെ പറഞ്ഞ് കൈയ്യൊഴിയുകയാണ് എല്ലാവരും ചെയ്യുന്നത്, ലോകത്തിലെ മഹാത്മാക്കളായ നേതാക്കളടക്കം അങ്ങനെ വരുത്താനാണ് ശ്രമിക്കുന്നത്. ഒരു ഒളീമ്പിയനാറ്റിട്ടും സ്വന്തം നാട്ടിലെ ആ പട്ടിണീപ്പാവങ്ങളെ സ്നേഹിക്കുന്ന അവർക്ക് മുൻപിൽ തൽകുനിക്കാതിർക്കാൻ ക്ഴിയുന്നില്ല, അവരെ മാനിക്കുന്ന ഈ കുറിപ്പെഴുതിയതിനു നിസാരന്റെ മുന്നിലും.
ReplyDeleteആരിഫ് സൈന്‍ എന്ന ബ്ലോഗ്ഗര്‍ അറബികള്‍ നഷ്ടപെടുത്തുന്ന ആഹാരത്തെ കുറിച്ചും കണ്ണൂരാന്‍ കഴ്ടപെടുന്ന പിഞ്ചു ബാല്യങ്ങളെയും കുറിച്ചും എഴുതിയിരുന്നു, ഒരു വിഭാഗം ജനം പട്ടിണി മൂലം മരണത്തെ നേരിടുമ്പോള്‍ എണ്ണയ്ക്കുവേണ്ടി എന്ത് യുദ്ധവും ചെയ്യാന്‍ തയ്യാറുള്ള ഇന്നത്തെ വികസിത രാജ്യങ്ങള്‍. ഹിലാരി ക്ലിന്റന്‍ അധികാരത്തില്‍ ഏറി ആദ്യമായി സന്ദര്ശി്ച്ച ആഫ്രിക്കാന്‍ രാജ്യങ്ങള്‍ എല്ലാം തന്നെ എണ്ണ കൊണ്ട് സമ്പുഷ്ടമായ രാജ്യങ്ങള്‍ ആയിരുന്നു.
ReplyDeleteഈശ്വരന്‍ അവര്‍ക്ക് മാര്ഗ്ഗം തുറന്നു കൊടുക്കും, ഇന്ന് അറബി രാജ്യങ്ങള്ക്ക് ലഭിച്ചത് പോലെ, അടുത്ത അമ്പത് വര്ഷനത്തിനുള്ളില്‍ ആഫ്രിക്കാന്‍ രാജ്യങ്ങള്‍ ആയിരിക്കും ലോകത്തിന്റെ നെറുകയില്‍ എത്തുന്നത്.
ഇതൊക്കെ കേൾക്കുമ്പോൾ എന്റെ ചങ്കിൽ ഒരു തടസമാണ്
ReplyDeleteഉണ്ണുമ്പോള്‍ അറിയില്ല നമ്മള്‍
ReplyDeleteഉണ്ണുവാനില്ലാത്തവരെ
ഉണ്ണാത്തോരറിയുന്നു നമ്മള്‍
കണ്ണടച്ചുണ്ണുന്ന കാര്യം.
നിസാര്‍, ക്ഷമിക്കുക... ഞാനിവിടെയെത്താന്‍ വൈകി. ഇതു വായിച്ചിട്ട് എന്റെ മനസ്സ് വല്ലാതെ നോവുന്നു. നമുക്കെന്തു ചെയ്യാനാവുമെന്നു കൂടി ആലോചിക്കാം. വെറുതെ ഭക്ഷണം വിതരണം ചെയ്തിട്ടു മാത്രം കാര്യമില്ല. എന്റെയുള്ളില്‍ കനല്‍ കോരിയിട്ട ഈ എഴുത്തിന് ഒരുപാടു നന്ദി... ആശംസകള്‍...
വേദനപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും തന്നെ ആണ് എന്നും എത്യോപ്പായില്‍ നിന്നും കേള്‍ക്കുന്നത് പ്രാര്‍ത്ഥന എന്നതില്‍ കവിഞ്ഞു മറ്റു തലത്തില്‍ അവരെ സഹായികുന്നത്തില്‍ ഞാന്‍ nisayaഹകന്‍ ആണ്
ReplyDeleteIts a very good and informative post ...നിസ്സാര്‍ പറഞ്ഞ പോലെ എത്യോപ്യയെ കുറിച്ച് നമ്മള്‍ പലപ്പോഴും ഗൌരവമില്ലാത്ത ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഈ ലേഖനത്തിലൂടെ അന്ന് നഷ്ടപ്പെടുത്തിയ ഗൌരവകരമായ ചര്‍ച്ചയിലേക്ക് അല്ലെങ്കില്‍ അറിവിലേക്ക് വായനക്കാരെ എത്തിക്കാന്‍ നിസ്സാരിനു കഴിഞ്ഞു എന്ന് തന്നെ പറയാം ,. ലളിതമായ ഭാഷ കൊണ്ട് വളരെ നല്ല രീതിയില്‍ തന്നെ എഴുതി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ...ആശംസകളോടെ ...
ReplyDelete>>>>>ഒരു തുണ്ട് റൊട്ടിയുടെ വില നമുക്കറിയാത്തത് ഇതേ അനുഭവമില്ലായ്മ കൊണ്ട് തന്നെയാകാം.. ഇവിടെ ഭക്ഷണം വലിച്ചെറിയുമ്പോള്‍ നമ്മള്‍ ഓര്‍ക്കണം അങ്ങ് ദൂരെ ഒരു കുരുന്ന്‍ ജീവന്‍ ഒരല്പം ഭക്ഷണത്തിനായി കാത്തിരിക്കുന്നുണ്ടെന്ന്..
ReplyDeleteപട്ടിണി നമുക്കൊക്കെ ഒരു അറിവ് മാത്രമാണ് . വല്ലപ്പോഴും നമ്മുടെ ഇടുങ്ങിയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഒരു അറിവ് . പക്ഷെ ചിലര്‍ക്കതൊരു അനുഭവമാണ്.. അവരുടെ ജീവിതമാണ്
"വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ ...">>>> സത്യമായ വാക്കുകള്‍ .
ഈ പോസ്റ്റ്, വളരെ ലളിതമായി ഒരു ലേഖനത്തെ വായനക്കാരന്റെ മനസ്സിലേക്ക് ആകര്‍ഷിക്കുന്നു... അതെ നാം എല്ലാം വേസ്റ്റ് ആക്കുന്ന ഭക്ഷണം മാത്രം മതിയാകും,
പലരെയും ജീവിപ്പിക്കാന്‍ ...
ഈ ഇടെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കറങ്ങി നടന്ന ഒരു ഫോട്ടോയുണ്ട്. ഏതോ ഒരു ആഫ്രിക്കന്‍ വംശജന്‍ ഒരു ബോര്‍ഡും തൂക്കി ഒരു വഴിവക്കിളിരിക്കുന്നു. ആ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് ." വിശപ്പ് സഹിക്കാന്‍ വയ്യ , എന്തെങ്കിലും തരണെ..."
കണ്ടറിയേണ്ട വിഷയം.. കണ്ണ് തുറപ്പിക്കുന്ന എഴുത്ത്..
ReplyDeleteഈ നല്ല ലേഖനത്തിനു എന്ത് പറയാന്‍ എനിക്ക് ഒന്നും പറയാന്‍ ഇല്ല ...
ReplyDeleteസഹായിക്കാന്‍ ആരെങ്കിലും ഒക്കെ തയ്യാറായാല്‍ നിങ്ങള്‍ക്കൊപ്പം ഞാനും കാണും ...
ഈ ബ്ലോഗിലെത്താന്‍ ഒരുപാട് വൈകിപ്പോയി എന്നൊരു സങ്കടം...
