പ്രിയരേ..ആകാശം നഷ്ടപ്പെട്ട പറവകള്‍ എന്ന കഥയുടെ നിരൂപണം ബൂലോകത്തിലും ഇരിപ്പിടത്തിലും വായിക്കാം .

Saturday, 22 September 2012

അറിയുമോ നിങ്ങള്‍ , ആ ആദ്യ വനിതയെ ?


അറിയുമോ നിങ്ങളവരെ ..? ആദ്യ വനിത എന്ന പേരില്‍ (കു)പ്രശസ്തയായ ഇയങ്ങ് തിരിത്‌ (Ieng Thirith)  എന്ന കംബോഡിയക്കാരിയെ ..
അടുത്തിടെ അന്താരാഷ്ട്ര കോടതി ഒരു  കേസില്‍  അവരെ വെറുതെ വിട്ടിരുന്നു.. പ്രായാധിക്യം കാരണം .. എന്നാല്‍ കുറ്റം ചാര്‍ത്തപ്പെട്ട ഒന്നില്‍ നിന്നും വിടുതല്‍ നല്‍കാതെ വെറും വെറുതെ സ്വതന്ത്രയാക്കി ..

അവര്‍ സ്വതന്ത്രയാകുമ്പോള്‍ ഒരിക്കല്‍ കൂടെ ലോകത്ത് നില നില്‍ക്കുന്ന നീതി വ്യവസ്ഥയുടെ അപര്യാപ്തത ചോദ്യം ചെയ്യപ്പെടുകയാണ്  . 

ഒന്നും രണ്ടു പേരല്ല .. ഏതാണ്ട് ഇരുപതു ലക്ഷം ആത്മാവുകളാണ് നീതി നിഷേധത്തിനിരകളാകുന്നത് . തങ്ങള്‍ എന്തിനു കൊല്ലപ്പെട്ടു എന്നത് പോലും അറിയാതെ പോയ, ദാരുണമായി ലോകത്തു നിന്ന് തുടച്ചു നീക്കപ്പെട്ട, ഒരു രാഷ്ട്രത്തിന്റെ നാലിലൊന്നോളം വരുന്ന ജനങ്ങള്‍ .

വംശഹത്യ എന്നോ വര്‍ഗ്ഗീയഹത്യ എന്നോ ഒന്നും പേരിട്ടു വിളിക്കാനാകാത്ത വിചിത്രമായ കാരണങ്ങള്‍ക്ക് ഭൂമിയില്‍ നിന്നും പറിച്ചെറിയപ്പെട്ടവര്‍ ..ഒരു രാത്രിയിലാണ് അവര്‍ പലരും സ്വന്തം വീടുകളില്‍ നിന്നും പുറത്തേക്കു വിളിക്കപ്പെട്ടത്‌... ആകാശത്ത് കഴുകനെ പോലെ അമേരിക്കന്‍ വിമാനങ്ങള്‍
ചുറ്റിപറക്കുന്നു .. അവരുടെ ബോംബില്‍ എരിഞ്ഞടങ്ങാതിരിക്കാന്‍ സുരക്ഷിത ക്യാമ്പിലേക്ക് നീങ്ങണം എന്നാണ് കിട്ടിയ നിര്‍ദേശം.. ഒരു നിമിഷം ഹിരോഷിമയും നാഗസാക്കിയും അവരുടെ മനോമുകുരത്തിലൂടെ കടന്നു പോയിരിക്കാം.. വീട് പോലും പൂട്ടാതെ പാലായനം.. കാടിനോരത്തെ ക്യാമ്പുകളിലേക്ക്. ജീവന്‍ തിരിച്ചു പിടിക്കാനുള്ള ആ മരണപ്പാച്ചില്‍ മരണത്തെ പുണരാനുള്ള പ്രയാണമാണെന്നു   അവരില്‍ ആരെങ്കിലും അറിഞ്ഞിരുന്നിരിക്കുമോ   ??

പിന്നെ നടന്നതെല്ലാം ചരിത്രമാണ്. കാലം പോലും വിറങ്ങലിച്ചു നിന്ന നാല്  വര്‍ഷങ്ങള്‍ .. ഇപ്പോള്‍ നമുക്ക് ആ കാലഘട്ടത്തിന്റെ പ്രധാന ശേഷിപ്പ്  ഇരുപതിനായിരത്തോളം വരുന്ന വലിയ  ശവക്കല്ലറകളാണ്. അതില്‍ നിന്ന് കണ്ടെടുത്ത  ഏതാണ്ട് പതിനഞ്ചു ലക്ഷത്തോളം അസ്ഥികൂടങ്ങളും!!!

അവ സംസാരിച്ചിരുന്നെങ്കില്‍ പറയുമായിരിക്കും. ക്യാമ്പില്‍ വലിയ കുഴികള്‍ കുത്താന്‍ അവര്‍ നിയോഗിക്കപ്പെട്ടതിനെ കുറിച്ച്.  പിന്നെ ഒരു ദിവസത്തെ മുഴുവന്‍ അധ്വാനത്തിന് ശേഷം മണ്‍വെട്ടികള്‍ കുഴിക്കരികില്‍ വച്ച് തിരിച്ചു നടക്കുമ്പോള്‍  സ്വന്തം ശവക്കല്ലറകളാണ് തയ്യാറാകുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല എന്ന്..  പിറ്റേ ദിവസം പ്രഭാതത്തില്‍ ഇതേ ആയുധങ്ങളാല്‍ അടിയേറ്റു മൃതപ്രാണരായി ആ കുഴിയില്‍ തന്നെ വീണു മരിച്ചതിനെ കുറിച്ചും.
ഒന്ന് പ്രതിധ്വനിക്കുക പോലും ചെയ്യാതെ പോയ അവരുടെ മരണ നിലവിളി   ഇന്നാ   പാടങ്ങളില്‍ പക്ഷെ നമുക്ക് ചെവിയോര്‍ത്താല്‍ കേള്‍ക്കാം ... അവരില്‍ പലരും തങ്ങളുടെ വിധി മരണനിമിഷം വരെ അറിഞ്ഞിരുന്നില്ല. എന്നാല്‍ ചിലരെ മരണത്തിന് തൊട്ടു മുന്‍പ് അതറിയിക്കുമായിരുന്നു. അവരുടെ ചിത്രങ്ങളും എടുത്തിരുന്നു. ശാന്തമായ ഒരു പുഴ പോലെ ജീവിതം നയിച്ചിരുന്നവര്‍ പെട്ടെന്നൊരു ദിവസം തങ്ങളുടെ മരണം അറിയുമ്പോഴുള്ള ഭീതി നിങ്ങള്‍ക്കാ ചിത്രങ്ങളുടെ  കണ്ണുകളില്‍ വായിക്കാം. ഭീതിയും നിസ്സഹായതയും കലര്‍ന്ന ആ ഭാവം ക്രൂരമായ ഒരു കാലഘട്ടത്തിന്റെ ശേഷിപ്പായി ഇന്നും കാത്തു സൂക്ഷിക്കപ്പെടുന്നു ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന ഈ  'മരണപ്പാടങ്ങ'ളില്‍ തലതാഴ്ത്തിയെന്നോണം നില്‍ക്കുന്ന 'ചങ്കിരി' മരങ്ങള്‍ക്ക് കൂടുതല്‍ ദാരുണമായ ഒരു കഥയുണ്ട് പറയാന്‍ . കൗതുകം നഷ്ടപ്പെട്ടിട്ടില്ലാത്ത ബാല്യങ്ങള്‍  സ്വന്തം മാതാപിതാക്കളുടെ മരണം കണ്ട നടുക്കം മാറും മുന്‍പേ മരച്ചുവട്ടിലേക്ക് വലിച്ചിഴക്കപ്പെട്ടത്‌. പിന്നെ ആ കുഞ്ഞു തലകള്‍ മരത്തില്‍ തച്ചു തകര്‍ക്കപ്പെട്ടത്.. വളര്‍ന്നു വന്നു  ഇനിയൊരു കാലത്ത് അവര്‍ തങ്ങള്‍ക്കെതിരെ ആയുധമെടുക്കും എന്ന് ആ കൊലയാളികള്‍  ഭയന്നിരിക്കാം

അവര്‍ .. ആ കൊലയാളികള്‍  ..

ഖെമര്‍ റൂഷ് (Khmer Rouge)എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തീവ്ര കമ്മ്യൂണിസ്റ്റ് സംഘടനയുടെ പേരില്‍ ഭരണം പിടിച്ചെടുത്ത പോള്‍ പോട്ട് (Pol Pot)ന്റെ നേതൃത്തത്തില്‍ ഉള്ള ഭരണകൂടം. ഭ്രാന്തമായ ആശയങ്ങളാണ് അവരെ മുന്നോട്ടു നയിച്ചത്. 
ജനങ്ങളെ മുഴുവന്‍ രണ്ടു വിഭാഗമായി അവര്‍ തിരിച്ചു .. 'പുതിയ ജനങ്ങളും'  'പഴയ ജനങ്ങളും'. പുതിയ ജനങ്ങളോടുള്ള അവരുടെ കാഴ്ചപ്പാട് സുവ്യക്തമായിരുന്നു.

"നിങ്ങള്‍ ജീവിച്ചിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല . മരിക്കുന്നത് കൊണ്ട് നഷ്ടവും"

ആരായിരുന്നു  ഈ പുതിയ  ജനങ്ങള്‍ ??

