പ്രിയരേ..ആകാശം നഷ്ടപ്പെട്ട പറവകള്‍ എന്ന കഥയുടെ നിരൂപണം ബൂലോകത്തിലും ഇരിപ്പിടത്തിലും വായിക്കാം .

Tuesday, 11 September 2012

ആംസ്ട്രോങ് .. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നിരുന്നു...


ജനലിലൂടെ എന്നും കാണുന്നത് ഒരേ കാഴ്ചകളാണ്.. എങ്കിലും ജനലിനരികില്‍ നിന്ന് മാറിയിരിക്കാറില്ല.. 
കുറച്ചു ദിവസങ്ങളായി ഇടവേള തന്നിരുന്ന വേദന വീണ്ടും അതിന്റെ പൊള്ളുന്ന വിദ്യുത്സ്പര്‍ശം ശരീരത്തിലൂടെ പ്രവഹിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു ..

ഹൃദയം പക്ഷെ പിടയുന്നത് നിന്നെയോര്‍ത്താണ് ആംസ്ട്രോങ്ങ്..


എന്നും ഞാനങ്ങനെയായിരുന്നല്ലോ.. എനിക്ക് പ്രിയപ്പെട്ടവ എന്ന് പറയാന്‍ വളരെ കുറവ് കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ അവയെയെല്ലാം ഞാന്‍ ഒരു പാട് സ്നേഹിച്ചിരുന്നു..

ഏകാന്തതയില്‍ എന്റെ കൂടെ സഞ്ചരിക്കാറുള്ള മെഹ്ദി ഹസ്സന്റെ ഗസലുകള്‍ പോലെ. 
വായിച്ചും വായിച്ചും മതി  വരാത്ത ഗബ്രിയേല്‍ മാര്‍ക്കെസിന്റെ പുസ്തകങ്ങള്‍ പോലെ.. വേദനയുടെ വേനല്‍ ചൂടില്‍ ഇടക്കെപ്പോഴോക്കെയോ പൊഴിയുന്ന നിലാ മഴ പോലെ.
വിട പറഞ്ഞകന്ന പ്രണയത്തിന്റെ വിരലിന്‍ തുമ്പിലെ അവസാന സ്പര്‍ശം പോലെ...

പ്രിയമുള്ള എന്റെ ഇത്തിരി സ്വത്തുകള്‍ .. നെഞ്ചോടടുക്കി പിടിച്ചു എന്റെ നിരാശകളെ ഞാന്‍ പ്രതിരോധിക്കാറുള്ള എന്റെ മാത്രം ഭ്രാന്തുകള്‍ ..

നീ  പക്ഷെ അതിനെല്ലാം മുകളിലായിരുന്നു എനിക്ക് ..


ആംസ്ട്രോങ്ങ്.. നിന്റെ പേര് എന്റെ ബാല്യത്തിലേ ഞാന്‍ കേട്ടതാണ്...  ആകാശം മുഴുവന്‍ സഞ്ചരിച്ചു അമ്പിളി അമ്മാവന്റെ നെഞ്ചില്‍ കാലു കുത്തിയ നീല്‍ ആംസ്ട്രോങ്ങ് എന്ന അത്ഭുത മനുഷ്യന്റെ പേരായി  ..

പിന്നെ ദീര്‍ഘ കാലത്തിനു ശേഷം  ഈ അസുഖം വന്നു പുസ്തകങ്ങളില്‍ ഞാനൊരു അത്താണി തിരയുമ്പോഴാണ്  മറ്റൊരു  ആംസ്ട്രോങ്ങിനെ,ലാന്‍സ് ആംസ്ട്രോങ്  എന്ന നിന്നെ, ഞാന്‍ ആദ്യമായി അറിയുന്നത്. സൈക്ളിങ്ങിലെ അജയ്യനായി , വേദനകളെ കീഴടക്കിയ പോരാളിയായി 

ഓരോ തവണയും കീമോ കഴിഞ്ഞിറങ്ങുമ്പോള്‍ അമ്മയെ മാറ്റി നിര്‍ത്തി ഡോക്ടര്‍ സംസാരിക്കുന്നതു കാണുമ്പോള്‍ ഞാന്‍ നിന്നെ തന്നെയാണ് ഓര്‍ക്കുക ആംസ്ട്രോങ്ങ്.  മകന്റെ മരണത്തെ വരവേല്‍ക്കാന്‍ ഒരമ്മയോടു പറയുന്നതിലും വലിയ ഒരു ക്രൂരത ലോകത്തുണ്ടോ..

പക്ഷേ നീ നേടിയ നേട്ടങ്ങളെല്ലാം ചതിയിലൂടെ ആയിരുന്നെന്നോ.. എങ്ങനെ വിശ്വസിക്കും ഞാനത്..
ഏറ്റവും വലിയ ചതിയനല്ലേ ഈ രോഗം.. പറയാതെ അറിയാതെ നമുക്കുള്ളില്‍ എവിടെയോ പിറന്നു, പതിയെ പടര്‍ന്നു പിന്നെ പിന്നെ  നമ്മെ തന്നെയില്ലതാക്കുന്ന ചതിയന്‍ . തീവ്രമായ വേദന നല്‍കുന്ന ക്രൂരന്‍  .  ആ ചതിയനെ തോല്പ്പിച്ചവനല്ലേ നീ..

ഞങ്ങളെപ്പോലുള്ള ആയിരങ്ങള്‍ക്ക് അവനെ തോല്‍പ്പിക്കാന്‍ പ്രചോദനമായി മുന്നില്‍ നിന്ന പട നായകനല്ലേ നീ ...

നീ ഉത്തേജക  മരുന്നു കഴിച്ചതായി തെളിഞ്ഞതിനാല്‍  അയോഗ്യനാക്കപ്പെട്ടു.. ഇന്നോളം നേടിയ കിരീടങ്ങള്‍ എല്ലാം തിരിച്ചെടുക്കുന്നു.. വാഴ്ത്തിപ്പടിയവര്‍ തന്നെ നിനക്ക് നേരെ കല്ലെറിയുന്നു . വേദനയോടെ ഈ വാര്‍ത്ത വായിച്ചപ്പോളും ഞാനോര്‍ത്തത് നിന്നെക്കുറിച്ചു ഞാന്‍ ആദ്യം വായിച്ച ലേഖനത്തിന്റെ തല വാചകമായിരുന്നു 

"Armstrong's battling spirit pedals fight against cancer"പിന്നെ വായിച്ചു വായിച്ചു ഞാനും എഴുതി, നിന്നെ കുറിച്ച്.. വാരികകളിലേക്ക് അയച്ചു പ്രസിദ്ധീകരണത്തിന്റെ കാത്തിരിപ്പ്‌ ഇന്നും തീരാത്ത എന്റെ ആദ്യ ലേഖനം.. 

