ബ്ലോഗെഴുത്ത് നല്കിയതാണീ സൗഹൃദങ്ങള്‍ . പരസ്പരം കണ്ടിട്ടില്ലെങ്കിലും മനസ്സില്‍ ഒരുപാട് വളര്‍ന്നു ഈ ബന്ധങ്ങള്‍ . പലപ്പോഴായി പ്ലാന്‍ ചെയ്തതാണ് ഒന്നിച്ചൊരു യാത്ര. സഫലമായത് ഇന്നാണെന്ന് മാത്രം. മന്‍സൂര്‍ക്ക കോഴിക്കോട് കാത്തു നില്‍ക്കുന്നുണ്ട്. എല്ലാവരും സമയത്തെത്തും എന്ന പ്രതീക്ഷയില്‍ .....
യാത്ര തുടങ്ങുന്നു
കൃത്യം ഒമ്പത് മുപ്പതിന് തന്നെ കോഴിക്കോട് നാഷണല്‍ ബുക്ക്‌സ്റ്റാളിനു മുന്‍പിലെത്തി. മന്‍സൂര്‍ ചെറുവാടി നേരത്തെ തന്നെ സ്ഥലത്തെത്തി നില്‍പ്പുണ്ട്. മന്‍സൂര്‍ക്കയെ ആദ്യമായാണ് കാണുന്നതെങ്കിലും മനസ്സില്‍ സങ്കല്‍പ്പിച്ച അതേ രൂപം. സിയാഫ്ക്കാനെ വിളിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിട്ട കാര്‍ വരാത്ത ടെന്‍ഷനിലാണ് പുള്ളി. അല്‍പ നിമിഷത്തിനുള്ളില്‍ റഷീദ് പുന്നശ്ശേരിയും ഷബീര്‍ തിരിച്ചിലാനും ഷാജി ഷായും എത്തി. ചെമ്മാട് എത്തിയപ്പോഴാണ് ഒന്നമ്പരന്നത്. പ്രൊഫൈല്‍ ഫോട്ടോയില്‍ കഷണ്ടി കാട്ടി ഇരിക്കുന്ന രൂപമെവിടെ. ഈ സുസ്മിത സുന്ദരന്‍ എവിടെ !! ഹക്കീം നിശബ്ദനായി വന്നു കൂട്ടത്തില്‍ ചേര്‍ന്നു.
ഇതിനിടയില്‍ പ്രദീപ് മാഷും വന്നു.
വരാന്‍ കഴിയില്ല എന്നറിയിക്കാനാണ് പുള്ളി വന്നത്. സ്കൂള്‍ കുട്ടികള്‍ പനിച്ചു ലീവിനപേക്ഷിക്കാന്‍ വന്നു നില്‍ക്കുന്ന പോലെ മുഖത്ത് പരമാവധി ദൈന്യഭാവം വരുത്തിയാണ് മാഷ് ഞങ്ങളെ മുന്നില്‍ നില്‍ക്കുന്നത്. സിയാഫ്ക്ക വന്നു തീരുമാനിക്കാം എന്ന് ഞങ്ങള്‍
ആകാംക്ഷക്ക് അറുതി വരുത്തി ചുവപ്പ് ടവേര കാര്‍ വന്നു നിന്നു. ഡോര്‍ തുറന്നു ആദ്യം പുറത്തു വന്ന കൈകളില്‍ Gabriel Marquezന്റെ One Hundred Years Of Solitude എന്ന ബുക്ക്. മറുകയ്യില്‍ Sally Neighbourന്റെ The Mother of Mohammed എന്ന ബുക്കും. ഇവ രണ്ടും കയ്യില്‍ പൊക്കിപ്പിടിച്ചു വരുന്ന രൂപത്തെ ഞങ്ങള്‍ ഭീതിയോടെ നോക്കി. ഒരു 'ബുജി'യെ കണ്ട ഭയം എല്ലാ കണ്ണുകളിലും
അഞ്ചു മിനിറ്റ്... ഭയമെല്ലാം പൊട്ടിച്ചിരികളാക്കാന്‍ അത്ര സമയമേ സിയാഫ്ക്ക എടുത്തുള്ളൂ
ഞാന്‍ പതിയെ മാറ്റി നിര്‍ത്തി ചോദിച്ചു
"അല്ല . സിയാഫ്ക്കാ . ഈ ബുക്കുകളൊക്കെ ?"
"ഗോവ ലൈബ്രറിയില്‍ നിന്നു രണ്ടു കനമുള്ള ബുക്ക് ചോദിച്ചു എടുത്തതാടാ"
"വായിച്ചിട്ടോന്നുമില്ലല്ലോ ?"
"യേയ്. എവിടുന്നു. ഇത് നോക്ക്.. പേജ് പോലും വിടര്‍ത്തിയിട്ടില്ല "
ആശ്വാസം ...!
പറഞ്ഞ സമയത്ത് തന്നെ എല്ലാവരും എത്തി. ആരെയും കാത്തു നില്‍ക്കേണ്ടി വന്നില്ല. തുടക്കം തന്നെ നന്നായി.
പനി പിടിച്ച 'കുട്ടിയെ' വഴിയിലുപേക്ഷിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി. വയനാട്ടിലേക്ക് ...
ഗുഡ്സ് യാത്ര ...
"സിയാഫ്ക്കാ ഈ ട്രെയിനിനു സ്റ്റിയറിംഗ് ഉണ്ടോ ?"
എന്റെ പുന്നാര ഷബീറേ.. നിനക്ക് വേറൊന്നും ചോദിക്കാനില്ലേ. ഞാന്‍ മനസ്സില്‍ പറഞ്ഞു ..
സ്റ്റിയറിംഗ് ഇല്ല എന്ന അറിവ് കൊണ്ടൊന്നും തൃപ്തനല്ല അവന്‍ . വീണ്ടും ചോദ്യം
"ട്രെയിനിനു മുന്നില്‍ ചാടി ആരെങ്കിലും മരിച്ചിട്ടുണ്ടോ? "
"ഉണ്ടോന്നോ. ഒരു ഇരുപത്തഞ്ചു പേരെങ്കിലും എന്റെ ട്രെയിനിനു മുന്നില്‍ തന്നെ ചാടിയിട്ടുണ്ട് . അതെങ്ങനെയാണെന്ന് വച്ചാല്‍ .........."
സിയാഫ്ക്കാ കത്തിക്കയറുകയാണ്
"എന്നാലും സിയാഫേ, ഇരുപത്തഞ്ചു എന്നൊക്കെ!!. ഒന്നഡ്ജസ്റ്റ് ചെയ്യാന്‍ പറ്റോ " ചെമ്മാടാണ് ചോദിച്ചത് .
"നിനക്കെന്തറിയാം. ഇത് ഞാന്‍ കണ്ടത്. കാണാത്തത് ഇതിലുമെത്ര കൂടുതല്‍ "
'ഇത് ചെറുത്' എന്ന് പറഞ്ഞ പപ്പുവിനെ ഓര്‍മ്മ വന്നു.
"ട്രെയിനില്‍ എത്രയെത്ര അനുഭവങ്ങള്‍ .. ഒരിക്കല്‍ ഞാന്‍ രാജധാനി ഒരു നൂറ്റമ്പത് കിലോമീറ്റര്‍ സ്പീഡില്‍ ഇങ്ങനെ ഓടിക്കുകയാണ് . രാജധാനിക്ക് സ്റ്റോപ്പുകള്‍ കുറവാണ് എന്നറിയാലോ?. ഞാനും സഹഡ്രൈവറും മാത്രം എന്‍ജിനില്‍ . പെട്ടെന്ന് പുറകില്‍ നിന്നൊരു ചോദ്യം.
'ഒരു ബീഡി തരോ?'
സഹഡ്രൈവര്‍ അപ്പോഴേ ബോധം കെട്ടു. എനിക്കുണ്ടോ പ്രേതത്തെ പേടി. ഞാന്‍ ഒന്ന് കൊടുത്തു പറഞ്ഞു . ഇരിക്കെടാ അവിടെ എന്ന്. അടങ്ങി ഇരുന്നു. സഹഡ്രൈവറെ വെള്ളം തളിച്ചുണര്‍ത്തി. അടുത്ത സ്റ്റേഷനില്‍ 'പ്രേതത്തെ'പോലീസില്‍ ഏല്‍പ്പിച്ചു. ആളു ഒരു ഭ്രാന്തനാ.
എങ്ങനെ എന്‍ജിനില്‍ കയറി എന്ന് ചോദിച്ചപ്പോള്‍ അല്ലെ. ബോഗികള്‍ക്ക് മുകളിലൂടെ നടന്നു വന്നു കയറിയതാണത്രേ!!!!!"
"സിയാഫ്ക്ക.. നൂറ്റമ്പത് കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന ട്രെയിനിനു മുകളിലൂടെ എങ്ങനെയാ നടന്നു വരുന്നത് "
അത് വരെ മിണ്ടാതിരുന്ന ഹക്കീമാണ് ചോദിച്ചത്.
"കഥയില്‍ ചോദ്യം ചോദിക്കാന്‍ നീയാരാടാ. രമേഷ് അരൂരോ , മനോരാജോ. അതോ കെ എസ് ബിനുവോ. . മിണ്ടാതിരുന്നോണം"
പിന്നെ വയനാട് എത്തുന്ന വരെ ഹക്കീം മിണ്ടിയിട്ടില്ല!!.
ചെമ്മാട് ഡ്രൈവര്‍പയ്യനെ ഒന്ന് തൊട്ടു വിളിച്ചു. "മോന് കുഴപ്പമോന്നുമില്ലല്ലോ?".
"ഇല്ല. ഞാന്‍ മന്‍സൂര്‍ക്കാടെ കൂടെ പല ട്രിപ്പും പോയിട്ടുണ്ട് "
ഈ 'കത്തി'യൊക്കെ എത്ര നിസാരം എന്ന പോലെ അവന്റെ മറുപടി!!
പൂക്കോട് തടാകക്കരയില്‍
സിയാഫ്ക്കയുടെ കഥകള്‍ കേട്ട് ചുരം വേഗം കയറിയ പോലെ തോന്നി. വൈത്തിരിയില്‍ നിന്ന് പൂക്കോട് തടാകത്തിലേക്ക് തിരിച്ചു. ടിക്കറ്റ് എടുക്കാന്‍ പോയി നിന്നു. ഇനിയങ്ങോട്ട് യാത്ര തീരും വരെ സാമ്പത്തികം മുഴുവന്‍ എന്റെ ചുമതലയാണത്രേ. പാവം ഞാന്‍
തടാകക്കരയില്‍ തിരക്കുണ്ട് . പുന്നശ്ശേരി ബാഗില്‍ നിന്നും എസ് എല്‍ ആര്‍ ക്യാമറ എടുത്തു. ഇനി 'അമേച്വര്‍ ' ഫോട്ടോഗ്രാഫി തുടങ്ങുകായാണെന്നു പ്രഖ്യാപിച്ചു...
പറഞ്ഞതും ഷാജിയും ഷബീറുമൊക്കെ ഉത്സാഹത്തില്‍ പോസ് ചെയ്യാന്‍ തുടങ്ങി.
പുന്നശ്ശേരി അവരെയൊന്നും മൈന്‍ഡ് ചെയ്യാതെ പൂവിന്റെയും കായുടെയുമൊക്കെ മുകളില്‍ ക്യാമറ വച്ച് ഫോട്ടോയെടുപ്പ് തുടങ്ങി
ഇതാണത്രേ 'അമച്വര്‍ ' ഫോട്ടോഗ്രഫി!!!!
നിരാശരായ യുവതാരങ്ങളെ സമാധാനിപ്പിക്കാന്‍ അവസാനം മന്‍സൂര്‍ക്കയുടെ പാവം ഡിജിറ്റല്‍ ക്യാമറ തന്നെ എടുക്കേണ്ടി വന്നു
'വയനാടിന്റെ കോട മഞ്ഞ് പൊതിഞ്ഞിരുന്ന തടാകം വെയിലിന്റെ നാളമേറ്റ് പതിയെ ചിരിക്കന്നു. പ്രകൃതി വരച്ച ഒരു കാല്‍പ്പനിക ചിത്രം പോലെ.. പേരറിയാ കിളികളുടെ പാട്ടുകള്‍ ചിത്രത്തിന് പ്രണയ ഭാവം നല്‍കുന്നു'.
"ഡാ.... നിന്നോട് തനിയെയിരുന്നു സാഹിത്യം ചിന്തിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ ..?'
മന്‍സൂര്‍ക്കയാണ്.
സമ്മതിക്കില്ല..! ഒരു സാഹിത്യകാരനാകാന്‍ ഇവരാരും സമ്മതിക്കില്ല.. !
ചിരിച്ചും കളിച്ചും രണ്ടു മണിക്കൂര്‍ അവിടെ. ഉച്ചഭക്ഷണത്തിന്റെ സമയമായപ്പോള്‍ വൈത്തിരിയിലേക്ക് ..
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്- ബാണാസുരസാഗര്‍
ഏഷ്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാം എന്നതാണ് ബാണാസുരസാഗറിന്റെ പ്രശസ്തി. KSEBയുടെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലാണ് ഞങ്ങളുടെ രാത്രി താമസം. നാല് മണിയോടെ അവിടെ എത്തി. പഴയ ബ്രിട്ടീഷ് മാതൃകയിലുള്ള ഒരു കെട്ടിടം. പശ്ചാത്തലത്തില്‍ ഡാമും പുഴയും. മനോഹരമായ ഒരു സ്ഥലം . ആദ്യ കാഴ്ച തന്നെ മനസ്സിനെ കുളിര്‍പ്പിക്കും. നാല് മുറികളിലായി എട്ടു ബെഡുകള്‍ . സൗകര്യങ്ങള്‍ക്ക് യാതൊരു കുറവുമില്ല. രാത്രി ഭക്ഷണവും നാളത്തെ പ്രഭാതഭക്ഷണവും ഇവിടെ നിന്ന് തന്നെ. കുറച്ചു നേരം വെടിവട്ടം.