അധ്യാപകര്‍ ,ഡോക്ടര്‍മാര്‍ , എഞ്ചിനീയര്‍മാര്‍ തുടങ്ങി നഗരങ്ങളില്‍ അധിവസിച്ചിരുന്ന അഭ്യസ്തവിദ്യര്‍ മുഴുവന്‍ പുതു ജനങ്ങളാണ് !!!  അതിനു പുറമേ വിയറ്റ്നാം, തായ്‌ലാന്‍ഡ്‌  തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കാലങ്ങള്‍ക്കു മുന്‍പ് കുടിയേറിപ്പാര്‍ത്തവര്‍ . 
ക്രിസ്ത്യന്‍ ഇസ്ലാം, ബുദ്ധ മത വിശ്വാസികള്‍ .. പിന്നെ ഈ അനീതിയെ എതിര്‍ക്കുന്ന എല്ലാവരും !! ഈ പുതിയ ജനങ്ങളാണ് ക്യാമ്പുകളിലേക്ക് വിളിക്കപ്പെട്ടതും പിന്നെ ദയനീയമായി കൊല ചെയ്യപ്പെട്ടതും 

പൂര്‍ണ്ണ സമത്വം എന്ന തീവ്രവാദ ആശയമായിരുന്നു അവരെ ഇതിലേക്ക് നയിച്ചത്. എല്ലാവരും കൃഷിയും അനുബന്ധ തൊഴിലുകളും മാത്രം ചെയ്യുക . ആര്‍ക്കും യാതൊരു സ്വത്തും പാടില്ല. സമൂഹത്തില്‍ പല തട്ടില്‍ ഉള്ള ജനങ്ങള്‍ പാടില്ല.. ആശയപരമായി സുന്ദരം എന്ന് തോന്നുമെങ്കിലും അതിനായി തിരഞ്ഞെടുത്ത വഴി !!

ഇതെല്ലാം നടന്നത് അങ്ങ് പുരാതന യുഗത്തിലല്ല. ലോകം പുരോഗതിയിലേക്ക് കുതിച്ചു തുടങ്ങിയ 1970കളുടെ അവസാനത്തില്‍ .
വര്‍ഷങ്ങള്‍ക്കു ശേഷം ഖെമര്‍ റൂഷ് ഭരണം പുറത്താക്കപ്പെട്ട ശേഷമാണ് പുറം ലോകം ഇതെല്ലം അറിയുന്നത്. മാനവരാശിക്കെതിരെയുള്ള കുറ്റം എന്ന പേരില്‍ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ആരംഭിച്ചു.. നീണ്ട പതിനാറു വര്‍ഷത്തെ വിചാരണ നടത്തിയിട്ടും ഇനിയും 'തെളിയിക്കപ്പെട്ടു ' കഴിഞ്ഞിട്ടില്ലാത്ത കുറ്റം! ഇതിനിടയില്‍ പോള്‍ പോട്ട് തുടങ്ങിയവര്‍ പ്രായാധിക്യത്താല്‍ സ്വച്ഛന്ദമൃത്യു വരിച്ചു. 

ഇപ്പോള്‍ ഇതാ ഖെമര്‍ റൂഷ് സംഘത്തിലെ ആദ്യ വനിത എന്നറിയപ്പെട്ടിരുന്ന  കൊലപാതകങ്ങളുടെ സൂത്രധാരകരില്‍ പ്രമുഖയായിരുന്ന  വനിതയും വെറുതെ വിടപ്പെടുന്നു 


നീതി നിര്‍വ്വഹണം ഇഴഞ്ഞു നീങ്ങുമ്പോള്‍  , കാലം തെറ്റി വിധി വരുമ്പോള്‍ , വിധി ഇരകള്‍ക്ക് എതിരാകുമ്പോള്‍ അമര്‍ഷം ഉള്ളിലൊതുക്കി ജീവിക്കുന്ന ആയിരങ്ങള്‍ ഉണ്ട്. അവരെ നിങ്ങള്‍ക്ക്  മരണപ്പാടങ്ങളുടെ  മ്യുസിയം ആയ ടോള്‍ സ്ലെങ്ങ് (Toul Sleng)ല്‍ കാണാം.. അടുക്കി വച്ചിരിക്കുന്ന ആയിരക്കണക്കിന് തലയോട്ടികളില്‍ പ്രിയപ്പെട്ടവരെ തിരിച്ചറിയാതെ കയ്യില്‍ ഒരു കുഞ്ഞു മെഴുകുതിരിയും കണ്ണില്‍ നീര്‍ത്തുള്ളികളുമായി പ്രാര്‍ഥനാപൂര്‍വ്വം  നില്‍ക്കുന്നവരെ ..

അവര്‍ക്കും നമുക്കും പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയൂ.. ഏതു നീതികൂടത്തിനും തിരികെ നല്‍കാനാവാത്ത ആ ജീവിതങ്ങള്‍ക്ക് വേണ്ടി.. ഒപ്പം ഇത്തരം ഭ്രാന്തന്‍ ആശയങ്ങളുമായി ഹിറ്റ്‌ലറും ഈദി അമീനും  ഖെമര്‍ റൂഷുകളും മറ്റും ഭൂമിയില്‍ ഇനിയും  പിറക്കാതിരിക്കാന്‍ വേണ്ടി . ഇനിയും മരണപ്പാടങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം..   


(ഖെമര്‍ റൂഷുകളെക്കുറിച്ചും മരണപ്പാടങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ താല്പര്യവും സമയവും ഉള്ളവര്‍ ഇവിടെ ക്ലിക്കി എന്റെ തന്നെ മറ്റൊരു പേജില്‍ പോകൂ. ലേഖന ദൈര്‍ഘ്യം  ഭയന്ന് ഇവിടെ ചെര്‍ക്കാത്തതാണ് )

97 comments:

 1. ആദ്യ വരവ് എന്റെയാണോ?

  കൊള്ളാം ഇതെനിക്കൊരു പുതിയ അറിവായിരുന്നു നിസാര്‍. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കിയ ഒരു അറിവ്..

  മനുഷ്യരെ മനുഷ്യരായി കാണാനാവാത്ത തത്വ ശാസ്ത്രങ്ങള്‍ കൊണ്ട് ആര്‍ക്കെന്തു നേട്ടം അല്ലെ?

  ഇനിയും വരാം ആശംസകള്‍...

  ReplyDelete
 2. ഞെട്ടലോടെ വായിച്ചു തീര്‍ത്ത ലേഖനം നിസ്സാര്‍.ഇതില്‍ പറഞ്ഞത് മുഴുവന്‍ എനിക്ക് പുതിയ അറിവുകള്‍ ആയിരുന്നു.ഹിറ്റ്‌ലറും ഈദി അമീനും ഖെമര്‍ റൂഷുകളും മറ്റും ഭൂമിയില്‍ ചെയ്തു കൂട്ടിയ കൊടും ക്രൂര കൃത്യങ്ങളുടെ വ്യാപ്തി എത്രയോ വലുതായിരുന്നു എന്നിപ്പോലാണ് ചിന്തിക്കുന്നത്.നിരപരാധികളായ ആ പാവം മനുഷ്യര്‍ക്ക്‌ മരണ ശേഷം പോലും നീതിയില്ല .ആ ആത്മാക്കള്‍ക്ക് നിത്യശാന്തി മാത്രമേകുന്നു .

  ReplyDelete
 3. ഈ നിഷ്ടൂര കൊലപാതകങ്ങളുടെ കഥകള്‍ മുന്‍പ് വായിച്ചിട്ടുണ്ട്. സഞ്ചാരത്തിനെ കംബോഡിയന്‍ എപ്പിസോഡുകളില്‍ ക്യാമ്പിന്റെ ഭീകര മുഖം കണ്ടു മനസ് മരവിച്ചിട്ടുണ്ട്.
  നന്നായി എഴുതി, അനുബന്ധവും നന്നായി.

  ReplyDelete
 4. പുതിയ അറിവ് ആയിരുന്നു.... ശരിക്കും ഇതൊക്കെ നമ്മുടെ ഭൂമിയില്‍ നടന്ന സംഭവം ആണോ എന്ന് ഓര്‍ത്തു ഞെട്ടുന്നു.....
  ആ മുഖം മനസ്സില്‍ നിന്നും മായുന്നെ ഇല്ല..... പെട്ടന്ന് ഒരു നിമിഷം മരണം മുന്നില്‍ വാ തുറന്നു നില്‍ക്കുമ്പോള്‍ ഉള്ള ആ വികാരം...
  ഓര്‍ക്കാന്‍ പോലും വയ്യ....

  ReplyDelete
 5. ആശയാദര്‍ശങ്ങളുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനോട് ചെയ്തുകൂട്ടിയ അതിക്രമങ്ങളുടെ ചരിത്രം ഒരു പാഠമായി മുന്നിലുള്ളപ്പോള്‍ അതേ വിധത്തില്‍ മാരകമായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പുതിയ പോള്‍പോട്ടുമാര്‍ വര്‍ത്തമാനകാലത്തും അരങ്ങുവാഴാന്‍ ഊഴം കാത്തുനില്‍ക്കുന്നതിലെ അപകടസന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതാണ്‌.

  ചരിത്രബോധം ആളുകളുടെ കണ്ണുതുറപ്പിച്ചെങ്കില്‍.....

  ഈ നല്ല ലേഖനത്തിനു നന്ദി.