ReplyDeleteപട്ടിണി നമുക്കൊക്കെ ഒരു അറിവ് മാത്രമാണ് -വളരെ ശരിയായ ഒരു വാചകമാണത്.നമ്മുടെ മക്കള്‍ക്ക് അത് തീരെ അറിയില്ല,നമ്മുടെ വീട്ടിലെ പെണ്ണുങ്ങള്‍ അതവരെ അറിയിക്കാറുമില്ല.ഈ ബ്ലോഗ് ഒരു പാട് പേര്‍ വായിച്ചുവെന്നത് എന്നെ സന്തോഷിപ്പിക്കുന്നു.
ReplyDeleteനമ്മള്‍ ഏപ്പോഴും നമുക്ക് താഴെയുള്ളവരെ കുറിച്ചാലോചിച്ചാല്‍ മതി ,അതോടെ നമ്മുടെ പോരായ്മ നമുക്ക് സന്തോഷമായി തോന്നും എന്ന് പറയുന്നത് എത്ര ശെരിയാണ് ,,രുചികരമായ ഭക്ഷണം പോലും വെസ്റ്റ് ബോക്സില്‍ തട്ടുന്ന നമ്മള്‍ ഈ പട്ടിണിക്കോലങ്ങളെ ഒരു നിമിഷം മനസ്സില്‍ ഓര്‍ത്തിരുന്നെങ്കില്‍ ?..തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒരു നല്ല ലേഖനം ,
ReplyDeleteനമ്മുടെയെല്ലാം കണ്ണും കാതും സര്‍വ്വേന്ദ്രിയങ്ങളും തുറന്നു കാണേണ്ട ലേഖനം.ഈ പാവങ്ങള്‍ക്ക് വേണ്ടി രണ്ടിറ്റു കണ്ണീര്‍ .....
ReplyDeleteനനവുള്ള ലേഖനം നിസാര്‍. മനസിലെവിടെയോ ഒരു നൊമ്പരം അവശേഷിപ്പിച്ചിട്ടുപോയി. ഒരിച്ചിരി ഉപ്പുനീരും. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ നമ്മളെല്ലാം ഒരുപോലെ നിസഹായരാണ്. 725 കോടിയാണെന്നു തോന്നുന്നു ലോകജനസംഖ്യ. ലോകമാകെയുള്ള ഭക്ഷ്യധാന്യ ലഭ്യതയാവട്ടെ 1150 കോടി പേര്‍ക്കുള്ളതും. എന്നിട്ടും സമൂഹത്തില്‍ വലിയൊരു ഭാഗം പട്ടിണികിടക്കുന്നു. എന്തൊരു നടുക്കുന്ന യാഥാര്‍ഥ്യം.
ReplyDelete(പേജിന്റെ ഇടതുഭാഗത്ത് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു പ്രത്യക്ഷപ്പെടുന്ന വിന്‍ഡോ വായനയ്ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. അതു ക്ലോസ് ചെയ്യാനോ വലത്തോട്ടു മാറ്റാനോ സംവിധാനമുണ്ടോ..?)
ReplyDeleteനമ്മുടെയെല്ലാം കണ്ണും കാതും സര്‍വ്വേന്ദ്രിയങ്ങളും തുറന്നു കാണേണ്ട ലേഖനം.ഈ പാവങ്ങള്‍ക്ക് വേണ്ടി രണ്ടിറ്റു കണ്ണീര്‍ .....
ഇത് വായിച്ചപ്പോള്‍ നമുക്ക് ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നാ ചിന്ത ഉണര്‍ത്തുന്നു.