" വേദനകളെ തോല്‍പ്പിച്ച രാജകുമാരന്‍ .. സൈക്ലിങ്ങില്‍ ലോക ചാമ്പ്യനായി അറിയപ്പെട്ടു തുടങ്ങിയ കാലത്താണ് തന്നെ ഏതാണ്ട് മുഴുവനായി വിഴുങ്ങിക്കഴിഞ്ഞ ആ മാരക രോഗത്തെ കുറിച്ച് ആംസ്ട്രോങ് അറിയുന്നത്.. ഡോക്ടര്‍ അമ്മയോട് ഇനി പ്രതീക്ഷ വേണ്ട എന്ന് പറയുന്നത് ഒളിഞ്ഞു കേട്ട അദ്ദേഹം പക്ഷെ തളര്‍ന്നില്ല.. ഡോക്ടര്‍മാരും രോഗ നിര്‍ണ്ണയങ്ങളും അഭിപ്രായങ്ങളും ഭയവും  മാറി മാറി വന്ന ആ കാലത്തെ ' രോഗ നിര്‍ണ്ണയത്തിന്റെ കഠിന നിരാശാ കാലഘട്ടം ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.. 

ഒരു ശരാശരി രോഗി മാറി കടക്കേണ്ട ഏറ്റവും നിര്‍ണ്ണായക സമയം എന്ന് സ്വയം ബോധ്യപ്പട്ടത് കൊണ്ടാകാം രോഗ കിടക്കയില്‍ ആയിരിക്കുമ്പോള്‍  തന്നെ 'ലാന്‍സ് ആംസ്ട്രോങ് ഫൗണ്ടേഷന്‍ ' സ്ഥാപിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയത്.. പിന്നെ പതിനായിരക്കണക്കിനു രോഗികള്‍ക്ക് ആശ്വാസമായി മാറിയ സംഘടന .. 

ആംസ്ട്രോങ് തിരിച്ചു വരിക തന്നെ ചെയ്തു.. ജീവിതത്തിന്റെയും സൈക്ളിങ്ങിന്റെയും ഗതി വേഗതകളിലേക്ക് .. കൂടുതല്‍ കരുത്തോടെ.. തിരിച്ചു വന്നു തുടര്‍ച്ചയായി ആറു വര്‍ഷം സൈക്ലിംഗ്‌ന്റെ അവസാന വാക്കായ ടൂര്‍ ഡി ഫ്രാന്‍സ്‌ കിരീടം നേടുകയും ചെയ്തു.. ഓരോ കിരീട നേട്ടവും അദ്ദേഹത്തിനെ മാത്രം വിജയങ്ങളായിരുന്നില്ല.. ഒപ്പം ആര്‍ത്തു വിളിക്കാന്‍ വേദനകള്‍ മറന്ന ആയിരക്കണക്കിനു കാന്‍സര്‍ രോഗികളുമുണ്ടായിരുന്നു .."

തുടര്‍ന്നും ഞാനെഴുതിയിരുന്നു.. നിന്റെ അപദാനങ്ങള്‍ ..

രോഗത്തെ കീഴടക്കി മത്സര വേദിയില്‍ തിരിച്ചെത്തിയപ്പോള്‍ നീ പരാജയത്തെ ഭയന്നതാണോ.. 

വേണ്ടായിരുന്നു ആംസ്ട്രോങ്.. നീ അവസാന സ്ഥാനത്ത് എത്തിയാലും അതേ ആവേശത്തില്‍ തന്നെ ഞങ്ങള്‍ ഉണ്ടാകുമായിരുന്നല്ലോ .. പിന്നെന്തിനായിരുന്നു നീ...

ലോകം മുഴുവന്‍ നിന്റെ നേരെ വിരല്‍ ചൂണ്ടിയപ്പോഴും  നീ പറയാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നു.. നിന്റെ കൈകള്‍ പരിശുദ്ധമെന്നു .. പക്ഷെ നിന്റെ മൗനം എന്നെ പൊള്ളിക്കുന്നു.. 

എനിക്ക് വേദനിക്കുന്നുണ്ട്. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ചൂരല്‍ വടിയുടെ വേദന പോലും പേടിച്ചു കരഞ്ഞിട്ടുണ്ട് ഞാന്‍ . ഇപ്പോള്‍  ഈ കൊടും വേദന എന്റെ കണ്ണില്‍ ഒരു നീര്‍തുള്ളി പോലും വരുത്താറില്ലല്ലോ

പക്ഷെ എല്ലാ ബഹുമതികളും തിരിചെടുക്കപ്പെട്ടു നീ തല താഴ്ത്തുമ്പോള്‍ ഈ കൊടും വേദനയില്‍ പോലും കണ്ണീര്‍ പോഴിക്കാത്ത അനേകായിരത്തിന്റെ കണ്ണുകള്‍ സജലമാകുന്നത് നീ അറിഞ്ഞിരുന്നോ ആംസ്ട്രോങ്..

ഒപ്പം എന്റെ കണ്ണുകളും നനയുന്നു..

എങ്കിലും ആംസ്ട്രോങ് .. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നിരുന്നു.......


(ജീവിതം പ്രഭാ നാളത്തിലേക്ക് പറന്നിറങ്ങി ചിറകെരിഞ്ഞോടുങ്ങുന്ന നിമിഷ ശലഭമാകാതിരിക്കാന്‍ ജീവിക്കാന്‍ പ്രചോദനം നല്‍കുന്ന പോരാളികളെ നെഞ്ചോടു ചേര്‍ത്ത് പിടിക്കും ചിലര്‍ . മനസ്സിലെ ആ വിഗ്രഹങ്ങള്‍ ഉടഞ്ഞു വീഴുമ്പോള്‍ വേദനിക്കുന്ന ഒരു കാന്‍സര്‍ രോഗിയുടെ മനസ്സിനോട് താദാത്മ്യം പാലിച്ചു ഞാനെഴുതിയ കുറിപ്പ്.. )

67 comments:

 1. ചില സത്യങ്ങള്‍ വെളിവാകുമ്പോള്‍ മനസ്സിലെ വിഗ്രഹങ്ങള്‍ തകര്‍ന്നടിയും, കേട്ടത് നുണയാവട്ടെ എന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കും. പക്ഷെ ചിലരെയെങ്കിലും അവരുടെ എല്ലാ അപൂര്‍ണ്ണതകളോടെ തന്നെ സ്വീകരിക്കാനും കഴിയും, മറഡോണയെ പോലെ. നന്നായി പറഞ്ഞു നിസ്സാര്‍