വെയിലൊന്നാറിയതോടെ ഡാമിലേക്ക് നടന്നു. ഏതോ കോളേജില്‍ നിന്ന് ടൂര്‍ വന്ന രണ്ടു ബസ്സ് പെണ്‍കുട്ടികളുണ്ട്. കൂട്ടത്തിലെ ചെറുപ്പക്കാരായ സിയാഫ്ക്കയും പുന്നശേരിയുമൊന്നും അവരെ ശ്രദ്ധിച്ചേ ഇല്ല എന്നത് പ്രത്യേകം പ്രസ്താവിക്കട്ടെ. ഞങ്ങള്‍ ഞങ്ങളുടെ ലോകവുമായി ഡാമില്‍ ഇരുട്ടുന്ന വരെ ചുറ്റിയടിച്ചു .
പാര്‍ക്കില്‍ പുന്നശ്ശേരി 'അമച്വര്‍ ' ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുമായി കറങ്ങുന്നു. അങ്ങേയറ്റത് കുറെ ഊഞ്ഞാലുകളില്‍ പെണ്‍കുട്ടികള്‍ ആടുന്നു. കുറെ കഴിഞ്ഞപ്പോള്‍ അവിടെയൊരു കശപിശ. ഷാജി ഊഞ്ഞാലിന് വേണ്ടി വഴക്ക് കൂടുകയാണ്. കുറെ നേരത്തെ വഴക്കിനു ശേഷം ഒരു ഊഞ്ഞാല്‍ അവനൊപ്പിച്ചു.
രാത്രിയോടെ ബംഗ്ലാവില്‍ മടങ്ങിയെത്തി
ചിക്കന്‍ കറിയും ചപ്പാത്തിയും കഴിച്ചു ഹാളില്‍ കഥ പറയാനിരുന്നു.
ബ്ലോഗ് ചരിത്രം മുഴുവന്‍ പറഞ്ഞു തീര്‍ത്ത മണിക്കൂറുകള്‍
ഹക്കീം പിന്നെയും നിശബ്ദനാണ്. കാരണം അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. ഇതിനിടയില്‍ അവന്റെ മൊബൈലില്‍ 'മയില്‍പ്പീലി' ബ്ലോഗ് തുറന്നു വായിപ്പിചിരിക്കുന്നു ഷാജി. ഷാജി ചെയ്ത ഈ പാതകത്തില്‍ ഞങ്ങളെല്ലാം അനുശോചനം രേഖപ്പെടുത്തി.
ആ രാത്രി മുഴുവനും ബ്ലോഗിലുള്ള എല്ലാവരെയും കുറിച്ച് ചര്‍ച്ചകള്‍ നടന്നു
ചര്‍ച്ച വഴിമാറി 'മലയാള കഥാ സാഹിത്യത്തിലെ ആധുനിക പ്രവണതകള്‍ ' എന്ന വിഷയത്തിലെത്തിയപ്പോഴാണ് ഷാജിയും ഹക്കീമും കിടക്കാന്‍ പോയത്
'ഉത്തരാധുനികത ഗദ്യസാഹിത്യത്തില്‍ ' എന്ന വിഷയമെത്തിയപ്പോള്‍ പുന്നശ്ശേരിയെയും ഷബീറിനെയും കാണാനില്ല. 'സ്വത്വ വാദം ' എത്തിയതോടെ ഞാനും മന്‍സൂര്‍ക്കയും ചെമ്മാടും എണീറ്റു. പിന്നെ സിയാഫ്ക്കാ എന്ത് ചെയ്തോ എന്തോ !!!
പുലരും വരെ സ്വപ്നം കണ്ടുറങ്ങി
കാലത്ത് പുട്ടും കടലയും കഴിച്ചു. ഇനി ചെമ്പ്രയിലെക്കാണ് യാത്ര. വയനാടിലെ ഏറ്റവും ഉയരമുള്ള പോയിന്റാണ് ചെമ്പ്ര. കൂട്ടിനു എസ്റ്റേറ്റിലെ ജീവനക്കാരനും മന്‍സൂര്‍ക്കയുടെ പരിചയക്കാരനുമായ 'മച്ചാനും' ഉണ്ടാകും
പച്ചപ്പുല്പാടങ്ങള്‍
ചെമ്പ്രയിലെക്കുള്ള വഴി അല്‍പ്പം ദുര്‍ഘടം പിടിച്ചതാണ്.റോഡിനു വീതി കുറവാണ്. ഒരു വശം കൊക്കയും മറുവശം തേയിലത്തോട്ടവും. എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുന്‍വശം വരെ മാത്രമേ കാര്‍ പോകൂ. അവിടെ നിന്നങ്ങോട്ടു നടക്കണം . ഇറങ്ങിയപ്പോള്‍ കാണുന്ന കാഴ്ച ചുറ്റും ഇടതൂര്‍ന്നു നില്‍ക്കുന്ന പച്ച തേയില ചെടികളാണ്
ആ പച്ചപ്പ് രണ്ടു ദിവസമായി വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്ന എന്റെ മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തി (ഗൃഹാതുരത്വം ബ്ലോഗ്ഗര്‍മാരുടെ ജന്മാവകാശമാണ് . അതിനെ ചോദ്യം ചെയ്യരുത് ). എന്റെ 'കവി'മനസ്സില്‍ ഓടി വന്നത് ഗ്രാമത്തിലെ പച്ചപ്പുല്‍പ്പാടങ്ങളാണ്. ആത്മഗതം ഒരല്‍പം ഉച്ചത്തില്‍ ആയിപ്പോയി.
"പച്ചപ്പുല്പാടങ്ങള്‍ !!"
ചുറ്റും ഒരു പൊട്ടിച്ചിരി... മലമുകളിലെ തേയിലത്തോട്ടതിലേക്ക് നോക്കി വായും പൊളിച്ചു പച്ചപ്പുല്പാടങ്ങള്‍ എന്ന് പറഞ്ഞ എന്നെ നോക്കി ചിരിക്കുകയാണ് എല്ലാവരും . കവിത്വമില്ലാത്ത അരസികര്‍ . കാണുന്നതിലപ്പുറം ചിന്തിക്കുന്നവരാണ് കവികള്‍ എന്ന് ഇവര്‍ക്കറിയില്ലേ . എനിക്ക് വല്ലാതെ ദേഷ്യം വന്നു. ബ്ലോഗിലെ നാല് മഴക്കവിതകളെങ്കിലും മനപ്പാഠം ചൊല്ലാനറിയാത്ത ഇവരുടെ കൂടെയാണല്ലോ ഞാന്‍ പുറപ്പെട്ടത്. ശേ.... ദേഷ്യം സഹിക്കാന്‍ വയ്യാതെ നാലു തേയിലച്ചെടികളുടെ കൂമ്പ് നുള്ളി വായിലിട്ടു. നല്ല കയ്പ്പ് !! അരസികന്മാര്‍ ഉറഞ്ഞു ചിരിച്ചു കൊണ്ടെയിരിക്കുകയാണ്
എല്ലാവരും ചിരി നിര്‍ത്തിയിട്ടും ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസനപ്പോലെ സിയാഫ്ക്ക ചിരി തുടരുകയാണ്. ബ്ലോഗ് മഹിളാരത്നത്തെ മനസ്സില്‍ സ്മരിച്ചു ഞാനൊന്ന് ആഞ്ഞു ശപിച്ചു. ആയിരം വര്‍ഷം നിങ്ങള്‍ക്ക് കവിത അന്യമാകട്ടെ കശ്മലാ .
.
ശാപം ഏറ്റതാണോ എന്തോ സിയാഫ്ക്കാനെ ഒരു അട്ട കടിച്ചു . കുറച്ചു നേരം അട്ടയെ പറിച്ചെടുക്കാനുള്ള സംഘര്‍ഷം. സിയാഫ്ക്കാടെ മുഖത്ത് ഒരു പാമ്പ് കടിച്ച ഭാവം!! പറിച്ചെടുക്കുകയും ഒന്നും ചെയ്യേണ്ടി വന്നില്ല. അതിനു മുന്‍പേ അട്ട ചത്തു. സിയാഫ്ക്കാനെ കടിച്ചു ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ അതിനു??
ഇനി തേയിലത്തോട്ടം നില്‍ക്കുന്ന കുന്നിനു മുകളിലേക്കാണ്. അവിടെയാണ് ബബ്ലൂസ് നാരങ്ങകള്‍ കായ്ച്ചു പഴുത്ത് നില്‍ക്കുന്നത്.
ഓപറേഷന്‍ ബബ്ലൂസ് നാരങ്ങ
തേയിലത്തോട്ടത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ കുറെ നടന്നു. നടത്തത്തില്‍ വേഗത അല്പം കുറഞ്ഞ സിയാഫ്കാക്കും പുന്നശ്ശേരിക്കും ഒപ്പമാണ് ഞാന്‍ . ഒരു കുന്നിനു മുന്നിലെത്തിയപ്പോള്‍ ഞങ്ങളുടെ മച്ചാന്‍ നടത്തം നിര്‍ത്തി. ഏതാണ്ട് 90 ഡിഗ്രി കുത്തനെ മുകളിലേക്ക് കയറണം. അതും തേയിലക്കൂട്ടത്തിനിടയിലൂടെ . ഏറ്റവും മുകളിലാണ് ബബ്ലൂസ് നാരങ്ങ മരങ്ങള്‍ കായ്ച്ചു നില്‍ക്കുന്നത്. സിയാഫ്കയും പുന്നശ്ശേരിയും അപ്പോഴേ ഉദ്യമം ഉപേക്ഷിച്ചു. മറ്റുള്ളവര്‍ വലിഞ്ഞു കയറാന്‍ തുടങ്ങി. ഏറ്റവും പുറകില്‍ ഞാനും
എനിക്ക് മുന്‍പിലായി ഗവിയിലെക്കുള്ള KSRTC ബസ് പോലെ നാലഞ്ചു തവണ ബ്രേക്ക് ഡൌണും രണ്ടു മൂന്നു തവണ ടയര്‍ മാറ്റലും ഒക്കെയായി ഞരങ്ങിക്കയറുകയാണ് മന്സൂര്‍ക്ക. ഈ സാധനം എങ്ങാനും താഴേക്ക് വീണാല്‍ ഞാന്‍ തവിട്പൊടി. അതിനാല്‍ ഞാന്‍ കയറ്റം നിര്‍ത്തി. മാത്രമല്ല താഴെ അവര്‍ രണ്ടും ബോറടിച്ചു നില്‍ക്കുന്നു. എല്ലാരും കൂടെ മുകളില്‍ കയറിയാല്‍ അവര്‍ക്ക് കമ്പനിയില്ലല്ലോ. ( പേടിച്ചിട്ടാണ്,മലയില്‍ ഗ്രിപ്പ് കിട്ടാഞ്ഞിട്ടാണ് എന്ന് പലതും തിരിച്ചിലാനും ഷാജിയുമൊക്കെ പറഞ്ഞെങ്കിലും എന്റെ കാരണം എനിക്കറിയാലോ!!)
മുകളില്‍ അപ്പോഴേക്കും ബബ്ലൂസ് നാരങ്ങകള്‍ പറിക്കാന്‍ ആരംഭിച്ചിരുന്നു. ഡാര്‍വിന്‍ സിദ്ധാന്തം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഷാജിയും ഹക്കീമും മരത്തില്‍ കയറിക്കഴിഞ്ഞു.പൊട്ടിച്ചെടുത്ത നാരങ്ങകള്‍ താഴെ നില്‍ക്കുന്നവര്‍ക്കെറിഞ്ഞു കൊടുക്കുന്നു. ഒരു നാരങ്ങ തീറ്റ മല്‍സരം തന്നെ നടന്നു. വിജയിച്ചതാരാകും എന്നൂഹിക്കാമല്ലോ
ഇനി ഇതെല്ലാം എങ്ങനെ താഴെയത്തിക്കുമെന്നായി. കൂടെക്കൊണ്ടു പോയിരുന്ന ഒരു ചാക്കിലും എല്ലാവരുടെയും കൈകളിലുമായി ഒരുവിധം എല്ലാം താഴേക്കിറക്കി. ഓരോ നാരങ്ങകള്‍ പിടിച്ചു തന്നെ താഴോട്ടിറങ്ങാന്‍ എല്ലാവരും കഷ്ടപ്പെടുമ്പോള്‍ ഒരു ചാക്കുമായി കൂളായി മച്ചാന്‍ താഴെയിറങ്ങി. കാറില്‍ മുഴുവന്‍ ബബ്ലൂസ് നാരങ്ങ നിറഞ്ഞു.
സമയം ഒരുമണി കഴിഞ്ഞത് ഞാന്‍ ഓര്‍മിപ്പിച്ചു. കാര്‍ നേരെ മേപ്പാടിയിലേക്ക്.
മേപ്പാടിയില്‍ ഇറങ്ങി ആദ്യം ചെയ്തത് തേയില വാങ്ങല്‍ ആയിരുന്നു. പിന്നെ ഭക്ഷണം കഴിക്കാന്‍ ദേവ്സ് എന്ന ഒരു നാടന്‍ ഭക്ഷണശാലയിലേക്ക് . സ്വാദിഷ്ടമായ ഊണ്. എല്ലാവരും ഒരേ പോലെ സംതൃപ്തര്‍
ഊണ് കഴിച്ചു കഴിഞ്ഞപ്പോള്‍ ചെമ്മാടിന് അടുക്കളയില്‍ കയറി 'ഷെഫി'നെ അഭിനന്ദിക്കണം. ദുബായില്‍ ഫൈവ്‌സ്റ്റാര്‍ ഹോട്ടലിലൊക്കെ പുള്ളി പതിവായി ചെയ്യാറുള്ളതാണത്രേ!!! . കൌണ്ടറില്‍ പറയാമെന്നു തിരിച്ചിലാന്‍ .
എന്നിട്ടും ചെമ്മാടിന് തൃപ്തി പോര. കൈ കഴുകുമ്പോള്‍ അടുക്കളയിലേക്കൊന്നു പാളി നോക്കി. ഒരു ചുവപ്പ് ചുരിദാര്‍ ഓ ഹോ ..
ഇനി എങ്ങോട്ട് പോണം എന്നായി പിന്നെ ചര്‍ച്ച.
തോല്‍പ്പെട്ടി കാട്ടിലേക്ക്.