ReplyDeleteഏതൊരു രാജ്യത്തിന്‍റെ ഭരണകൂടമായാലും പട്ടിണി നിര്‍മാര്‍ജ്ജനത്തിനു പ്രഥമ പരിഗണന നല്‍കണം. അത് ഇന്ത്യയിലായാലും. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പച്ചവെള്ളം കുടിച്ചു പൈപ്പിനു ചുവട്ടില്‍ കിടന്നുറങ്ങിയും ചേരിപ്രദേശങ്ങളില്‍ പ്രകൃതിയോട് മല്ലിട്ടുകൊണ്ടും എത്രയോ നിരാലമ്പരായ പാവപ്പെട്ട ജനങ്ങള്‍ മരിച്ചു ജീവിക്കുന്നു. ആ ഒരു നഗ്നസത്യം മനസ്സിലാക്കി ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഇവിടെ സമയമില്ല. അഴിമതിയും സ്വജനപക്ഷപാതവുമാണ് അവരുടെ മുഖമുദ്ര.
നന്നായി എഴുതി നിസ്സാരന്‍.
ഈ ഒരു ഓര്‍മ്മപ്പെടുത്തലിനു നന്ദി.
അറിഞ്ഞിട്ടും അറിയാതെ ലോകം മുന്നോട്ടു
ReplyDeleteതന്നെ..ലേഖകന് നന്ദി..
കാണുന്ന, വായിക്കുന്ന, കേള്‍ക്കുന്ന ചില പരിചിതപട്ടിണിക്കാഴ്ചകളുടെ കാണാഘടകങ്ങളിലേക്ക് വെളിച്ചം വീശുന്ന കാതലുള്ള നിരീക്ഷണങ്ങള്‍......,.നന്നായിട്ടുണ്ട്.
ReplyDeleteഭക്ഷണം കിട്ടുമെന്ന ഉറപ്പുള്ള സുഖമുളള പട്ടിണിയ്ക്കപ്പുറം ഭക്ഷണം കിട്ടുമെന്ന് യാതൊരുറുപ്പുമില്ലാത്ത നോവുള്ള പട്ടിണിയുടെ അനുഭവമില്ലായ്മ, അല്ലെങ്കില്‍, അങ്ങനെയൊന്നി൯റെ അറിവില്ലായ്മ, വലിച്ചെറിയപ്പെടുന്ന ഓരോ തുണ്ട് ഭക്ഷണവും വിളിച്ചു പറയുന്നു,,അതിലുണ്ടാകും വിശക്കുന്ന ഒരു കുഞ്ഞി൯റെ കരച്ചിലും..
നമ്മുടെ വീടുകളില്‍, സമൂഹത്തില്‍, സാധാരണയായി കേള്‍ക്കുന്നതാണ് "എത്രയോ പേ൪ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കളയുന്നോ" എന്ന,ഭക്ഷണം മതിയാക്കി വലിച്ചെറിയുന്നവരോട് പറയുന്ന വാചകം.ആവശ്യത്തിനു മാത്രം എടുക്കുക,മറ്റുള്ളവ൪ക്ക് അവകാശപ്പെട്ടതാണ് നാം അനാവശ്യമായി കളയുന്ന ഭക്ഷണം എന്ന വളരെ നല്ല അ൪ത്ഥമാണ് ആ വാചകങ്ങള്‍ക്കുളളത്..എന്നാല്‍ പട്ടിണിക്കാരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അവ൪ക്കുവേണ്ടി ആവശ്യത്തിനുമപ്പുറമപ്പുറം തന്നിലേക്കുതന്നെ നിറച്ച്,മെലിയാന്‍ മരുന്നന്വേഷിച്ചു നടക്കുന്നവ൪ക്കിടയില്‍, ആ ഭക്ഷണത്തിനവകാശപ്പെട്ട പട്ടിണിക്കാ൪ അതു ലഭിക്കാതെ ജീവനിലനില്‍പ്പിന് കൊതിച്ച് വിശന്നൊട്ടി തുടരുന്നതും യാഥാ൪ത്ഥ്യം..
പങ്കു വെയ്ക്കാനും ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുമുള്ള ഇത്തിരിചെയ്തികളെങ്കിലും കഴിയട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്..