  ReplyDelete
 2. നിസാര്‍. ,
  നല്ലൊരു കുറിപ്പ് . മനോഹരമായി എഴുതി.
  സൈക്ലിംഗ് എന്‍റെ ഒരു ആവേശമല്ല. പക്ഷെ സ്പോര്‍ട്സ് എന്ന ഇഷ്ട വിഷയം കൊണ്ട് ആംസ്ട്രോങ്ങ് എനിക്കുപരിചയം ഏറെയുള്ള ആളാണ്‌. .
  അതുകൊണ്ട് ആ വിവാദവും ശ്രദ്ധിച്ചിരുന്നു. പക്ഷെ ഒരു വേദനിക്കുന്ന മുഖം ഇതിന്‌ പിന്ന്ല്‍ ഉണ്ടെന്നു അറിഞ്ഞിരുന്നില്ല.
  രണ്ട് ആംസ്ട്രോങ്ങ്മാരുടെ ജീവിതം , സ്വാദീനം , വളരെ നന്നായി എഴുതി.

  ReplyDelete
 3. വളരെ നന്നായി പറഞ്ഞു നിസ്സാര്‍.'. ആംസ്ട്രോങ്ങ്‌ന്റെ ജീവചരിത്രമോ, ആത്മകഥയോ ആണ് യുവിയെ കാന്‍സര്‍ നു എതിരെ പൊരുതാന്‍ പ്രേരിപ്പിച്ചത് എന്ന് കേട്ടിട്ടുണ്ട്.

  ReplyDelete
 4. I have read both the books of Lance Amstrong. I had immense respect for that man. I still cant believe the charges against him - but who knows what the real truth is??? And yes, when allegations like this surface, the pedestal on which we have placed such idol does definitely shake...

  Even so, I admire his sheer courage and fighting spirit that brought him back to life virtually from the jaws of death. And in spite of his shortcomings (if what they say is true), I salute the man for being there to give courage and hope to many other people who are suffering from Cancer. He has touched many lives and I hope at the end of the day, that would weigh more than any of his other medals or achievements...

  Thanks for the post - and as Roshan mentioned above, a person need not be perfect - at times, we can accept him/her with all the imperfections as well...

  ReplyDelete
 5. നീലിനെ പ്രതിക്ഷിച്ചാണ് എത്തിയത് , കണ്ടത് ലാന്‍സ്നെയും . നന്നായി നിസാര്‍ . ഓരോ കുറിപ്പിനായും കാത്തിരിക്കുന്നു . ആശംസകള്‍

  ReplyDelete
 6. നീലിനെ പ്രതിക്ഷിച്ചാണ് എത്തിയത് , കണ്ടത് ലാന്‍സ്നെയും . നന്നായി നിസാര്‍ . ഓരോ കുറിപ്പിനായും കാത്തിരിക്കുന്നു . ആശംസകള്‍

  ReplyDelete
 7. നിസാരാ...വായിച്ചു ട്ടോ. കൂടുതല്‍ അഭിപ്രായം ഈ വിഷയത്തില്‍ പറയാന്‍ അറിയാത്തത് കാരണം ഒന്നും പറയുന്നില്ല. വിഷയം നന്നായി പറഞ്ഞിരിക്കുന്നു എന്ന് കരുതാനേ സാധിക്കുന്നുള്ളൂ.

  ആശംസകളോടെ

  ReplyDelete
 8. നിസാര്‍ ഇക്ക.... ആംസ്ട്രോങ് ഈ വിഷയത്തില്‍ മൌനം അവലഭിചിറ്റൊന്നും ഇല്ല.... ഈ തീരുമാനത്തിനെതിരെ ആംസ്ട്രോങ് പ്രതികരിച്ചിട്ടുണ്ട്.... അതും ശക്തമായി..... താന്‍ തെറ്റുകാരന്‍ അല്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത്.... പിന്നെ ഇപ്പൊ മെഡലുകളും കിരീടങ്ങളും തിരിച്ചെടുത്തത്... അത് ആ രാജ്യത്തിന്റെ രീതിയാണ്... ഉത്തേജക മരുന്ന് പരിശോധനയെ താന്‍ എതിര്‍ക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് അങ്ങനെ ഉണ്ടായതു... ആദ്യം ഈ തീരുമാനത്തിനെതിരെ അദ്ദേഹം അപ്പീല്‍ കൊടുത്തത് ഫെഡറേഷന്‍ തള്ളുകയായിരുന്നു... പിന്നീട് കോടതിയെ സമീപികാംആയിരുന്ന ഒരു അവസരം അദ്ദേഹം അന്വേഷണതിനു മുന്നില്‍ വേണ്ടെന്നു വെച്ചു... തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ കുറിച്ചും അവസാന പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയതാണ്....
  തെറ്റുകാരന്‍ അല്ലെന്നു അന്വേഷണത്തില്‍ ഈ ലോകത്തെ മുഴുവന്‍ അറിയിച്ചു തിരിചെടുക്കാപ്പെട്ട കിരീടങ്ങള്‍ ചൂടി അദ്ദേഹം രാജാവിനെ പോലെ മടങ്ങി വരുന്നത് നമുക്ക് ഉടനെ കാണാം... ഉറപ്പു....

  ReplyDelete
 9. വളരെ നന്നായി...

  നീലിനെ പ്രതിക്ഷിച്ചാണ് എത്തിയത് , കണ്ടത് ലാന്‍സ്നെയും .

  ആശംസകളോടെ

  ReplyDelete
 10. ഇദ്ദേഹത്തെ കുറിച്ചറിയാം. പക്ഷെ ആ പ്രതിഭ വേദനയോടു പടവെട്ടി ജയിച്ചവന്‍ ആണെന്ന് ഈ കുറിപ്പില്‍ നിന്നാണ് അറിയുന്നത്. എന്തൊക്കെയായാലും ഒരു മഹാരോഗത്തെ പ്രതിരോധിക്കാന്‍ അദ്ദേഹം പണിത വലിയ കോട്ടകള്‍. അതിന്റെ കവാടത്തില്‍ വിവാദങ്ങള്‍ക്ക് സ്ഥാനമെവിടെ?? നിസാര്‍ കാന്‍സര്‍ രോഗിയായ ഒരു കഥാപാത്രത്തെ ആവാഹിച്ചു ഈ കുറിപ്പെഴുതിയ പോലെ അദ്ദേഹത്തെ ജീവിതത്തിലും നെഞ്ചേറ്റുന്ന ആയിരങ്ങള്‍ കാണും എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഞാനും പറയുന്നു ... ആംസ്ട്രോങ്ങ്‌ നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു !!