ചര്‍ച്ച അധികം നീണ്ടില്ല. തോല്‍പ്പെട്ടിയിലേക്ക് പോകാന്‍ തീരുമാനമായി. അതിര്‍ത്തിയില്‍ കുടകിനോട് ചേര്‍ന്ന് കിടക്കുന്ന ഫോറസ്റ്റ് ഏരിയയാണ്. അവിടെ നിന്നും കാടിനുള്ളിലേക്ക് ജീപ്പ് കിട്ടും. മൃഗങ്ങളെ കണ്ടു കൊണ്ട് കാടിന്റെ വന്യതയിലെക്കൊരു യാത്ര. ഓര്‍ത്തപ്പോഴേ ത്രില്‍ . അഞ്ചു മണിക്ക് മുന്‍പ് അവിടെ എത്തി. ഒരു ജീപ്പില്‍ പോകാന്‍ കഴിയില്ല. രണ്ടു ജീപ്പിലായി ഞങ്ങള്‍ കയറി. ഓരോ ഗൈഡും കൂടെയുണ്ട്. മൃഗങ്ങളെ ഒന്നും കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല
കാടിനുള്ളിലേക്ക് പോകും തോറും റോഡ് ഇല്ലാതായി വരുന്നുണ്ട്. തെറിച്ചും തെന്നിയുമുള്ള ജീപ്പ് യാത്ര ആയാസകരമെങ്കിലും കാടിന്റെ മനോഹാരിത അത് കുറച്ചു തരുന്നു. മന്‍സൂര്‍ക്ക മുന്നില്‍ തന്നെ ഇരുന്നു. മൃഗങ്ങളെ ആകര്‍ഷിക്കാമല്ലോ!!
ആദ്യം ഞങ്ങള്‍ക്ക് കിട്ടിയ കാഴ്ച ഒരു മലയണ്ണാനെ പിടിച്ചു മരക്കൊമ്പില്‍ ഇരിക്കുന്ന പരുന്താണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഈ ചിത്രം കിട്ടിയാല്‍ സന്തോഷമാകുമെന്നു ഗൈഡ് പറഞ്ഞു. ഞങ്ങളുടെ സാധാ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയുന്ന പോലെ ആ ദൃശ്യം പകര്‍ത്തി. ഏറെ നേരമായും ആ പരുന്തു അനങ്ങുന്നില്ലായിരുന്നു.
അവിടെ നിന്നുമുള്ള യാത്രയില്‍ ഇടക്കിടക്കുള്ള കാഴ്ച മാന്‍കൂട്ടങ്ങളായിരുന്നു. മൃഗങ്ങളുടെ സഹവര്‍ത്തിത്വം ഈ യാത്രയില്‍ ശ്രദ്ധിക്കാനായി. ആദ്യ മാന്‍കൂട്ടത്തിനു കൂട്ട് ഹനുമാന്‍ കുരങ്ങുകളാണ്. ഇവ മരക്കൊമ്പുകളില്‍ കയറിയിരുന്നു പുലിയും കടുവയും ഒക്കെ വരുമ്പോള്‍ മാനുകള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുമത്രേ..
അടുത്ത മാന്‍കൂട്ടത്തിനു കാട്ടുപോത്തുകളാണ് കാവല്‍ . പൊതുവേ അക്രമണകാരികളായ കാട്ടുപോത്തിനെ പുലികള്‍ക്ക് പോലും ഭയമാണത്രേ
ഒരു വളവില്‍ വച്ചാണ് ആനക്കൂട്ടത്തെ കണ്ടത്. കാടിനുള്ളില്‍ ഈറ്റ കഴിച്ചു നില്‍ക്കുകയാണ്. ശബ്ദമുണ്ടാക്കി ഞങ്ങള്‍ക്ക് നേരെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല
മയിലുകള്‍ , മ്ലാവ് തുടങ്ങിയവയും ഞങ്ങള്‍ക്ക് മുന്നിലെത്തി.
ഇടക്കൊരിടത്തു കാട്ടുപോത്തുകള്‍ ജീപ്പിനു മുന്‍പിലേക്ക് വന്നു. ജീപ്പിനെ അവ ആക്രമിക്കില്ലത്രേ. ചിരപരിചിതമായത് കൊണ്ടാകാം
ജീപ്പ് യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ തളര്‍ന്നിരുന്നെങ്കിലും നല്ലൊരു അനുഭവത്തിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.
സൗഹൃദം വയനാടിലെ നൂല്‍മഴ പോലെ മനസ്സിലേക്ക് പെയ്തു തീര്‍ന്ന രണ്ടു ദിവസത്തിന് ശേഷം ആ മഴയില്‍ കുളിര്‍ന്ന ഹൃദയവുമായി ഞങ്ങള്‍ ചുരമിറങ്ങി.. ഇനിയും പങ്കുവെക്കാന്‍ നിമിഷങ്ങള്‍ ഭാവിയില്‍ കാത്തിരിക്കുന്നു എന്ന ഉത്തമവിശ്വാസത്തോടെ ...,.
(എല്ലാം കഴിഞ്ഞു കോഴിക്കോട് എത്തുമ്പോള്‍ രാത്രി പത്തു മണി. അവിടെ നിന്ന് ഒരു കോട്ടയം ബസ്സില്‍ കയറി വീട്ടില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെയുള്ള ചങ്ങരംകുളം എത്തുമ്പോള്‍ രാത്രി ഒരു മണി. പല തവണത്തെ എന്റെ ഊരുതെണ്ടലുകള്‍ കഴിഞ്ഞു തിരിച്ചെത്തും പോലെ തന്നെ മൊബൈല്‍ എടുത്തു സുഹൃത്ത് ഷിഹാബിനെ വിളിച്ചു. പാതിരാക്ക് കണ്ണും തിരുമ്മി എണീറ്റ് പത്തു നാല്‍പ്പതു കിലോമീറ്റര്‍ ബൈക്കോടിച്ചു എന്നെ കൊണ്ട് പോകാന്‍ അങ്ങനെ ഒരു സൗഹൃദം കാത്തിരിക്കുന്നു എന്നതിന്റെ അഹങ്കാരമാകാം ഏതു പാതിരാവിലും യാത്ര ചെയ്യാനുള്ള എന്റെ ധൈര്യം )
(ചിത്രങ്ങളെല്ലാം 'അമച്വര്‍ ' ക്യാമറയിലും മന്‍സൂര്‍ക്കയുടെ ക്യാമറയിലും പകര്‍ത്തിയത് )
യാത്ര തുടങ്ങുന്നു
കൃത്യം ഒമ്പത് മുപ്പതിന് തന്നെ കോഴിക്കോട് നാഷണല്‍ ബുക്ക്‌സ്റ്റാളിനു മുന്‍പിലെത്തി. മന്‍സൂര്‍ ചെറുവാടി നേരത്തെ തന്നെ സ്ഥലത്തെത്തി നില്‍പ്പുണ്ട്. മന്‍സൂര്‍ക്കയെ ആദ്യമായാണ് കാണുന്നതെങ്കിലും മനസ്സില്‍ സങ്കല്‍പ്പിച്ച അതേ രൂപം. സിയാഫ്ക്കാനെ വിളിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിട്ട കാര്‍ വരാത്ത ടെന്‍ഷനിലാണ് പുള്ളി. അല്‍പ നിമിഷത്തിനുള്ളില്‍ റഷീദ് പുന്നശ്ശേരിയും ഷബീര്‍ തിരിച്ചിലാനും ഷാജി ഷായും എത്തി. ചെമ്മാട് എത്തിയപ്പോഴാണ് ഒന്നമ്പരന്നത്. പ്രൊഫൈല്‍ ഫോട്ടോയില്‍ കഷണ്ടി കാട്ടി ഇരിക്കുന്ന രൂപമെവിടെ. ഈ സുസ്മിത സുന്ദരന്‍ എവിടെ !! ഹക്കീം നിശബ്ദനായി വന്നു കൂട്ടത്തില്‍ ചേര്‍ന്നു.
ഇതിനിടയില്‍ പ്രദീപ് മാഷും വന്നു.
വരാന്‍ കഴിയില്ല എന്നറിയിക്കാനാണ് പുള്ളി വന്നത്. സ്കൂള്‍ കുട്ടികള്‍ പനിച്ചു ലീവിനപേക്ഷിക്കാന്‍ വന്നു നില്‍ക്കുന്ന പോലെ മുഖത്ത് പരമാവധി ദൈന്യഭാവം വരുത്തിയാണ് മാഷ് ഞങ്ങളെ മുന്നില്‍ നില്‍ക്കുന്നത്. സിയാഫ്ക്ക വന്നു തീരുമാനിക്കാം എന്ന് ഞങ്ങള്‍
ആകാംക്ഷക്ക് അറുതി വരുത്തി ചുവപ്പ് ടവേര കാര്‍ വന്നു നിന്നു. ഡോര്‍ തുറന്നു ആദ്യം പുറത്തു വന്ന കൈകളില്‍ Gabriel Marquezന്റെ One Hundred Years Of Solitude എന്ന ബുക്ക്. മറുകയ്യില്‍ Sally Neighbourന്റെ The Mother of Mohammed എന്ന ബുക്കും. ഇവ രണ്ടും കയ്യില്‍ പൊക്കിപ്പിടിച്ചു വരുന്ന രൂപത്തെ ഞങ്ങള്‍ ഭീതിയോടെ നോക്കി. ഒരു 'ബുജി'യെ കണ്ട ഭയം എല്ലാ കണ്ണുകളിലും
അഞ്ചു മിനിറ്റ്... ഭയമെല്ലാം പൊട്ടിച്ചിരികളാക്കാന്‍ അത്ര സമയമേ സിയാഫ്ക്ക എടുത്തുള്ളൂ
ഞാന്‍ പതിയെ മാറ്റി നിര്‍ത്തി ചോദിച്ചു
"അല്ല . സിയാഫ്ക്കാ . ഈ ബുക്കുകളൊക്കെ ?"
"ഗോവ ലൈബ്രറിയില്‍ നിന്നു രണ്ടു കനമുള്ള ബുക്ക് ചോദിച്ചു എടുത്തതാടാ"
"വായിച്ചിട്ടോന്നുമില്ലല്ലോ ?"
"യേയ്. എവിടുന്നു. ഇത് നോക്ക്.. പേജ് പോലും വിടര്‍ത്തിയിട്ടില്ല "
ആശ്വാസം ...!
പറഞ്ഞ സമയത്ത് തന്നെ എല്ലാവരും എത്തി. ആരെയും കാത്തു നില്‍ക്കേണ്ടി വന്നില്ല. തുടക്കം തന്നെ നന്നായി.
പനി പിടിച്ച 'കുട്ടിയെ' വഴിയിലുപേക്ഷിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി. വയനാട്ടിലേക്ക് ...
ഗുഡ്സ് യാത്ര ...
"സിയാഫ്ക്കാ ഈ ട്രെയിനിനു സ്റ്റിയറിംഗ് ഉണ്ടോ ?"
എന്റെ പുന്നാര ഷബീറേ.. നിനക്ക് വേറൊന്നും ചോദിക്കാനില്ലേ. ഞാന്‍ മനസ്സില്‍ പറഞ്ഞു ..
സ്റ്റിയറിംഗ് ഇല്ല എന്ന അറിവ് കൊണ്ടൊന്നും തൃപ്തനല്ല അവന്‍ . വീണ്ടും ചോദ്യം
"ട്രെയിനിനു മുന്നില്‍ ചാടി ആരെങ്കിലും മരിച്ചിട്ടുണ്ടോ? "
"ഉണ്ടോന്നോ. ഒരു ഇരുപത്തഞ്ചു പേരെങ്കിലും എന്റെ ട്രെയിനിനു മുന്നില്‍ തന്നെ ചാടിയിട്ടുണ്ട് . അതെങ്ങനെയാണെന്ന് വച്ചാല്‍ .........."
സിയാഫ്ക്കാ കത്തിക്കയറുകയാണ്
"എന്നാലും സിയാഫേ, ഇരുപത്തഞ്ചു എന്നൊക്കെ!!. ഒന്നഡ്ജസ്റ്റ് ചെയ്യാന്‍ പറ്റോ " ചെമ്മാടാണ് ചോദിച്ചത് .
"നിനക്കെന്തറിയാം. ഇത് ഞാന്‍ കണ്ടത്. കാണാത്തത് ഇതിലുമെത്ര കൂടുതല്‍ "
'ഇത് ചെറുത്' എന്ന് പറഞ്ഞ പപ്പുവിനെ ഓര്‍മ്മ വന്നു.
"ട്രെയിനില്‍ എത്രയെത്ര അനുഭവങ്ങള്‍ .. ഒരിക്കല്‍ ഞാന്‍ രാജധാനി ഒരു നൂറ്റമ്പത് കിലോമീറ്റര്‍ സ്പീഡില്‍ ഇങ്ങനെ ഓടിക്കുകയാണ് . രാജധാനിക്ക് സ്റ്റോപ്പുകള്‍ കുറവാണ് എന്നറിയാലോ?. ഞാനും സഹഡ്രൈവറും മാത്രം എന്‍ജിനില്‍ . പെട്ടെന്ന് പുറകില്‍ നിന്നൊരു ചോദ്യം.
'ഒരു ബീഡി തരോ?'
സഹഡ്രൈവര്‍ അപ്പോഴേ ബോധം കെട്ടു. എനിക്കുണ്ടോ പ്രേതത്തെ പേടി. ഞാന്‍ ഒന്ന് കൊടുത്തു പറഞ്ഞു . ഇരിക്കെടാ അവിടെ എന്ന്. അടങ്ങി ഇരുന്നു. സഹഡ്രൈവറെ വെള്ളം തളിച്ചുണര്‍ത്തി. അടുത്ത സ്റ്റേഷനില്‍ 'പ്രേതത്തെ'പോലീസില്‍ ഏല്‍പ്പിച്ചു. ആളു ഒരു ഭ്രാന്തനാ.
എങ്ങനെ എന്‍ജിനില്‍ കയറി എന്ന് ചോദിച്ചപ്പോള്‍ അല്ലെ. ബോഗികള്‍ക്ക് മുകളിലൂടെ നടന്നു വന്നു കയറിയതാണത്രേ!!!!!"
"സിയാഫ്ക്ക.. നൂറ്റമ്പത് കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന ട്രെയിനിനു മുകളിലൂടെ എങ്ങനെയാ നടന്നു വരുന്നത് "
അത് വരെ മിണ്ടാതിരുന്ന ഹക്കീമാണ് ചോദിച്ചത്.