  ReplyDelete
 6. വിജ്ഞാന പ്രദമായ പോസ്റ്റ്‌ . പോള്‍ പോട്ട്നെ കുറിച്ചും , ഖെമര്‍ റൂഷ് ക്രൂരതയെ കുറിച്ചും കൂടുതല്‍ അറിയാന്‍ പറ്റി. ആശംസകള്‍

  ReplyDelete
 7. പുതിയ അറിവ് പകര്‍ന്നതിനു ആദ്യം നന്ദി .ഒരുപാടു മനുഷ്യ കുരുതികള്‍ക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട് .കോടതി ഈ വനിതയെ വെറുതെ വിടപ്പെടുമ്പോള്‍ തോല്‍ക്കുന്നത് മനുഷ്യത്വം തന്നെ . ഇനിയും ഇത്തരം കുരുതികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ .

  ReplyDelete
 8. കൂട്ട കൊലപാതകങ്ങള്‍ ഇപ്പോഴും തുടരുന്നു. പുതിയ പേരുകളില്‍ പുതിയ ദേശങ്ങളില്‍., മനുഷ്യര്‍ മനുഷ്യരെ തിരിച്ചറിയാത്ത അവസ്ഥ. എവിടെയോ വായിച്ച ഒരു വരി ഇവിടെ കുറിച്ചിടട്ടെ. When the power of love becomes greater than the love of power, the world will know peace"

  ReplyDelete
 9. അറിവും, ഒപ്പം ഞെട്ടലും സമ്മാനിച്ച എഴുത്ത്..! ‘സ്വയം ശവക്കുഴി തോണ്ടുക’ എന്ന പ്രയോഗം ഇത്ര ഭയാനകമെന്ന് ഇവിടെ വായിച്ചറിയുകയായിരുന്നു.ഹിറ്റ്ലറെപ്പോലുള്ളവരുടെ ചില ക്രൂരതകളൊക്കെ എങ്ങോ വായിച്ചതോര്‍മ്മിക്കുന്നെങ്കിലും. ഇത് വല്ലാത്തൊരു നടുക്കമാണുണ്ടാക്കിയത്!
  ഈ നല്ല എഴുത്തിനും ഇതിനു പിന്നിലേലെ ഹോംവര്‍ക്കിനും.
  തൊപ്പിയൂരി നമിക്കുന്നു.
  ആശംസകളോടെ..പുലരി

  ReplyDelete
 10. അടുക്കി വെച്ചിരിക്കുന്ന തലയോട്ടികളുടെയും അസ്ഥികൂടങ്ങളുടെയും ചിത്രം പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും അതിനു പിന്നിലുള്ള കഥ ഇപ്പോഴാണ് അറിയുന്നത്. ഹിറ്റ്ലര്‍ നാസി ക്യാമ്പുകള്‍ ആണ് അതെന്നു തോന്നിയിരുന്നു...

  പക്ഷെ വെറും മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇതൊക്കെ നടന്നതെന്ന് ഓര്‍ക്കുമ്പോള്‍ ... കഷ്ടം! ഇനി ചീനയില്‍ എന്തൊക്കെ ആണാവോ നടക്കുന്നത്! ആര്‍ക്കറിയാം!

  (അതിനിടെ: ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ "Toul Sleng" എന്ന് സേര്‍ച്ച്‌ ചെയ്തപ്പോള്‍ കണ്ടു... ഹം)

  ReplyDelete
 11. വിശ്വസിക്കാന്‍ കഴിയാത്ത സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു തരം മരവിപ്പാണ് അനുഭവപ്പെടുന്നത്.

  ReplyDelete
 12. ഓര്‍ക്കനിഷ്ടപ്പെടാത്ത ചരിത്രമാണിത്. എന്നാല്‍ ഒരു ഓര്‍മ്മപെടുത്തല്‍ നന്നായി.
  നിസാര്‍ അഭിനന്ദനങ്ങള്‍.....

  ReplyDelete
 13. ഞെട്ടിപ്പിക്കുന്നത്. ഹോ ഇന്നത്തെ ഉറക്കവും നഷ്ടപ്പെടുമല്ലോ ദൈവമേ...

  ReplyDelete
 14. ഇത്തരം ചരിത്രങ്ങള്‍ ആവര്‍ത്തിക്കാതിരുന്നെങ്കില്‍.....,..!
  നടുക്കത്തോടെയാണ് വായിച്ചുതീര്‍ത്തത്....
  ആശംസകള്‍

  ReplyDelete
 15. പോള്‍ പോട്ട്
  ഹിറ്റ് ലര്‍ തോറ്റുപോകുന്ന തരത്തിലുള്ള ക്രൂരന്‍
  എന്നാല്‍ എതിര്‍പക്ഷത്ത് ജൂതരല്ലാത്തതുകാരണം ചരിത്രങ്ങള്‍ അധികമാരും അറിഞ്ഞിട്ടില്ലെന്ന് മാത്രം

  ReplyDelete
 16. കൊടുംക്രൂരതയ്ക്കുള്ളിലെ ഞെട്ടല്‍....,.. അതില്‍ക്കൂടുതലൊന്നും പറയാന്‍ കഴിയുന്നില്ല,...... സ്നേഹാശംസകള്‍ ....

  ReplyDelete
 17. സന്തോഷ്‌ കുലങ്ങരയുടെ സഞ്ചാരം പരിപാടിയില്‍ ആണ് ഈ വിഷയത്തെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത്.. അതില്‍ അവിടത്തെ ഒരുപാട് വീഡിയോകള്‍ കാണിച്ചിരുന്നു.ശരിക്കും അവിശ്വസനീയമായ കാര്യങ്ങള്‍...സഞ്ചാരം ആ ഭാഗത്തിന്റെ വീഡിയോ യു ടുബില്‍ ഉണ്ടോ എന്നറിയില്ല. കിട്ടിയാല്‍ നല്‍കാം. അതുകൂടി ചേര്‍ത്താല്‍ കൂടുതല്‍ കാര്യങ്ങള്‍ നേരിട്ട് കാണാം..

  ഇത്തരം ഒരുപാട് ക്രൂരതകള്‍ ഭൂമിയില്‍ ഉണ്ടായിട്ടുണ്ട്.. ഈ വിഷയം തിരഞ്ഞെടുത്തത് വളരെ പ്രസക്തമായി...

  ReplyDelete
 18. kollam, puthiya chila karyangal manasilaakkan kazhinju..
  e post kurachu koodi refine cheyyanam., mainly intro section. kadhayil suspense vechu ezhuthunna pole lekhanam thudangiyaal pettennu karyam manasilaavilla (its my opinion, need not be correct) ..
  vishayavum mattu ezhuththum nannaayirikkunnu ..

  ReplyDelete
 19. നിങ്ങളുടെ ഓരോ പോസ്റ്റും പുതിയ അറിവുകളാണ്, പുതിയ നടുക്കങ്ങളാണ്. മറ്റൊരു ലോകത്തെത്തിപ്പെട്ടതുപോലെ.. മനുഷ്യരുടേതല്ലാത്തൊരു ലോകത്ത്. മനുഷ്യത്വം മരിച്ചു കൊണ്ടിരിക്കുന്ന കാലത്തിന്‍റെ തേങ്ങലുകള്‍..

  ReplyDelete
 20. വളരെ വ്യത്യസ്തമായ പോസ്റ്റ്,.,,,ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ എഴുത്തുകള്‍ വരേണ്ടിയിരിക്കുന്നു ...

  ReplyDelete
 21. മറാത്ത ഞെട്ടല്‍ ആടിയുലഞ്ഞു വായന പൂര്‍ത്തിയാക്കിയപ്പോള്‍
  അറിവ് നല്‍കിയ നിസര്‍ഗം ,നന്ദി

  ReplyDelete
 22. കര്‍ത്താവെ എന്നു വിളിച്ചാണ് വായന അവസാനിപ്പിച്ചത്,ഇതൊകെ ചിന്തിക്കാനേ പറ്റുന്നില്ല ,ഒരുപാടു നിഷ്കളങ്ക രക്തം വീണ മണ്ണിന്നെ ഓര്‍ത്തപ്പോള്‍ തന്നെ ഹൃദയം പൊടിഞ്ഞു,പറയാന്‍ വാക്കുകള്‍ ഇല്ല, ഈ പോസ്റ്റിടാന്‍ നിസാര്‍ കാണിച്ച നല്ല മനസിന്‌ ഭാവുകങ്ങള്‍ !!!!

  ReplyDelete
 23. പറയേണ്ടതെന്താനെന്നറിയില്ല... എനിക്കും ഇത് പുതിയൊരു അറിവാണ് ... അസ്ഥികൂടങ്ങള്‍ സത്യം വിളിച്ചു പറയുന്ന ഒരു കാലം വന്നാല്‍...നിരപരാധികളുടെ തേങ്ങല്‍ കൊണ്ടീ ലോകം വീര്‍പ്പു മുട്ടും ...!!

  ReplyDelete
 24. നിസാര്‍ ഭായ് ... ഇലഞ്ഞിപ്പൂക്കള്‍ പറഞ്ഞത് പോലെ നിങ്ങളുടെ ഓരോ പോസ്റ്റും പുതിയ അറിവുകള്‍ തന്നാണ് കടന്നു പോകാറു ..ഇപ്പോള്‍ കരളില്‍ ഒരു ചൂളയ്ക്ക് തീ കൊളുത്തി കൊണ്ട് ഈ പോസ്റ്റും...!!
  മനുഷ്യക്കുരുതികള്‍ക്ക് എന്നാണ് ഒരന്ത്യം ആരറിയുന്നു ... കുഴികളില്‍ ഇപ്പോഴും ഉണ്ടാകും കൂട്ടിയിട്ട തലയോട്ടികള്‍...തങ്ങള്‍ ചെയ്ത തെറ്റെന്തായിരുന്നെന്നറിയാതെ ......!!!