  ReplyDelete
 11. കേട്ടതൊന്നും സത്യമല്ലെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ടെന്നറിയാം, ഈ കാര്യത്തില്‍. ആംസ്റ്റ്രോങ്ങിനെ വലുതാക്കിയത് ആ കിരീടങ്ങളല്ലെന്നത്, ഒരു പരമാര്‍ത്ഥം. പോരാട്ടമായിരുന്നു. അല്ലെന്കില്‍ ഒരു സിക്കന്ദര്‍ പടത്തില്‍ മാത്രം ഇന്ത്യക്കാര്‍ കണ്ട സൈക്ലിങ്ങില്‍ ആംസ്ട്രോങിന്റെ പേര് ഇത്ര ഉയര്‍ന്ന് കേള്‍ക്കില്ലായിരുന്നല്ലോ.

  പിന്നെ അദ്ദേഹം ഉത്തേജകം കഴിച്ച കാര്യം തെളിയിക്കാന്‍ പറ്റിയ ഒരു ശക്തമായ തെളിവിന്റെ അഭാവം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നും അദ്ദേഹം പറയുന്നു, നിരപരാധിയാണെന്ന്. പക്ഷേ അദ്ദേഹം പോരാട്ടം മതിയാക്കിയെന്ന്. അയാള്‍ നിരപരാധിയായിരിക്കാം. തന്നെ വിശ്വസിക്കുന്നവര്‍, അതെത്ര കുറച്ചാണെന്കിലും, അത്ര മാത്രം മതിയെന്ന് തോന്നിക്കാണും. എല്ലാമറിയുന്നവന്‍ ഒരു നാള്‍ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കാം.

  ReplyDelete
 12. നല്ല കുറിപ്പ് നിസാര്‍ .പത്ര വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന കാലത്ത് വായിച്ചിടുണ്ട് ആംസ്ട്രോങ്നെ ക്കുറിച്ച് .ഒരുപക്ഷെ അയാള്‍ തെറ്റുകാരന്‍ അല്ലെങ്കില്‍ വീണ്ടും ശക്തിയോടെ തിരിച്ചും വരും നാളേയ്ക്കായ് നമുക്കും കാത്തിരിക്കാം .

  ReplyDelete
 13. ആദ്യം ഞാനും വിചാരിച്ചത് നീലിനെ കുറിച്ചാവും എന്നാണു.
  ഇദ്ദേഹത്തെ കുറിച്ച് ഈയിടെ പത്രത്തില്‍ വന്നപ്പോഴാണ് അറിഞ്ഞത്.
  ആംസ്ട്രോങ്ങിനെ കുറിച്ചുള്ള ഈ കുറിപ്പ് മനോഹരമായി...
  ഹൃദയത്തില്‍ നിന്നും വന്ന കാവ്യാത്മകമായ വരികള്‍...

  ReplyDelete
 14. വായിച്ചു..
  ഇഷ്ടായി.......

  ReplyDelete
 15. വായിക്കാന്‍ തോന്നുന്ന എഴുത്ത്. ഇതിനെ എന്ത് വിളിക്കും? ലേഖനം, കഥ എന്താ?

  ReplyDelete
 16. ഹൃദയ സ്പര്‍ശിയായ കുറിപ്പ് , ജീവിതം പ്രഭാ നാളത്തിലേക്ക് പറന്നിറങ്ങി ചിറകെരിഞ്ഞോടുങ്ങുന്ന നിമിഷ ശലഭമാകാതിരിക്കാന്‍ ജീവിക്കാന്‍ പ്രചോദനം നല്‍കുന്ന പോരാളികളെ നെഞ്ചോടു ചേര്‍ത്ത് പിടിക്കും ചിലര്‍....നന്നായിരുന്നു ,തുടരുക

  ReplyDelete
 17. ഈ ആംസ്ട്രോങ്നെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല.രോഗത്തിനു തോല്‍പ്പിക്കാനാവാതെ തിരിച്ചു വന്നു എന്ന അറിവ്‌ സന്തോഷം തരുന്നു.രോഗത്തോട് പൊരുതി ജീവിതം നേടിയ വ്യക്തി മറ്റൊരു കാന്‍സര്‍ രോഗിയുടെ കണ്ണിലൂടെ.നല്ല കുറിപ്പ്‌.

  ReplyDelete
 18. പുതിയൊരു അറിവാണ് ഇത്. ആര്‍ദ്രമായ രീത്യില്‍ പ്രചോദനമാകുന്ന ഒരു കുറിപ്പ്. അഭിനന്ദനങ്ങള്‍ നിസാര്‍..

  ReplyDelete
 19. നല്ല ലേഖനം നിസാര്‍. അഭിനന്ദനങ്ങള്‍..

  ReplyDelete
 20. പുതിയ അറിവുകൾ ..നന്ദി..

  ReplyDelete
 21. നല്ല എഴുത്ത്
  പുതിയ അറിവും
  അത്മദൈര്യം ജീവിതത്തിൽ അനിവാര്യം

  ReplyDelete
 22. മനോഹരമായ അവതരണം ഡിയര്‍ വന്നത് നഷ്ട്ടമായില്ല വീണ്ടും വരും
  ആശംസകളോടെ

  ReplyDelete
 23. നല്ലൊരു കുറിപ്പ് . മനോഹരമായി എഴുതി.

  ReplyDelete
 24. മനോഹരമായി പറഞ്ഞിരിക്കുന്നു... അഭിനന്ദനങ്ങള്‍..!!!

  ReplyDelete
 25. ഒരു വാക്ക് പോലും വിടാതെ ഞാന്‍ വായിച്ചു. അത്രയ്ക്ക് ഇഷ്ടമായി ഈ പോസ്റ്റ്‌. നന്ദി ഈ എഴുത്തിന്!