ലേഖനം വായിച്ച എല്ലാവര്‍ക്കും നന്ദി.. അഭിപ്രായങ്ങള്‍ പലതും ഈ ലേഖനത്തെക്കാള്‍ കാമ്പുള്ളതാണെന്ന് ഞാന്‍ കരുതുന്നു.. ഒരു പാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്.. നമുക്കെന്തു ചെയ്യാന്‍ കഴിയും എന്ന്. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ഈ സൈറ്റിലൂടെ നമുക്ക് ചെയ്യാം
ReplyDeleteunicefന്റെ ഈ സൈറ്റിലൂടെ നമുക്കും നമ്മുടെ ചെറിയ സംഭാവനകള്‍ അവിടെ എത്തിക്കാം
ഇവിടെ ക്ലിക്ക് ചെയ്യൂ
aashamsakal
ReplyDeleteദീർഘവീക്ഷണമില്ലാത്ത ഭരണാധികാരികളും, ഭാഗ്യമില്ലാത്ത പാവം ജനങ്ങളും.., ദൈവം ആ ജനതയെ രക്ഷിക്കട്ടെ..
ReplyDeleteമനസ്സിൽ ഒരു പിടച്ചിൽ മാത്രം,
ReplyDeleteഇന്ന് ഞാൻ ദൂരെയെറിഞ്ഞ വറ്റുകൾക്ക് ആരോട് ഞാൻ മാപ്പ് പറയും..?.മാപ്പ്,മാപ്പ്.
ഇവിടെ ഭക്ഷണം വലിച്ചെറിയുമ്പോള്‍ നമ്മള്‍ ഓര്‍ക്കണം അങ്ങ് ദൂരെ ഒരു കുരുന്ന്‍ ജീവന്‍ ഒരല്പം ഭക്ഷണത്തിനായി കാത്തിരിക്കുന്നുണ്ടെന്ന്..
ReplyDeleteവളരെ നല്ല ലേഖനം.....നിസ്സാരന്‍ പറഞ്ഞത് പോലെ പലപ്പോഴും നമ്മള്‍ ഉപയോഗിച്ചിട്ടുണ്ട് ഈ രാജ്യങ്ങളുടെ പേരുകള്‍... പലപ്പോഴും കളിയാക്കാനായി മാത്രം....
ReplyDeleteഎന്നാല്‍ അവിടുള്ള ഭീകരമായ അവസ്ഥ ജനങ്ങളിലേക്ക് എത്തുന്നത് വളരെ വിരളമായി മാത്രമാണ്....
ഞങ്ങളുടെ കോളേജ് മാഗസിനില്‍ ഒരു വിദ്യാര്‍ഥി എഴുതിയ ലേഖനം ആണ് ആദ്യം ഈ വിവരത്തിലേക്ക് കണ്ണ് തുറപ്പിച്ചത്..പട്ടിണി ഇത്ര ദുസ്സഹമായി നടമാടുന്നുണ്ട് എന്ന അറിവ് വിശപ്പ് , ദാരിദ്ര്യം എന്ന വിഷയങ്ങള്‍ അവലോകനം ചെയ്യുവാന്‍ വേണ്ടി മാത്രമായി ഒരു ലേഖനം മാഗസിനില്‍ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു... ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ സാധിച്ചത്... സോമാലിയ യിലും എത്യോപ്പ്യയിലും നടക്കുന്നത് ക്രൂരമായ ജനവിരുദ്ധ നയങ്ങള്‍ ആണ്... പട്ടിണിയിലും ദാരിദ്ര്യത്തിലും രാജ്യം മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ അവിടുത്തെ ഭരണകൂടം കാണിക്കുന്ന സുഖലോലുപതയും കടുത്ത അനാസ്ഥയും പട്ടിണിയും ദാരിദ്ര്യവും വര്‍ധിപ്പിക്കുന്നു... സോമാലിയ എന്ന രാജ്യത്തെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് മുന്നില്‍ തുറന്നു വരുന്നത് പട്ടിണി പാവങ്ങളുടെ ചിത്രങ്ങള്‍ ആണെങ്കിലും അവിടെ സുഖലോലുപതയില്‍ ആറാടി കഴിയുന്ന മറ്റൊരു വിഭാഗം കൂടെ ഉണ്ട്....