  ReplyDelete
 25. ഇയാങ് തിരിത്തിന്റെ കൂടെ മറ്റു മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നല്ലോ . നുവോണ്‍ ചിയ, കിയു സംഫാന്‍, ഇയാങ് സാറി അവര്‍ക്കൊക്കെ എന്ത് പറ്റി ആവോ ? ഏതായാലും നാല് വര്ഷം കൊണ്ട് ഇവന്‍ കൊന്നൊടുക്കിയത് 17 ലക്ഷം പേരെ.

  നന്ദി നിസാര്‍ ഒരു നല്ല ലേഖനം പങ്കു വെച്ചതിനു

  ReplyDelete
 26. സഞ്ചാരം പരിപാടിയില്‍ ഇതിന്റെ വീഡിയോ കണ്ടിരുന്നു ,കുറെ ദിവസം പിന്നീട് അത് തന്നെയായിരുന്നു മനസ്സില്‍ ,,മനപ്പൂര്‍വം മറക്കാന്‍ ശ്രമിച്ച ആ രംഗങ്ങള്‍ വീണ്ടും ഒന്ന് കൂടി ഓര്‍മ്മയില്‍ എത്തി !!

  ReplyDelete
 27. മുഴുവനുംവായിക്കണോ എന്ന് വരെ തോന്നി പോയി.. അനുബന്ധവും നന്നായിട്ടുണ്ട്. :(:(

  ReplyDelete
 28. നിരപരാധികൾ എന്നും വേട്ടയാടപ്പെടുന്നു. നീതിയുടെ പരിരക്ഷ പലപ്പോഴും കുറ്റവാളികൾക്കാണ് കിട്ടാറുള്ളത്, അതാവശ്യമുള്ളത് അവർക്കാണെന്നാണ് സമൂഹം ധരിച്ചുവെച്ചിരിക്കുന്നതും.

  ReplyDelete
 29. അപൂര്‍വം ചില നിമിഷങ്ങളിലാണ് വാക്കുകള്‍ക്കായ് ഞാന്‍ എന്നോട് യാചിക്കുന്നത് !
  ലോകത്തിന്റെ ഇന്നത്തെ പോക്ക് അതുപോലൊരു ചരിത്രത്തിലേക്ക് തന്നെയാണന്ന് നാം ഭയപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ! പണമുള്ളവന്‍ ജീവിക്കുക അല്ലാതാവനെ ആട്ടിയോടിക്കുക...ഭൂമിയുടെ അറ്റംവരെ അതുമല്ലെങ്കില്‍ പാതാളത്തിലേക്ക്......!!
  നല്ല ലേഖനം,
  ആശംസകളോടെ,
  അസ്രുസ്.

  ReplyDelete
 30. സുപ്രഭാതം നിസാർ..
  വേദനിപ്പിക്കുന്നവയെങ്കിലും നല്ലൊരു വായനാനുഭവം നൽകി..
  ഇവിടം അറിവിന്റെ ലോകമായി തീരട്ടെ..
  ഭാവനകളുടെ ലോകത്ത്‌ നിന്നും നേർക്കാഴ്ച്ചകളിലേക്കുള്ള സന്ദർശനങ്ങൾ ആസ്വാദിക്കുന്നു..ഉൾക്കൊള്ളുന്നു..നന്ദി ട്ടൊ..

  ReplyDelete
 31. പാലക്കാടന്‍ ഗ്രാമ പ്രദേശങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ് കംബോഡിയന്‍ ഗ്രാമങ്ങള്‍., കാണണം എന്ന് മോഹിപ്പിച്ചിട്ടുണ്ട്.
  http://www.youtube.com/watch?v=lut-SXqa39I
  എന്നാല്‍ ആ മണ്ണില്‍ നിന്നുയരുന്ന നിലവിളികള്‍ ഓര്‍ത്താല്‍...,... ഈ വാര്‍ത്ത ഞാന്‍ ഫോളോ ചെയ്തിരുന്നു. Amnesty International ഈ കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. അവര്‍ക്കുള്ളത് ഈശ്വരന്‍ നല്‍കട്ടെ... ഇയങ്ങ്,മറവിയുടെ കയത്തിലേക്ക് നിങ്ങള്‍ മുങ്ങിത്താണുവെങ്കിലും, ഇടയ്ക്കെങ്കിലും കേള്‍ക്കതിരിക്കില്ല ആ നിലവിളികള്‍..

  ReplyDelete
 32. Truly Informative...Thanks for sharing

  ReplyDelete
 33. വിജ്ഞാനപ്രദവും ഹൃദയസ്പര്‍ശിയുമായ ഒരു ലേഖനം..ഇതുപോലെയുള്ള പോസ്റ്റുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

  ReplyDelete
 34. Nisar-ന്റെ പോസ്റ്റുകള്‍ പഠനാര്‍ഹാവും പുതിയ അറിവുകള്‍ പകര്‍ന്നു നല്കുന്നവയുമാണ്.നടുങ്ങുന്ന ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ അനുബന്ധം കൂടി വായിക്കാന്‍ പോകയാണ്.ഒരു പാട് അഭിനന്ദനങ്ങള്‍...കൂടെ ഭരണകൂടഭീകരതകളില്‍ നിരപരാധികള്‍ തുറുങ്കിലടക്കപ്പെടുന്നതും തുടച്ചുനീക്കപ്പെടുന്നതും ഇന്നും തുടരുന്നു.പിന്നെ ഒരു സംശയവും -ഈദി അമീനെ 'രാക്ഷസനായി'ചിത്രീകരിക്കപ്പെടുകയായിരുന്നില്ലേ യാങ്കി ഭീകരതകള്‍ ?

  ReplyDelete
 35. അനുബന്ധം ഇതിനോട് ചേര്‍ത്തുവായിക്കുമ്പോള്‍ സംഭവങ്ങള്‍ കൂടുതല്‍ സചിത്രഗ്രാഹ്യമാകുന്നു.

  ReplyDelete
 36. സമത്വം ജനങ്ങളെ മുഴുവന്‍ കൊന്നൊടുക്കി കൊണ്ടുവരണം എന്നത് കമ്മ്യൂണിസ്റ്റ്‌ ആശയമാണോ??
  അല്ലെന്നാണ് എന്റെ വിശ്വാസം. ഖേമറൂഷ് എന്ന ഈ കാപാലിക വൃന്ദത്തെ കമ്മൂണിസ്റ്റ് തീവ്രവാദികള്‍ എന്ന് വിളിക്കുന്നത്‌ പോലും ലോക കമ്മൂണിസ്റ്റ് സംഘടനകള്‍ക്ക് മാനക്കേട്.

  വായനയിലുടനീളം അകം പൊള്ളിച്ച ഈ ലേഖനം ചില ദുഃഖ സത്യങ്ങള്‍ പങ്കിട്ടു. ഇത്തരക്കാരെ നീതിപീഠം വെറുതെ വിടുന്നത് ലോകത്തിലെ ആദ്യ സംഭവമല്ലാത്തതിനാല്‍ ഞെട്ടലില്ല. പക്ഷെ ഇവരര്‍ഹിക്കുന്ന ശിക്ഷ മറ്റൊന്നായിരുന്നു. അകാരണമായി മരണത്തിലേക്ക് എത്തിപെട്ട ആയിരകണക്കിന് പാവങ്ങളുടെ ദുര്യോഗം ഓര്‍ക്കും തോറും മനസ്സ് വേട്ടയാടപ്പെടും.

  നല്ല ലേഖനം നിസാര്‍.

  ReplyDelete
 37. നിസാര്‍
  താങ്കളുടെ ഇത് വരെയുള്ള എല്ലാ ലേഖനങ്ങളും വായിക്കാറുണ്ട്. മലയാളം അടിക്കാന്‍ അറിയാത്തത് കൊണ്ടും സ്വന്തം ആയി ബ്ലോഗ്‌ ഇല്ലാത്തതു കൊണ്ടും അഭിപ്രായം പറയാന്‍ പറ്റാറില്ല. ഇത് ബ്ലോഗ്‌ ഉള്ള ഒരു ചേച്ചിയുടെ സഹായത്തോടെ അയക്കുന്നതാണ്. വളരെ വ്യത്യാസമുള്ള ലേഖനങ്ങള്‍ ഒരു പ്രത്യേക ഭാഷയോടെ ആണ് താന്കള്‍ അവതരിപ്പിക്കുന്നത്‌. ബ്ലോഗില്‍ വായിക്കുന്ന പല കഥകളെക്കാളും സുന്ദരമാണ് ആ ഭാഷ. എന്നാല്‍ പങ്കു വെക്കുന്നത് എന്തെങ്കിലും വിഞാനമായിരിക്കും. വേറെ ഒരു മലയാളം ബ്ലോഗും ഞാന്‍ ഇങ്ങനെ കണ്ടിട്ടില്ല. ഒരു പാട് നന്ദി. ഒപ്പം ഏറെ ആശംസകള്‍ .