  ReplyDelete
 26. എന്താടോ പറയണ്ടത്???? എനിക്ക് ഒന്നും പറയാന്‍ കിട്ടുനില്ല... എന്റെ സ്വന്തം ജേതാവ്‌ ആണ് നീലും ലാന്‍സും പക്ഷെ 2012 അവര്‍ക്ക്‌ ദുരിതം ആണ് നല്‍കുന്നത്... എങ്കിലും അദേഹം ഒരു പോരാളി ആണ്... നമ്മുടെ യുവിയെ പോലെ

  ReplyDelete
 27. സ്പോര്‍ട്സ്‌ നമ്മുക്ക് പറ്റിയ സാധനം അല്ലാത്തത് കൊണ്ട് ഈ മഹാനെ അറിയില്ലായിരുന്നു. പരിചയപ്പെടുത്തിയതിന് നന്ദി. ഉത്തേജന വിവാദം ഒക്കെ കഴിഞ്ഞു ഒരു ഫിനിക്സ് പക്ഷിയെപോലെ അദ്ദേഹം തിരിച്ചു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 28. ജീവിതം ഒരു ദുരന്തമാക്കിയെക്കാവുന്ന വിധിയോടു മനസ്സ് പതറാതെ പട പൊരുതി ജയിച്ചവര്‍.....
  വേറിട്ട രചന .. ആശംസകള്‍ നിസാറിക്ക..:)

  ReplyDelete
 29. നന്നായിരിക്കുന്നു നിസാര്‍ ....

  ReplyDelete
 30. ആർദ്രമായും ഉള്ളിൽ തറയ്ക്കുന്നതായും എഴുതി.പതറാതെ അദ്ദേഹം മുന്നോട്ടു പോകട്ടെ....
  നന്ദി ഈ കുറിപ്പിന്‌.

  ReplyDelete
 31. കഥകളുടേയും കവിതകളുടേയും മായക്കാഴ്ച്ചകളിൽ നിന്നും വേറിട്ടൊരു വായനാ സുഖം..
  തീർച്ചയായും പ്രശംസ അർഹിയ്ക്കുന്നു...നന്ദി ട്ടൊ...!

  ReplyDelete
 32. തലകെട്ട് കണ്ടപ്പൊള്‍ പ്രതീക്ഷിച്ച ആള്‍ മാറിപൊയീ ..
  പക്ഷേ വായിച്ചപ്പൊള്‍ ഇതാണ്‍ അറിയേണ്ടതെന്നും ..
  കൂട്ടുകാരന്റെ ശൈലീ ഉള്ളില്‍ തട്ടുന്നതാണ്..
  പതിയെ , ചെറു മഴ പൊലെ ഉള്ളിലേക്കിറങ്ങും ..
  ചില സത്യങ്ങളേ നാം കണ്ടില്ലെന്ന് നടിക്കും
  കാരണം അതിനുമപ്പുറം , അതിനേ മറക്കാന്‍ പാകത്തില്‍
  ചിലതുണ്ടാകുന്നത് കൊണ്ടാകാം , പക്ഷേ ഒരു നുള്ള്
  കണ്ണുനീര്‍ പൊടിയും , ഉള്ളില്‍ വച്ച് ആരാധിച്ചതിന്‍
  രോഗത്തേ സ്വന്തം മാനസ്സികശക്തി കൊണ്ട് എതിര്‍ത്ത്
  ജയിച്ച് ലോകത്തിന്റെ ദുര്‍ബല മനസ്സുകളില്‍ ധൈര്യം
  കോരിയിട്ട മനസ്സിന്റെ പിന്മാറല്‍ , ഇടറി പൊയ പോലെ
  വായിക്കുമ്പൊള്‍ ആ മനസ്സിന്റെ ഒരു അര്‍ബുദ മനസ്സിന്റെ ഫീലിലെക്ക് എത്തിച്ചു ..

  ReplyDelete
 33. വയനാ സുഖം ഉള്ള ഒരു കുറിപ്പ് .ഒരല്‍പം കൂടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന് തോന്നി .നീല്‍ മരിച്ച വാര്‍ത്ത പുറത്തു വന്നിട്ട് അധികം ആയില്ലല്ലോ .അത് കൊണ്ട് അദ്ദേഹത്തെ കുറിച്ച് ആയിരിക്കും എന്ന് കരുതി .എന്തായാലും വളരെ നല്ല ഒരു കുറിപ്പ്‌ .തുടരുക എഴുത്തുകള്‍

  ReplyDelete
 34. നല്ല കുറിപ്പ് നിസാര്‍ ! അഖില്‍ പറഞ്ഞത് പോലെ ആംസ്ട്രോങ് ഈ വിഷയത്തില്‍ പ്രതികരിച്ചതായി വായിച്ചിരുന്നു. ആംസ്ട്രോങ് ആണ് തന്റെ പ്രചോദനം എന്ന് യുവരാജ് സിംഗ് പറഞ്ഞപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിഞ്ഞത് !26 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടെ 34 റണ്‍സടിച്ചെടുത്ത് അസുഖം ശരീരത്തെയും മനസ്സിനെയും തളര്‍ത്തിയിട്ടില്ലെന്ന് തെളിയിച്ചു നമ്മുടെ സ്വന്തം യുവിയുടെ പേരും ഇനി ആംസ്ട്രോങ്ങിന്റെ ഒപ്പം ചേര്‍ത്ത് വെക്കാം!!

  ReplyDelete
 35. ആരാധ്യനായ ഇതിഹാസ താരമായിരുന്നു ഇന്നലവരെ അയാള്‍.,.
  "മരുന്നുകളുടെ പാര്‍ശ്വ ഫലം മൂലമാവാം ഇതു സംഭവിച്ചത്" എന്ന് ആമ്സ്ട്രോന്ഗ് പറയുന്നത് കേള്‍ക്കുവാന്‍ ഞാന്‍ ഇപ്പോഴും കൊതിക്കുന്നു.

  നല്ല ലേഖനം, നിസാര്‍..,.

  ReplyDelete
 36. ഇന്നലെ വായിച്ചു പോയതാ. മലയാളം ഇല്ലാത്തതു കൊണ്ട് കമന്റ്‌ ഇടാന്‍ തോന്നിയില്ല.

  പുതിയ അറിവുകള്‍ പകര്‍ന്നു തന്ന നല്ലൊരു കുറിപ്പ്. നന്ദി നിസാര്‍.

  ReplyDelete
 37. വായിച്ചു .. വളരെ നന്നായിട്ടുണ്ട് ...
  ഹൃദയത്തില്‍ നിന്നും എഴുതിയ കുറേ വരികള്‍ ...
  വായനാ സുഘത്തിനോപ്പം ഒരു പുതിയ അറിവ് കൂടി സമ്മാനിച്ചതിനു നന്ദി ...

  ReplyDelete
 38. നല്ല ലേഖനം... എഴുത്തിന്റെ രീതി കൊണ്ട് വ്യത്യസ്തമാകുന്നു നിസാറിന്റെ ലേഖനങ്ങള്‍...