"കഥയില്‍ ചോദ്യം ചോദിക്കാന്‍ നീയാരാടാ. രമേഷ് അരൂരോ , മനോരാജോ. അതോ കെ എസ് ബിനുവോ. . മിണ്ടാതിരുന്നോണം"
പിന്നെ വയനാട് എത്തുന്ന വരെ ഹക്കീം മിണ്ടിയിട്ടില്ല!!.
ചെമ്മാട് ഡ്രൈവര്‍പയ്യനെ ഒന്ന് തൊട്ടു വിളിച്ചു. "മോന് കുഴപ്പമോന്നുമില്ലല്ലോ?".
"ഇല്ല. ഞാന്‍ മന്‍സൂര്‍ക്കാടെ കൂടെ പല ട്രിപ്പും പോയിട്ടുണ്ട് "
ഈ 'കത്തി'യൊക്കെ എത്ര നിസാരം എന്ന പോലെ അവന്റെ മറുപടി!!
പൂക്കോട് തടാകക്കരയില്‍
സിയാഫ്ക്കയുടെ കഥകള്‍ കേട്ട് ചുരം വേഗം കയറിയ പോലെ തോന്നി. വൈത്തിരിയില്‍ നിന്ന് പൂക്കോട് തടാകത്തിലേക്ക് തിരിച്ചു. ടിക്കറ്റ് എടുക്കാന്‍ പോയി നിന്നു. ഇനിയങ്ങോട്ട് യാത്ര തീരും വരെ സാമ്പത്തികം മുഴുവന്‍ എന്റെ ചുമതലയാണത്രേ. പാവം ഞാന്‍
തടാകക്കരയില്‍ തിരക്കുണ്ട് . പുന്നശ്ശേരി ബാഗില്‍ നിന്നും എസ് എല്‍ ആര്‍ ക്യാമറ എടുത്തു. ഇനി 'അമേച്വര്‍ ' ഫോട്ടോഗ്രാഫി തുടങ്ങുകായാണെന്നു പ്രഖ്യാപിച്ചു...
പറഞ്ഞതും ഷാജിയും ഷബീറുമൊക്കെ ഉത്സാഹത്തില്‍ പോസ് ചെയ്യാന്‍ തുടങ്ങി.
![]() |
അമച്വര്‍ ഫോട്ടോഗ്രഫി |
ഇതാണത്രേ 'അമച്വര്‍ ' ഫോട്ടോഗ്രഫി!!!!
നിരാശരായ യുവതാരങ്ങളെ സമാധാനിപ്പിക്കാന്‍ അവസാനം മന്‍സൂര്‍ക്കയുടെ പാവം ഡിജിറ്റല്‍ ക്യാമറ തന്നെ എടുക്കേണ്ടി വന്നു
'വയനാടിന്റെ കോട മഞ്ഞ് പൊതിഞ്ഞിരുന്ന തടാകം വെയിലിന്റെ നാളമേറ്റ് പതിയെ ചിരിക്കന്നു. പ്രകൃതി വരച്ച ഒരു കാല്‍പ്പനിക ചിത്രം പോലെ.. പേരറിയാ കിളികളുടെ പാട്ടുകള്‍ ചിത്രത്തിന് പ്രണയ ഭാവം നല്‍കുന്നു'.
"ഡാ.... നിന്നോട് തനിയെയിരുന്നു സാഹിത്യം ചിന്തിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ ..?'
മന്‍സൂര്‍ക്കയാണ്.
സമ്മതിക്കില്ല..! ഒരു സാഹിത്യകാരനാകാന്‍ ഇവരാരും സമ്മതിക്കില്ല.. !
ചിരിച്ചും കളിച്ചും രണ്ടു മണിക്കൂര്‍ അവിടെ. ഉച്ചഭക്ഷണത്തിന്റെ സമയമായപ്പോള്‍ വൈത്തിരിയിലേക്ക് ..
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്- ബാണാസുരസാഗര്‍
ഏഷ്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാം എന്നതാണ് ബാണാസുരസാഗറിന്റെ പ്രശസ്തി. KSEBയുടെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലാണ് ഞങ്ങളുടെ രാത്രി താമസം. നാല് മണിയോടെ അവിടെ എത്തി. പഴയ ബ്രിട്ടീഷ് മാതൃകയിലുള്ള ഒരു കെട്ടിടം. പശ്ചാത്തലത്തില്‍ ഡാമും പുഴയും. മനോഹരമായ ഒരു സ്ഥലം . ആദ്യ കാഴ്ച തന്നെ മനസ്സിനെ കുളിര്‍പ്പിക്കും. നാല് മുറികളിലായി എട്ടു ബെഡുകള്‍ . സൗകര്യങ്ങള്‍ക്ക് യാതൊരു കുറവുമില്ല. രാത്രി ഭക്ഷണവും നാളത്തെ പ്രഭാതഭക്ഷണവും ഇവിടെ നിന്ന് തന്നെ. കുറച്ചു നേരം വെടിവട്ടം.
വെയിലൊന്നാറിയതോടെ ഡാമിലേക്ക് നടന്നു. ഏതോ കോളേജില്‍ നിന്ന് ടൂര്‍ വന്ന രണ്ടു ബസ്സ് പെണ്‍കുട്ടികളുണ്ട്. കൂട്ടത്തിലെ ചെറുപ്പക്കാരായ സിയാഫ്ക്കയും പുന്നശേരിയുമൊന്നും അവരെ ശ്രദ്ധിച്ചേ ഇല്ല എന്നത് പ്രത്യേകം പ്രസ്താവിക്കട്ടെ. ഞങ്ങള്‍ ഞങ്ങളുടെ ലോകവുമായി ഡാമില്‍ ഇരുട്ടുന്ന വരെ ചുറ്റിയടിച്ചു .
പാര്‍ക്കില്‍ പുന്നശ്ശേരി 'അമച്വര്‍ ' ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുമായി കറങ്ങുന്നു. അങ്ങേയറ്റത് കുറെ ഊഞ്ഞാലുകളില്‍ പെണ്‍കുട്ടികള്‍ ആടുന്നു. കുറെ കഴിഞ്ഞപ്പോള്‍ അവിടെയൊരു കശപിശ. ഷാജി ഊഞ്ഞാലിന് വേണ്ടി വഴക്ക് കൂടുകയാണ്. കുറെ നേരത്തെ വഴക്കിനു ശേഷം ഒരു ഊഞ്ഞാല്‍ അവനൊപ്പിച്ചു.
രാത്രിയോടെ ബംഗ്ലാവില്‍ മടങ്ങിയെത്തി
ചിക്കന്‍ കറിയും ചപ്പാത്തിയും കഴിച്ചു ഹാളില്‍ കഥ പറയാനിരുന്നു.
ബ്ലോഗ് ചരിത്രം മുഴുവന്‍ പറഞ്ഞു തീര്‍ത്ത മണിക്കൂറുകള്‍
ഹക്കീം പിന്നെയും നിശബ്ദനാണ്. കാരണം അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. ഇതിനിടയില്‍ അവന്റെ മൊബൈലില്‍ 'മയില്‍പ്പീലി' ബ്ലോഗ് തുറന്നു വായിപ്പിചിരിക്കുന്നു ഷാജി. ഷാജി ചെയ്ത ഈ പാതകത്തില്‍ ഞങ്ങളെല്ലാം അനുശോചനം രേഖപ്പെടുത്തി.
![]() |
ഷാജി ഷാ. റഷീദ് പുന്നശ്ശേരി .മന്‍സൂര്‍ ചെറുവാടി.ഇസ്മയില്‍ ചെമ്മാട്. സിയാഫ് അബ്ദുള്‍ഖാദര്‍ .നിസാര്‍ .ഹക്കീം ചെറൂപ്പ. ഷബീര്‍ തിരിച്ചിലാന്‍ |
ആ രാത്രി മുഴുവനും ബ്ലോഗിലുള്ള എല്ലാവരെയും കുറിച്ച് ചര്‍ച്ചകള്‍ നടന്നു
ചര്‍ച്ച വഴിമാറി 'മലയാള കഥാ സാഹിത്യത്തിലെ ആധുനിക പ്രവണതകള്‍ ' എന്ന വിഷയത്തിലെത്തിയപ്പോഴാണ് ഷാജിയും ഹക്കീമും കിടക്കാന്‍ പോയത്
'ഉത്തരാധുനികത ഗദ്യസാഹിത്യത്തില്‍ ' എന്ന വിഷയമെത്തിയപ്പോള്‍ പുന്നശ്ശേരിയെയും ഷബീറിനെയും കാണാനില്ല. 'സ്വത്വ വാദം ' എത്തിയതോടെ ഞാനും മന്‍സൂര്‍ക്കയും ചെമ്മാടും എണീറ്റു. പിന്നെ സിയാഫ്ക്കാ എന്ത് ചെയ്തോ എന്തോ !!!
പുലരും വരെ സ്വപ്നം കണ്ടുറങ്ങി
കാലത്ത് പുട്ടും കടലയും കഴിച്ചു. ഇനി ചെമ്പ്രയിലെക്കാണ് യാത്ര. വയനാടിലെ ഏറ്റവും ഉയരമുള്ള പോയിന്റാണ് ചെമ്പ്ര. കൂട്ടിനു എസ്റ്റേറ്റിലെ ജീവനക്കാരനും മന്‍സൂര്‍ക്കയുടെ പരിചയക്കാരനുമായ 'മച്ചാനും' ഉണ്ടാകും
പച്ചപ്പുല്പാടങ്ങള്‍
ചെമ്പ്രയിലെക്കുള്ള വഴി അല്‍പ്പം ദുര്‍ഘടം പിടിച്ചതാണ്.റോഡിനു വീതി കുറവാണ്. ഒരു വശം കൊക്കയും മറുവശം തേയിലത്തോട്ടവും. എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുന്‍വശം വരെ മാത്രമേ കാര്‍ പോകൂ. അവിടെ നിന്നങ്ങോട്ടു നടക്കണം . ഇറങ്ങിയപ്പോള്‍ കാണുന്ന കാഴ്ച ചുറ്റും ഇടതൂര്‍ന്നു നില്‍ക്കുന്ന പച്ച തേയില ചെടികളാണ്
ആ പച്ചപ്പ് രണ്ടു ദിവസമായി വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്ന എന്റെ മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തി (ഗൃഹാതുരത്വം ബ്ലോഗ്ഗര്‍മാരുടെ ജന്മാവകാശമാണ് . അതിനെ ചോദ്യം ചെയ്യരുത് ). എന്റെ 'കവി'മനസ്സില്‍ ഓടി വന്നത് ഗ്രാമത്തിലെ പച്ചപ്പുല്‍പ്പാടങ്ങളാണ്. ആത്മഗതം ഒരല്‍പം ഉച്ചത്തില്‍ ആയിപ്പോയി.
"പച്ചപ്പുല്പാടങ്ങള്‍ !!"
ചുറ്റും ഒരു പൊട്ടിച്ചിരി... മലമുകളിലെ തേയിലത്തോട്ടതിലേക്ക് നോക്കി വായും പൊളിച്ചു പച്ചപ്പുല്പാടങ്ങള്‍ എന്ന് പറഞ്ഞ എന്നെ നോക്കി ചിരിക്കുകയാണ് എല്ലാവരും . കവിത്വമില്ലാത്ത അരസികര്‍ . കാണുന്നതിലപ്പുറം ചിന്തിക്കുന്നവരാണ് കവികള്‍ എന്ന് ഇവര്‍ക്കറിയില്ലേ . എനിക്ക് വല്ലാതെ ദേഷ്യം വന്നു. ബ്ലോഗിലെ നാല് മഴക്കവിതകളെങ്കിലും മനപ്പാഠം ചൊല്ലാനറിയാത്ത ഇവരുടെ കൂടെയാണല്ലോ ഞാന്‍ പുറപ്പെട്ടത്. ശേ.... ദേഷ്യം സഹിക്കാന്‍ വയ്യാതെ നാലു തേയിലച്ചെടികളുടെ കൂമ്പ് നുള്ളി വായിലിട്ടു. നല്ല കയ്പ്പ് !! അരസികന്മാര്‍ ഉറഞ്ഞു ചിരിച്ചു കൊണ്ടെയിരിക്കുകയാണ്
എല്ലാവരും ചിരി നിര്‍ത്തിയിട്ടും ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസനപ്പോലെ സിയാഫ്ക്ക ചിരി തുടരുകയാണ്. ബ്ലോഗ് മഹിളാരത്നത്തെ മനസ്സില്‍ സ്മരിച്ചു ഞാനൊന്ന് ആഞ്ഞു ശപിച്ചു. ആയിരം വര്‍ഷം നിങ്ങള്‍ക്ക് കവിത അന്യമാകട്ടെ കശ്മലാ .
.
ശാപം ഏറ്റതാണോ എന്തോ സിയാഫ്ക്കാനെ ഒരു അട്ട കടിച്ചു . കുറച്ചു നേരം അട്ടയെ പറിച്ചെടുക്കാനുള്ള സംഘര്‍ഷം. സിയാഫ്ക്കാടെ മുഖത്ത് ഒരു പാമ്പ് കടിച്ച ഭാവം!! പറിച്ചെടുക്കുകയും ഒന്നും ചെയ്യേണ്ടി വന്നില്ല. അതിനു മുന്‍പേ അട്ട ചത്തു. സിയാഫ്ക്കാനെ കടിച്ചു ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ അതിനു??
ഇനി തേയിലത്തോട്ടം നില്‍ക്കുന്ന കുന്നിനു മുകളിലേക്കാണ്. അവിടെയാണ് ബബ്ലൂസ് നാരങ്ങകള്‍ കായ്ച്ചു പഴുത്ത് നില്‍ക്കുന്നത്.