  എല്ലാ ദിവസവും ഈ ബ്ലോഗ്‌ വന്നു നോക്കുകയാണ്. ഇതില്‍ പുതിയത് വരുമ്പോള്‍ കിട്ടാന്‍ Email Follow കൊടുത്തിട്ട് കിട്ടുന്നില്ലല്ലോ. അത് ശ്രദ്ധിക്കാമോ. ഓരോ തവണ വായിക്കുമ്പോഴും കൂടുതല്‍ ഇഷ്ട്ടപ്പെട്ടു പോകുന്ന എഴുത്ത്
  സ്നേഹത്തോടെ മീര

  ReplyDelete
 38. This article made me aware that i know nothing about world even if i am a post Graduate. Really shocking. The appendix given in other page given clear idea of what had happened. Thanks

  ReplyDelete
 39. ഞെട്ടലോടെ മാത്രം വായിച്ചു തീര്‍ക്കാന്‍ പറ്റുന്ന ഒരു ലേഖനം. ഇതിന്റെ അനുബന്ധ ലേഖനവും വായിച്ചു. അത് മറ്റൊരു പേജില്‍ കൊടുക്കേണ്ട ആവശ്യമില്ല. ഇത് പോലെയുള്ള ലേഖനങ്ങള്‍ ദൈര്‍ഘ്യം കൂടിയാലും ആളുകള്‍ താല്‍പ്പര്യത്തോടെ വായിക്കും നിസാര്‍ ! ഒരു ചരിത്ര വിദ്യാര്‍ഥിയുടെ കൌതകത്തോടെയാണ് നിസാറിന്റെ ഓരോ ലേഖനങ്ങളും ഞാന്‍ വായിക്കുന്നത്. പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനു നന്ദി!!!

  ReplyDelete
 40. നന്നായി നിസാര്‍. അഭിനന്ദനങ്ങള്‍, ഈ ലേഖനത്തിനു.

  ReplyDelete
 41. ഈ ലേഖനം വായിച്ച് തരിച്ചിരിക്കുകയാണ് നിസാര്‍...

  ഈ പുതിയ അറിവ് പങ്കുവച്ചതിനും ഇതിനുപിന്നിലുള്ള നിസാറിന്റെ പ്രയത്നത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

  ReplyDelete
 42. ഞാനും ഈ സംഭവത്തെപറ്റി ആദ്യമായി കേള്‍ക്കുകയാണ്.മരവിച്ചിരുന്നു പോയി

  ReplyDelete
 43. രണ്ടു ലേഖനവും വായിച്ചു.
  അധികമാര്‍ക്കും (എനിക്കും) അറിയാത്ത വിവരങ്ങളാണ് പങ്കുവച്ചത്.
  ദി ലാസ്റ്റ് കിംഗ്‌ ഓഫ് സ്കോട്ട്‌ലന്‍ഡ് എന്ന ഒരു സിനിമ കണ്ടിരുന്നു. അത് നയതന്ത്ര ഉദ്യോഗസ്ഥരുടെ തലത്തില്‍ നിന്നുള്ള, കാല്പനികമായ കാഴ്ചയായതിനാല്‍ കൂരമായ ഈ നരഹത്യയെപറ്റിയുള്ള യഥാര്‍ത്ഥ വിവരണങ്ങള്‍ ഇല്ല.

  ഈ ലേഖനം വായിക്കാന്‍ അവസരം ഒരുക്കിയതില്‍ വളരെ നന്ദി.
  ആശംസകള്‍.,

  ReplyDelete
 44. അറിവുകള്‍ . നന്നായി പറഞ്ഞു.
  ഇത്തരം വിഷയങ്ങളും മറ്റും ബ്ലോഗില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് അഭിപ്രായങ്ങള്‍ ചൂണ്ടികാണിക്കുന്നു.
  ഇതുപോലെ നല്ല സംഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു നിസാര്‍.

  ReplyDelete
 45. ശാന്തമായ ഒരു പുഴ പോലെ ജീവിതം നയിച്ചിരുന്നവര്‍ പെട്ടെന്നൊരു ദിവസം തങ്ങളുടെ മരണം അറിയുമ്പോഴുള്ള ഭീതി നിങ്ങള്‍ക്കാ ചിത്രങ്ങളുടെ കണ്ണുകളില്‍ വായിക്കാം. ഭീതിയും നിസ്സഹായതയും കലര്‍ന്ന ആ ഭാവം ക്രൂരമായ ഒരു കാലഘട്ടത്തിന്റെ ശേഷിപ്പായി ഇന്നും കാത്തു സൂക്ഷിക്കപ്പെടുന്നു

  നല്ല ലേഖനം.നന്മകള്‍ നേരുന്നു.

  ReplyDelete
 46. ചരിത്രത്തിന്റെ മറ്റൊരു ഭീകര അദ്ധ്യായം. എന്നാല്‍ ചരിത്രം ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഗുജറാത്തിലെ മരണപ്പാടങ്ങളുടെ പുതിയ കഥകള്‍ നമ്മള്‍ ഈയിടെ കേട്ട് കഴിഞ്ഞു. ചരിത്രങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ഹിറ്റ്‌ലറും ഈദി അമീനും ഖെമര്‍ റൂഷുകളും ഷാരോണും, മുസ്സോളിനിയും, സ്റ്റാലിനും എല്ലാം പുതിയ രൂപത്തില്‍ പുനര്‍ജനിച്ചു കൊണ്ടിരിക്കും.

  ലേഖനം വളരെ അന്നായി നിസാര്‍, . ഇരുത്തി വായിപ്പിക്കുന്ന നല്ല അവതരണം. അഭിനന്ദനങ്ങള്‍.

  ReplyDelete
 47. എനിക്ക് അറിയാതിരുന്ന ചരിത്രങ്ങളിൽ ഒന്ന് . ലേഖനം നന്നായി . നിയമ വ്യവസ്ഥയിലെ പഴുതുകൾ കാരണം പലകുറ്റവാളികളും രക്ഷപ്പെടുന്നു . ഇത്രയും വൈകി ഒരു വൃദ്ധയെ ശിക്ഷിക്കുന്നതിൽ എന്തു കാര്യം അല്ലേ. പലയിടങ്ങളിലും ഇവരൊക്കെ പലരൂപത്തിൽ അവതരിച്ച് മരണപ്പാടങ്ങൾ ഇപ്പഴും തീർക്കുന്നു. എങ്കിലും നമുക്കാശിക്കാം ഇനിയുമൊരു മരണപ്പാടം സൃഷ്ടിക്കപ്പെടാതിരിക്കാൻ

  ReplyDelete
 48. കമ്മ്യൂണിസം വളരെ മനോഹരമായ ആശയം ആണെന്ന് ചിന്തിക്കുന്ന ഒരാള്‍ ആണ് ഞാന്‍ ,ഖമര്‍ രൂശുകള്‍ ചെയ്ത കൂട്ടക്കുരുതിയെ ,അത് പോലെ കമ്മ്യൂണിസത്തിന്റെ പേരില്‍ പലരും ചെയ്ത മഹാ പതകങ്ങളെ ഒരിക്കലും അനുകൂലിക്കുന്നുമില്ല.എങ്കിലും ഇദി അമീനെ പറ്റി,സ്റ്റാലിനെ പറ്റി ,പോല്പോട്ടിനെ പറ്റി ,ചൌഷസ്ക്യൂവിനെ പറ്റി ഒക്കെ മാത്രമേ നാം ഇപ്പോഴും സംസാരിക്കുന്നുള്ളൂ ,അബൂഗരീബിനെ പറ്റി ,ഇറക്കിനെയും സദാം ഹുസൈനെയും പറ്റി ,വിയട്നാമിനെ പറ്റിഅഫ്ഗാനിസ്ഥാനെ സിറിയയെ ,പലസ്തീനെ പറ്റി ,ആനവബോംബ്‌ ഇട്ടു തലമുറകലെ വരെ നശിപ്പിച്ച മനുഷ്യരാശിയുടെ നീച്ചന്മാരായ രക്ഷകന്മാരെ പറ്റി നാം സംസാരിക്കരുത് ,നമ്മുടെ മേലാലന്മാര്‍ക്ക് അത് ഇഷ്ടമാവില്ല ..ഈ ലേഖനം വളരെ നന്നായി എഴുതി എന്ന കാരണത്താല്‍ അഭിനന്ദനം അര്‍ഹിക്കുന്നു നിസാര്‍ ...

  ReplyDelete
 49. ഹോ !!!! ശ്വാസമടക്കിയാണ് വായിച്ചതു... പുതിയ അറിവ്.. ഒപ്പം ആ ബലികഴിക്കപെട്ടവരെ സ്മരിക്കുന്നു....

  ReplyDelete
 50. അവ സംസാരിച്ചിരുന്നെങ്കില്‍ പറയുമായിരിക്കും. ക്യാമ്പില്‍ വലിയ കുഴികള്‍ കുത്താന്‍ അവര്‍ നിയോഗിക്കപ്പെട്ടതിനെ കുറിച്ച്. പിന്നെ ഒരു ദിവസത്തെ മുഴുവന്‍ അധ്വാനത്തിന് ശേഷം മണ്‍വെട്ടികള്‍ കുഴിക്കരികില്‍ വച്ച് തിരിച്ചു നടക്കുമ്പോള്‍ സ്വന്തം ശവക്കല്ലറകളാണ് തയ്യാറാകുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല എന്ന്.. പിറ്റേ ദിവസം പ്രഭാതത്തില്‍ ഇതേ ആയുധങ്ങളാല്‍ അടിയേറ്റു മൃതപ്രാണരായി ആ കുഴിയില്‍ തന്നെ വീണു മരിച്ചതിനെ കുറിച്ചും. touching lines.

  ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും പങ്ക് വെക്കുകയും ചെയ്ത ലേഖകന് അഭിനന്ദനങ്ങള്‍.