  ReplyDelete
 39. വ്യത്യസ്തമായ എഴുത്ത്. സത്യാവസ്ഥ എന്ത് തന്നെയാവട്ടെ; അദ്ദേഹം മുന്‍കൈയെടുത്തു കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി തുടങ്ങിയ 'ലാന്‍സ് ആംസ്ട്രോങ് ഫൗണ്ടേഷന്‍ ' ലോകത്തിന് മുന്‍പില്‍ അദ്ദേഹത്തിന്റെ മഹിമ വെളിവാക്കുന്നു.

  ReplyDelete
 40. നല്ല ശൈലി.അഭിനന്ദനങ്ങള്‍

  ReplyDelete
 41. പൊരുതി ജയിക്കുന്ന ജീവിതങ്ങള്‍ എപ്പോഴും പ്രചോദനമാണ്
  നന്നായി അവതരിപ്പിച്ചു.

  ReplyDelete
 42. നല്ല കുറിപ്പ്‌., ഹീറോമാരായി മനസ്സില്‍ കൂടുകൂട്ടിയവര്‍ പെട്ടെന്ന് താഴെ വീഴുമ്പോള്‍ തോന്നുന്ന നിരാശയും വേദനയും നന്നായി പങ്കുവച്ചു. നിരാശ പിടികൂടുമ്പോഴും പഴയ നായനകനോടുള്ള സ്നേഹം കയ്യൊഴിയാന്‍ സാധിക്കുന്നില്ല. അയാളിലെ മനുഷ്യ സ്നേഹിയെ കണ്ടില്ലെന്ന് നടിക്കാനാകുന്നില്ല. കായംകുളം കൊച്ചുണ്ണിയും റോബിന്‍ഹൂഡും ഇങ്ങനെയൊക്കെ തന്നെയല്ലേ? അവര്‍ ഹൃദയമുള്ള പച്ച മനുഷ്യരാണ്. എന്നാലും അവര്‍ തെരഞ്ഞെടുത്ത വഴികളെ ന്യായീകരിക്കാനാവില്ലല്ലോ. അഭിനന്ദങ്ങള്‍

  ReplyDelete
 43. വേദനയോട് പടവെട്ടി ജയിച്ച പ്രതിഭ. ആംസ്ട്രോങ്ങ് ഒരു പ്രതീകമാവുന്നു. പലതുകൊണ്ടും....- നല്ല കുറിപ്പ്....

  ReplyDelete
 44. നീലിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് യുവരാജിന്റെ അസുഖത്തോടെയാണ്, അസുഖത്തെ തോൽ‌പ്പിച്ച് ഫീൽദിലെത്തിയ നീലിനെ പോലെ യുവരാജും..

  നല്ല ലേഖനം, ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുന്നവർ എനിക്കെന്നും അത്ഭുതമാണ് ഇത്തരം ആശയങ്ങളും വിവരണങ്ങളുമടങ്ങിയ ലേഖനം വായിക്കനും... ഉത്തേജക മരുന്നടിച്ചു എന്നുള്ളത് തൽക്കാലത്തേക്ക് നമുക്ക് മറക്കാം... ആശംസകൾ നിസാർ

  ReplyDelete
 45. മനോഹരമായ കുറിപ്പാണു നിസാർ, യുവരാജിനേക്കുറിച്ചുള്ള ഏതോ വാർത്തയിൽ ഞാനും കേട്ടിരുന്നു... ആദ്യം നീൽ ആംസ്ട്രോങ്ങെന്നാണു ധരിച്ചത്..

  ReplyDelete
 46. ഈ ആമ്സ്ട്രോന്ഗ് നെ കുറിച്ചു ഞാന്‍ ആദ്യമായി കേള്‍ക്കുയാണ് നിസാര്‍.. ..പക്ഷെ ഞാന്‍ എന്റെ ക്ഷമാപണം അറിയിക്കട്ടെ..വരാന്‍ വൈകിയതിനു... എന്ത് ഭംഗിയുള്ള ഭാഷ.. !!

  ReplyDelete
 47. ഹെന്റെ നിസാറേ, ഹൃദയത്തിൽ തറക്കുന്നൊരു കുറിപ്പ്. കാരണം ആരും കടന്നു ചെല്ലാത്ത, പറയാൻ ശ്രമിക്കാത്ത ഒരു മേഖലയിലെ പ്രമുഖനെയെടുത്ത് ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കിയ നീ തീർച്ചയായും ഒരുപാട് അഭിനന്ദനം അർഹിക്കുന്നു. കാരണം നീ പറഞ്ഞ പോലെ ചന്ദ്രനിൽ കാൽ കുത്തിയ ആംസ്ട്രോങ്ങായിരുന്നു എന്റെ മനസ്സിലെ ആദ്യ ഹീറോ ആംസ്ട്രോംഗ്. പിന്നീട് സൈക്കിളിംഗിലെ ആംസ്ട്രോംഗിലേക്ക് മനസ്സ് പറിച്ച് നടപ്പെട്ടത്,അദ്ദേഹത്തിന്റെ ആ അർബുദത്തെ തറപറ്റിച്ച് കൊണ്ടുള്ള ധീരമായ സൈക്കിളോട്ടമായിരുന്നു.

  നിസാറീ പറഞ്ഞ ഉത്തേജക കാര്യം,ഞാൻ മറ്റൊരു കണ്ണിലൂടെയാങ്കാണുന്നത്. വല്യേ ഒരു നേട്ടം കൈപ്പിടിയിലാക്കി, ഒരു തരം ഭ്രാൻതമായ മാനസിക അവസ്ഥയിൽ നിൽക്കുന്ന ഒരാളോട്, തന്റെ നേട്ടങ്ങളെല്ലാം മറ്റെന്തിന്റെയെങ്കിലും സഹായത്തോടെയായിരുന്നു എന്നാരോപിച്ചാൽ, അയാൾക്ക് രണ്ട് വിധത്തിൽ പ്രതികരിക്കാം........
  1.ക്രൂരമായ ഒരു പരിഹാസത്തോടെ അതിനോട് പുറം തിരിഞ്ഞ് നിൽക്കാം.
  2. അതിനോട് പട പൊരുതി,താൻ നിരപരാധിയാണെന്ന് തെളിയിക്കാം.