ഓപറേഷന്‍ ബബ്ലൂസ് നാരങ്ങ
തേയിലത്തോട്ടത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ കുറെ നടന്നു. നടത്തത്തില്‍ വേഗത അല്പം കുറഞ്ഞ സിയാഫ്കാക്കും പുന്നശ്ശേരിക്കും ഒപ്പമാണ് ഞാന്‍ . ഒരു കുന്നിനു മുന്നിലെത്തിയപ്പോള്‍ ഞങ്ങളുടെ മച്ചാന്‍ നടത്തം നിര്‍ത്തി. ഏതാണ്ട് 90 ഡിഗ്രി കുത്തനെ മുകളിലേക്ക് കയറണം. അതും തേയിലക്കൂട്ടത്തിനിടയിലൂടെ . ഏറ്റവും മുകളിലാണ് ബബ്ലൂസ് നാരങ്ങ മരങ്ങള്‍ കായ്ച്ചു നില്‍ക്കുന്നത്. സിയാഫ്കയും പുന്നശ്ശേരിയും അപ്പോഴേ ഉദ്യമം ഉപേക്ഷിച്ചു. മറ്റുള്ളവര്‍ വലിഞ്ഞു കയറാന്‍ തുടങ്ങി. ഏറ്റവും പുറകില്‍ ഞാനും
എനിക്ക് മുന്‍പിലായി ഗവിയിലെക്കുള്ള KSRTC ബസ് പോലെ നാലഞ്ചു തവണ ബ്രേക്ക് ഡൌണും രണ്ടു മൂന്നു തവണ ടയര്‍ മാറ്റലും ഒക്കെയായി ഞരങ്ങിക്കയറുകയാണ് മന്സൂര്‍ക്ക. ഈ സാധനം എങ്ങാനും താഴേക്ക് വീണാല്‍ ഞാന്‍ തവിട്പൊടി. അതിനാല്‍ ഞാന്‍ കയറ്റം നിര്‍ത്തി. മാത്രമല്ല താഴെ അവര്‍ രണ്ടും ബോറടിച്ചു നില്‍ക്കുന്നു. എല്ലാരും കൂടെ മുകളില്‍ കയറിയാല്‍ അവര്‍ക്ക് കമ്പനിയില്ലല്ലോ. ( പേടിച്ചിട്ടാണ്,മലയില്‍ ഗ്രിപ്പ് കിട്ടാഞ്ഞിട്ടാണ് എന്ന് പലതും തിരിച്ചിലാനും ഷാജിയുമൊക്കെ പറഞ്ഞെങ്കിലും എന്റെ കാരണം എനിക്കറിയാലോ!!)
മുകളില്‍ അപ്പോഴേക്കും ബബ്ലൂസ് നാരങ്ങകള്‍ പറിക്കാന്‍ ആരംഭിച്ചിരുന്നു. ഡാര്‍വിന്‍ സിദ്ധാന്തം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഷാജിയും ഹക്കീമും മരത്തില്‍ കയറിക്കഴിഞ്ഞു.പൊട്ടിച്ചെടുത്ത നാരങ്ങകള്‍ താഴെ നില്‍ക്കുന്നവര്‍ക്കെറിഞ്ഞു കൊടുക്കുന്നു. ഒരു നാരങ്ങ തീറ്റ മല്‍സരം തന്നെ നടന്നു. വിജയിച്ചതാരാകും എന്നൂഹിക്കാമല്ലോ
ഇനി ഇതെല്ലാം എങ്ങനെ താഴെയത്തിക്കുമെന്നായി. കൂടെക്കൊണ്ടു പോയിരുന്ന ഒരു ചാക്കിലും എല്ലാവരുടെയും കൈകളിലുമായി ഒരുവിധം എല്ലാം താഴേക്കിറക്കി. ഓരോ നാരങ്ങകള്‍ പിടിച്ചു തന്നെ താഴോട്ടിറങ്ങാന്‍ എല്ലാവരും കഷ്ടപ്പെടുമ്പോള്‍ ഒരു ചാക്കുമായി കൂളായി മച്ചാന്‍ താഴെയിറങ്ങി. കാറില്‍ മുഴുവന്‍ ബബ്ലൂസ് നാരങ്ങ നിറഞ്ഞു.
സമയം ഒരുമണി കഴിഞ്ഞത് ഞാന്‍ ഓര്‍മിപ്പിച്ചു. കാര്‍ നേരെ മേപ്പാടിയിലേക്ക്.
മേപ്പാടിയില്‍ ഇറങ്ങി ആദ്യം ചെയ്തത് തേയില വാങ്ങല്‍ ആയിരുന്നു. പിന്നെ ഭക്ഷണം കഴിക്കാന്‍ ദേവ്സ് എന്ന ഒരു നാടന്‍ ഭക്ഷണശാലയിലേക്ക് . സ്വാദിഷ്ടമായ ഊണ്. എല്ലാവരും ഒരേ പോലെ സംതൃപ്തര്‍
ഊണ് കഴിച്ചു കഴിഞ്ഞപ്പോള്‍ ചെമ്മാടിന് അടുക്കളയില്‍ കയറി 'ഷെഫി'നെ അഭിനന്ദിക്കണം. ദുബായില്‍ ഫൈവ്‌സ്റ്റാര്‍ ഹോട്ടലിലൊക്കെ പുള്ളി പതിവായി ചെയ്യാറുള്ളതാണത്രേ!!! . കൌണ്ടറില്‍ പറയാമെന്നു തിരിച്ചിലാന്‍ .
എന്നിട്ടും ചെമ്മാടിന് തൃപ്തി പോര. കൈ കഴുകുമ്പോള്‍ അടുക്കളയിലേക്കൊന്നു പാളി നോക്കി. ഒരു ചുവപ്പ് ചുരിദാര്‍ ഓ ഹോ ..
ഇനി എങ്ങോട്ട് പോണം എന്നായി പിന്നെ ചര്‍ച്ച.
തോല്‍പ്പെട്ടി കാട്ടിലേക്ക്.
ചര്‍ച്ച അധികം നീണ്ടില്ല. തോല്‍പ്പെട്ടിയിലേക്ക് പോകാന്‍ തീരുമാനമായി. അതിര്‍ത്തിയില്‍ കുടകിനോട് ചേര്‍ന്ന് കിടക്കുന്ന ഫോറസ്റ്റ് ഏരിയയാണ്. അവിടെ നിന്നും കാടിനുള്ളിലേക്ക് ജീപ്പ് കിട്ടും. മൃഗങ്ങളെ കണ്ടു കൊണ്ട് കാടിന്റെ വന്യതയിലെക്കൊരു യാത്ര. ഓര്‍ത്തപ്പോഴേ ത്രില്‍ . അഞ്ചു മണിക്ക് മുന്‍പ് അവിടെ എത്തി. ഒരു ജീപ്പില്‍ പോകാന്‍ കഴിയില്ല. രണ്ടു ജീപ്പിലായി ഞങ്ങള്‍ കയറി. ഓരോ ഗൈഡും കൂടെയുണ്ട്. മൃഗങ്ങളെ ഒന്നും കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല
കാടിനുള്ളിലേക്ക് പോകും തോറും റോഡ് ഇല്ലാതായി വരുന്നുണ്ട്. തെറിച്ചും തെന്നിയുമുള്ള ജീപ്പ് യാത്ര ആയാസകരമെങ്കിലും കാടിന്റെ മനോഹാരിത അത് കുറച്ചു തരുന്നു. മന്‍സൂര്‍ക്ക മുന്നില്‍ തന്നെ ഇരുന്നു. മൃഗങ്ങളെ ആകര്‍ഷിക്കാമല്ലോ!!
ആദ്യം ഞങ്ങള്‍ക്ക് കിട്ടിയ കാഴ്ച ഒരു മലയണ്ണാനെ പിടിച്ചു മരക്കൊമ്പില്‍ ഇരിക്കുന്ന പരുന്താണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഈ ചിത്രം കിട്ടിയാല്‍ സന്തോഷമാകുമെന്നു ഗൈഡ് പറഞ്ഞു. ഞങ്ങളുടെ സാധാ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയുന്ന പോലെ ആ ദൃശ്യം പകര്‍ത്തി. ഏറെ നേരമായും ആ പരുന്തു അനങ്ങുന്നില്ലായിരുന്നു.
അവിടെ നിന്നുമുള്ള യാത്രയില്‍ ഇടക്കിടക്കുള്ള കാഴ്ച മാന്‍കൂട്ടങ്ങളായിരുന്നു. മൃഗങ്ങളുടെ സഹവര്‍ത്തിത്വം ഈ യാത്രയില്‍ ശ്രദ്ധിക്കാനായി. ആദ്യ മാന്‍കൂട്ടത്തിനു കൂട്ട് ഹനുമാന്‍ കുരങ്ങുകളാണ്. ഇവ മരക്കൊമ്പുകളില്‍ കയറിയിരുന്നു പുലിയും കടുവയും ഒക്കെ വരുമ്പോള്‍ മാനുകള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുമത്രേ..
അടുത്ത മാന്‍കൂട്ടത്തിനു കാട്ടുപോത്തുകളാണ് കാവല്‍ . പൊതുവേ അക്രമണകാരികളായ കാട്ടുപോത്തിനെ പുലികള്‍ക്ക് പോലും ഭയമാണത്രേ

മയിലുകള്‍ , മ്ലാവ് തുടങ്ങിയവയും ഞങ്ങള്‍ക്ക് മുന്നിലെത്തി.
ജീപ്പ് യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ തളര്‍ന്നിരുന്നെങ്കിലും നല്ലൊരു അനുഭവത്തിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.
സൗഹൃദം വയനാടിലെ നൂല്‍മഴ പോലെ മനസ്സിലേക്ക് പെയ്തു തീര്‍ന്ന രണ്ടു ദിവസത്തിന് ശേഷം ആ മഴയില്‍ കുളിര്‍ന്ന ഹൃദയവുമായി ഞങ്ങള്‍ ചുരമിറങ്ങി.. ഇനിയും പങ്കുവെക്കാന്‍ നിമിഷങ്ങള്‍ ഭാവിയില്‍ കാത്തിരിക്കുന്നു എന്ന ഉത്തമവിശ്വാസത്തോടെ ...,.
(എല്ലാം കഴിഞ്ഞു കോഴിക്കോട് എത്തുമ്പോള്‍ രാത്രി പത്തു മണി. അവിടെ നിന്ന് ഒരു കോട്ടയം ബസ്സില്‍ കയറി വീട്ടില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെയുള്ള ചങ്ങരംകുളം എത്തുമ്പോള്‍ രാത്രി ഒരു മണി. പല തവണത്തെ എന്റെ ഊരുതെണ്ടലുകള്‍ കഴിഞ്ഞു തിരിച്ചെത്തും പോലെ തന്നെ മൊബൈല്‍ എടുത്തു സുഹൃത്ത് ഷിഹാബിനെ വിളിച്ചു. പാതിരാക്ക് കണ്ണും തിരുമ്മി എണീറ്റ് പത്തു നാല്‍പ്പതു കിലോമീറ്റര്‍ ബൈക്കോടിച്ചു എന്നെ കൊണ്ട് പോകാന്‍ അങ്ങനെ ഒരു സൗഹൃദം കാത്തിരിക്കുന്നു എന്നതിന്റെ അഹങ്കാരമാകാം ഏതു പാതിരാവിലും യാത്ര ചെയ്യാനുള്ള എന്റെ ധൈര്യം )
(ചിത്രങ്ങളെല്ലാം 'അമച്വര്‍ ' ക്യാമറയിലും മന്‍സൂര്‍ക്കയുടെ ക്യാമറയിലും പകര്‍ത്തിയത് )
കടലിലും തെരുവിലും പിന്നെ പറമ്പിലും നമ്മള്‍ കൂടിയിട്ടുണ്ട്, കാട്ടിലെ മീറ്റ് ഇതാദ്യമായിട്ടാണ്. ഒരുകാര്യം നിശ്ചയം; അവിടെ സ്നേഹമല്ലാതെ ഒന്നും വിളയില്ല. അതീ എഴുത്തിലും പ്രകടം.
ReplyDeleteഇവരത്രയും എന്റെ മിത്രങ്ങള്‍. സ്നേഹ സലാം.
അല്ല , ശരിക്കും ട്രെയിനിനു സ്റ്റിയരിംഗ് ഉണ്ടോ ? സിയാഫ്‌ന്‍റെ വണ്ടിക്കഥകള്‍ കേട്ട നിങ്ങള്‍ക്ക് ഭൂമിയിലെ പാപത്തിനു എന്തായാലും ഇളവ് ഉണ്ടാകും ... ശോ എനിക്കാ ഭാഗ്യമില്ലാണ്ട് പോയല്ലോ.. അസൂയ മുഴുത്ത അസൂയയാണ് ഇപ്പോള്‍ എനിക്ക് .. സ്നേഹം നിറഞ്ഞ അസൂയ ... ബുഹഹഹഹ....
ReplyDeleteയാത്ര വിവരണം നന്നായിട്ടുണ്ട്.. നിസാര്‍ ഇക്കയുടെ ഒരി വേറിട്ട രചനകൂടിയാണ്.... പ്രതീക്ഷക്ക് തുരങ്കം വയ്ക്കാത്ത പോസ്റ്റ്....
ReplyDeleteനന്നായിട്ടുണ്ട്... ആശംസകള്‍......,,,
A wonderful journey...! Thanks for sharing it.
ReplyDeleteBest wishes...!!!
ഈ കാട്ടു പോത്തിനെ കണ്ടപ്പോള്‍ ഞാനൊന്ന് പേടിച്ചു ട്ടോ
ReplyDeleteഇനി ഈ മീറ്റ് കലക്കാന്‍ കൊമ്പന്‍ കാട്ട് പോത്തിനെ വിട്ടു എന്ന് ആരെങ്കിലും പറഞ്ഞാലോ ഭാഗ്യം അതുണ്ടായില്ല
ആശസകള്‍
'ഇതിനിടയില്‍ പ്രദീപ് മാഷും വന്നു.
ReplyDeleteവരാന്‍ കഴിയില്ല എന്നറിയിക്കാനാണ് പുള്ളി വന്നത്. സ്കൂള്‍ കുട്ടികള്‍ പനിച്ചു ലീവിനപേക്ഷിക്കാന്‍ വന്നു നില്‍ക്കുന്ന പോലെ മുഖത്ത് പരമാവധി ദൈന്യഭാവം വരുത്തിയാണ് മാഷ് ഞങ്ങളെ മുന്നില്‍ നില്‍ക്കുന്നത്.'
അങ്ങനൊക്കെയുണ്ടായി അല്ലേ ? മാഷ്ക്ക് ഞാനൊന്ന് വിളിക്കട്ടെ.
ഹാ ഹാ ഹാ നല്ല ഉപമ.മാഷ്ക്ക് പറ്റിയത്.
'പറഞ്ഞ സമയത്ത് തന്നെ എല്ലാവരും എത്തി. ആരെയും കാത്തു നില്‍ക്കേണ്ടി വന്നില്ല. തുടക്കം തന്നെ നന്നായി.