  ReplyDelete
 51. കുട്ടിക്കാലത്ത് പേടിയോടെ കേട്ടിരുന്ന രണ്ടു പേരുകളാണ് ഈദി അമീന്‍ എന്നും പോള്‍ പോട്ട് എന്നും. എന്തുകൊണ്ട് എന്നൊന്നും അന്നെനിക്കറിയില്ലായിരുന്നു എങ്കിലും ക്രൂരമായ എന്തൊക്കെയോ അവര്‍ ചെയ്തിരുന്നു എന്നറിയാമായിരുന്നു. അതിനുശേഷം അവരെയെല്ലാം മറന്നു പോയി. വീണ്ടും അവരെ ഓര്‍മ്മിക്കുവാനും എന്തുകൊണ്ട് എന്ന് വിശദമായി അറിയുവാനും ഈ ലേഖനം സഹായിച്ചു. നിസാര്‍, തുടരട്ടെ ഇത്തരം അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍.

  ReplyDelete
 52. പുതിയ അറിവുകള്‍ നിറഞ്ഞ നല്ലൊരു പോസ്റ്റ്‌...

  ReplyDelete
 53. ക്രൂരതകൊണ്ട് ചരിത്രത്തെ നിണമണിയിച്ചവരൊന്നും പക്ഷേ അര്‍ഹമായ ശിക്ഷ ഏറ്റുവാങ്ങിയിട്ടില്ല. അതിനൊട്ട് സാധിക്കുകയുമില്ല. പോള്‍പോട്ട് ചെയ്തു കൂട്ടിയ ക്രൂരതകള്‍ക്ക്‌ ചരിത്രത്തില്‍ വളരെ കുറച്ച് സമാനതകളേ കണ്ടെത്താനാകൂ. അയാള്‍ മാത്രമാകില്ലല്ലോ ഈ ക്രൂരത മുഴുവന്‍ ചെയ്തു കൂട്ടിയത്. കൂട്ടുകള്‍ പ്രതികള്‍ എമ്പാടും കാണും അതിലൊരമ്മച്ചിയുടെ കഥയാണ് നിസാര്‍ പറഞ്ഞത്. ശ്രദ്ധയില്‍ പെട്ടിരുന്നില്ല ഈ വെറുതെ വിടല്‍., മുന്‍പിലെത്തിച്ചു തന്നതിന് വളരെ നന്ദി.

  ReplyDelete
 54. ഇതിനെ ആസ്പദമാക്കി ഒരു സിനിമ ഉണ്ട്....
  http://thedailyflick.blogspot.in/2011/03/flick-of-day-killing-fields.html

  ReplyDelete
 55. ഏതോയൊരു ചാനലിൽ ഇതൊരു പ്രോഗ്രാമായി കണ്ടിരുന്നു., വായിച്ചപ്പോൾ അതിലും ഫീൽ ചെയ്തു. ഒരു ജനതയെ അരുക്കക്കാൻ സ്വേച്ഛാധിപതികൾ കണ്ടെത്തുന്ന എളുപ്പ മാർഗ്ഗം. ഇന്നും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതിന്റെ തനിയാവർത്തനം തന്നെ ലോകത്ത്...

  ReplyDelete
 56. ആദ്യ വനിതയെ കുറിച്ച് മുന്‍പെപ്പോഴോ വായിച്ചിട്ടുണ്ടെങ്കില്‍ കൂടിയും അതിനു പുറകിലെ ഇത്രയും ഭീകരമായ കഥയെ കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു. കാത്തിരുന്നതു പോലെ തന്നെ തികച്ചും വിജ്ഞാന പ്രധാനമായ ഒരു പോസ്റ്റ്‌ നല്‍കിയതിനു നന്ദി.
  വായിച്ചു കൊണ്ടിരിക്കവേ കണ്‍മുന്നില്‍ നിറയെ അജിത്‌ നായകനായ സിറ്റിസണ്‍ എന്നാ ചിത്രമായിരുന്നു.. അതൊരു ചലച്ചിത്രമായിരുന്നു എങ്കില്‍ കൂടിയും... എന്തോ.. ഒരു വല്ലാത്ത മരവിപ്പ്.. എന്താ ഈ ലോകം ഇങ്ങനെ??

  ReplyDelete
 57. ആദ്യമേ ഹൃദ്യമായ അഭിനന്ദനങ്ങള്‍ നിസാര്‍..
  പുതിയ അറിവ് തന്നെയാണ്..
  സമത്വം നടപ്പിലാക്കാന്‍ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍!!
  ഒരിക്കല്‍ കൂടി ഈ ഉദ്യമത്തിന് ആശംസകള്‍..

  ReplyDelete
 58. നേരത്തെ വായിച്ചിരുന്നു ...കമന്റ്‌ ഇട്ടിരുന്നു ഇവിടെ കാണുന്നില്ലാല്ലോ..
  നല്ല ലേഖനം നിസാര്‍ ...!!

  ReplyDelete
 59. ഇങ്ങനെ ഒരു ചരിത്രം ഞാന്‍ ആദ്യമായാണ് അറിയുന്നത് . ഈ ഉദ്യമത്തിന് വളരെ നന്ദി

  ReplyDelete
 60. പോൾ പോട്ടിന്റെ ചരിത്രം മുമ്പൊരിക്കൽ ടി വീ പരിപാടിയിൽ കണ്ടിരുന്നു. ഞെട്ടിത്തരിച്ചിരുന്നു പോയി..
  നന്നായി എഴുതി

  ReplyDelete
 61. എനിയ്ക്കറിയില്ലായിരുന്നു ഈ ഒരു ചരിത്രം. ഇത്രയും ഭീകരമായ ഒരേട്‌ തുറന്നു കാണിച്ചതിന് നന്ദി പറയാമോ എന്നറിയില്ല( എങ്കിലും അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി )- മനുഷ്യ മനസ്സിന്റെ ഇടുക്കവും ക്രൌര്യവും ഇതില്‍ നിറഞ്ഞു കണ്ടു...
  നിങ്ങളുടെ ബ്ലോഗ്‌ ഒരു വ്യതസ്തമായ അനുഭവമാണ് - ചിലപ്പോള്‍ നന്മയും മറ്റു ചിലപ്പോള്‍ തിന്മയും നിറഞ്ഞു വാഴുന്ന ഈ ലോകത്തിന്റെ ഒരേട്‌ എന്ന് തോന്നി, ചില പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ... ഞാന്‍ വായിച്ചിട്ടുള്ള (അധികമൊന്നുമില്ലെങ്കിലും)ബ്ലോഗുകളില്‍ വച്ച് എനിയ്ക്കിഷ്ടമായ ചുരുക്കം ചില ബ്ലോഗില്‍ ഒന്നാണിത് എന്ന് ആഹ്ലാദപൂര്‍വ്വം അറിയിക്കട്ടെ
  കാരണവും പറയാം - മറ്റു പലയിടങ്ങളിലും (ബ്ലോഗിനോട്) കാണാത്ത ഒരു ആത്മാര്‍ഥത ഇവിടെ എനിയ്ക്ക് കാണാനായി...പിന്നെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം പലപ്പോഴും ഞാനടക്കമുള്ള ബ്ലോഗര്‍മാര്‍ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് (അതില്‍ ഒരു തെറ്റുമില്ല താനും) എഴുതുമ്പോള്‍ നിസാര്‍ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്നതാണ്.
  പിന്നെ,അക്ഷരങ്ങള്‍ക്കും ഭാഷാശുദ്ധിയ്ക്കും വലിയ പ്രാധാന്യം കൊടുക്കാത്ത ഈ കാലത്ത് നിങ്ങളുടെ ബ്ലോഗില്‍ അക്ഷരത്തെറ്റുകള്‍ വളരെ കുറവാണ്. എങ്കിലും കുറ്റം കണ്ടു പിടിയ്ക്കാന്‍ നോക്കി നടക്കുന്ന എനിയ്ക്ക് ചില കുറവുകള്‍ കണ്ടെത്താനായി 'അടുത്തിടെ അന്താരാഷ്ട്ര കോടതി ഒരു കേസില്‍ അവരെ വെറുതെ വിട്ടിരുന്നു.. പ്രായാധിക്യം കാരണം .. എന്നാല്‍ കുറ്റം ചാര്‍ത്തപ്പെട്ട ഒന്നില്‍ നിന്നും വിടുതല്‍ നല്‍കാതെ വെറും വെറുതെ സ്വതന്ത്രയാക്കി ..'എന്നതില്‍ വെറും വെറുതെ സ്വതന്ത്രയാക്കി എന്ന് വേണോ? വെറുതേ വിട്ടു എന്നോ മറ്റൊ പോരെ?
  കംബോഡിയക്കാരിയെ എന്ന് കഴിഞ്ഞ് '?' കൊടുക്കാം.
  'ഒന്നും രണ്ടു പേരല്ല .. ഏതാണ്ട് ഇരുപതു ലക്ഷം ആത്മാവുകളാണ് നീതി നിഷേധത്തിനിരകളാകുന്നത് . തങ്ങള്‍ എന്തിനു കൊല്ലപ്പെട്ടു എന്നത് പോലും അറിയാതെ പോയ, ദാരുണമായി ലോകത്തു നിന്ന് തുടച്ചു നീക്കപ്പെട്ട, ഒരു രാഷ്ട്രത്തിന്റെ നാലിലൊന്നോളം വരുന്ന ജനങ്ങള്‍ .' ഇവിടെ ജനങ്ങള്‍ എന്നവസാനിയ്ക്കുന്നിടത് ഒരു '!' കൊടുക്കുകയാണെങ്കില്‍ ആ വാക്യത്തിനു കൂടുതല്‍ ശക്തി കൈവരും - അതിന്റെ magnitude കുറച്ചു കൂടി പൊന്തി നില്‍ക്കും.
  പാലായനം എന്നാണോ അതോ പലായനം എന്നാണോ? ഞാന്‍ തിരഞ്ഞു നോക്കിയപ്പോള്‍ കിട്ടിയത് (exodus : കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്ക് ; കൂട്ടപലായനം ; പ്രയാണം)പലായനം ആണ്..
  ഒന്ന് പ്രതിധ്വനിക്കുക പോലും ചെയ്യാതെ പോയ അവരുടെ മരണ നിലവിളി ഇന്നാ പാടങ്ങളില്‍ പക്ഷെ നമുക്ക് ചെവിയോര്‍ത്താല്‍ കേള്‍ക്കാം ... ഈ വരിയില്‍ പക്ഷെ ആവശ്യമുണ്ടോ - അല്ലെങ്കില്‍ ഒരുപക്ഷേ എന്നതാവില്ലേ കൂടുതല്‍ ചേരുക?
  ഇനിയും ദീര്ഘിപ്പിയ്ക്കുന്നില്ല... നല്ല നല്ല എഴുത്തും; പുതു അറിവുകളുമായി (ഞെട്ടിപ്പിയ്ക്കുന്നതെങ്കില്‍ കൂടിയും)ഇനിയും വരിക! സഹൃദയവൃന്ദം ദിനം പ്രതി വര്‍ദ്ധിയ്ക്കട്ടെ!!! ആശംസകള്‍ !!!  ReplyDelete
 62. നേരത്തെ ഇംഗ്ലീഷ് വാരികകളില്‍ വായിച്ചിരുന്നു.
  ഇപ്പോള്‍ അത് മലയാളത്തില്‍ വായിച്ചപ്പോള്‍
  വീണ്ടും ഒരു ഞെട്ടല്‍ അനുഭവപ്പെട്ടു. നനായി
  അവതരിപ്പിച്ചു. വീണ്ടും കാണാം . നന്ദി.നമസ്കാരം