അതിനൊപ്പം മനസ്സിലായ മറ്റൊരു കാര്യം... സോമാലിയ യിലും എത്യോപ്പയിലും ഉട്ടോപ്പിയിലും പട്ടിണി തിരഞ്ഞു പോകുന്ന നമ്മള്‍ നമ്മുടെ ഭരണകൂടം മറച്ചു വെയ്ക്കുന്ന നമ്മുടെ രാജ്യത്തെ പട്ടിണിക്കൊലങ്ങളുടെ ചിത്രം കണ്ടപ്പോഴാണ്...
ഓരോ സിറ്റി കളും രാജ്യത്തു ഉയര്‍ന്നു വരുമ്പോള്‍ അതിനൊപ്പം ഉയര്‍ന്നു വരുന്ന ചേരി കല്‍ നാം കാണാതെ പോകുന്നു....
അവിടെ റേഷന്‍ കാര്‍ഡ് പോലും ഇല്ലാതെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ലിസ്റ്റില്‍ ഇനിയും ജനിക്കുകയോ ജീവിച്ചിരിക്കുകയോ ചെയ്യാത്ത കോടിക്കണക്കിനു ജനങ്ങള്‍ ഉണ്ട്... ആ ചെരികള്‍ക്കുള്ളില്‍ സോമലിയയെ കടത്തി വെട്ടും വിധം എല്ലും തോലുമായ പിഞ്ചു കുഞ്ഞുങ്ങളും ഉണ്ട്... ഒരു രേഖകളിലും ഇവര്‍ പെടില്ല ആയതിനാല്‍ രാജ്യം ഇവരെ ഓര്‍ത്തു ദുഖിക്കേണ്ടി വരുന്നുമില്ല.....
ഇത്തരം ചെരികള്‍ക്ക് ഒരു ഉദാഹരണം ആണ് ഡല്‍ഹിയില്‍ ഉള്ള ചേരികള്‍.....,... കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍.., രാജ്യം മോടി പിടിപ്പിക്കാന്‍ കിടപ്പാടം നഷ്ട്ടപ്പെട്ടവര്‍ ഒത്തു ചേര്‍ന്ന് നഗര ഭംഗിയെ മറയ്ക്കുമാര് വലിയ ചേരി ഉയരന്നു വന്നിരിയ്ക്കുന്നു.... ഷീല ദീക്ഷിത്തിന്റെ ഭരണകൂടം ഒറ്റ രാത്രി കൊണ്ടാണ് പോലും അന്ന് ഇവരെ വഴിയാധാരം ആക്കിയത്.... കാണിച്ചു കൊടുക്കാന്‍ കൈ വള്ളയില്‍ അല്ലാതെ രേഖകള്‍ ഉള്ള പാവങ്ങള്‍ ഇന്ന് കൊടും പട്ടിണിയില്‍ ആണ്... ഡല്‍ഹി യാത്രയുടെ ഞെട്ടിപ്പിക്കുന്ന ചിത്രം ആയി ഇന്നും അത് മനസ്സില്‍ ഉണ്ട്...