പനി പിടിച്ച 'കുട്ടിയെ' വഴിയിലുപേക്ഷിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി. വയനാട്ടിലേക്ക് ...'
ഇതെനിക്കിഷ്ടായീ,അപ്പൊ പനി പിടിച്ച കുട്ടീനെ വഴീൽ കളഞ്ഞതാ ല്ലേ ?
അല്ലാതെ മാഷ് വരാതിരുന്നതല്ല.!
''ഇത് ചെറുത്' എന്ന് പറഞ്ഞ പപ്പുവിനെ ഓര്‍മ്മ വന്നു.'
ആ ഡയലോഗ് ഞാൻ മലയാളം ബ്ലോഗ്ഗേർസിൽ ഇട്ടിട്ടുണ്ട്.
' "കഥയില്‍ ചോദ്യം ചോദിക്കാന്‍ നീയാരാടാ. രമേഷ് അരൂരോ , മനോരാജോ. അതോ കെ എസ് ബിനുവോ. . മിണ്ടാതിരുന്നോണം"'
കഥയിൽ ന്ന് പറയുന്നത് കഥ ഗ്രൂപ്പാണല്ലേ ?
'ഷാജി ഊഞ്ഞാലിന് വേണ്ടി വഴക്ക് കൂടുകയാണ്. കുറെ നേരത്തെ വഴക്കിനു ശേഷം ഒരു ഊഞ്ഞാല്‍ അവനൊപ്പിച്ചു.'
അത് പിന്നെ പെണ്ണുങ്ങളോടല്ലേ വഴക്ക് ? അവനത് ചെയ്തില്ലേലാ അതിസയം.
അവനിങ്ങ്ട് വരട്ടെ ബാക്കി വേണ്വേട്ടൻ കൊടുത്തോളും.
''ഉത്തരാധുനികത ഗദ്യസാഹിത്യത്തില്‍ ' എന്ന വിഷയമെത്തിയപ്പോള്‍ പുന്നശ്ശേരിയെയും ഷബീറിനെയും കാണാനില്ല. 'സ്വത്വ വാദം ' എത്തിയതോടെ ഞാനും മന്‍സൂര്‍ക്കയും ചെമ്മാടും എണീറ്റു. പിന്നെ സിയാഫ്ക്കാ എന്ത് ചെയ്തോ എന്തോ !!!'
ഞാനില്ലാത്തതിന്റെ കുറവ് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകും.
ആ ഗദ്യസാഹിത്യത്തിൽ.
ഞാനായിരുന്നേൽ അതൊരു ശബ്ദസാഹിത്യമാക്കുമായിരുന്നു.
'പറിച്ചെടുക്കുകയും ഒന്നും ചെയ്യേണ്ടി വന്നില്ല. അതിനു മുന്‍പേ അട്ട ചത്തു. സിയാഫ്ക്കാനെ കടിച്ചു ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ അതിനു??'
അത് കടിച്ചതിന് ആത്മഹത്യ ചെയ്തതൊന്നുമല്ല നിസാരാ,
വിഷം തിരിച്ച് തീണ്ടിയതാ.......!
'എന്നിട്ടും ചെമ്മാടിന് തൃപ്തി പോര. കൈ കഴുകുമ്പോള്‍ അടുക്കളയിലേക്കൊന്നു പാളി നോക്കി. ഒരു ചുവപ്പ് ചുരിദാര്‍ ഓ ഹോ .. '
ഇപ്പൊ മനസ്സിലായില്ലേ ഷെഫിനെ അഭിനന്ദിക്കാനുള്ള ആ ആഗ്രഹത്തിന്റെ രഹസ്യം.?
ചെമ്മാടിക്കയും ചുവപ്പ് ടീ ഷർട്ട്,ഷെഫും ചുവപ്പ്.!
സേയിം പിഞ്ച്.
'സൗഹൃദം വയനാടിലെ നൂല്‍മഴ പോലെ മനസ്സിലേക്ക് പെയ്തു തീര്‍ന്ന രണ്ടു ദിവസത്തിന് ശേഷം ആ മഴയില്‍ കുളിര്‍ന്ന ഹൃദയവുമായി ഞങ്ങള്‍ ചുരമിറങ്ങി.. ഇനിയും പങ്കുവെക്കാന്‍ നിമിഷങ്ങള്‍ ഭാവിയില്‍ കാത്തിരിക്കുന്നു എന്ന ഉത്തമവിശ്വാസത്തോടെ ...,.'
സന്തോഷം നിസാരാ ഈ അനുഭവം പങ്കുവച്ചതിന്.
ഞാനൂടി ഉണ്ടായിരുന്നേൽ മ്മക്കൊരു കഥാസാഗരം തീർക്കാമായിരുന്നു.
ഛേ....എനിക്കതൊരു റിലീഫും ആകുമായിരുന്നു.
ആശംസകൾ.
ആഹാ... എന്‍റെ നാട്ടിലേക്കായിരുന്നു യാത്ര...! ജൂലൈയില്‍ ആയിരുന്നെങ്കില്‍ ഞങ്ങളും കൂടാമായിരുന്നു...നിങ്ങള്‍ പോയ് വന്നതിനു ശേഷമാണോ കടുവ നാട്ടിലിറങ്ങാന്‍ തുടങ്ങിയെ...?
ReplyDeleteആശംസകളോടെ...
കാട്ടിൽ കൂടിയ പുലകളേ നിങ്ങളാണ് പുലികൾ
ReplyDeleteഅതീവ രസമുള്ളതും വളരെ ഉപകാരപ്രദവുമാണ്
ReplyDeleteബബ്ലൂസ് നാരങ്ങ- എന്ന് കേട്ടിട്ടുണ്ട്
എല്ലാ 'കശ്മലന്മാര്‍ക്കും' എന്റെ ആശംസകള്‍
(ഈ യാത്രക്ക് വേണ്ടിയാണ് ചെറുവാടി ഇവിടെനിന്ന് മുങ്ങിയത് എന്ന് ഇപ്പോള്‍ മനസ്സിലായി)
എന്‍റെ നാട്ടിലേക്കാണ് യാത്ര എന്നറിഞ്ഞിരുന്നെങ്കില്‍ തൊള്ളായിരം എന്ന എന്‍റെ വീടിനടുത്തുള്ള മലകൂടി ഒന്ന് കയറാന്‍ പറയുമായിരുന്നു ,.,ഹൃദയ സ്പര്‍ശിയായ .,.,ചില കാഴ്ചകള്‍ കാണാമായിരുന്നു .,.,നല്ല മനോഹരമായ രീതിയില്‍ വിരസതയില്ലാതെ ഒരു വിവരണം ,.,.വയനാടന്‍ കുളിരില്‍ പൊതിഞ്ഞ ആശംസകള്‍
ReplyDeleteഈ ബുജീസെല്ലാം ശുദ്ധ പാവങ്ങളും ആണല്ലേ :) ബ്ലോഗേര്‍സിന്റെ മറ്റൊരു മുഖം കൂടി കണ്ടു :)
ReplyDeleteകാടിന്റെ മനോഹാരിത നഷ്ടപ്പെട്ടു. ഇനി കാട്ടില്‍ മൃഗങ്ങള്‍ കക്കൂസ് സാഹിത്യം എഴുതും. നാളെ കാട്ടുഭൂമിയുടെ ക്ലാഗനയില്‍ അവയൊക്കെ പംക്തിയായി അച്ചടിച്ച് വരും.. സിയാഫ് കൊണ്ടുവന്ന ആ പുസ്തകങ്ങള്‍ ഏതാണ്. വെറുതെയല്ല, കഴിഞ്ഞ ദിവസം രണ്ട് മൂന്ന് എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങളുടെ പേരു പറയാന്‍ പറഞ്ഞ് ഫെയ്സ്ബുക്കില്‍ പുള്ളി മെസേജ് ഇട്ടത്. എടുത്താല്‍ പൊങ്ങാത്തത് പൊങ്ങുമ്മൂടന്‍ എന്ന് പറഞ്ഞ് ഞാന്‍ തടിയൂരി.. :)
ReplyDeleteവിവരണം കലക്കീ..ചില ഡയലോഗുകൾ ചിരിപ്പിച്ചു....
ReplyDelete1. 'ഇത് ചെറുത്' എന്ന് പറഞ്ഞ പപ്പുവിനെ ഓര്‍മ്മ വന്നു.
2. എല്ലാവരും ചിരി നിര്‍ത്തിയിട്ടും ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസനപ്പോലെ സിയാഫ്ക്ക ചിരി തുടരുകയാണ്. ബ്ലോഗ് മഹിളാരത്നത്തെ മനസ്സില്‍ സ്മരിച്ചു ഞാനൊന്ന് ആഞ്ഞു ശപിച്ചു. ആയിരം വര്‍ഷം നിങ്ങള്‍ക്ക് കവിത അന്യമാകട്ടെ കശ്മലാ .
ഇക്കയുടെ രചനയില്‍ പതിവുള്ളതിനേക്കാള്‍ നല്ല ഒരു താളം വന്നിരിക്കുന്നു.
ReplyDeleteപിന്നെ വയനാട്.. അതെന്റെ നാടാണ് അത് മനോഹരമാണ് എന്നതില്‍ ഒരു സംശയവുമില്ല.
ഈ ട്രിപ്പ് പോകുന്ന വഴിക്കാണോ എന്നോട് കാണാം എന്ന് പറഞ്ഞത്?
ബബ്ലൂസ് നാരങ്ങ ആണോ അതോ ബംബ്ലിമൂസ് ആണോ? ഞാനൊക്കെ ചെറുപ്പത്തില്‍ അങ്ങനാണ് പറഞ്ഞു നടന്നിരുന്നത്..
സുന്ദരമീ യാത്രയും..ഷാജി വല്ല മയിലിനെയും പിടിച്ചോ അവനാളുവില്ലനാ...
ReplyDeleteകൊള്ളാം, നിസാറിന്റെ ഗൌരവതരമായ ലേഖനങ്ങളിൽ നിന്നും മാറി തികച്ചും സുന്ദരവും ലളിതവുമായ ഒരു യാത്രാ വിവരണം.. സത്യം പറഞ്ഞാൽ നേരത്തെ ഗ്രൂപ്പുകളിൽ കണ്ട ഓപറേഷൻ ബബ്ലൂസ് ഫോട്ടോസ് കണ്ടപ്പോൾ തന്നെ മനുഷ്യന് ഇവിടെ നിന്നും ജ്യോലിയും വലിച്ചെറിഞ്ഞ് അങ്ങോട്ട് ഓടി വരാൻ തോന്നീതാ... പിന്നെ പട്ടിണിയെക്കുറിച്ചൊക്കെ ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചു.
ReplyDeleteവളരെ നന്ദി, കൂടെ യാത്ര ചെയ്യാത്തതിൽ നേരിയ സങ്കടം ജനിപ്പിക്കുന്ന സുന്ദരമായ ഈ വിവരണത്തിന്...
കൊള്ളാം നിസാരാ...
ReplyDeleteനിങ്ങളോടൊപ്പം യാത്ര ചെയ്ത പ്രതീതി..
മനോഹരം യാത്ര പോയ പോലെ തന്നെ അനുഭവിപ്പിച്ചു നിസ്സാരാ....നിസ്സാരന്‍ അല്ല..സ്നേഹത്തിന്റെ സൌഹൃദങ്ങളുടെ ഒരായിരം പുഞ്ചിരികള്‍ നിങ്ങളുടെ മുഖങ്ങളില്‍ കാണാം..
ReplyDeleteവിവരണം നന്നായി നിസാർ
ReplyDeleteആശംസകൾ
നിസ്സാര്‍ ഇവിടെത്താന്‍ അല്‍പ്പം വൈകി
ReplyDeleteഓഫീസ് തിരക്ക് തന്നെ കാരണം
നല്ലൊരു വിവരണം വായിപ്പാനും, ഒപ്പം
സഞ്ചരിക്കാനും കഴിഞ്ഞ ഒരു പ്രതീതി
ചിത്രങ്ങള്‍ മനോഹരം, പക്ഷെ അവകളെ
ഓരോ വശങ്ങളിലെക്കൊന്നു മാറ്റി നിര്‍ത്തി
നോക്കിക്കേ തീര്‍ച്ചയായും അത് ബ്ലോഗിന്റെ
ഭംഗി അല്ല ഒപ്പം അവകളുടെയും ഭംഗി കൂട്ടും !!!
വീണ്ടും കാണാം
എഴുതുക അറിയിക്കുക
പോസ്റ്റ് അറിയിപ്പ് കിട്ടിയില്ല,
വെറുതെ നോക്കിയപ്പോള്‍ കണ്ടതാണ്
പോസ്റ്റില്‍ അറിയിക്കുക അതിവിടെ
വേഗം എത്താന്‍ തുണക്കും
ആശംസകള്‍
ഒപ്പം കൂടിയ സഹയാത്രികര്‍ക്കും
ആശംസകള്‍
നല്ല വിവരണം നിസ്സാരാ... ഒരു ആങ്കുട്ടി ആകാഞ്ഞതില്‍ വീണ്ടുമൊരിക്കല്‍ കൂടി ദുഖം തോന്നുന്നു :) ഹും....അസൂയ ,കുശുമ്പ് ,ഒക്കെ വരുന്നുണ്ട് . ബബ്ലൂസ് നാരങ്ങ പറിച്ചു വരുന്ന പടം കണ്ടു ഞാന്‍ ചെരുവാടിയോടു ചോദിച്ചു ഇതെന്താ സാധനം എന്ന്? മൂപര് പറഞ്ഞു മാതളങ്ങ ആണെന്ന് . മാതളനാരകം ഇത്ര വലുതോ എന്ന് ചോദിച്ചു ഞാന്‍ . മലയില്‍ ഉണ്ടാകുന്നതല്ലേ അതാനിത്ര വലുപ്പം എന്ന് പറഞ്ഞു . ബബ്ലൂസും മാതളവും തിരിച്ചറിയാത്ത ബ്ലോഗ്ഗര്‍ ആയിരുന്നല്ലോ നിങ്ങളുടെ നേതാവ് :) ( എന്നെ കൊല്ലണ്ടാ മന്‍സൂര്‍ ) പിന്നെ പോസ്റ്റ് ഒക്കെ പതിവ് പോലെ നന്നായി .വായിച്ചു , രസിച്ചു... ( അക്ഷര തെറ്റുകള്‍ ഉണ്ട് . ബാക്കിയുള്ളവര്‍ വരും മുന്‍പേ അതിന്റെ കാര്യം തിരുമാനം ആക്കിക്കോ
ReplyDeleteഞാനും ഉണ്ടായിരുന്നല്ലോ ഈ യാത്രയില്‍..( വായിച്ച് കഴിഞ്ഞപ്പോള്‍ തോന്നിയതാ)
ReplyDeleteനന്നായി ഈ യാത്ര
ReplyDeleteവിവരണം മനോഹരം
ആശംസകള്‍
നിസ്സാരന്‍റെ കയ്യില്‍ കഥയും ലേഖനവും യാത്രാവിവരണവുമെല്ലാം ഭദ്രം. എന്തു രസകരമായാണിത് വിവരിച്ചിരിക്കുന്നത്. ശരിക്കും കൊതിപ്പിച്ചു. താന്‍ വെറുമൊരു നിസ്സാരനല്ലാ നിസ്സാരാ..