  അങ്ങനെയൊരു പടപൊരുതലിന്റെ ആവശ്യകത ഇനിയും വേണ്ട എന്ന് മനസ്സിൽ തോന്നുന്ന ഒരാൾ സ്വാഭാവികമായും അതിനോട് എതിർക്കാൻ നിൽക്കില്ല. ആംസ്ട്രോംഗിന്റെ പ്രവൃത്തി അത്തരത്തിലുള്ള ഒന്നായിട്ടേ, എനിക്കനുഭവപ്പെടുന്നുള്ളൂ.!
  ഒരു ഉത്തേജക ഔഷധത്തിനൊക്കെ ഒരു പരിധിയുണ്ട് നിസാർ.! ഒരു മനുഷ്യനേയും ദൈവമാക്കാനും, സൂപ്പർമാനാക്കാനും അവയ്ക്ക് കഴിയില്ല. ആശംസകൾ.

  ReplyDelete
 48. നീലനെ പ്രതീക്ഷിച്ചാണ് എത്തിയത്. പക്ഷെ ഇത് അദ്ദേഹം അല്ലാന്നു മനസിലായി.

  വായിച്ചപ്പോ പ്രസ്തുത ആംസ്ട്രോങ്ങ്‌ വിധിയോടു പൊരുതുന്ന ഒരാളാണെന്ന് മനസിലായി.
  കൂടുതല്‍ പറയാന്‍ എനിക്കും അദ്ദേഹത്തെ അറിയില്ല. ഇതുപോലെ കുറെ ആളുകള്‍ എന്നെന്നും പ്രചോദനം തന്നെയാണ്.പലപ്പോഴും ഉയിര്‍ത്തെഴുനെല്‍ക്കാന്‍...

  ReplyDelete
 49. മനസ്സില്‍ വിരിയുന്ന നക്ന സത്യങ്ങളെ വളച്ചൊടിക്കാതെ പകര്‍ന്നു നെല്കുന്ന്‍.,.,സുഹുരതിനു എങ്ങനായാണ് നന്ദി പറയേണ്ടതെന്ന് ആറിയില്ല,.,.വളരെ ഹൃതായ സ്പര്‍ശിയായ പരാമര്‍ശം സത്യത്തില്‍ നീലാംസ്ട്രോങ്ങ്‌ നേരിട്ട് സംസാരിച്ച ഒരു പ്രദീതി ,.,.ANYWAY THANKS SO MUCH.,http://shameerasi.blogspot.com/.

  ReplyDelete
 50. ആംസ്ട്രോംഗ് എന്ന് പറഞ്ഞാല്‍ ഒറ്റ ആംസ്ട്രൊംഗിനെ മാത്രമേ അറിഞ്ഞിരുന്നുള്ളു.
  ഈ പുതിയ ആംസ്ട്രോംഗിനെപ്പറ്റി ഇപ്പഴാണറിയുന്നത്
  പുതിയ അറിവ്
  നന്ദി

  ReplyDelete
 51. ദേശാഭിമാനിയിലെ കിളിവാതിലില്‍ ടൂര്‍ ദി ഫ്രാന്‍സിനെ കുറിച്ചും ലാന്‍സ് ആംസ്ട്രൊംഗിനെ കുറിച്ചും ആദ്യം വായിച്ച നാള്‍ മുതല്‍ ഇഷ്ട്ടമാണ് ഇദ്ദേഹത്തെ.. ഒരു കുഞ്ഞു ഫോട്ടോ വന്നാല്‍ പോലും ഫോട്ടോ മുറിച്ചെടുത്തു സൂക്ഷിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടെനിക്ക്.. പക്ഷെ ഇടേഹത്തെ സ്നേഹിക്കാനുള്ള പ്രധാന കാരണം ആ കിടിലന്‍ പേരാണ്.. ചില പേരുകളോട് എനിക്ക് ഒരു പ്രത്യേക ഇഷ്ട്ടമുണ്ട്..

  ReplyDelete
 52. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.. വായിച്ച സുമനസ്സുകള്‍ക്കും ..

  ReplyDelete
 53. ആംസ്ട്രോങ്ങ്.. നിന്റെ പേര് എന്റെ ബാല്യത്തിലേ ഞാന്‍ കേട്ടതാണ്... ആകാശം മുഴുവന്‍ സഞ്ചരിച്ചു അമ്പിളി അമ്മാവന്റെ നെഞ്ചില്‍ കാലു കുത്തിയ നീല്‍ ആംസ്ട്രോങ്ങ് എന്ന അത്ഭുത മനുഷ്യന്റെ പേരായി ..

  ReplyDelete
 54. വൈകിയാണ് എത്തിയത്.നീല്‍ ആസ്ത്രോന്ഗ് ....ആദ്യത്തെ ഗഗനചാരി.പോസ്റ്റിനു അഭിനന്ദനങ്ങള്‍ !

  ReplyDelete
 55. ഹൃദയത്തിൽ തറയ്ക്കുന്ന ഒരു കുറിപ്പ്. ആരും കടന്നു ചെല്ലാത്ത, പറയാൻ ശ്രമിക്കാത്ത ഒരു മേഖലയിലെ പ്രമുഖനെയെടുത്ത് ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കിയ താങ്കൾ തീർച്ചയായും ഒരുപാട് അഭിനന്ദനം അർഹിക്കുന്നു. ഇപ്പോൾ ഒരുന്വലിയ നമ്സ്കാരം മാത്രം...എല്ലാ ആശംസകളും...

  ReplyDelete
 56. ഈ ആംസ്ടോങ്ങിനെ എനിക്കും അറിഞ്ഞൂടാരുന്നു. എത്ര ഭംഗിയായി പരിചയപ്പെടുത്തി..! വ്യത്യസ്ഥമായ കുറിപ്പ്. ഒരു കഥ പോലെ വശ്യമനോഹരമായ കുറിപ്പിനു ആശംസകള്‍...

  ReplyDelete
 57. write up was informative- thank you

  ReplyDelete
 58. സുഹൃത്തേ ആംസ്ട്രോങ്ങിനെ പരിചയപ്പെടുത്തിയതിൽ ഒരുപാടു നന്ദി. മറക്കാൻ കഴിയാത്ത ചിത്രീകരണമായി. പുതിയ മേഖലകൾ തേടിയുള്ള താങ്കളുടെ യാത്ര ഇനിയും തുടരട്ടെ.

  ReplyDelete
 59. നന്നായെഴുതി.. ഇങ്ങിനെയൊരു താരത്തെ പരിചയപ്പെടാനായതിലും സന്തോഷം.