നാം വലിച്ചെറിയുന്ന ഓരോ റൊട്ടികഷ്ണങ്ങളും അന്യമായ പലരും ഈ രാജ്യത്തുണ്ട്....,ഈ ലോകത്തുണ്ട്....,
ഹൃദയ സ്പര്‍ശിയായ ലേഹനം ,.കാരണം എതോപ്പിയയുടെയ് ഒളിമ്പിക് ഹീറോ ഹെബ്രിയേല്‍ സെലാസിയോടൊപ്പം ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഓരോട്ടകാരനാണ് ഞാന്‍ ഖത്തറില്‍ നടത്തിയ ഫ്രീ ഒളിമ്പിസില്‍ ,.,.,എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടെന്നരിഞ്ഞപ്പോള്‍ എംബസി എനിക്കും അനുവാദം തന്നു അത് മൂലം ആയിര കണകിനു എതോപ്പിയ കാരുമായി അടുത്ത ബന്ടവുമുണ്ട് ,.,.അവരുടെ കദന കഥകളും ..,എരിത്രിയയുമായുണ്ടായിരുന്ന യുദ്തത്തിലെ കഷ്ടതകളും ,.,.പലവട്ടം കേട്ടിട്ടുണ്ട് പക്ഷെ ഇതു വായിച്ചപ്പോള്‍ .,.,കണ്ണുകള്‍ നിറഞ്ഞു പോയി ,.,..നന്ദി
ReplyDeleteനല്ല ലേഖനം നിസാര്‍., നേരത്തെ വായിച്ചതാണ്.
ReplyDeleteഒരു കവിതയാണ് ഓര്‍മ്മ വരുന്നത്... പണ്ട് അച്ഛന്‍ കൊണ്ട് വന്ന ഏതോ ആനുകാലികത്തില്‍ അത്രയൊന്നും ശ്രദ്ധ നേടിയിട്ടില്ലാത്ത ഒരു യുവ കവയത്രി ചന്ദ്രിക ഭൂതക്കുളം എഴുതിയ കവിതയിലെ രണ്ട് വരികള്‍... """ "മതത്തിന്‍ ഇരുട്ടറ ചുമരിന്നുള്ളില്‍ വിശ്വം ഒതുക്കാന്‍ ശ്രമിക്കുന്ന മൂടനാം മത ഭ്രാന്താ.. നിനക്കിന്നരിയമോ എരിയും വയറുമായ് അലയും പാവത്തിന്റെ വിശപ്പിന്‍ മതമേത്..!! "........പലപ്പോഴും ഇത് തന്നെ ആലോചിച്ചിട്ടുണ്ട്.. ലോക രാഷ്ട്രങ്ങള്‍ ഇത്രയേറെ സഹായിച്ചിട്ടും സൊമാലിയ ( പട്ടിണി എന്നാ വാക്കിന്റെ പര്യായം ആയി മാറി അത് നിസാര്‍ പറഞ്ഞപോലെ) യിലെയോ എത്യോപ്യയിലെയോ പടിനി മാറുന്നിലല്ലോ...ശുഷ്കിച്ച കൈകാലുകള്‍ ഉള്ള കുഞ്ഞുങ്ങല്ടെ മുഖത്ത് , പാല്‍പുഞ്ചിരി തിരയുന്ന എഴുത്തുകാരാ.. നിങ്ങള്‍ പങ്കു വെക്കുന്ന ചിന്ത നിസാര വല്ക്കരികെക്ണ്ട ഒന്നല്ല തന്നെ.. പക്ഷെ Available Sources , Utiise ചെയ്യാന്‍ അവിടുത്തെ ഗവര്‍മെന്റ് തയ്യാറാകാതെ ലോക ജനതയ്ക്ക് മുന്നില്‍ പിച്ച പാത്രം നീട്ടുന്നതിന്റെ നീതി ശാസ്ത്രം എന്താണ്!
ReplyDeleteമെസ്സെര്‍ട്ട് ഡെഫാര്‍ ന്റെ ശബ്ദം അനേകായിരം ദുര്‍ബല ശബ്ദങ്ങളില്‍ ഒന്നായി അവശേഷിക്കുക മാത്രമേ ഉള്ളൂ..