  ReplyDelete
 63. നിസാര്‍ നല്ല രീതിയില്‍ പറഞ്ഞു
  എവിടെയോ വായിച്ചു മറന്ന ഒരു സെന്റെന്സാനു ഇത് വായിച്ചപ്പോള്‍ ഓര്മ വന്നത്
  നിയമം ചിലന്തി വലപ്പോലെ യാണ് അത് ചെറുപ്രാണികള്‍ അതില്‍ കിടന്നു ജീവന്‍ വെടിയും
  വലിയ വ അത് പൊട്ടിച്ചു പുറത്തു പോകും

  ReplyDelete
 64. നന്നായ്യിരിക്കുന്നു... കുറച്ചൊക്കെ കേട്ടുകേള്‍വി മാത്രം ആയിരുന്നു അറിവ്,, ഈ രണ്ട് ലേഖനത്തിലൂടെയും നല്ലൊരു അറിവാണ് സമ്മാനിച്ചത്‌....

  ReplyDelete
 65. പോള്‍ പോട്ടും ഇയങ് തിരിത്തും ഉള്‍പ്പെട്ട ആ കൊലയാളി സംഘത്തെക്കുറിച്ച് ആദ്യമായാണ് വായിക്കുന്നത്. നിരപരാധികളെ ഇത്തരത്തില്‍ ക്രൂരമായി കൊന്നൊടുക്കാന്‍ എങ്ങനെ മനസ്സു വരുന്നു മനുഷ്യന്! ചരിത്രത്തില്‍ കറുത്ത അദ്ധ്യായമായി ഇത് എന്നും നിലനില്‍ക്കും. നീതി നടപ്പാക്കാന്‍ അശക്തമായ നീതിപീഠങ്ങളെക്കുറിച്ച് പരിതപിക്കാം നമുക്കിനി. ഇത്തരം വായനകള്‍ നമ്മില്‍ തിരിച്ചറിവും അസ്വസ്ഥതകളും സൃഷ്ടിക്കട്ടെ. അവ ലോകത്തെ നന്മയുടെ പ്രഭാതങ്ങളിലേക്കു നയിക്കാനുതകട്ടെ...

  ReplyDelete
 66. വായിക്കുകയും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കു വെക്കുകയും ചെയ്ത സഹൃദയര്‍ക്ക് എല്ലാം നന്ദി.. നിങ്ങളുടെ പ്രോത്സാഹങ്ങള്‍ ഒരു പാട് പ്രചോദനം നല്‍കുന്നു.

  ReplyDelete
 67. ഞാന്‍ ഇവിടെ കമന്‍റ് ഇട്ടതാണ്. അത് കാണാത്ത സ്ഥിതിക്ക് ഒന്നുടെ ഇടുന്നു. അതേ എനിക്ക് ഈ കാര്യം വല്ല അറിവ്‌ ഇല്ലായിരുന്നു. നിസാരന്‍ പറഞ്ഞപ്പോള്‍ ആണ് ഇത്ര വല്യ ക്രൂരത ഞാന്‍ സ്രെധിച്ചത്. പിന്നെ എനിക്ക് ഒരു എതിര്‍ അഭിപ്രായം ഉള്ളത് എന്താന്നു വെച്ചാല്‍ ശിക്ഷ കൊടുക്കേണ്ടത് ചെയ്ത തെറ്റ് ഓര്‍ത്ത് വിഷമിക്കാന്‍ ആയി ആരിക്കണം. അവര്‍ക്ക്‌ ഇപ്പോള്‍ ഓര്‍മ്മ ഇല്ല. അപ്പോള്‍ അവരെ ശിക്ഷിച്ചാലും അവര്‍ ഒരിക്കലും ചെയ്ത പ്രവര്‍ത്തി ഓര്‍ത്ത് വിഷമിക്കാനോ അതിനെ പറ്റി ചിന്തിക്കാനോ പോകുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ അവരെ വെറുതെ വിട്ടത് തന്നെ ആണ് ശരി എന്നാ വാദക്കാരന്‍ ആണ് ഞാന്‍

  ReplyDelete
 68. നിസാർ, വൈകിയെത്തിയതിൽ ക്ഷമിക്കണം :)

  ഫേസ്ബുക്കിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കൊണ്ട് പല ബ്ലോഗിലേക്കും എത്തിപ്പെടാനാവുന്നില്ല. അതിലുപരി നിസാരിനെ പോലെയുള്ളവരുടെ ലേഖനങ്ങൾ മനസ്സിരുത്തി വായിരിക്കേണ്ടിയിരിക്കുന്നു.

  പ്രൊഫഷനൽ ടച്ച് ലേഖനത്തിൽ കാണാം.. പുത്തനറിവുകൾ നൽകിയ ലേഖനം നീതി നിഷേധിക്കപ്പെടുന്ന ജനതയുടെയും അതിന് കാരണക്കാരായവരേയും കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.

  അടുത്ത ലേഖനവുമായി വീണ്ടും വരിക. ഇടക്കിടെ കഥകളും മറ്റും എഴുതുന്നത് നന്നാകുമെന്ന അഭിപ്രായം മറച്ച് വെക്കുന്നുമില്ല :)

  ReplyDelete
 69. അകെ ഒരു മരവിപ്പ് ....പുതിയ അറിവുകള്‍ തന്നതിന് നന്ദി ...

  ReplyDelete
  Replies
  1. അപ്പോൾ നേരത്തെ വായിക്കാതെയാണോ കമെന്റിട്ടത് :)

   Delete
 70. ആദര്‍ശത്തിന്‍റെ മുഖം മൂടിയണിഞ്ഞു എത്തുന്ന പല വിപ്ലവകാരികളും സമനില തെറ്റിയ ഏകാധിപതികളാണ്.മതങ്ങളിലും കാണാം ഇത്തരക്കാരെ.

  ReplyDelete
 71. ഇത്തരം ഭ്രാന്തന്‍ ആശയങ്ങളുമായി ഹിറ്റ്‌ലറും ഈദി അമീനും ഖെമര്‍ റൂഷുകളും മറ്റും ഭൂമിയില്‍ ഇനിയും പിറക്കാതിരിക്കട്ടെ.....

  ഇരുത്തി ചിന്തിപ്പിക്കുന്ന ഭാഷ. പഠിച്ചെഴുതിയ ലേഖനം.

  ReplyDelete
 72. വളരേ നന്നായി എഴുതി. പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

  ഖ്മേര്‍ റൂഷിനേപ്പറ്റിയുള്ള "Killing Fields" എന്ന സിനിമ കണ്ടതോര്‍ക്കുന്നു. ലോകം ഇങ്ങനെയൊക്കെയാണ്. ജീവിതത്തിനും കൂട്ടക്കൊലയ്ക്കുമിടയില്‍ ഒരു 'ബ്രാന്‍ഡിങ്ങി'ന്റെ ദൂരമേയുള്ളൂ.