ReplyDeleteഹ്ര്ദ്യം.
ReplyDeleteഅന്നുരാത്രി വിളിച്ചപ്പോ ഷാജി ഷാ പറഞ്ഞു, ഞങ്ങള്‍ വയനാട്ടിലാണെന്ന്.
ReplyDeleteപക്ഷെ അതിത്രമാത്രം കൊതിപ്പിക്കുന്നൊരു യാത്രയാവുമെന്ന് കരുതീല!
നന്നായിരിക്കുന്നെടാ നിസൂ.
കൊള്ളാം ഇക്കാ .....
ReplyDeleteവയനാട് എന്റെ നാടിനോട് വളരെ അടുത്ത സ്ഥലമാണ് ...
അത് കൊണ്ട് തന്നെ ഇക്ക പോയ സ്ഥലങ്ങളെല്ലാം വയികുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന ഒരു ഫീലിംഗ് .എന്തായാലും കൊള്ളാം ഇക്കാ അടുത്ത തവണ നമുക്കെല്ലാം ഒരുമിച്ചു പോകണം കേട്ടോ ....
മനോഹര മായിരിക്കുന്നു ...ആശംസകള്‍ .
ReplyDeleteഈ മുഖ പുസ്തകതിനപ്പുറം നീളുന്ന സ്നേഹ സൌഹ്രടങ്ങള്‍... കാണുമ്പോള്‍ സന്തോഷം തോനുന്നു. നിങ്ങള്കൊപ്പം യാത്ര ചെയ്ത പോലെ തോന്നി....നല്ല സ്നേഹ യാത്രകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസികുന്നു.....നിസാര്‍ .
ReplyDeleteസുന്ദര മനോഹരമായ ലളിതമായ യാത്രാനുഭവം.. വയനാട് ഞങ്ങളുടെ ഇഷ്ട വിനോദയാത്ര സ്ഥലമാണ്..,,... എത്രയോ വട്ടം കണ്ട സ്ഥലങ്ങള്‍ ഇപ്പോള്‍ വീണ്ടും കണ്ടു.. സൂചിപ്പാറയും കുരുവ ദ്വീപുകളും കൂടി കാണണമായിരുന്നു.. ചെമ്പ്ര മുനമ്പില്‍ പോകുന്ന വഴിയില്‍ ഹൃദയസരസു കണ്ടില്ലേ? .. വളരെ മികച്ച രചന.. ആശംസകള്‍..
ReplyDeleteനല്ല വിവരണം... നാട്ടില്‍ എത്തിയാല്‍ കറങ്ങി നടക്കാതെ വീട്ടില്‍ ഇരുന്നാല്‍ പോരെ നിസാര്‍ (ലേബല്‍: അസൂയ, കുശുമ്പ്)
ReplyDeleteകൊതിപ്പിച്ചല്ലോ മാഷെ !
ReplyDelete( ഇടയ്ക്കു ഓരോ തട്ടും മുട്ടും ..ഉം ഉം ! )
നല്ലൊരു യാത്രയുടെ കൂടെ കൂടിയതുപോലെ.
ReplyDeleteനല്ല വിവരണം. അനാമിക പറഞ്ഞത് പോലെ നിങ്ങളുടെ കൂടെ കൂടാന്‍ പറ്റാത്തതില്‍ എനിക്കുമുണ്ട് വിഷമം. വെറുതെ കിട്ടിയാല്‍ ഒന്നും കളയരുത് . ആ നാരങ്ങ കഴിച്ച് തൊണ്ട കാറിയില്ലേ?!
ReplyDeleteപ്രിയപ്പെട്ട നിസാര്‍, മനോഹരമായ യാത്രാവിവരണം. വായിക്കാന്‍ നല്ല സുഖം തോന്നി. ആശംസകള്‍
ReplyDeleteസ്നേഹത്തോടെ,
ഗിരീഷ്
ഹൃദ്യമായിരിക്കുന്നു
ReplyDeleteവിവരണവും ഫോട്ടോകളും ഇഷ്ടപ്പെട്ടു.
ആശംസകള്‍
ഓർക്കുവാൻ..
ReplyDeleteഓമനിക്കുവാൻ..
ഈ പ്രിയ നിമിഷങ്ങൾ നിയ്ക്കും സ്വന്തം..നന്ദി
ശുഭരാത്രി..!
നല്ല രസകരമായ വിവരണം
ReplyDeleteതനിയെ ഇരുന്ന് വായിച്ച് ചിരിച്ച ഡയലോഗുകള്‍ എടുത്തെഴുതണമെങ്കില്‍ കുറെ ക്വോട്ട് ചേയ്യേണ്ടിവരും.
"അങ്ങേയറ്റത് കുറെ ഊഞ്ഞാലുകളില്‍ പെണ്‍കുട്ടികള്‍ ആടുന്നു".
ReplyDeleteഇളം കാറ്റില്‍ തേങ്ങാ കുലകള്‍ ആടുന്നു എന്നൊക്കെ പറയും പോലെ :D
------------------------------------------------------------------
യാത്രാ വിവരണം ഇങ്ങനെയും എഴുതാം എന്ന് കാണിച്ചു കൊടുത്തു കൊണ്ട്...ഇടുന്ന ഓരോ പോസ്റ്റും വമ്പന്‍ ഹിറ്റാക്കിക്കൊണ്ട്....മുന്‍പോട്ടു .....മുന്‍പോട്ടു ...മുന്‍പോട്ടു.....
-----------------------------------------------------------------
നാട്ടില്‍ വരുമ്പോ മ്മക്കൊരു ട്രിപ്പ് സംഘടിപ്പിക്കണമല്ലോ!!! :)
ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങള്‍ കാണിച്ചുതന്ന ഈ യാത്രാവിവരണത്തിനു ഒത്തിരി നന്ദി നിസ്സാരന്‍!
ReplyDeleteഹൃദ്യമായ അവതരണവും ചിത്രങ്ങളും!!
ആശംസകള്‍!!
എല്ലാര്‍ക്കും ഞാന്‍ കാണിച്ചു തരാം നാട്ടില്‍ വരുമ്പോള്‍ ( ഒടുക്കത്തെ അസൂയ :)
ReplyDeleteപുലികൾ കാടു കയറിയപ്പോൾ ആകണം ശരിക്കുള്ള പുലി കാടിറങ്ങിയത്. അങ്ങിനെയല്ലെ വരൂ.. നിങ്ങളല്ലെ കയറിയത്.. :) നല്ല വിവരണം നിസാർ..
ReplyDeleteഏതെന്കിലും ഒരു യാത്രയില്‍ എന്നെങ്കിലും ഒരുമിച്ചു കാണാം എന്ന പ്രതീക്ഷയില്‍ :-)
ReplyDeleteഅമ്പട മിടുക്കന്മാരേ! എന്താ യാത്ര! ഇതെപ്പൊ പോയീ?? ഇടയ്ക്കൊക്കെ നമ്മളോടും കൂടി പറയണം കേട്ടോ... ഉടനെയെങ്ങും വേണ്ട. പതിയെ മതി. :)
ReplyDeleteഇതൊക്കെ വായിച്ചിട്ട് വല്ലാത്തൊരു അസൂയ.ചാകണതിന് മുന്‍പ് ഒരു ബ്ലോഗ് മീറ്റ് കൂടാന്‍ ഭാഗ്യോണ്ടാവോ എന്തോ..
ReplyDeleteയാത്രയെന്ന പോലെ വായനയും ആഘോഷമാക്കിയിരിക്കുന്നു നിസാര്‍,
ReplyDeleteസാക്ഷ്യ നിരീക്ഷണങ്ങളുടെയും രസക്കൂട്ടുകളുടെയും കൃത്യമായ ബ്ളെന്റിംഗ്.
ആശംസകള്‍ !
ഇതിനിടയില്‍ ഇങ്ങനെ ഒന്നും നടന്നു അല്ലേ , ഏതായാലും രസകരമായി എഴുതിയിട്ടുണ്ട്
ReplyDeleteതീര്‍ത്തും വ്യത്യസ്തം നിസാര്‍
ReplyDeleteസാധാരണ പോലെ ഗൌരവമുള്ള എന്തെങ്കിലും വിഷയമായിരിക്കുമെന്നാണ് കരുതിയത്. തലവാചകവും അങ്ങനെ തോന്നിപ്പിച്ചു. എങ്ങനെ ഇത്ര രസകരമായി യാത്രാവിവരണം എഴുതാന്‍ കഴിയുന്നു. അതും പൊതുവേ സീരിയസ് കാര്യങ്ങള്‍ മാത്രം എഴുതുന്ന ഒരാള്‍ക്ക്. പലയിടത്തും ചിരിച്ചു പോയി. ഒപ്പം ആ യാത്ര എത്ര ഹൃദ്യമായിരിക്കും എന്നും മനസ്സിലായി.
"പച്ചപ്പുല്പാടങ്ങള്‍ !!" :)
വീണിടം വിഷ്ണുലോകം ലെ. ഒരു അബദ്ധം എന്ത് രസകരമായി ന്യായീകരിച്ചു.
ഒരുപാട് സന്തോഷം ഈ വിവരണത്തിന്
പ്രിയപ്പെട്ട നിസാര്‍,
ReplyDeleteസുപ്രഭാതം !
കുറെ മുന്‍പേ വയനാട്ടില്‍ പോയിട്ടുണ്ട്. ചങ്ങായി പറഞ്ഞപ്പോഴാണ്, അറിഞ്ഞത്, ഇത് സൌഹൃദ കൂട്ടായ്മയുടെ യാത്രാച്ചുരുക്കം ആണെന്ന്.
എന്നെയേറെ കൊതിപ്പിച്ചത് ആ ബബ്ലൂസ് നാരങ്ങകള്‍........!പേരിനു തന്നെ എന്ത് ചന്തം !പക്ഷെ, അല്ലികള്‍ക്ക് വലിയ മധുരമില്ല,അല്ലെ?ദാഹം ശമിപ്പിക്കാം.
മയിലും ആനകളും,കാട്ടുപോത്തും, മാനുകളും വയനാടും ഓര്‍മകളില്‍ എന്നും മഴവില്‍ രചിക്കട്ടെ !
ഈ സൗഹൃദം എന്നും നില നില്‍ക്കട്ടെ ! :)
ഇഷ്ട്ടപ്പെട്ടവരുടെ കൂടെയുള്ള യാത്രകളില്‍, തേനിന്റെ മധുരവും, മഞ്ഞിന്റെ കുളിരും പേരറിയാപൂക്കളുടെ സൌരഭ്യവും അനുഭവിക്കാം ! :)
നിങ്ങള്‍ അനുഗ്രഹീതര്‍ ! ഇന്ഷ അള്ള !
സസ്നേഹം,
അനു
യാത്ര ഒരു സാഹസമാണ്,വിജ്ഞാനപ്രദവും ആനന്ദകരവും പുഷ്ക്കലവുമാണ്.ബ്ലോഗ്ഗര്‍മാര്‍ പരസ്പരം ഒത്തു ചേര്‍ന്ന് ഇങ്ങിനെ ഒരു യാത്ര സംഘടിപ്പിച്ച നിങ്ങള്‍ക്കെന്റെ സ്നേഹാദരം...നിസാറിന്റെ അവതരണം മനോഹരം!!
ReplyDeleteനല്ല വിവരണം നിസാർ. ഷാജി അവിടെ നിന്നും നേരെ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ എന്റെയടുത്തു ഉണ്ടായിരുന്നു. കുറച്ചു മീറ്റ് വിശേഷങ്ങള്‍ ഷാജി പറഞ്ഞിരുന്നു. എന്നാലും ഇത്രയും സംഭവ ബഹുലം ആണെന്ന് അറിഞ്ഞില്ല.
ReplyDeleteബ്ലോഗ്ഗ് പുലികള്‍ കാട്ടില്‍ കയറിയപ്പോള്‍ കാട്ടിലെ കടുവ രക്ഷയില്ലാതെ നാട്ടിലിറങ്ങി നിങ്ങള്‍ കാരണം ആ പാവത്തിനെ വെടിവച്ചു കൊന്നു ...!
ReplyDelete>>>"കഥയില്‍ ചോദ്യം ചോദിക്കാന്‍ നീയാരാടാ. രമേഷ് അരൂരോ , മനോരാജോ. അതോ കെ എസ് ബിനുവോ. . മിണ്ടാതിരുന്നോണം"...<<<
ഹിഹിഹിഹി ..:)
ഞാന്‍ നേരത്തെ വായിച്ച് ഇട്ട കമന്‍റ് എവിടെ?
ReplyDeleteഎനിക്ക് ഒട്ടും അസൂയയില്ല എന്നൊക്കെ എഴുതിയതായിരുന്നു. ഇപ്പോ നിലപാട് മാറ്റി. എനിക്ക് അസൂയ വരുന്നുണ്ട്....
എഴുത്തും യാത്രയും ഗംഭീരമയിട്ടുണ്ട്, അഭിനന്ദനങ്ങള്‍. എല്ലാ ഭയങ്കര പുലികളേയും ഇങ്ങനെ കാണാന്‍ പറ്റിയതില്‍ വലിയ സന്തോഷം.
പോസ്റ്റ് ഇന്നലെ വായിച്ചതാ.... ഒന്നും കമന്‍റാന്‍ തോന്നിയില്ലാ...