  ReplyDelete
 60. പുതിയൊരു അറിവാണ് ഇത് പൊരുതി ജയിക്കുന്ന ജീവിതങ്ങള്‍ എപ്പോഴും പ്രചോദനമാണ്
  നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങള്‍

  ReplyDelete
 61. സ്പോര്‍ട്സില്‍ അറിവ് ഇത്തിരി കുറവാണ് ,എന്നാലും ഈ കുറിപ്പില്‍ കൂടി ആമ്സ്ട്രോങ്ങിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞു .നല്ല ലേഘനം നിസ്സാര്‍ !!

  ReplyDelete
 62. സ്പോര്‍ട്സില്‍ താല്പര്യം കുറവാണ്
  ആംസ്ട്രോങ്ങനെ അറിയുകയും ഇല്ല
  എന്നാല്‍ കാന്‍സറിനെ നന്നായി അറിയാം
  ആ വേദന തിന്നുന്നവരെ ഓര്‍ത്തു വേദനിച്ചിട്ടുണ്ട്
  അത് ചിലരെ തളര്‍ത്തുന്നു ചിലരെ കൂടുതല്‍ കരുത്തുള്ളവരാക്കുന്നു

  ( എഴുത്തില്‍ ആകര്‍ഷണീയതയുണ്ട് ..അവതരണത്തില്‍ പുതുമയും ഉണ്ട് . എല്ലാ ഭാവുകങ്ങളും നേരുന്നു )

  ReplyDelete
 63. രണ്ട് ആംസ്ട്രോംഗ് മാരെയും കുറിച്ച് എഴുതിയത് വളരെ നന്നായി....യുവരാജ് സിംഗിനെ പൊരുതി നില്‍ക്കാന്‍ പ്രേരിപിച്ചത് ഈ പേരാണെന്ന് വായിച്ചിരുന്നു.....

  ReplyDelete
 64. മനസ്സ് നീറുന്ന പോസ്റ്റ്‌...വിങ്ങല്‍ ബാക്കി വെക്കുന്നു...സൈക്ലിംഗ് ആംസ്ട്രോങ് എന്ന് കേള്‍ക്കുന്നത് ആദ്യമായാണ്‌...എങ്കിലും ആ ജീവിതത്തിലൂടെ കടന്നു പോയ പോസ്റ്റ്‌....നല്ല അവതരണം...
  "നെഞ്ചോടടുക്കി പിടിച്ചു എന്റെ നിരാശകളെ ഞാന്‍ പ്രതിരോധിക്കാറുള്ള എന്റെ മാത്രം ഭ്രാന്തുകള്‍ ."
  "ജീവിതം പ്രഭാ നാളത്തിലേക്ക് പറന്നിറങ്ങി ചിറകെരിഞ്ഞോടുങ്ങുന്ന നിമിഷ ശലഭമാകാതിരിക്കാന്‍ ജീവിക്കാന്‍ പ്രചോദനം നല്‍കുന്ന പോരാളികളെ നെഞ്ചോടു ചേര്‍ത്ത് പിടിക്കും ചിലര്‍ ." വരികള്‍ ഇഷ്ടായി.... ആശംസകള്‍...

  ReplyDelete
 65. നേരത്തെ വായിച്ചിരുന്നതാണു. ഈയിടേ വീണ്ടുമീ ചര്‍ച്ചകള്‍ സജീവമായപ്പോഴാണു ഇദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. ചെറുപ്പത്തിലേ കേട്ടു പരിചയിച്ച ആംസ്ട്രോങ്ങിന്റെ പേരില്‍ മറ്റൊരാളെന്ന കൌതുകത്തിനപ്പുറം മറ്റൊന്നുമുണ്ടായിരുന്നില്ല. ഈ കുറിപ്പൊരുപാട് മാനങ്ങള്‍ കാണിച്ചു തരുന്നു. നിസാരന്റെ ലേഖനങ്ങളൊക്കെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രസക്തിയര്‍ഹിക്കുന്നത് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. മടിയൊഴിവാക്കി കൂടുതല്‍ എഴുതൂ..അനുഗൃഹീതമായ തൂലികയാണത്. ആശംസകള്‍ ....

  ReplyDelete
 66. വളരെ നന്നായി എഴുതി നിസാര്‍
  മനസ്സില്‍ എവിടെയോ നൊമ്പരത്തിന്റെ നിഴല്‍ വീഴ്ത്തി കടന്നുപോയ വരികള്‍

  ആശംസകള്‍

  ReplyDelete
 67. ആംസ്ട്രോങ്ങ്‌ ,ശ്രീശാന്ത്‌ ഇവരോടൊന്നും എനിക്ക് ആരാധനാ ഉണ്ടായിരുന്നില്ല..അവരെല്ലാം എനിക്കും ക്വിസ്സിലെ ഉത്തരങ്ങള്‍ മാത്രമായിരുന്നു.. പക്ഷെ എനിക്ക് തെറ്റ് പറ്റിയെന്നു നിര്‍വികാരനായി പറഞ്ഞ ആംസ്ട്രോങ്ങിന്റെ മുഖം എന്നെ തളര്‍ത്തി കളഞ്ഞു.. അത് പോലെ ശ്രീശാന്തും.. ഇടയ്ക്കു ആ അമ്മയുടെ പ്രകടനം കാണുമ്പോള്‍ ഇതെന്തു സാധനങ്ങള്‍ എന്ന് മനസ്സില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ സംഭവ വികാസങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു... വീഴ്ചകള്‍ അങ്ങനെയാണ് ഉയരം കൂടുതോറും വേദന ഏറും.. അനുഭവിക്കുന്നവര്‍ക്കും കാഴ്ച്ചക്കാര്‍ക്കും .. വിജയത്തിന്റെ ലഹരി തലയ്ക്കു പിടിച്ചപ്പോള്‍ കൂടുതല്‍ വിജയങ്ങള്‍ക്കായി മനുഷ്യസഹജമായ ഒരു തെറ്റ് ചെയ്തു പോയിരിക്കാം.. പക്ഷെ ഉയരത്തിലായത് കൊണ്ട് ആ തെറ്റുകളും ചര്‍ച്ച ചെയ്യപ്പെടുന്നെന്നു മാത്രം. എന്നെ അത്ബുധപ്പെടുതിയത് എന്നെ പോലെ ചിന്തിക്കുന്നവര്‍ വേറെയും ഉണ്ടെന്നതാണ്... തുടരുക.. ഈ തൂലിക ഞങ്ങളെ ചിന്തിപ്പിച്ചു ഇനിയും മുന്നേറട്ടെ .. ആശസംകള്‍..

  ReplyDelete

Related Posts Plugin for WordPress, Blogger...