  ReplyDelete
 73. ഓഹ്.. ഇങ്ങനെയൊക്കെ ഉണ്ടായിരുന്നല്ലേ.... നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ

  ReplyDelete
 74. വളരെ വൈകിയാണെങ്കിലും വായിച്ചു. ബ്ലോഗെഴുത്ത് ഗൌരവത്തോടെ കാണുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് നിസാര്‍..
  ഹൃദയങ്ങളില്‍ 'അന്‍പും അമ്പും' തറക്കുന്ന ഈ എഴുത്തിന് ഞാന്‍ പണ്ടേ ആരാധകനാണ്.
  എല്ലാ മരണപ്പാടങ്ങളും ചരിത്രത്തില്‍ നിന്നു വായിക്കാനേ പറ്റുകയുള്ളൂ. ഇന്നും മരണപ്പാടങ്ങള്‍ അനവധി സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇരകളും വേട്ടക്കാരും പൂര്‍ണമായും ഭൂമിയില്‍ നിന്നും പോയിക്കഴിഞ്ഞാല്‍ ചരിത്ര പുസ്തകങ്ങളില്‍ ആ കഥകള്‍ പ്രത്യക്ഷപ്പെടും. ഇന്നത്തെ കഥകള്‍ നമ്മള്‍ നാളെ വായിക്കും. നീതി നിഷേധത്തെയോര്‍ത്തു ഹൃദയം പിടയ്ക്കും.പക്ഷെ അപ്പോഴേക്കും വേട്ടക്കാര്‍ സ്വച്ചന്ദമൃത്യു വരിചിരിക്കും. അല്ലെങ്കില്‍ 'തന്മാത്ര'രോഗം ബാധിച്ചിരിക്കും.
  ഇന്നിന്‍റെ മരണപ്പാടങ്ങള്‍ ചര്‍ച്ചകളില്‍ സജീവമാവുന്ന ഒരു കാലമായിരിക്കും നമ്മളെല്ലാം സ്വപ്നം കാണുന്ന ആ നല്ല കാലം.

  ReplyDelete
 75. നിസാര്‍ തരിപ്പോടെ മാത്രമേ താങ്കളുടെ ലേഖനം വായിക്കാനാവൂ. ഈ കൊടും ക്രൂരത ആദ്യമായാണ് കേള്‍ക്കുന്നത്. താങ്കളുടെ രചന ചിത്രം വ്യക്തമാക്കുന്ന രീതിയില്‍ ഉള്ളതായിരുന്നു. അഭിനന്ദനങ്ങള്‍

  ReplyDelete
 76. അവര്‍ക്കും നമുക്കും പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയൂ.. ഏതു നീതികൂടത്തിനും തിരികെ നല്‍കാനാവാത്ത ആ ജീവിതങ്ങള്‍ക്ക് വേണ്ടി.. ഒപ്പം ഇത്തരം ഭ്രാന്തന്‍ ആശയങ്ങളുമായി ഹിറ്റ്‌ലറും ഈദി അമീനും ഖെമര്‍ റൂഷുകളും മറ്റും ഭൂമിയില്‍ ഇനിയും പിറക്കാതിരിക്കാന്‍ വേണ്ടി . ഇനിയും മരണപ്പാടങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം..

  അതെ. നമുക്ക് പ്രാര്‍ത്ഥിക്കാം. ലേഖനം നന്നായി. പുതിയ ഭീതിപ്പെടുത്തുന്ന അറിവുകള്‍.

  ReplyDelete
 77. ഹൊ...ഓര്‍ക്കാന്‍ പോലും പേടിയാകുന്നു..ഇപ്പോള്‍ ഒരു മുപ്പത്‌ വര്‍ഷം കഴിഞ്ഞു അല്ലെ...

  ReplyDelete
 78. ക്ഷമ ചോദിക്കുന്നു നിസ്സാരന്‍...
  ഇത്ര നല്ല ഒരു പോസ്റ്റ്‌ വൈകി വായിക്കേണ്ടി വന്നതില്‍
  ആശംസകള്‍

  ReplyDelete

 79. ഈ ലേഖനം എന്നെ ഒരുപാട്‌ ഇരുത്തിച്ചിന്തിപ്പിച്ചു. അഭിനന്ദനഗൾ ചരിത്രത്തിന്റെ ചുരുളഴിച്ചതിൽ

  ReplyDelete
 80. വൈകി എത്തിയതിൽ ക്ഷമ.എനിക്ക് ഇതിന്റെ ലിങ്ക് കിട്ടിയിരുന്നില്ലാ...താങ്കൾ എന്റെ പോസ്റ്റായ "അമയാ,വെടിമേരിയുടെ പുലി...കഥയുടെ പണിപ്പുര എന്ന പോസ്റ്റിൽ കമന്റിട്ടത് കണ്ട് ഇവിടെ എത്തിയതാണ്.ഈ വിഷയത്തെക്കുറിച്ച് ഒരു തിരക്കഥാ ചർച്ചാ വേളയിൽ ഞങ്ങൾ'കുറച്ച് ചെറുപ്പകാർ'സംസാരിച്ചിരുന്നു.അന്ന് ഈ വിഷയത്തെക്കുറിച്ച് കുറാച്ചൊക്കെ മനസ്സിലാക്കി.ഇന്നാണ് ആധികാരികമായി ഇതിനെക്കുറച്ചുള്ള 'കാര്യങ്ങൾ'മനസ്സിലാക്കുന്നത്.തങ്കളൗടെ ഈ ലേഖനത്തിന് ആദ്യം എന്റെ വലിയ നമ്സ്കാരം...തോക്കിൻ കുഴലിലൂടെയാണ് വിപ്ലവം എന്ന് ധരിച്ച കുറേ നക്സൽബാരികളുടെ വിവരമില്ലാത്തതും.ഞെട്ടിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ ഒന്നാണ് ഇത്.അധികാരത്തിന്റെ മത്ത്.ആദ്യവനിതയെ(അന്തക)തൂക്കിലേറ്റാൻ ആരുമില്ലേ എന്ന് നമ്മൾ ചോദിച്ച് പോകുന്ന ഈ രചനാ രീതി എനിക്ക് നന്നേ ബോധിച്ചൂ..ഇന്യും ഞാൻ വരാം ഇത്തരം പുതിയ അറിവുകൾ തേടി........വളരെ നന്ദിസഹോദരാ....

  ReplyDelete
 81. വളരെ നല്ല ലേഖനം ഭായ്..

  ReplyDelete
 82. "പോള്‍ പോട്ട്
  ഹിറ്റ് ലര്‍ തോറ്റുപോകുന്ന തരത്തിലുള്ള ക്രൂരന്‍
  എന്നാല്‍ എതിര്‍പക്ഷത്ത് ജൂതരല്ലാത്തതുകാരണം ചരിത്രങ്ങള്‍ അധികമാരും അറിഞ്ഞിട്ടില്ലെന്ന് മാത്രം"
  ajith22

  ഇതിലപ്പുറം പറയാനില്ല.

  ReplyDelete
 83. ഇവിടെ എത്തി വായിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി

  ReplyDelete
 84. നിസാര്‍, വീണ്ടുമെന്റെ കണ്ണ് നിറയ്ക്കുകയാണ്. അതും ലളിതമായ സാഹോദര്യനോവിന്റെ നീര്. വെറുതെയൊന്ന് കണ്ടുപോകുവാന്‍ വന്നതാണ് നിസര്‍ഗം. എന്നിട്ടിപ്പോള്‍ ഞാന്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നു. എനിക്ക് എന്നോടുതന്നെ അമര്‍ഷവും ലജ്ജയും തോന്നുന്നു. ശതകോടികള്‍ക്ക് വേണ്ടി പറ്റുന്നത്ര ശക്തിയില്‍ പേനയുന്തേണ്ട ഞാന്‍ വെറുതെ കളയുന്ന നിമിഷങ്ങളെയും ദിവസങ്ങളെയും ഓര്‍ത്ത്. നാമെല്ലാം എത്ര ജാഗ്രത്താവണമിനിയുമെന്ന് ഓര്‍ക്കുകയാണ്. ഓര്‍മ്മപ്പെടുത്തലിന് നന്ദിയും ആശംസയുമൊന്നുമില്ല. അങ്ങനെയുള്ള മനംപിരട്ടലുകള്‍ ഇവിടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ എഴുതുന്നതും പറയുന്നതും വേറെയാണ്. അതിന്റെ ഭാഷയും.

  ReplyDelete
 85. പോള്‍ പോട്ടിനെയും കൊടുംക്രൂരതകളേയും വായിച്ചു പരിചയപ്പെട്ടിട്ടുണ്ട്. ഇയാങ് തിരിത്തിനേയും അറിയാം.
  ഈ പോസ്റ്റിനു എന്തു കമന്‍റ് എഴുതാന്‍....

  ഞാന്‍ വായിക്കാന്‍ വൈകിയല്ലോ എന്ന വിഷമം.......

  ReplyDelete
 86. വായിക്കാന്‍ വൈകി എന്നാ വിഷമം ...അസാധ്യമായ രചന ശൈലി ..കേട്ടിരുന്നു എങ്കിലും ഇത്ര ഭീകരം എന്ന് ഇത് വായിച്ചപ്പോള്‍ ആണ് അറിയുന്നത് ..

  ReplyDelete
 87. ഫേസ്ബുക്ക് വഴിയെത്തിയതാണ്.. സത്യം പറഞ്ഞാല്‍ ഇന്നാണ് ഫെസ്ബുക്കിനോടൊരു സ്നേഹം തോന്നുന്നത്

  ReplyDelete
 88. മ്രഗത്ത്വം വെടിഞ്ഞ മ്രഗമാണ് മനുഷ്യന്‍ എന്ന് ആരോ പറഞ്ഞിട്ടുണ്ട്,

  നിങ്ങളുടെ എഴുത്തിന് എല്ലാവിധ ഭാവുകങ്ങളും...

  ReplyDelete
 89. വിശ്വസിക്കാന്‍ പ്രയാസമുള്ളതുപോലെ. ഞെട്ടലായിരുന്നു ആദ്യമായുണ്ടായത്. പിന്നെ ഉള്ളിലൊരു തേങ്ങലായി. ഒടുവിലൊരു മരവിപ്പ് പോലൊന്ന്.

  ReplyDelete
 90. NICE........VERY INFORMATIVE

  ReplyDelete

Related Posts Plugin for WordPress, Blogger...