ReplyDeleteഅസൂയ അല്ലാതെന്താ..... :)
നസ്സാര്‍,
ReplyDeleteയാത്രാവിവരണം എന്നതിനേക്കാള്‍ പോസ്റ്റ് ഒരു സംഭാഷണത്തിന്‍റെ തനിമയോടെ പകര്‍ത്തിയത് ഹൃദ്യമായി. ഓരോ വായനക്കാരനും "തനിക്കും ഇതിന്റെ ഭാഗമാകാമായിരുന്നു" എന്നൊരു നഷ്ടബോധം തോന്നുംവിധം എഴുത്തില്‍ പ്രകൃതിയും ബന്ധങ്ങളുടെ ഊഷ്മളതയും നിറഞ്ഞുനിന്നു.
നര്‍മ്മം കൊണ്ടുള്ള മര്‍മ്മാണി പ്രയോഗങ്ങളൊന്നും അസ്ഥാനത്തായില്ല എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. :)
നിങ്ങളുടെ ആ യാത്രയില്‍ ഞാനുമുണ്ടല്ലോ എന്ന തോന്നലുകളാണ് താങ്കളുടെ എഴുത്തിന്റെ വിജയം !
ReplyDeleteനല്ല രസകരമായ അനുഭൂതി....കൊള്ളാം
ആശംസകളോടെ
അസ്രുസ്
ഇന്നും വിട്ടുമാറാത്ത ഒരു സന്തോഷം. യാത്ര കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഞാനിപ്പോഴും ആ മൂഡില്‍ തന്നെ.
ReplyDeleteഅകലെ നിന്നും അടുത്തറിഞ്ഞ നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ഈ രണ്ടു ദിവസങ്ങളെ ഞാനെങ്ങിനെ മറക്കും. സന്തോഷത്തിന്റെ ഓര്‍മ്മപുസ്തകത്തില്‍ സൌഹൃദത്തിന്റെ ഈ കൂട്ടായ്മയെ ഞാന്‍ ആദ്യം തന്നെ എഴുതിച്ചേര്‍ക്കും . ഇടയ്ക്കിടയ്ക്ക് എടുത്തു മറിച്ചു നോക്കി സായൂജ്യപ്പെടും.
പിന്നെ ഉസൈന്‍ ബോള്‍ട്ട് ഓടുന്ന പോലെ മല കയറിയ എന്നെ നീ ഗവി ബസ് പോലെ ആക്കിയത് നിനക്ക് മല കയറാന്‍ പറ്റാത്ത വിഷമം കൊണ്ടാണ് എന്ന് കരുതി ഞാന്‍ സമാധാനിക്കുന്നു. പക്ഷെ ആ ഭാഗം എന്നെ ശരിക്കും ചിരിപ്പിച്ചു ട്ടോ .
സിയാഫിനോട് നീ അല്പം അനുകമ്പ കാണിച്ച പോലെ. അവന്‍ അടിച്ച കത്തിയുടെ ഡോസ് കുറച്ചാണ് എഴുതിയത്.
നല്ല രസികന്‍ രചനയിലൂടെ ആ യാത്രയുടെ ചൂടും ചൂരും സന്തോഷവും എല്ലാം ഭംഗിയായി പകര്‍ത്തി ഇവിടെ .
എന്റെ സ്നേഹം എല്ലാ സഹായത്രികരോടും ഒരിക്കല്‍ കൂടെ
--
ആശംസകൾ.. ന്നാലും പഹയാ ജ്ജ് മ്മളോടു ഇദൊരു ബ്ളോഗം യാത്രയാണെന്ന് പറഞ്ഞില്ലല്ലാോ.. എല്ലാ പഹയന്മാരെയും ഒന്നു കാണാമായിരുന്നു.
ReplyDeleteകൂടെ യാത്ര ചെയ്ത അനുഭവം ഉണ്ട് ഈ യാത്രാ വിവരണത്തിന്.
നല്ല സുഹൃത്തുക്കളെ ലഭിക്കുക അഹങ്കാരവും അലങ്കാരവുമാണ്, ഭാഗ്യവാന്മാർ...!
ReplyDeleteനല്ല എഴുത്ത്, അഭിനന്ദനം.
നിസാര്‍..നന്നായിട്ടുണ്ട്. ഒരു യാത്രാവിവരണം ഇത്രക്ക് രസകരമായി പറയാമോ അത്രയും താങ്കള്‍ ചെയ്തിട്ടുണ്ട്. മൂന്നു വട്ടം ഒറ്റയിരുപ്പിന് വായിച്ചു. അത്രക്ക കെങ്കേമം.
ReplyDeleteകൂടെ വരാമെന്നു പറഞ്ഞിട്ട് വരാൻ പറ്റാത്തതിന്റെ ആത്മനിന്ദ ..... എന്തു പറഞ്ഞാലും കപടവാക്കുളായി തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്ക.... ഊഷ്മളസൗഹൃദങ്ങൾ ഒത്തുചേർന്ന വേളയിൽ മുൻകൂട്ടി അറിയിച്ചിട്ടും അതിൽ പങ്കുചേരാത്തവന്റേതായ കുറ്റബോധം....
ReplyDeleteഇവിടെ പലതവണ വായിച്ചിട്ടും ഒന്നും മിണ്ടാതെ മാറി നിൽക്കുകയായിരുന്നു ഞാൻ.... എനിക്ക് അതിനുള്ള അർഹത ഇല്ല എന്നു തോന്നി. എങ്കിലും നിങ്ങൾ പങ്കുവെക്കുന്ന ഫോട്ടോകളും, വാങ്മയങ്ങളും ആർത്തിയോടെ ഏറ്റുവാങ്ങുന്ന സൗഹൃദസംഘത്തിന്റെ മുന്നിൽത്തന്നെ ഞാനുമുണ്ട്.... അവിസ്മരണീയമായ ആ ആനന്ദയാത്രയുടെ ഓരോ പരമാണുവും എനിക്കറിയണം....
ഹൃദ്യമായ അവതരണം.. എല്ലാവരെയും ഒരുമിച്ച് കണ്ടത്തില്‍ സന്തോഷം..:)
ReplyDeleteനിന്റെ സ്വന്തം 'പച്ചപുല്‍പാടങ്ങള്‍' നീ ആരെ തലയിലാ വച്ച് കെട്ടാന്‍ പോകുന്നതെന്ന് ഒരു ആകാംക്ഷ ഉണ്ടായിരുന്നു. സ്വയം ഏറ്റെടുത്തത് നന്നായി. നാരങ്ങ പറിക്കാന്‍ നീ കൂടെ മുകളില്‍ കയറിയിരുന്നെങ്കില്‍... കാരണം അത്രയും രസകരമായ കുറേ സംഭവങ്ങള്‍ അതിനുമുകളില്‍ നടന്നിരുന്നു.
ReplyDeleteപ്രദീപ്മാഷിനിട്ടുള്ള താങ്ങ്... അത് ഞമ്മക്കിഷ്ടായി.. ;)
നമ്മളെ സുരക്ഷിതരായി കൊണ്ടുപോയി, സുരക്ഷിതരായി തിരിച്ചെത്തിച്ച ഡ്രൈവര്‍ ഉനൈസിനും നന്ദി..
ഞാനും ആ ഹാങ്ങോവറില്‍നിന്നും ഇതുവരെ വിട്ടിട്ടില്ല... പോസ്റ്റ് ഉസ്സാറാണ് കൂറേ... ഉസ്സാര്‍...
നിസാര്‍ക്കാ .....:) ഊഞ്ഞാല് കൊണ്ട് തന്നെ എന്നെ വധിച്ചു അല്ലെ :) ഓര്‍മ്മകളിലെ മധുര നിമിഷങ്ങള്‍ , സൌഹൃദത്തിലെ സ്നേഹ പൂക്കളില്‍വസന്തം. മറക്കാന്‍ പറ്റാത്ത യാത്രയിലേക്ക് ഈ യാത്രയും .ഒപ്പം സിരകളില്‍ വയനാടന്‍ തണുപ്പും .. അവതരണത്തിനും സ്നേഹത്തിനും ഒത്തിരി നന്ദി .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി.
ReplyDeleteനിസ്സാരമല്ലാത്ത ഈ എഴുത്ത് എനിക്ക് വളരെ ഇഷ്ടമാണ് . മനസ്സ് തുറന്ന് ഞാന്‍ ആശംസകള്‍ പറയുന്നു .
ReplyDeleteകൈ വയ്യാത്തതിനാല്‍ മല കയറാന്‍ വയ്യാതെ താഴെ ഇരുന്ന എന്നോട്
ReplyDeleteനിസാരന്റെ ബുജി കമന്‍റ് ..
"തെയിലയില്‍ നിന്ന് തേന്‍ എടുക്കുന്നത് കാരണം കാട്ട് തേനിനു ഭയങ്കര കൈപ്പായിരിക്കും .....
ഞാന്‍ തരിച്ചിരുന്നപ്പോള്‍ അടുത്തത്
"അത് കൊണ്ടല്ലേ കാട്ട് തേന്‍ ആരും ഉപയോഗിക്കാത്തത്...".
ദേ കെടക്കുന്നു..
തമ്മില്‍ ആദ്യമായി കണ്ടവര്‍ അര നിമിഷം കൊണ്ട് കൂട്ടുകാരായി മാറിയ
ബൂലോഗ നന്മക്കു വണക്കം ...
കൊതി തീരാത്ത യാത്രക്കും...
നിനക്കുള്ള ഡീഫാള്‍ട്ട് കമന്റ് കിട്ടിയില്ല എന്നുള്ള പരാതി വേണ്ടാ "ലേഖനം ഗംഭീരം ആയാല്‍ കമെന്റുകള്‍ കൂമ്പാരം ആകും "
ReplyDeleteലേഖനം ഗംഭീരം ആയാല്‍ കമന്റുകള്‍ കൂമ്പാളയാകും...ഹഹഹ
ReplyDeleteഒന്നൂടെ വായിച്ചു ഈ കലകലക്കന്‍ യാത്രാവിവരണം
കമന്റുകൾ ഗംഭീരം ആയാൽ ലേഖനവും കൂമ്പാരമാവും (കട: ഒരു ചേഞ്ച് ആരാണിഷ്ടപ്പെടാത്തത്) പിന്നെ വന്നു പിന്നെ വായിച്ചൊന്നുമില്ല, വെറുതെ ഒന്ന് കണ്ണോടിച്ചു :)
ReplyDeleteI am quite sure I'll enjoy lots of new stuff right here!
ReplyDeleteBest of luck for the next.
have not malayalam typing right now.
മനോഹരമായി ഈ പോസ്റ്റ്. അതിലേറെ നന്നായിരുന്നു ഈ മീറ്റ് എന്ന് കണ്ടു. വേറിട്ട് നില്‍ക്കുന്ന മീറ്റും വിവരണവും. ആസ്വദിച്ചു എല്ലാ അര്‍ത്ഥത്തിലും.
ReplyDeleteനിന്റെ പച്ചപ്പുല്പ്പാടങ്ങള്‍ നീ ഏറ്റെടുത്തു. നിന്റെ തന്നെ ചുവന്ന ചുരിദാര്‍ എന്റെ തലയില്‍ ഇട്ടല്ലേ പഹയാ ? എന്തായാലും അവിസ്മരണീയമായ ഒരു യാത്രയുടെ മനോഹര വിവരണത്തിന് നന്ദി നിസാര്‍
ReplyDeleteI never expected this beautiful trip when Cheruvadi offered me a slot which I couldn't take! Waynad is my better half's place and we have been to most the places. Of course it is a very catching place but the above colurful narration adds a cherry on the cake!!
ReplyDeleteമനോഹരമായ വിവരണം, അതിലേറെ സൗഹൃദത്തിന്റെ സുഖം. ഭാഗ്യവാൻ., അങ്ങോട്ടെക്ക് ഇങ്ങനൊരു സംഘത്തിന്റെ കൂടെ യാത്ര പോകാൻ കഴിഞ്ഞതിൽ. ചെമ്മാട് വാട്സപ്പിൽ ഫോട്ടോസൊക്കെ ഇടുന്നുണ്ടായിരുന്നുവെങ്കിലും വയനാടിന്റെ ദൃശ്യങ്ങളൊന്നും കണ്ടിരുനില്ല.
ReplyDeleteഎനിക്കും വയനാടിനോട് ചെറിയ ബന്ധമായി തുടങ്ങിയിരിക്കുന്നത് കൊണ്ട് കഴിഞ്ഞ ലീവിനു കുറച്ച് സ്ഥലങ്ങളിലൊക്കെ ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു. വിശാലമായി ഇനിയൊന്നും കൂടെ പോകണം.
ഇത്തരമൊരു വായനാനുഭവം സമ്മാനിച്ചതിനു പ്രത്യേക നന്ദി..
ഞാനും നിങ്ങളുടെ കൂടെ കൂടിയപോലെ തോന്നി ഈ യാത്രാ വിവരണം വായിച്ചപ്പോള്‍ നല്ലരീതിയില്‍ തന്നെ അവതരിപ്പിച്ചു .നിസാര്‍ ...ആശംസകള്‍
ReplyDeleteകാട്ടിലും മീറ്റ് നടത്തി അല്ലേ . ഇടയ്ക്കിടെയുള്ള ഉപമകളൊക്കെ കൂടി രസകരമായിട്ടുണ്ട് ഈ വയനാടൻ യാത്ര .
ReplyDeleteവയനാട്ടിൽ ചിലയിടങ്ങളിലൊക്കെ പോയിട്ടുണ്ടെങ്കിലും ബാണാസുര സാഗറിലേക്കൊന്നും പോയിട്ടില്ല .
aha..good post
ReplyDeleteഞാനും പോകും... പക്ഷെ എഴുതില്ല... അങ്ങനെ എല്ലാരും ഓസിനു എന്‍റെ യാത്രാ വിവരണം വായിക്കണ്ട........
ReplyDeleteഹാ..ഹാ
ReplyDeleteകാട്ടിലും ഒരു ബൂലോഗ മീറ്റോ..?
ഓരൊ നയനമനോഹരമായ കാഴ്ച്ചകളും അതിലും
നന്നായി വിവരിച്ചു വെച്ച അസ്സലൊരു സഞ്ചാരക്കാഴ്ച്ച...!
Nice journey...
ReplyDeleteBeautifully narrated
thanks