മറ്റൊരു വശത്ത്താകട്ടെ , മതത്തിന്റെയും വര്‍ണ്ണ വെറികളുടെയും അഴിമതികളുടെയും ഇരുട്ടറ ചുമരിന്നുള്ളില്‍ വിശ്വം ഒതുക്കുന്ന ധൂര്‍ത്തിന്റെയും ധാരാളിത്തത്തിന്റെയും ധവളിമയില്‍ ഉല്ലസിക്കുന്ന മറ്റൊരു ലോകവും.. ഈ ലോകം ഇങ്ങനെ ഒക്കെയേ ആവോ.. നമുക്ക് പരിതപിക്കാം..ഇടക്ക് ഇത് പോലെ ഒറ്റ പെട്ട ശബ്ദങ്ങള്‍ ഉയര്ക്കാം..അല്ലാതെന്തു ചെയ്യാന്‍........!!.......
നന്നായിറ്റുണ്ട് . ആശംസകള്‍ WINGS
ReplyDeleteനേരത്തെ വായിച്ചിരുന്നു ...
ReplyDeleteഹൃദയ സ്പര്‍ശിയായ നല്ല ലേഖനം ..
വല്ലാത്ത വേദന തോന്നുന്നു.
ReplyDeleteവിശപ്പ് ഏറ്റവും വല്ല്യ യഥാര്‍ഹ്ട്യം, നന്ദി നിസ്സരാ നല്ല ലേഖനത്തിനു
ReplyDeleteഒരു തുണ്ട് റൊട്ടിയുടെ വില നമുക്കറിയാത്തത് ഇതേ അനുഭവമില്ലായ്മ കൊണ്ട് തന്നെയാകാം.. ഇവിടെ ഭക്ഷണം വലിച്ചെറിയുമ്പോള്‍ നമ്മള്‍ ഓര്‍ക്കണം അങ്ങ് ദൂരെ ഒരു കുരുന്ന്‍ ജീവന്‍ ഒരല്പം ഭക്ഷണത്തിനായി കാത്തിരിക്കുന്നുണ്ടെന്ന്..
ReplyDeleteപലപ്പോഴും ദാരിദ്ര്യത്തിന്റെ രൂക്ഷത പ്രകടമാക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ കുറ്റബോധം തോന്നും. ഞാൻ എന്റെ ആസ്വാദനഭക്ഷണമാക്കുന്നത് അവരുടെ പങ്കുകൂടിയല്ലെ..... ഞാനും ഇതില്‍ കൂട്ട് പ്രതിയാണെന്ന ചിന്ത മനസ്സിനെ അലട്ടാറുണ്ട്.....
ചിന്തയെ തട്ടിയുണര്‍ത്തുന്ന ലേഖനം. നമ്മുടെയൊക്കെ മനസ്സ് മരവിച്ചിരിക്കുന്നു! ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഉണ്ടാകുന്ന അല്‍പ നേരത്തെ ഒരു മനോവ്യഥ കഴിഞ്ഞാല്‍ പിന്നെ എല്ലാം പഴയ പടിയായി! ആരിഫ് സൈന്‍ പറഞ്ഞെടത്താണ് കാര്യത്തിന്‍റെ മര്‍മ്മം കിടക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്.
ReplyDeleteഅമ്പരപ്പിക്കുന്ന വിവരങ്ങൾ. അനുഗ്രഹങ്ങളുടെ ആധിക്യത്തിൽ അല്ലലറിയാതെ ജീവിക്കുന്നവർക്ക് തങ്ങൾ അനുഭവിക്കുന്ന സൌഭാഗ്യങ്ങളുടെ മൂല്യം വെളിപ്പെടുത്തിക്കൊടുക്കുന്ന വിവരങ്ങൾ. ഒപ്പം ഹതഭാഗ്യരായവരോട് കരുണകാണിക്കാനുള്ള ബാദ്ധ്യതയെ സംബന്ധിച്ച ഓർമ്മപ്പെടുത്തലും. മന:സാക്ഷിക്ക് മുന്നിൽ ചോദ്യങ്ങളുയർത്തുന്ന ഈ പോസ്റ്റിന് നന്ദി.
ReplyDeleteപറയേണ്ടതെല്ലാം മുകളില്‍ മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു.
ReplyDelete